ചിങ്കാരി 10 [Shana] [CLIMAX] 526

“ഓഹ് ഈ അമ്മക്ക് എപ്പോഴും ഈ കല്യാണക്കാര്യം മാത്രമേ ഉള്ളല്ലേ. ഒന്നു മാറ്റി ചിന്തിക്കമ്മേ , അവര്‍ കുഞ്ഞി പിള്ളേരല്ലേ… അവരെയെങ്കിലും വെറുതെ വിട് ” അതുല്‍ അമ്മായിയെ കളിയാക്കികൊണ്ട് പറഞ്ഞു

 

 

“ഈ അമ്മക്കൊരു മാറ്റവും വന്നിട്ടില്ലല്ലേ ഏട്ടാ.., പഴയ പോലെ തന്നെ മീരയും കൂടെ ചേര്‍ന്നു.

 

“ഓഹ് ഇപ്പോ നിങ്ങളൊന്ന്, ആ എനിക്കിപ്പോ ഒന്നും പറയാന്‍ പറ്റില്ലല്ലേ ” അമ്മായി കെറുവോടെ പറഞ്ഞു

 

“ആരാ പറഞ്ഞത് അമ്മക്ക് ഞാനുണ്ടല്ലോ , ദേ, എന്റെ അമ്മയെ കുറ്റം പറഞ്ഞാലുണ്ടല്ലോ “സെലിന്‍ അമ്മായിയെ കെട്ടിപ്പിടിച്ചു….

 

 

എല്ലാവരും അത് കണ്ടു ചിരിയിലായി

 

ഇതേ സമയം അമ്മുവും ജിത്തുവും അടുക്കളയില്‍ കയറി ഫ്രിഡ്ജിലിരുന്ന മാവ് തറയില്‍ കമഴ്ത്തി അതില്‍ മുട്ട മൊത്തം നിലത്ത് പൊട്ടിച്ചൊഴിച്ചു കളം വരക്കുകയായിരുന്നു.. രണ്ടിനെയും കാണാതെ അടുക്കളയില്‍ ചെന്ന അച്ചുവും വീട്ടുകാരും അതുകണ്ടു തലയില്‍ കൈ വെച്ചു…. അച്ചു വടിയെടുത്തതും രണ്ടുപേരും കൂടെ പുറത്തേക്കോടി….

 

 

“ജിത്തു ഓദി.. ക്കോ.. ദെ പത്താലം വരുന്നേ… ”

 

“ടി നില്‍ക്കടി അവിടെ നിന്നെ ഞാനുണ്ടല്ലോ ……”

 

കുട്ടി ചിങ്കാരിയുടെ ജൈത്രയാത്ര ഇവിടെ തുടങ്ങുന്നു…….

 

അവസാനിച്ചു

 

നഷ്ട പ്രണയത്തേക്കാൾ തീവ്രവും ആഴ്ത്തിലുമുള്ള വേദനയാണ് നഷ്ട സൗഹൃദങ്ങൾ നമുക്ക് തരുന്നത്.. ഗതകാല സ്മരണയിൽ ഓരോ നാളും തള്ളി നീക്കുക എന്നത് കഠിനമാണ്.. നല്ല സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കും എന്റെയീ കുഞ്ഞു സ്റ്റോറി സമർപ്പിക്കുന്നു.. സൗഹൃദം എന്ന സമ്പാദ്യം കൈമുതലാക്കുക അതിലൂടെ ജീവിതം സുന്ദരമാക്കുക..

എഴുത്തിന്റെ ലോകത്തൊരു തുടക്കക്കാരി എന്ന നിലയിൽ ആദ്യമായി കാണിച്ച സാഹസമാണ് ചിങ്കാരി.. മേന്മകളെക്കാൾ പോരായ്മകൾ തന്നെയാകും മുൻപന്തിയിൽ.. നല്ല അഭിപ്രായങ്ങളും നല്ല വിമര്ശനങ്ങളുമായി കൂടെ നിന്ന എല്ലാ കൂട്ടുകാർക്കും സ്നേഹം

പുതിയ കഥകളുമായി വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ വിടവാങ്ങുന്നു.. ഇഷ്ടത്തോടെ ഷാന.????

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. Thanks ithupole oru nalla story sammanichathinu ??

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??

  4. ഷാന ?

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???

    ???
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.