“ഒരിക്കൽ മാപ്പർഹിക്കാത്ത തെറ്റ് ചെയ്ത് നിന്നെ ഒരുപാട് വിഷമിപ്പിച്ചവനാ ഞാൻ.. പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ ചെയ്ത തെറ്റുകൾ.. എന്റെ ജീവൻ കൊടുത്തിട്ടായാലും അമ്മുനെ നിന്നെ തിരികെ ഏൽപ്പിക്കണം എന്ന് തോന്നി..
അങ്ങനെയെങ്കിലും എന്റെ തെറ്റുകൾക്ക് ഒരു പരിഹാരം കിട്ടുമെങ്കിൽ എന്ന് കരുതി..”
അജി അത് പറഞ്ഞു നിർത്തിയതും അവളുടെ മുഖത്തേക്ക് നോക്കി.. അപ്പോഴും അവൾ പുറത്തേക്ക് മിഴികളും നട്ടിരിക്കുകയായിരുന്നു..
“നിന്റെ മനസ്സിൽ ഞാനുണ്ടാക്കിയ മുറിവ് എത്രത്തോളം ആഴത്തിലുള്ളതാണ് എന്നെനിക്കറിയാം..നമുക്കിടയിൽ ഇനി ഒരിക്കലും ഒന്നും പഴയത് പോലെ ആകില്ലെന്നും അറിയാം..പക്ഷെ ഇനിയുള്ള ഓർമ്മകളിൽ നിന്റെ മനസ്സിൽ ഒരു ചതിയനായി മാത്രം എന്റെ മുഖം തെളിയരുത് എന്ന് തോന്നി..
ഞാനീ ചെയ്തത് എന്റെ മനസ്സിനെ തൃപ്തിപ്പെടുതാൻ ആണ്..
നിദ്രാവിഹീനമായ കുറേ രാത്രികൾക്ക് പകരം കൊടുക്കാൻ അല്പം സമാധാനത്തോടെ ഒരിക്കലെങ്കിലും ഉറങ്ങാൻ…”
മറുപടി കൊടുക്കാൻ കഴിയാതെ ഒരു തുള്ളി കണ്ണീർ പൊഴിച്ചു കൊണ്ട് അവനെ ഒരുനോക്ക് അവൾ നോക്കി..
“പക്ഷെ നിനക്ക് എങ്ങനെ… നീ എങ്ങനെ എനിക്ക് പിറകെ അവിടെ എത്തി..”
ഒരു പുഞ്ചിരിയായിരുന്നു അവന്റെ മറുപടി..
“ശരീരത്തിൽ ഒരു മൂടുപടം ഇട്ടെന്ന് കരുതി നിന്നെ പിന്തുടർന്ന പൊലീസുകാർക്ക് നിന്നെ തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല.. പക്ഷെ എനിക്ക് എന്റെ അച്ചൂനെ…”
പറഞ്ഞത് മുഴുവിക്കാൻ കഴിയാതെ അവൻ അവളിൽ നിന്നും നോട്ടം മാറ്റി..അച്ചുവിനും അവൻ പറയാതെ തന്നെ ഉത്തരം കിട്ടിയിരുന്നു..
ആ കൈകൾ അവന്റെ കൈകൾക്ക് മുകളിൽ അവൾ ഒന്ന് അമർത്തി പിടിച്ചു.അത് മതിയായിരുന്നു അവനും.. ഇരുവരും പിന്നീട് ഒന്നും മിണ്ടിയില്ല.. ഓർമ്മകളുടെ ഓളങ്ങൾ അവരുടെ മനസ്സിന്റെ തീരത്ത് ഓളം തള്ളി..
ഹോസ്പിറ്റലില്‍ പോയി അമ്മുവിന് കുഴപ്പമില്ലെന്ന് അറിയും വരെ അച്ചുവിന്റെ ഉള്ളില്‍ ആധി ആയിരുന്നു. അജിയുടെ മുറിവില്‍ മരുന്ന് വെച്ച് വേദന സംഹാരിയും കൊടുത്തു. തിരിച്ചുള്ള യാത്രയില്‍ ഉള്ളിലെ ആകുലതകള്‍ ഒഴുക്കി കളയാന്‍ ശ്രമിക്കുകയായിരുന്നു അച്ചു.
അടിപൊളി ആയിരുന്നു
Thanks
Thanks ithupole oru nalla story sammanichathinu ??
ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️
നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ് ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??
ഷാന ?
ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???
ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???
തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???
ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???
ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???
???
ഋഷി
എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️