സ്റ്റാഫ് റൂമിൽ പോയി കുറച്ച് നേരം എല്ലാവരോടും കത്തി അടിച്ചു . ഉർദുമാഷും അറബിമാഷും പള്ളിയിലേക്ക് പോയിരിക്കുന്നു . സകീന എന്ന പൊളിറ്റിക്സ് പഠിപ്പിക്കുന്ന ടീച്ചർ പ്രയാർ ഹാളിലും ആണ് . എകണോമിക്സിന്റെ ബാലചന്ദ്രൻ മാഷ് എന്തോ ക്ലാസ് ടെസ്റ്റിനുള്ള ക്വാസ്റ്റിയൻ പേപ്പർ ഇടുന്നു . മലയാളത്തിന്റെ രേണുക മിസ്സും സുജിലയുംഅടുത്ത് വന്ന് കത്തിയടിച്ച് തുടങ്ങി . സുജില എന്നെ എല്ലാവര്ക്കും പരിച്ചയപ്പെടുത്തി . അപ്പോഴേക്കും പള്ളിയിൽ പോയ സാർ മാർ തിരിച്ചു വന്നു . അവരുമായും സംസാരിച്ചു . അജ്മീർ സന്ദർശിച്ചിട്ടുള്ളതുകൊണ്ട് രണ്ടുപേർക്കും യുപി , കാൺപൂർ ഒക്കെ ചെറുതായി പരിചയം ഉണ്ട് . അങ്ങനെ സംസാരിച്ച് ഇരിക്കുമ്പോൾ ബെൽ അടിച്ചു . ഞങ്ങൾ ക്ലാസുകളിലേക്ക് പോയി .
ഉച്ചക്ക് ശേഷമുള്ള 3 ക്‌ളാസുകൾ വലിയ സംഭവമൊന്നും ഇല്ലാതെ പോയി . ആസ് യൂഷ്വൽ ഞാൻ എന്നെ പരിചയപ്പെടുത്തും പിന്നെ സ്റ്റുഡന്റസ് അവരെയും . ഏല്ലാം പെൺപിള്ളേരായതുകൊണ്ട് ഒരു ഗുണവും അതുപോലെ ദോഷവും ഉണ്ട് . ഒന്നാമതായി ഗുണം എന്താച്ചാൽ കണ്ണ് പലസ്ഥലത്തും പാറിക്കളിക്കും , അല്ലെങ്കിൽ അത് ഒരാളെ നോക്കി സംസാരിച്ചു എന്നൊക്കെ ഒരു തെറ്റായ കീഴ് വഴക്കം ഉണ്ടാക്കും . ദോഷം എന്താച്ചാൽ ഒരാളെയും ശരിക്കങ്ങട്ട് ഫോക്കസ് ചെയ്യാൻ പറ്റിയില്ല . ആ പോട്ടെ സമയമുണ്ടല്ലോ , നോക്കാം .
അങ്ങനെ ലാസ്‌റ് ഹവർ വന്നെത്തി . ഇന്നത്തെ അവസാന ക്‌ളാസ് . 3rd yr BA ഇംഗ്ലീഷ് . ഞാൻ ക്‌ളാസിലേക്ക് കയറിച്ചെന്നു . കലപില കൂട്ടിയിരുന്ന ക്ലാസ് പൊടുന്നനെ നിശബ്ദമായി . എല്ലാവരും എഴുന്നേറ്റു നിന്നു .
“ സിറ്റ് ഡൗൺ ” . ഞാൻ പറഞ്ഞു . എല്ലാവരെയും ഇരുത്തി .ക്ലസിന്റെ നടുവിലുള്ള ടേബിളിന് അടുത്തേക്ക് നടന്നു ഞാൻ അതിൽ ചാരി നിന്നുകൊണ്ട് തുടങ്ങി .
