“വൈദ്യര്ച്ചിന്റെ ചോദ്യം
“ന്തെ ബളെ ഇന്റലും വാങ്ങാണ്ടോ ?” ഞാൻ ചോദിച്ചു .
“ഇല്ലെടീ നമ്മക്ക് പോയി ഓരോ അവിൽമിൽക്കടിച്ചാലോ ?” കൊത്തിയത്ത്തിക്ക് അതാണ് വേണ്ടത് .
“ഓ അതിനെന്താപ്പോ ..ഞാനും കമ്പനി തെരാലോ ന്റെ നൂസി കുട്ടിക്ക് . അതിന് എവട്ക്കാ പോണ്ടേ ? ” ഞാൻ ചോദിച്ചു
“തറയിൽ സ്റ്റാന്ഡിത്തെ പീഡീക്ക് പോകാ .അതാവുമ്പോ കൊറേ വറൈറ്റിണ്ടാവും .ലോലാണ്ടികളുടെ ശല്യോണ്ടാവുല്ല ” അവൾ പറഞ്ഞതും ഞാൻ വണ്ടി തറയിൽസ്റ്റാന്റിലേക്ക് തിരിച്ചു .
ഇനി കുറച്ചു നേരം അനികേതിന്റെ വാക്കുകളിലൂടെ
ബനാറസിൽ നിന്ന് PHD കഴിഞ്ഞു നാട്ടിൽ വന്നപ്പോളേക്ക് ഇവിടെ ജോലി സെറ്റ് ആക്കിയിട്ടുണ്ട് അനിയൻ അനുമോദ് മോഹൻ , ഓൻ ഇവിടെ മങ്കട എന്ന സ്ഥലത്ത് SI ആണ് . അവൻ കല്യാണം കഴിച്ചിരിക്കുന്നത് ഒരു വക്കീലിനെ ആണ് . Adv .ശ്രീല കൃഷ്‌ണദാസ് ( ഇപ്പോൾ Adv .ശ്രീല അനുമോദ് ) , മമ്മിയുടെ കസിന്റെ മോള് . കൃഷ്‌ണദാസ് മാമൻ ഞങ്ങളുടെ വലിയ അമ്മാമന്റെ അളിയനാണ് . പുള്ളി മണ്ണാർക്കാട് ( പാലക്കാട് ) PWD യിൽ ആണ് . വൈഫ് ഹേമലത ഇവിടെ പെരിന്തൽമണ്ണ ഒരു കോളേജിൽ പ്രിൻസിപ്പൽ ആണ് . അവന്റെ മദർ ഇൻ ലോ പഠിപ്പിക്കുന്ന കോളേജിൽ ഒരു വേക്കന്സിണ്ടത്രേ . എന്ത് ജാതി വെർപ്പിക്കലാണ് പന്ന പട്ടി ചെയ്ത് വെക്കണത് . അനിയനാണത്രെ അനിയൻ . വേണ്ട അനുമോദ് SI , വിരട്ടലൊക്കെ അങ്ങ് സ്റ്റേഷനിൽ പോലീസുകാരോട് മതി. വക്കാലത്ത് പിടിച്ചു കൊണ്ട് ഓന്റെ പെണ്ണൊര്ത്തീം . ശ്രീല വക്കീൽ , ഐ ഒബ്ജക്ഷൻ യുവർ ഓണർ .
കാലം കുറെ ആയി ഈ പണ്ടാര പഠിപ്പ് തുടങ്ങീട്ട് . ഒന്ന് ബ്രെക്ക് എടുത്ത് ഒരു രണ്ടു കൊല്ലം ഗെയിമും കളിച്ച് ഇരിക്കാം എന്നു വിചാരിച്ച് നാട്ടിലേക്ക് വണ്ടി കേറിയതാണ് . അല്ലെങ്കിൽ അവിടെ ഹോസ്റ്റലിൽ തന്നെ അടിട്ട്കൂടി , പുതിയ റിസർച്ചർമാർക്കും റിസർച്ചർമാർത്തി കൾക്കും ഗയിഡായി കൂടികൊടുത്താൽ മതിയായിരുന്നു . ഇവിടെ രണ്ട് തെണ്ടികൾക്ക് അത് സഹിക്കുന്നില്ല . പപ്പയും മമ്മിയും ഇനിയും നാട്ടിലെത്തീട്ടില്ല , ഭാഗ്യം . അല്ലെങ്കിൽ ഇനി അവരുടെ വകയും കേൾക്കേണ്ടി വന്നേനെ . ” കണ്ടോ അനി , നിന്റെ അനിയൻ ജോലി ആയി , കല്യാണം കഴിച്ചു … നീ ഇങ്ങനെ ഗെയിമും കളിച്ച് നടന്നോ അനി ” ..
ഓൻ പോലീസായെനും , ഒരു വക്കീലിനെ കെട്ടിയേനും ഞാനിപ്പോ എന്ത് ചെയ്യണം …. ഞാനേ ഓന്റെ പോലെ ഒറ്റപ്പാലത്ത് മാമന്റെ വീട്ടില് ലാവിഷായി നിന്നല്ല പടിച്ചെ .. BA മുതൽ PHD വരെ ഹോസ്റ്റലിൽ നിന്നിട്ടാണ് പടിച്ചെ …… അതും റാങ്കും , സ്‌കോളർഷിപ്പും ഒക്കെ വാങ്ങീട്ട് …. ആ എന്നോടാണ് ഈ ക്രൂരത …
” അനിയേട്ട ഈ അവസാന സെമ്മ് മാത്രേ ള്ളൂ . പ്ലീസ് .. അമ്മക്ക് വേറെ ആരേം ഈ ഷോർട് ടയിമിൽ അറേഞ്ചേയാൻ പറ്റാത്തൊണ്ടല്ലേ പ്ലീസ് ” പിടിച്ച പിടിയാലേ ശ്രിലു കട്ടായം പറഞ്ഞു .
പെണ്ണ് നമ്മടെ വീക്നെസ്സിൽ തന്നെ പിടിച്ച് . ഒരാളുടെ നിസ്സഹായാവസ്ഥ . ആശ്രിത വത്സലനായ Dr.അനികേത് മോഹൻ സഹായം തേടി വരുന്നവർക്ക് ചങ്കു വരെ പറിച്ച് കൊടുക്കും .. പിന്നാണ് ഈ ഫൈനൽ BA ക്കാർക്ക് ഇംഗ്ലീഷ് . പുഷ്പം പോലെ എടുത്ത് കൊടുക്കും എന്നാലും ക്‌ളാസ് ഒക്കെ എടുക്കാൻ ഒരു മടി … ഒരു വൈക്ലഭ്യം …. എന്തോ സ്റ്റാർട്ടിങ് ട്രബിൾ പോലെ . ശെരി … എടുക്കും … എടുത്തിരിക്കും .
കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️
Kaztro ന്റെ നാട് ആണോ ഇത്
“Kaztro”ennu udheshichchath aranu manasilayilla ?
നല്ല രസമുള്ള വായന ആയിരുന്നു
ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി
thanks Harshan Bro
ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????
thanks ചെമ്പരത്തി..
എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.
അടുത്ത പാർട് എഴുതുകയാണ്
Perinthalmanna ??
യസ് bro
kollam thudarkadha ayirunno ..
❤❤
തീർച്ചയായും തുടരും.
പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….
കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.
യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction
❤❤❤❤❤???????♥♥♥♥♥?
❤️
Kaztro ന്റെ നാട് ആണോ
Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …
❤❤
❤️
❤❤
❤️