“മോളെ അച്ചു അവനല്ല… ഇത്രയും സമയം എന്റെ കൂടെ അവനുണ്ടായിരുന്നു. നമുക്ക് അന്വേഷണം നടത്താം . അധിക സമയം ആയില്ലല്ലോ.. സിദ്ധു നീ നിന്റെ പോലീസുകാരോടു കൂടെ പറയെടാ. അവന്‍ അന്വേഷിച്ചു കണ്ടു പിടിക്കും. ” അതുല്‍ അച്ചുവിനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
മോളെ കാണാന്‍ ഇല്ലെന്ന ഭയത്തിനൊപ്പം അച്ചുവിന്റെ ചോദ്യങ്ങളും കേട്ട ഞെട്ടലില്‍ ആയിരുന്നു വീട്ടുകാര്‍ എല്ലാവരും.
“അതുലേട്ടാ ഇവിടെ സിസിടിവി വെച്ചിട്ടുണ്ടായിരുന്നു അതില്‍ എന്തെങ്കിലും കാണും.” പെട്ടെന്നെന്തോ ഓര്‍ത്തപോലെ അജി പറഞ്ഞു . അവന്‍ നാട്ടിലില്ലാത്തതു കൊണ്ട് അച്ഛനും അമ്മയും ഒറ്റക്കല്ലേ എന്ന പേടിയില്‍ ഫിറ്റ് ചെയ്യിച്ചതായിരുന്നു.
പെട്ടെന്ന് തന്നെ സിദ്ധുവും അജിയെയും കൂട്ടി സിസടിവിയുടെ ഹാര്‍ഡ് ഡ്രൈവിരിക്കുന്നിടത്തേയ്ക്കു പോയി. അച്ചുവും അതുലും അവരുടെ പിന്നാലെ ചെന്നു.
മുറ്റത്ത് കളിച്ചുകൊണ്ടു നിന്ന അമ്മുവിനെ അപരിചിതനായ ഒരാള്‍ തൊപ്പി മുഖത്തേക്ക് ചരിച്ചുവെച്ചു തല കുമ്പിട്ടു ഗേറ്റ് അരികിലേയ്ക്കു വിളിക്കുന്നതും. ഓടി വന്ന അവളോട് സംസാരിക്കുന്നതിനിടെ മുഖത്ത് ടവ്വല്‍ പൊത്തി എടുത്തുകൊണ്ടു ഒരു ഗ്രേ ഇന്നോവയില്‍ കേറിപ്പോകുന്നു. വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയിട്ടുണ്ട്. അതു കണ്ടതും അച്ചുവാ പൊത്തിക്കരഞ്ഞു.
“സിദ്ധു നമ്മുടെ മോള്‍… ”
“ഒന്നുല്ലടാ നമുക്ക് അന്വേഷിക്കാം, ഞാന്‍ സ്‌റ്റേഷനിലേയ്ക്കു വിളിച്ചു വണ്ടി ട്രെസ് ചെയ്യാന്‍ ശ്രമിക്കാന്‍ പറയാം. നീ സമാധാനം ആയിരിക്ക്. മോള്‍ക്ക് ഒന്നും വരില്ല. വണ്ടി സിഗ്‌നലില്‍ എവിടെയെങ്കിലും കുരുങ്ങും”. ഉള്ളിലെ ആധി പുറത്തുവരാതെ സിദ്ധു അവളെ സമാധാനിപ്പിച്ചു. ആരാകും ഇതിനുപിന്നിലെന്ന ചോദ്യം അവനെ കുഴപ്പിച്ചുകൊണ്ടിരുന്നു
അവന്‍ പെട്ടെന്ന് തന്നെ സ്‌റ്റേഷനില്‍ വിളിച്ചു വിവരം അറിയിച്ചു. അതുലും ആയി ഒരു റിട്ടെന്‍ കംപ്ലയിന്റ് കൂടി എഴുതി കൊടുക്കാനായിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ ആയിരുന്നു അച്ചുവിനൊരു കോള്‍ വന്നത്..
*****************************
അമ്മുവിനെയും കൊണ്ടു പാഞ്ഞ കാര്‍ മരങ്ങളും വള്ളിപ്പടര്‍പ്പും നിറഞ്ഞു നില്‍ക്കുന്ന കാടുപിടിച്ച സ്ഥലത്തെ പഴയ ഒരു ഓടിട്ട വീടിനുമുന്നില്‍ നിര്‍ത്തി.
അടിപൊളി ആയിരുന്നു
Thanks
Thanks ithupole oru nalla story sammanichathinu ??
ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️
നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ് ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??
ഷാന ?
ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???
ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???
തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???
ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???
ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???
???
ഋഷി
എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️