ഒരു തുള്ളി കണ്ണീര്പോലും പുറത്തുവന്നില്ല. ഇന്നലെയും ഇതേ അവസ്ഥയിൽ തന്നെ ആയിരുന്നു. ആകെ ഒരു വിങ്ങൽ മാത്രം. ഒന്ന് കരയാൻ പറ്റിയിരുന്നെങ്കിൽ കുറച്ചെങ്കിലും ആശ്വാസം കിട്ടുമായിരുന്നു.
തുടർന്നുള്ള എന്റെ പ്രവർത്തികൾ ഒക്കെ തീർത്തും യാന്ത്രികമായിരുന്നു. അച്ഛനും അമ്മയും വല്യമ്മയുമൊക്കെ എന്തോക്കെയോ പറയുന്നുണ്ട്. ഒന്നും എന്റെ കാതിൽ എത്തിയില്ല. അവരുടെ ചോദ്യങ്ങൾക്കൊക്കെയും ഞാൻ യന്ത്രികമായി മൂളിക്കൊണ്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എന്റെ ചുറ്റും നടക്കുന്നതൊന്നും ഞാൻ അറിയുന്നില്ല.
ചിന്നുവിന്റെ മുഖം മാത്രമാണ് മനസ്സിൽ. ആദ്യമായി എന്നെ തേടി എത്തിയ എന്റെ ഹൃദയത്തിൽ ഞാൻ കുടിയിരുത്തിയ എന്റെ പെണ്ണെന്ന് ഞാൻ പറഞ്ഞ് പഠിപ്പിച്ച എന്റെ ചിന്നു. ഇനി അവൾക് പകരം മറ്റൊരാൾക്ക് എന്റെ ഹൃദയത്തിൽ ഇടമുണ്ടോ?. ഞാൻ എന്നോട് തന്നെ ചോദിച്ചു. ഇല്ല ഒരിക്കലും ഉണ്ടാകില്ല. കാരണം അവൾ അവിടെ നിറഞ്ഞിരിക്കുകയാണ്. ആ തിരിച്ചറിവ് ഹൃദയം നുറുങ്ങി ചോര പൊടിയുന്ന വേദനയ്ക്ക് കാരണമായി. അതിന്റെ ഫലമായി ഇന്നലെത്തൊട്ട് മൂടിക്കെട്ടിയ കാർമേഘത്തിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ കിനിയാൻ കാരണമായി.
എട്ടുമണിയോടെ തറവാട്ടിൽ നിന്നും രണ്ട് വണ്ടികളിലായി എല്ലാവരും യാത്ര തുടങ്ങി.
എന്റെ അവസ്ഥക്ക് ഒരു മാറ്റവും ഉണ്ടായില്ല. വണ്ടി നീങ്ങിതുടങ്ങിയത് പോലും ഞാൻ അറിഞ്ഞില്ല എന്നതാണ് സത്യം. അത്രയും പരിതാപകരമായിരുന്നു എന്റെ അവസ്ഥ.
ഞങ്ങളുടെ കാറും തറവാട്ടിലെ കാറും പഴയ ഒരു നാലുകെട്ടുപോലുള്ള വീടിന് മുന്നിൽ നിന്നതൊക്കെ ഒരു സ്വപ്നത്തിൽ എന്നപോലെ ഞാൻ അറിഞ്ഞു. അമ്മ എന്റെ കൈ പിടിച്ച് അകത്തേക്കു കയറി. എല്ലാം ഒരു സ്വപ്നം പോലെ എനിക്ക് തോന്നി. വീട്ടുകാർ എന്തൊക്കെയോ സംസാരിച്ചു. ഞാൻ അവിടെ തല കുനിച്ചിരുന്നു. ആ അച്ഛനെയും അമ്മയെയും നേരിടാൻ ഉള്ള ശക്തി എന്റെ മനസ്സിനില്ല. കാരണം ഞാൻ തെറ്റ് ചെയ്യാൻ പോകുന്നു. ചിന്നുവല്ലാതെ ഒരാളെ സങ്കൽപിക്കാൻ പോലും എനിക്ക് പറ്റുന്നില്ല. അങ്ങനെയുള്ള ഞാൻ അവരുടെ മകളെ കല്യാണം കഴിച്ചാൽ അത് അവരോട് കാണിക്കുന്ന ഏറ്റവും വലിയ വഞ്ചന ആവും.
മോളേ… എന്ന് ആ അച്ഛൻ നീട്ടി വിളിക്കുന്നതും…ഒരു കൊലുസിന്റെ നേർത്ത ശബ്ദം എന്റെ നേരെ നടന്നടുക്കുന്നതും എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. എന്റെ നേരെ ആ ചായ വച്ച ട്രെ നീട്ടിയപ്പോ ഞാൻ അതിൽനിന്നും ഒരെണ്ണം എടുത്തു അറിയാതെ തന്നെ ആ മുഖത്തേക്ക് നോക്കിയ ഞാൻ അന്തംവിട്ട് കുന്തം പോലെ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു
തുടരും.
ഏട്ടാ അങ്ങനെ വില്ലൻ വന്നു അല്ലെ ഞാൻ വില്ലൻ ആയിരുന്നെങ്കിൽ കുറച്ചു കൂടി ഗും ഉണ്ടാവുമായിരുന്നു ???
അവൻ പെണ്ണ് കാണാൻ പോയ പെൺകുട്ടി ചിന്നു ആയിരിക്കും അല്ലെ ആവണമല്ലോ
ഈ പാർട്ടും ഇഷ്ടായി ???
❤️❤️❤️
കുട്ടപ്പാ.,.,.,.
ഇന്ന ആണ് സമയം കിട്ടിയത്.,.,., അപ്പത്തന്നെ കുത്തിയിരുന്ന് എല്ലാ പാർട്ടും വായിച്ചു.,.,.
