സന്തോഷമായില്ലേ അനിയെട്ടാ ?” അതും പറഞ്ഞവൻ റൂമിലേക്ക് പോയി . വേഗം ഒരു ഗ്രെ കളർ പ്ലെയിൻ റൌണ്ട് നെക് ബനിയൻ എടുത്തിട്ട് വന്നു . ഞങ്ങൾ മൂന്നുപേരും ബ്രെക്ഫാസ്റ് കഴിക്കാൻ ഇരുന്നു .
പറയാണ്ടെ പറ്റില്ല ശ്രീലുന് അപാര കൈപ്പുണ്യം ആണ് . ഹേമമായി യും നന്നായി ഫുഡ് ഉണ്ടാക്കും , അതാവാം ശ്രീലുന് കിട്ടിയിരിക്കുന്നേ . ഇന്ന് അടിപൊളി ഗോതമ്പ് പുട്ടും കടലക്കറിയും . അഞ്ചെട്ടു വർഷത്തോളം ഹോസ്റ്റൽ ഭക്ഷണം കഴിച്ച് ടേസ്റ് ബഡ്‌സ് അടിച്ചു പോയ എന്റെ നാവിന് ഇതൊക്കെ ഒരു പ്രത്യേക രസം . ഒരു കഷ്‌ണം പുട്ട് കറി ഒഴിച്ച് ഒറ്റ പിടി പിടിച്ചു . കൂടെ 4 പപ്പടോം , ഒരു പഴോം . ആഹാ വയർ സെറ്റ് ആയി ഇനി വൈകിട്ട് വരെ ഒന്നും വേണ്ടേരില്ല . ഒരു കപ്പ് ഗ്രീൻ ടീ . അതോടെ കോട്ട തികഞ്ഞു . ഞങ്ങൾ ഇറങ്ങാൻ തുടങ്ങി .
ശ്രീലു അവളുടെ ഓഫീസിൽ പോകാൻ റെഡിയാണ് . ഞങ്ങൾ ഒരുമിച്ചിറങ്ങി . ശ്രീലു അവളുടെ ഫാസിനോ ( ബ്ലൂ കളർ ഫാസിനോ ) യിൽ കേറി പോയി . ഞാൻ എന്റെ ബുള്ളറ്റിൽ കേറി . വണ്ടി ഇപ്പോളും യു .പി രെജിസ്ട്രേഷൻ ആണ് UP 78 F 555 . ഇത് പെട്ടെന്ന് മാറ്റാൻ നോക്കണം . അവിടത്തെ ഫ്ലാറ്റ് വിറ്റാൽ പിന്നെ NOC ഒക്കെ കിട്ടാൻ പാടാണ് . എന്റെ LS 2 ന്റെ ഹെൽമെറ്റ് വെച്ചു . അനു വന്ന് പിന്നിൽ കേറി , ഞങ്ങളും പുറപ്പെട്ടു .
ഞാൻ അവൻ പറഞ്ഞ വഴികളിലൂടെ വണ്ടി കൊണ്ടുപോകുന്നു . ഈ സ്ഥലം എനിക്കത്ര പരിചയം ആയിട്ടില്ല . പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ വെക്കേഷൻ തറവാട്ടിൽ വന്ന് നിൽക്കുമ്പോളുള്ള ഓർമ്മയാണ് . അന്നുള്ള ഒരു ബസ്‌സ്റ്റാൻഡ് ഒക്കെ പൊളിച്ച് കളഞ്ഞിട്ടുണ്ട് . ഇപ്പൊ 3 ബസ് സ്റ്റാൻഡുകൾ ഉണ്ട് . പുതിയതൊരെണ്ണം ഉണ്ടാക്കുന്നുമുണ്ട് . ഇവിടെ നിന്ന് എവിടേക്കെങ്കിലും പോണേൽ ബസ് തപ്പി ഒരു വഴിക്കാവുമായിരിക്കും . കൊറേ മാറ്റങ്ങൾ ഉണ്ട് . കുറെ ഡ്രസ്സ് ഷോപ്പുകൾ , ജ്വല്ലറികൾ , ഹോട്ടലുകൾ ഇതൊക്കെ ആണ് മെയിൻ . പിന്നെ ബ്ലോക്കും .
അങ്ങനെ അവന്റെ നാവിഗേഷൻ പ്രകാരം ഞാൻ ഒരു കോളേജിന്റെ കവാടത്തിന് മുൻപിൽ എത്തീ .
