ചിങ്കാരി 10 [Shana] [CLIMAX] 527

 

“അയ്യോ… ” അയാളുടെ കരച്ചിൽ പട്ടി ഓരിയിടുന്ന ഒച്ചപോലെ തോന്നി.. അതുകൂടി കണ്ടതും അച്ചുവിന്റെ ഇടികൊണ്ടു തളർന്നു കിടന്ന ഗുരുജി അജിയുടെ കണ്ണിൽ പെടാതിരിക്കാൻ എഴുന്നേറ്റു പുറത്തേക്കോടി.. ഗുരുജി ഓടി രക്ഷപെടാൻ നോക്കുന്നത് കണ്ട അജി മണിയെ അടിച്ചു അടുത്തുള്ള മുറിയിൽ പൂട്ടിയിട്ട ശേഷം ഗുരുജിയുടെ പിന്നാലെ പാഞ്ഞു..

 

 

ജോബി പൊട്ടിചിരിച്ചുകൊണ്ട് അവർക്കരികിലേക്കു ഓടിവന്നു.. അമ്മുവിനെയും കൊണ്ട് ഓടി രക്ഷപെടാൻ പറ്റില്ലെന്ന് മനസിലായഅച്ചു ധൈര്യത്തോടെ തന്നെ ജോബിയെ നേരിടാൻ തയ്യാറായി നിന്നു.. ജോബി അമ്മുവിനെ അച്ചുവില്‍നിന്ന് അടർതിയെടുക്കാന്‍ ശ്രമിച്ചു. അച്ചു ശൗര്യത്തോടെ അവനെ ഒരു കൈയ് കൊണ്ടു തടുത്തു.

 

 

ഒരു പെണ്ണിന്റെ ശക്തിക്കു മുന്നില്‍ തോറ്റുപോയെന്ന് കണ്ടതും അവന്റെ ദേഷ്യം ഇരട്ടിച്ചു. അവന്‍ അച്ചുവിന്റെ കഴുത്തില്‍ കുത്തിപിടിച്ചു. പെട്ടന്നുള്ള നീക്കമായതിനാല്‍ അവള്‍ക്കു തടുക്കാന്‍ പറ്റിയില്ല. ജോബി തന്റെ അമ്മയെ ഉപദ്രവിക്കുന്നതു കണ്ട അമ്മു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു വിടുവിക്കാൻ ശ്രമിച്ചു…

 

“എന്തെ അമ്മേനെ വിതതാ…”

 

അവന്‍ വിടുന്നില്ലെന്ന് കണ്ടതും കൈവിരലിൽ ആഞ്ഞു കടിച്ചു.

 

“അയ്യോ… കടിക്കല്ലേ കൊച്ചേ… എന്റെ കയ്യ്..വിടെടി കുരിപ്പെ ”

 

ജോബി വേദന കൊണ്ടു നിലവിളിച്ചു അമ്മു കടിവിട്ടില്ല അവളെ കെട്ടിയിട്ട ദേഷ്യവും അച്ചുവിനെ പിടിച്ച ദേഷ്യവും ആ കടിയില്‍ തീര്‍ത്തു …

 

അച്ചു ഈ സമയം ഒരു വള്ളിപ്പടര്‍പ്പ് അവന്റെ കഴുത്തില്‍ കുരുക്കി.. അവന്റെ കാലില്‍ ആഞ്ഞു തട്ടി. അമ്മുവിന്റെ കടിയും അച്ചുവിന്റെ പെട്ടെന്നുള്ള നീക്കവുമായതിനാൽ അവന് തടയാന്‍ പറ്റിയില്ല.. അവന്റെ കഴുത്തു മുറുകി. അവനു ശ്വാസം കിട്ടിയില്ല. രണ്ടു കൈയ്‌കൊണ്ടു അവന്‍ അതില്‍ നിന്നു രക്ഷപെടാന്‍ നോക്കി.

 

 

അമ്മു അതുകണ്ടു കൈയ്യടിച്ച് ചിരിച്ചു. “അവനെ വെടിവെത്ത് അമ്മേ..”

 

“നിന്നെ എന്തെ അമ്മ കൊല്ലൂതാ.. എന്റെ അമ്മ പത്താളം ആതാ. “അമ്മു അവനെ ദേഷ്യത്തോടെ നോക്കി പറഞ്ഞു.

 

അപ്പോഴേയ്ക്കും ജോബി കഴുത്തിലെ കുരുക്ക് പൊട്ടിച്ചെടുക്കാറായിരുന്നു.

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. Thanks ithupole oru nalla story sammanichathinu ??

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??

  4. ഷാന ?

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???

    ???
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.