നല്ല രസമായി വായിച്ചിരിക്കാൻ സാധിക്കുന്നുണ്ട്.,.., ഇത് പോലെ തന്നെ തുടരുക.,.,.,. നല്ല ഒരു ത്രില്ലർ പ്ലോട്ട് ആണെന് തോന്നു.,.,.
സ്നേഹപൂർവ്വം.,.,
???
കൊറേ സ്നേഹം തമ്പു ❤️❤️❤️?
ഈ ഭാഗവും സൂപ്പർ, ചിന്നുവാകും പെൺകുട്ടി എന്ന് വിചാരിക്കുന്നു. ഇനി ഇതിനു പിന്നിലുള്ള കഥകൾ കൂടി അറിയണം എന്നാലേ കഥയുടെ ട്രാക്കിൽ വരൂ, കുറച്ച് കൂടി പേജ് കൂട്ടിയിരുന്നെങ്കിൽ വായനയ്ക്ക് ഒരു സുഖം കിട്ടിയേനെ, എന്തായാലും അധികം വൈകാതെ അടുത്തഭാഗം വരട്ടെ… ആശംസകൾ…
അടുത്തത് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുന്നതാണ് ❤️❤️❤️
adipoli anne bro
nalla flowil vanathe ayirunu ingane konde nirtharuthe enne parayanam enne vicharichu apol anne thangalude comment kandathe that ur mood was not good while writing the story . Apol adyam paranjathe inge thriche eduthe
njan writer onnum alenkilum mood seriallathe irikumbol enthe cheyubol oru perfection varuthan pattila ennathe sathyam anne athe even namude job ayalum studies ayalum
page kooti ezhuthiyal nallathe ayirunu bro . Aduth part ezhuthumbol mood ellam ok avete enne agrahikunu
pinne aa kalyanapenne CHINNU anno? anene karuthunuu.. Avane ithrayum ishtam ulla CHINNU thane pore aa penne .athupole avanum chinnuvine alle ishtam avre angande onnipichude . Writernte thoughhtil keri abhipraym parayn padilla enne ariya ennalum nte oru agraham paranje enne ullu
waiting for next part
with love ❤❤
Jagthnathan
അടുത്ത പാർട്ട് സെറ്റ് ആക്കം bro ❤️❤️
Katha nannayitund broo
Main villan kurich ariyann vendi Waiting..
❤️❤️❤️
കഥ ഇഷ്ടപ്പെട്ടു. പേജ് കുറച്ച് കൂടി കൂട്ടിയാൽ നന്നായിരുന്നു
അടുത്ത ഭാഗം സെറ്റ് ആക്കാം bro ❤️❤️
മിഷ്ട്ടർ ഇഷ്ട്ടം ❣️❣️.., aa page എണ്ണം കൂട്ടി സബ്മിറ്റ് ചെയ്യുന്ന gap കുറച്ച് ഓരോരോ പാർട്ടും ponnotte ?❤️
Ok bro ❤️❤️ tnx?
കുട്ടപ്പൻ ബ്രോ
ഈ ഭാഗവും കൊള്ളാം
ആരാണ് ആ രണ്ടുപേർ എന്തിനാണ് ഇവരെ ഇല്ലാതാക്കാൻ ശ്രെമിക്കുന്നത് എല്ലാം ഇനിയും അറിയാൻ ബാക്കിയാണ്
അതുപോലെ ആ കല്യാണപെണ്ണ് ചിന്നു ആണെന്ന് കരുതുന്നു or അവന് നേരെത്തെ അറിയുന്ന ആരെങ്കിലും ആകാം
എന്തായാലും ഈ ഭാഗവും നന്നായിട്ടുണ്ട്
പിന്നെ പേജ് കൂട്ടണം സ്പീഡ് കുറച്ചു കൂടുതൽ അല്ലെ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
Speed kooduthal aayrnnu. Ente mind nte aanu. Mood ottum sheri allarnnu. Appo ezhuthiya atreyum ittu
❤️❤️
മ്മ് സാരമില്ല അടുത്തത് നല്ല മൂഡിൽ എഴുത്
അ കുട്ടി ചിന്നു ആവും അല്ലെ….
നല്ല ഫ്ലൊയിൽ വായിച്ചു പോയിക്കോണ്ടിരുന്നപ്പൊള് നിർത്തിയത് എന്തൊരു കഷ്ട്ടമാണ്….
അടുത്തത് വേഗം വേണം..?????
Mood sheriyallarnnu bro. Ezhuthiya atra ittu ?
❤️❤️
മൂഡ് ശരിയായിട്ട് എഴുതിയാൽ മതി..
❤️
Kuttppa kadha kollam speed ithiri kooduthal aanu…
Adutheyl set aakkam❤️
Kuttapa. Ezhuth oro partilum mikachathayi varunund. Nalla flowilanu Katha pokunath. Trillingumanu. Aa pennu Chinnu Anelle. Enthayalum adutha partil ariyamello. Kathirikunu. Snehathode ❤️❤️
❤️❤️❤️
കുട്ടപ്പാ… സംഭവം കളർ ആയി… ബട്ട് നിന്റെ വേഗത അല്പം കൂടുതൽ ആണ്… സ്പീഡ് കുറക്കണം… പിന്നെ പേജ്… അത് കൂട്ടണം… നല്ല ത്രില്ല് ആയി വരുമ്പോൾ തീർന്നു പോകും.. ❤️❤️❤️
❤️. Page kootti ezhutham enn karuthiyathaanu. Mood ottum sheri allayirunnu. Appo ezhuthi aaya atrayum ittu ?. Ini sredhikkam
കുട്ടപ്പാ ❤️
❤️❤️