ചിങ്കാരി 10 [Shana] [CLIMAX] 527

മുന്നോട്ടുള്ള യാത്രയിൽ സിദ്ധുവിന്റെ മനസ്സിൽ മോളെയും അച്ചുവിനെയും കുറിച്ചുള്ള ആവലാതികൾ നിറഞ്ഞു നിന്നു. അച്ചുവിന്റെ വാശി അവനറിയാം പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാൽ ഒന്നും നോക്കില്ല എടുത്തുചാടി പ്രവർത്തിക്കും അപ്പോ പിന്നെ മോളുടെ കാര്യം കൂടി ആയതുകൊണ്ട് ചിന്തിക്കാൻ ഒരവസരമില്ലാതെ പ്രവർത്തിച്ചു കളയും. തന്റെ ജീവനും ജീവിതവും ആണ് അപകടത്തിൽ , പോലീസ് പുറകിലുണ്ടെന്നറിയാം പക്ഷേ അവർക്കെവിടെയെങ്കിലും വെച്ചു മിസ് ആയാൽ പിന്നെ അറിയില്ല… അവർക്കൊന്നും വരരുതെന്ന് അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.

 

 

അച്ചുവിനെ പിന്തുടർന്നെത്തിയ പോലീസുകാർ മാളിൽ കയറിയിട്ട് അച്ചുവിനെ കാണാതെ തിരച്ചിലായി.. ഫോൺ ട്രേസ് ചെയ്ത് എത്തിയത് ഒരു വേസ്റ്റ് ബിന്നിനരികിലായിരുന്നു. അത് തുറന്നു നോക്കിയപ്പോൾ ഒരു ചെറിയ ബോക്കയിൽ അച്ചുവിന്റെ ഫോണും ഒരു കത്തും അറ്റാച്ച് ചെയ്ത് വെച്ചിരിക്കുന്നു.പോലീസുകാരിൽ ഒരാൾ കത്ത് ഓപ്പൺ ചെയ്തു.

 

 

“എന്തായാലും ഇവിടെ വരെ വന്നതല്ലേ വീട്ടിലേക്കുള്ള ഷോപ്പിംഗ് ചെയ്ത് ഒരു ബിരിയാണിയും കഴിച്ചിട്ടു കൂടണയാൻ നോക്ക്.. .. നിങ്ങൾ അവൾക് പുറകിൽ ഉണ്ടാവില്ലെന്ന് കരുതാൻ ഞാൻ വെറും പൊട്ടനല്ല…. ” ലെറ്റർ വായിച്ചതും പോലീസുകാർ ദേഷ്യം കൊണ്ട് പല്ലുഞെരിച്ചു. അവർ നേരെ സി സി ടീവി ചെക് ചെയ്യാൻ പോയി. അച്ചുകേറുന്നതുമുതൽ ബാത്റൂമിൽ കയറിയത് വരെ അവർ സൂഷ്മമായി നിരീക്ഷിച്ചു. ഇത്രയും സമയമായിട്ടും അച്ചു ബാത്റൂമിൽ നിന്ന് പുറത്തിറങ്ങാഞ്ഞത് അവർക്ക് ചിന്താക്കുഴപ്പമുണ്ടാക്കി. ഉടനെ തന്നെ ഒരു ലേഡീസ് കോൺസ്റ്റബിളിനെ അതിനകത്തേക്ക് പരിശോധനക്കയച്ചു.

 

 

അച്ചുവിന്റെ കാർ കുറച്ചുദൂരം കഴിഞ്ഞപ്പോൾ ഒരു ഉൾവഴിയിലേക്ക് കേറി അയാൾ പറഞ്ഞതനുസരിച്ചു ഒരിടവഴിയിൽ അവൾ കാർ നിർത്തി മുന്നോട്ട് നടന്നു. കുറച്ചു ദൂരം നടന്നതും അവൾക്കൂ മുന്നിൽ ഒരു ബൈക്ക് വന്നു നിന്നു അവൾ അതിൽ കയറി യാത്ര തുടർന്നു.. കാടും പടലവും നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര അവൾക്ക് ചെറിയൊരു ബുദ്ധിമുട്ട് സൃഷ്ടിച്ചു.. അമ്മുവിന്റെ മുഖം മുന്നിൽ തെളിഞ്ഞതും അവളുടെ ക്രോധം ആഞ്ഞു കത്തി വണ്ടി വന്നു നിന്നത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയ ഒരു വീടിന്റെ മുന്നിലായിരുന്നു. അതിൽ നിന്നിറങ്ങിയതും അവൾ ചുറ്റിലും നിരീക്ഷിച്ചു. അധികം ആരും വരാത്തൊരിടം. സാമൂഹ്യവിരുദ്ധർ കയ്യടക്കി വെച്ചതിന്റെ എല്ലാ ലക്ഷണങ്ങളും അവിടെ കാണാനുണ്ട്. അവളുടെ ഉള്ളം അമ്മുവിനെ കാണാനായി തുടിച്ചു. അയാൾ കൈ കാണിച്ചതും അവൾ അയാൾക്കൊപ്പം അകത്തേക്ക് കയറി. അകത്തു ചെന്നപ്പോൾ അവളുടെ കണ്ണുകൾ അമ്മുവിനായി പരതി…..

 

 

” ദൃതിവെക്കാതെ മാഡം കൊച്ചിനെ തരാം അതിനുമുന്നെ നമ്മുടെ കണക്കൊക്കെ തീർക്കണ്ടേ ”

 

അച്ചു ശബ്ദം കെട്ടിടത്തേക്ക് നോക്കി. ചാരിക്കിടന്ന മുറിയുടെ വാതിൽ തുറന്ന് ഒരാൾ പുറത്തേക്കിറങ്ങി വന്നു . അയാളെ കണ്ടതും അച്ചു അയാളെ സൂക്ഷിച്ചു നോക്കി പെട്ടന്ന് പല ഓർമകളും അവളുടെ മുന്നിലേക്ക് തെളിഞ്ഞു വന്നു ഒരു നിമിഷത്തേക്ക് അവളുടെ മുഖത്ത് പെട്ടന്നൊരു ഞെട്ടലുണ്ടായി.

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. Thanks ithupole oru nalla story sammanichathinu ??

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??

  4. ഷാന ?

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???

    ???
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.