ആ പേര് വായിച്ചതേ നല്ല ജീവൻ അങ്ങ് പോയി ” ****** മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ ” .. This is cheetting …. മിക്സഡ് കോളേജിൽ ക്‌ളാസ് എടുക്കാൻ വേണ്ടി പ്രിപ്പേർ ആയി വന്ന ഞാൻ ഇപ്പൊ ” ജിയാ ജലേ …ജാഞ്ചലേ … **ഞ്ചലേ ” ആയി ഡേ . തെണ്ടികൾ . SI ക്കും വക്കീലിനും ഇത് വനിതാ കോളേജ് ആണെന്ന് നേരത്തെ അങ്ങട്ട് പറഞ്ഞൂടാരുന്നോ . ന്നാ പിന്നെ ഞാൻ ഈ വഴിക്കേ വരൂലാർന്നല്ലോ . പെട്ട് പോയീലോ മോനെ . ഇനീപ്പോ അനുഭവിക്കണം .
അങ്ങനെ വണ്ടിയിൽ നിന്നിറങ്ങി , ഹെൽമെറ്റ് ഊരി അനിയൻ തെണ്ടിയെ ദഹിപ്പിക്കുന്ന പോലെ ഒരു നോട്ടം നോക്കി . അവൻ തിരിച്ച് എന്നെ നോക്കി ഒന്നിളിച്ച് കാട്ടി .
നടക്കങ്ങട്ട് , എന്റെ ഫയൽ എടുത്തുകൊണ്ട് അവൻ എന്നെ ഓഫിസ് ബ്ളോക് എന്നെഴുതിയ കെട്ടിടത്തിനടുത്തേക്ക് നടത്തി .മെല്ലെ നടന്ന് ഞങ്ങൾ പ്രിൻസിപ്പാൾ എന്ന ബോർഡ് വെച്ച ഒരു ഓഫീസിന്റെ അടുത്തെത്തി . അടഞ്ഞുകിടക്കുന്ന ഹാഫ് ഡോറിൽ ഒന്ന് നോക്ക് ചെയ്തു . യെസ് കമിൻ ഉള്ളില്നിന്നും ഹേമമ്മായിയുടെ ശബ്ദം . ഞങ്ങൾ രണ്ടും ഉള്ളിലേക്ക് കയറി . അവിടെ അടിപൊളി സെറ്റപ്പിൽ ഇരിക്കുന്നുണ്ട് ഹേമമ്മായി . ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു കൊണ്ട് ഹേമമ്മായി തുടങ്ങി .
” ആനി കുട്ടൻ വരുമൊന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു ? amity university ടെ ഒക്കെ ഓഫർ തട്ടിമാറ്റിയ നിന്നെ ഇങ്ങനെ ഞങ്ങടെ കിട്ടാൻ ഞങ്ങൾ എന്ത് ഭാഗ്യം ചെയ്തതാണോ എന്തോ ? ”
( പറയാൻ വിട്ടു എനിക്ക് amity university യുടെ academics council ളിലേക്ക് ഒക്കെ ഓഫർ ഉണ്ടായിരുന്നു . എല്ലാരും നാട്ടിലേക്ക് പോരുകയല്ലേ . പിന്നെ ഞാൻ ഒറ്റക്ക് നോയിഡയിൽ എന്തെടുക്കാനാണ് എന്നോർത്ത് ഞാനും വണ്ടി പിടിച്ചിങ്ങോട്ട് പോന്നു .പിന്നെ LPU . ശിവാജി യൂണിവേഴ്‌സിറ്റി തുടങ്ങി വേറെ കുറെ accademics പൊസിഷൻസ് ഓഫർ വന്നതാണ് . അതൊക്കെ തട്ടിക്കളഞ്ഞ ഞാനാണ് ഇപ്പൊ
കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️
Kaztro ന്റെ നാട് ആണോ ഇത്
“Kaztro”ennu udheshichchath aranu manasilayilla ?
നല്ല രസമുള്ള വായന ആയിരുന്നു
ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി
thanks Harshan Bro
ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????
thanks ചെമ്പരത്തി..
എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.
അടുത്ത പാർട് എഴുതുകയാണ്
Perinthalmanna ??
യസ് bro
kollam thudarkadha ayirunno ..
❤❤
തീർച്ചയായും തുടരും.
പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….
കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.
യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction
❤❤❤❤❤???????♥♥♥♥♥?
❤️
Kaztro ന്റെ നാട് ആണോ
Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …
❤❤
❤️
❤❤
❤️