ചിങ്കാരി 10 [Shana] [CLIMAX] 527

 

പോലീസ്കാർ സിസിടീവി പരിശോദിച്ചു കൊണ്ടിരിക്കുമ്പോൾ വനിതാ കോൺസ്റ്റബിൾ അവിടേക്കു കടന്നു വന്നു… അവിടൊന്നും അച്ചുവിനെ കാണാനില്ലന്നുള്ളത് വന്നുപറഞ്ഞു. എന്തോ ഒരു തിരിമറി നടന്നുവെന്നുള്ളത് അവർക്ക് മനസ്സിലായി. അവർ വീഡിയോ ഒന്നുകൂടി സൂഷ്മമായി പരിശോദിച്ചു.

 

 

കുറേ നോക്കിയപ്പോൾ അകത്തേക്ക് പോയവരുടെ കൂട്ടത്തിൽ ഒരു പർദ്ദക്കാരിയില്ലാത്തതു അവർ ശ്രദ്ധിച്ചു. പുറത്തേക്കിറങ്ങിവന്നത് അച്ചു ആയിരിക്കുമെന്ന് അവർക്ക് സംശയം തോന്നി. അവരുടെ നീക്കങ്ങൾ ശ്രദ്ധിച്ചു.. വേറെ തുമ്പൊന്നും കിട്ടാത്തതുകൊണ്ട് അവർക്കു പുറകെ പോകാൻ തീരുമാനിച്ചു. കുറച്ചു പോലീസുകാർ അച്ചുവിന് ഫോൺ കൈമാറിയ ആളുടെ പുറകിലും പോയി. വണ്ടി നമ്പർ കൺട്രോൾ റൂമിലേക്ക് വിളിച്ചു പറഞ്ഞുകൊടുത്തിട്ട് ഏതു വഴിയാണ് പോയതെന്ന് മനസ്സിലാക്കി അതിനനുസരിച്ചു ഇവരും നീങ്ങി.

 

 

സിദ്ധു ലൊക്കേഷനിൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ എത്തിയതും അച്ചുവിന്റെ പുറകെ പോയ പോലീസുകാർ അവനെവിളിച്ചു. അവർ പറയുന്നത് കേട്ടതും അവന്റെ ഉള്ളിൽ അപകടം മണത്തു. എന്തു ചെയ്യണമെന്നറിയാതെ അവൻ ടെൻഷനിൽ ആയി.

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“നിങ്ങൾ ആയിരുന്നോ … ” അച്ചു ദേഷ്യത്തോടെ ചോദിച്ചു

 

” പിന്നെ നീ എന്തു കരുതി ….. ഞാൻ എല്ലാം മറന്നിട്ടുണ്ടാകുമെന്നോ, നീ കാരണം എനിക്ക് കോടികളുടെ നഷ്ടം ആണ് സംഭവിച്ചത്. ഞാൻ ജയിലിൽ കിടന്നത്. അന്നുമുതൽ കണക്കുകൂട്ടി ഇരിക്കുവായിരുന്നു. എന്റെ ആളുകൾ നിനക്ക് പുറകെ തന്നെ ഉണ്ടായിരുന്നു. അവർക്ക് നിന്നെ വകവരുത്താൻ അറിയാഞ്ഞിട്ടല്ല എന്റെ വാശി ആയിരുന്നു നിന്നെ എന്റെ കൈ കൊണ്ട് തീർക്കണമെന്ന്. അന്നുമുതൽ എഴുതിക്കൂട്ടിയ കണക്കുകൾ എല്ലാം ചേർത്ത് ഇന്ന് ഞാൻ ഇവിടെ തീർക്കും. നിയും നിന്റെ കുഞ്ഞും ജീവനോടെ പുറത്തു പോകില്ല.ആളുകളുടെ മുന്നിൽ നീ എന്നെ കള്ളനാക്കി എന്റെ സമ്പത്ത് നശിപ്പിച്ചു. എന്നെ ഒന്നുമല്ലാത്തവനാക്കി. എനിക്കിനി നഷ്ടപ്പെടാൻ ഒന്നുമില്ല . നിന്നെ കൊല്ലാതെ എന്റെ പ്രതികാരം തീരില്ല.”

 

അയാൾ ദേഷ്യം കൊണ്ട് വിറച്ചു.

 

” എനിക്കിനി പണത്തിന്റെ ഒരാവിശ്യവുമില്ല, നിന്റെ പുറകെ ഐ പി എസ് മണത്തുവരുമെന്നറിയാം അവന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഞാൻ അവനെ വേറെ സ്ഥലത്ത് പറഞ്ഞുവിട്ടത്. പിന്നെ പോലീസുകാർ മണത്തുവരുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും ”

 

 

” ടോ താനെന്നെ ഭീഷണി പ്പെടുത്തുവാണോ , ഒന്നുമല്ലാത്ത പ്രായത്തിൽ ഞാൻ തന്നെ ഭയന്നില്ല പിന്നല്ലേ ഇപ്പോ. കള്ള സന്യാസി , തനിക്കു കിട്ടിയ ശിക്ഷ കുറഞ്ഞുപോയെന്നേ ഞാൻ പറയൂ. നോക്കിക്കോ താൻ ഇനി പുറം ലോകം കാണാത്ത വിധത്തിൽ തന്നെ ഞാൻ പൂട്ടും ” അച്ചു തിരിച്ചടിച്ചു

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. Thanks ithupole oru nalla story sammanichathinu ??

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??

  4. ഷാന ?

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???

    ???
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.