ചിങ്കാരി 10 [Shana] [CLIMAX] 526

 

അച്ചുവിന്റെ മനസ്സില്‍ സങ്കര്‍ഷമായിരുന്നു.. ഒരുപാട് കാലം വേദനകള്‍ മാത്രം സമ്മാനിച്ച ഓര്‍മകളിലായിരുന്നു ജീവിതം. ഇനിയൊരു തിരിച്ചു വരവോ തിരിച്ചുപോക്കോ ഒന്നും കരുതിയിരുന്നില്ല. പക്ഷേ ഇപ്പോ അപ്രതീക്ഷിതമായി പലതും സംഭവിച്ചു. ഒരിക്കലും അജിയോട് പൊറുക്കാന്‍ പറ്റുമെന്ന് കരുതിയില്ല. ഇല്ല തന്റെ മനസ്സിലെ മുറിവ് ഉണങ്ങിയിട്ടില്ല… അത്രപെട്ടന്നുണങ്ങുന്ന മുറിവല്ല അത്..എങ്കിലും ചിലത് മറവിക്ക് വിട്ടുകൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പഴയൊരു സൗഹൃദം സാധ്യമല്ല എങ്കിലും പിണക്കം ചെറിയരീതിയില്‍ അവസാനിപ്പിക്കണം. മുഴുവനായി ഇനി അജിയെ ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല വ്രണപ്പെട്ട മനസ്സാണ്… അച്ചു ഒരു ധൈര്യത്തിനായി സിദ്ധുവിന്റെ കൈകള്‍ കോര്‍ത്തുപിടിച്ചു. ഒരിക്കലും തനിച്ചാക്കില്ലന്ന ഉറപ്പു നല്‍കികൊണ്ട് അവന്‍ ഒന്നുകൂടെ മുറുകെ പിടിച്ചു.

 

 

അതുലിന്റെ വീട്ടിലേക്കായിരുന്നു അവര്‍ തിരിച്ചെത്തിയത്. അതുല്‍ വന്നു വിവരം പറഞ്ഞതിനാല്‍ ആരും ചോദ്യങ്ങള്‍ ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല. അമ്മുവിനെയും അജിയെയും കണ്ടപ്പോള്‍ എല്ലാര്‍ക്കും വിഷമമായി വേറെ ഒന്നും സംഭവിക്കാത്തതില്‍ സമാധാനം കൊണ്ടു.

 

 

കുറേ നാള്‍ക്കു ശേഷം എല്ലാവരുടെയും ഒത്തുചേരല്‍ അവര്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. അനുവും അഞ്ജുവും ഏട്ടന്‍മാരും വീഡിയോകാളില്‍ വന്നു. അജിയുടെ ഭാര്യയും കുട്ടിയും കൂടി ഒരുമിച്ചതോടെ അവിടെ ഒരു മേളമായി. അജിയുടെ മോന്‍ അഭിജിത് എന്ന ജിത്തു കൂടി വന്നപ്പോള്‍ അമ്മു പിന്നെ അവന്റെ പിറകിലായി. കള്ളന്മാര്‍ പിടിച്ചതും പോലിസ് വന്നതും വീരകഥകളായി വിളമ്പുവായിരുന്നു അമ്മു. അവളുടെ കൊഞ്ചിയുള്ള വര്‍ത്തമാനം എല്ലാവരിലും ചിരി പടര്‍ത്തി.

 

 

“അച്ചു നിന്റെ മോള്‍ ജിത്തുവിന്റെ പുറകെ തന്നാണല്ലോ. പണ്ട് നീ അജിക്ക് പുറകെ നടന്ന പോലെ , നമുക്കിവരെ തമ്മില്‍ കെട്ടിക്കാമല്ലേ “അമ്മായി വല്യ കാര്യം പോലെ പറഞ്ഞു

 

 

“നിന്റെ അമ്മായിക്കിപ്പോഴും ഇതുതന്നാണോ പണി “സിദ്ധു കളിയാക്കി

 

 

“അമ്മായി മോളുടെ ഒരു കാര്യവും ഇപ്പോ തീരുമാനിക്കില്ല.. അവളുടെ ഇഷ്ടങ്ങള്‍ക്കൊത്തു വിട്ടുകൊടുക്കും. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു നേര്‍വഴി കാട്ടിക്കൊടുക്കുകയെ ഉള്ളൂ ഞാനും സിദ്ധുവും. അവളുടെ ജീവിതം അവള്‍ തിരഞ്ഞെടുക്കട്ടെ. പെണ്‍കുട്ടി ആണെന്നും പറഞ്ഞു അടച്ചിട്ടു വളര്‍ത്തില്ല… അവള്‍ പാറി പറന്നു നടക്കട്ടെ. എന്തിനും സപ്പോര്‍ട്ട് പോലെ ഞങ്ങള്‍ അവള്‍ക്കൊപ്പം ഉണ്ടാകും “അച്ചു അമ്മായിയോടായി പറഞ്ഞു

 

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. Thanks ithupole oru nalla story sammanichathinu ??

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??

  4. ഷാന ?

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???

    ???
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.