മരുഭൂമിയിലെ രാജകുമാരൻ ??? [നൗഫു] 4089

നോക്കി നിന്നാൽ പോലും പ്രതിഫലം വക്താനം ചെയ്ത കാര്യങ്ങളിൽ പെട്ടതാണ് കഹ്‌ബ… പിന്നെ വിശുദ്ധ ഖുർആൻ… കൂടെ നമ്മുടെ ഉമ്മയുടെ മുഖത്തേക്കും…

അള്ളാഹ്…. ആ കാഴ്ച തന്നെ എന്റെ ഉള്ളിലെ സങ്കടം മായ്ച്ചു കളഞ്ഞു….

എന്റെ ഉള്ളിൽ ഞാൻ ഇത് വരെ ചെയ്ത പാപങ്ങൾ ഓരോന്നും മുന്നിൽ തെളിയാൻ തുടങ്ങി…

ഒരു കുഞ്ഞിനെ പോലെ എന്റെ ഉള്ളിൽ നിന്നും പാപ മോചനം ചോദിച്ച് അല്ലാഹുവിനോട് കരഞ്ഞുകൊണ്ട് തേടുവാൻ തുടങ്ങി..

ഞാനും കൂടെ വന്ന കൂട്ടുകാരനും ഉംറ തുടങ്ങുവാൻ വേണ്ടി ഹജറുൽ ഹസ്വാദിന്റെ (സ്വർഗത്തിൽ നിന്നും കൊണ്ട് വന്ന കല്ല്… കൊണ്ട് വരുമ്പോൾ ആ കല്ല് വെളുത്ത നിറമായിരുന്നു…മനുഷ്യൻ ചെയത പാപങ്ങളും അവർ അവിടെ വന്ന് അല്ലാഹുവിനോട് ഏറ്റു പറഞ്ഞു ആ കല്ലിൽ മുത്തി മുത്തി ഇപ്പോൾ ആ കല്ല് നല്ല  കറുത്ത നിറം ആയിട്ടുണ്ട് )..നേരെ കയ്യുയർത്തി അഭിവാദ്യം ചെയ്തു ആന്റി ക്ലോക്ക് വയ്‌സിൽ നടക്കാൻ തുടങ്ങി…

എന്റെ ഉള്ളിൽ…

എന്നിൽ നിന്നും ഇതുവരെ സംഭവിച്ച തെറ്റുകൾ പൊറുത്തു നീ എന്നെ സ്വീകരിക്കണേ എന്നാ പ്രാർത്ഥനയുമായി…

കഹ്‌ബയെ ഏഴു പ്രാവശ്യം ചുറ്റി കറങ്ങി..

ഇബ്രാഹിം മഖാമിൽ നിന്റെ മുന്നിൽ നിന്ന്  രണ്ടു റക്കഹത്  സുന്നത്തും നിസ്‌ക്കരിച്ചു…

പിന്നെ മെല്ലെ കഹ്‌ബയുടെ അടുത്തേക് നടന്നു…

കുറച്ചു തിക്കും തിരക്കും കൂടി ആ കല്ലിൽ (ഹജറുൽ ) ഒന്ന് മുത്തം വെച്ചു…

പിന്നെ കഹ്‌ബയുടെ കില്ല (മുകളിൽ ഇട്ട കറുത്ത തുണി )പിടിച്ചു എന്നിൽ നിന്നും വന്നു പോയ ഓരോ പപ്പങ്ങളും അല്ലാഹുവിനോട് എണ്ണി എണ്ണി പറഞ്ഞു പൊറുത്തു തരുവാൻ തേടി കൊണ്ടിരുന്നു…

എല്ലാം അവനോട് പറഞ്ഞപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും വന്നു നിറയാൻ തുടങ്ങി…

പിന്നെ ഞങ്ങൾ സഹിയും (രണ്ടു മലകൾ കിടയിൽ ഉള്ള ഓട്ടം… ഒരുമ്മ തന്റെ കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ.. എവിടെ എങ്കിലും ഒരു തുള്ളി വെള്ളം കിട്ടുമോ എന്ന് നോക്കുവാൻ ആയി ആ രണ്ടു മലയിലും കയറി നോക്കി…   ആ ത്യാഗം മനുഷ്യൻ എന്നും ഓർക്കാൻ ഒരു കർമം ആക്കി അള്ളാഹു… )പൂർത്തിയാക്കി അവിടെ നിന്നും പോരുവാൻ മനസ്സില്ലാതെ മക്കയിൽ നിന്നിം വിടവാങ്ങി,

വളരെ സമാധാനം നിറഞ്ഞ ഒരു മനസു മായി…

രണ്ടു ദിവസം കൊണ്ട് തന്നെ എന്റെ ഇഖാമ (താമസ രേഖ ) കയ്യിൽ കിട്ടി..

ഉടനെ തന്നെ എന്റെ ഹബീബ് ഉറങ്ങുന്ന മണ്ണിലേക്ക് യാത്ര തിരിച്ചു….

മദീന…

ഞങ്ങൾ ഇഷ്ട്ട പെടുന്നതിനേക്കാൾ കൂടുതൽ ഞങ്ങളെ ഇഷ്ട്ടപെടുകയും ഞങ്ങൾക് വേണ്ടി പ്രാർത്ഥന നിർവഹിക്കുകയും ചെയ്യുന്ന എന്റെ റസൂലിന്റെ മണ്ണിലേക്ക്…

ജിദ്ദയിൽ നിന്നും ബസ്സിൽ ആയിരുന്നു യാത്ര.. നാനൂറിൽ അധികം ദൂരം ഉണ്ട് മദീനത്തേക്..

ചുണ്ടിൽ മധുര മൂറുന്ന സ്വലാത്തും ചെല്ലി ഞാനും എന്റെ കൂട്ടുകാരനും മദീന ലക്ഷ്യമാക്കി ആ ബസ്സിൽ ഇരുന്നു…

37 Comments

  1. Next part indavumo

  2. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ജീവാ ???

  3. തുടക്കം നന്നായിട്ടുണ്ട് നൗഫു….???
    ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട ??????

    ???
    ഋഷി

    1. താങ്ക്യൂ ഋഷി ???

    1. താങ്ക്യൂ ??

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. താങ്ക്യൂ ???

  5. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

    സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

    മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
    അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

    1. താങ്ക്യൂ pv

  6. ഖുറേഷി അബ്രഹാം

    പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. താങ്ക്യൂ QA???

  7. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  8. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

    പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

    ?❤️❤️

    1. താങ്ക്യു shana,???

  9. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

    1. താങ്ക്യൂ saran???

  10. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
    മറന്നു പോയി

    1. താങ്ക്യൂ M. N. ???

  11. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

    പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
    ?????

    1. താങ്ക്യൂ സിദ്ധു ???

  12. നൗഫു,
    ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
    എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
    ആശംസകൾ

    1. ഇനി ഓരോന്നും

      ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

      ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

      താങ്ക്യൂ ജ്വാല ???

  13. നൗഫു ചേട്ടാ നന്നായിട്ടുണ്ട് ??

    1. താങ്ക്യൂ ജോനാസ് ???

  14. എനിക്കും വേണം ?.., ?

    1. കപ്പോ..

      ഇനി നാലാം സ്ഥാനം ഉണ്ട്.. ???

  15. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

    മൂന്നാളും ഉണ്ടല്ലോ ???

  16. തേർഡ്

    1. ???????

    1. ??????

  17. ഉണ്ണിയേട്ടൻ ഫസ്റ്റ് ?❣️??

    1. ????????

Comments are closed.