“ഹായ് ഞാൻ അനികേത് , Dr. അനികേത് മോഹൻ . ഞാൻ കുറെ വര്ഷം നോർത്ത് ഇന്ത്യയിൽ ആയിരുന്നു . എന്റെ പരെന്റ്സ് അവിടെ ആയിരുന്നു വർക്ക് ചെയ്തിരുന്നത് . കാൺപൂരിൽ , ഉത്തർ പ്രദേശിൽ . PHD ബനാറസിലാണ് ചെയ്തത് , പക്ഷെ ഞാൻ പ്രീ ഡിഗ്രി വരെ പാലക്കാട് ആണ് പഠിച്ചത്. അമ്മയുടെ തറവാട് അവിടെയാണ് . പേരന്റ്സ് റിട്ടയർ ആയി അങ്ങനെ ഞങ്ങൾ തിരിച്ചു വന്നു . വീട് പാതായ്‌ക്കര തോട്ടക്കര എന്ന സ്ഥലത്താണ് . ഈ സെം ഞാൻ ഇവിടെ ഉണ്ടാകും ” ഇനി നിങ്ങളെ ഒക്കെ പരിചയപ്പെടാം .
അവർ ഓരോരുത്തരായി എഴുന്നേറ്റു നിന്ന് പേരും ഡീറ്റൈൽസും പറഞ്ഞു . ആൾമോസ്റ് ഒരു 50 നോടടുത്ത് കാണും സ്ട്രെങ്ത് . ലെഫ്റ് റോവിലെ ലാസ്‌റ് ബെഞ്ചിൽ നിന്ന് ഒരു പെൺകുട്ടി എഴുന്നേറ്റു . എന്റെ കണ്ണുകൾക്കുമുന്പിൽ അവൾ മാത്രം , ബാക്കിയെല്ലാം മങ്ങി പോയിരിക്കുന്നു . സ്വപ്നത്തിൽ ഞാൻ കാണാറുള്ള കണ്ണട വെച്ച പെൺകുട്ടി , സായ് പല്ലവി എന്ന ഫിലിം ആക്ട്രസ്സിന്റെ പോലെ വെളുത്ത് തുടുത്ത കവിളിൽ മുഖക്കുരു , നെറ്റിയിൽ ഒരു വട്ട പൊട്ട് . ……. പിന്നെ …….
പക്ഷെ മൂക്കുത്തി ഇല്ല ….. ! ഇടതു വശത്തുകൂടെ മുൻപിലേക്ക് ഇട്ടിട്ടുള്ള മൂന്നായി ഇഴപിരിച്ച് മെടഞ്ഞിട്ടിരിക്കുന്ന കട്ടിയുള്ള മുടി …
ഇതെല്ലം ഞാൻ സ്ലോ മോഷനിലാണ് കാണുന്നത് … അവളുടെ ചുണ്ടുകൾ പതിയെ അനങ്ങുന്നു … ഓ ശബ്ദം വേഗത്തിന്റെ കാര്യത്തിൽ കുറച്ച് പിറകിലോട്ടാണല്ലോ …
ശബ്ദം … മാധുര്യമേറിയ അവളുടെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി..
” ഞാൻ ഭാഗ്യശ്രീ , അച്ഛൻ Dr.ശ്രീകുമാർ , അമ്മ ഗിരിജ ടീച്ചറാണ് , അനിയൻ ഭഗത് 9ത്തിൽ പഠിക്കുന്നു . പാതായ്ക്കര മനയുടെ അടുത്ത് DCT വില്ലാസിൽ ആണ് താമസം ”
കിളികൾ എതിലൂടെ ഒക്കെയോ പോയി . കണ്ണിൽ പല നിറങ്ങളിലുള്ള AURA ( വർണ ദീപ്തി എന്നാണ് ഇതിന്റെ മലയാളം ) അതിന്റെ ഇടയിലൂടെ അവൾ ,
കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️
Kaztro ന്റെ നാട് ആണോ ഇത്
“Kaztro”ennu udheshichchath aranu manasilayilla ?
നല്ല രസമുള്ള വായന ആയിരുന്നു
ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി
thanks Harshan Bro
ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????
thanks ചെമ്പരത്തി..
എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.
അടുത്ത പാർട് എഴുതുകയാണ്
Perinthalmanna ??
യസ് bro
kollam thudarkadha ayirunno ..
❤❤
തീർച്ചയായും തുടരും.
പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….
കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.
യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction
❤❤❤❤❤???????♥♥♥♥♥?
❤️
Kaztro ന്റെ നാട് ആണോ
Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …
❤❤
❤️
❤❤
❤️