ചിങ്കാരി 10 [Shana] [CLIMAX] 526

“എങ്കി നീ ഓട് എന്റെ കണ്ണില്‍ നിന്നു മറയുന്നത് വരെ മുന്നോട്ട് ഓട്…”

 

അച്ചു തോക്ക് താഴ്ത്തി.

 

ജീവന്‍ തിരിച്ചുകിട്ടുമെന്നു മനസിലായതും അവന്‍ കുരുക്ക് അഴിച്ചെടുത്തു. അവള്‍ ചൂണ്ടിക്കാണിച്ച വഴിയേ മുന്നോട്ടോടി.

 

അതു കണ്ട അച്ചു അമ്മുവിന്റെ നെറുകയില്‍ ചുംബിച്ചു. അവളുടെ മുഖത്തും മെല്ലാം മാറി മാറി ഉമ്മവെച്ചു. പിന്നെ അവളുടെ ചെവിപൊത്തി. ഓടി കുറച്ചു മുന്നിലെത്തിയ ജോബിയെ അവള്‍ നോക്കി. അവള്‍ തോക്ക് ഉയര്‍യത്തി ജേബിയുടെ വലതു കാല്‍മുട്ടിലേയ്ക്കു വെടിയുതിര്‍ത്തു. വെടി ശബ്ദം കേട്ടു മരത്തിലിരുന്ന പക്ഷികള്‍ ചിറകടിച്ചു പറന്നുയര്‍ന്നു.

 

 

അച്ചു അമ്മുവിനെയും കൊണ്ട് കാടിനു പുറത്തേക്കാടി വന്നതും വെടിയൊച്ച കേട്ടു പോലീസ് ജീപ്പും വളരെ വേഗത്തില്‍ അവിടേയ്ക്കു പാഞ്ഞെത്തി. പോലീസുകാരെ കണ്ടതും അവളുടെ ഉള്ളില്‍ നിന്നും നെടുവീര്‍പ്പുയര്‍ന്നു. അവള്‍ ജോബിയെ അവര്‍ക്ക് കാണിച്ചു കൊടുത്തു. പോലീസിനെ കണ്ടിട്ടും ഓടി രക്ഷപെടാനാവാതെ വേദനകൊണ്ട് അലറികിടന്ന ജോബിയെ അവര്‍ താങ്ങിയെടുത്തുകൊണ്ടു വന്നു.

 

 

എല്ലാം കണ്ടും കേട്ടും പേടിച്ച് അജിയുടെ കണ്ണുവെട്ടിച്ചു പുറത്തേക്കോടിവന്ന ഗുരുജി പോലീസുകാരുടെ മുന്നില്‍ വന്നു പെട്ടു. ഇനി വേറെ രക്ഷയില്ലെന്ന് കണ്ടതും ഗുരുജി പോലീസുകാര്‍ക്ക് കീഴടങ്ങി. കുറച്ചു പോലീസുകാര്‍ അകത്തുകയറി മണിയെയും പിടിച്ചു. മൂന്നുപേരെയും വിലങ്ങണിയിക്കുന്ന സമയത്തു സിദ്ധുവും അതുലും അവിടേക്ക് എത്തിച്ചേര്‍ന്നു.
സിദ്ധുവിനെ കണ്ടതും മോള്‍ അവന്റെ മേലേക്ക് ചാടി വീണു.

 

 

‘അച്ചേ…. ഇവന്‍ എന്നെ കെത്തിയിത്തു… അമ്മു കാഞ്ഞു.. അമ്മുനെ വേനിച്ചു… ”
അമ്മു വിതുമ്പിക്കൊണ്ട് സിദ്ധുവിനോടായി പറഞ്ഞു.

 

സിദ്ധു അമ്മുവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു….

 

അതുകേട്ടതും അച്ചുവിന്റെ ദേഷ്യം ഇരട്ടിച്ചു അവള്‍ നേരെ ചെന്ന് ഗുരുജിയുടെയെയും ശിങ്കടികളുടെയും മുഖത്തു നോക്കി പ്രഹരിച്ചു…

 

“ടാ നീ ഒരിക്കല്‍ എന്റെ കയ്യുടെ ചൂടറിഞ്ഞതാണ്…. ഇപ്പോ ഈ തന്നത് ഞങ്ങളുടെ പൊന്നിനെ നോവിച്ചതിന്…” അവള്‍ നിന്നു വിറഞ്ഞു

 

“ഇവന്മാരുടെ പേരില്‍ നല്ല വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തോ.. ഇനി ഇവനൊന്നും പുറത്തിറങ്ങേണ്ട. കുറച്ചുകാലം കിടന്നാലും ഇവനൊന്നും നന്നാവില്ല.. ഇവനെപ്പോലുള്ളവരെ അകത്തു തന്നെ ജീവിതകാലം മുഴുവനും പൂട്ടിയിടണം…” അച്ചുവിനെ പിടിച്ചുമാറ്റികൊണ്ട് സിദ്ധു പോലീസുകാരോട് പറഞ്ഞു. പോലീസുകാര്‍ അവരെ അറെസ്റ്റ് ചെയ്തുകൊണ്ട് അവിടുന്ന് പോയി. ഗുരുജി അപ്പോഴും അച്ചുവിനെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. Thanks ithupole oru nalla story sammanichathinu ??

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??

  4. ഷാന ?

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???

    ???
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.