ഈ അവസ്ഥയിലും .. ഗതികേട് അല്ലാണ്ടെന്ത്? )
” അതിപ്പോ അമ്മായി ഇങ്ങളെ മകൾ … അവളാണ് ഈ തീരുമാനത്തിന് പിന്നിലുള്ള ആ പ്രേരക ശക്തി ? എന്നെ ഇമോഷണലി ബ്ലാക്‌മെയിൽ ചെയ്തു ഉറപ്പു വാങ്ങി .. ക്‌ളാസ് എടുത്തോളാന്ന് ” ഞാൻ പറഞ്ഞു ” പിന്നെ ദേ ഇങ്ങൾടെ പുന്നാര മരുമകൻ , ഇതിന്റെ കുത്തിത്തിരിപ്പും ഉണ്ടായിരുന്നു “.
” എന്തായാലും നീ ഇങ്ങോട്ട് വരാന്നു സമ്മതിച്ചല്ലോ . അത് തന്നെ വല്യ കാര്യം . ഇവിടെ മുന്പ് ഉണ്ടായിരുന്നത് ഒരു റിംസി എന്ന കുട്ടി ആയിരുന്നു . അവൾക്ക് അവർ ആക്സിഡന്റ് ആയി . ഒരു അഞ്ചെട്ടുമാസം പിടിക്കും അവൾ ഇനി ശെരിക്ക് നടന്നു തുടങ്ങാൻ തന്നെ . ” ഹേമമ്മായി പറഞ്ഞു .
അതിനിടക്ക് അനു കേറി പറഞ്ഞു ” അപ്പൊ എങ്ങനെ കാര്യങ്ങളൊക്കെ ഇവനെ ഗസ്റ് ലക്ച്ചർ ആയിട്ട് തന്നാൽ മതിയോ അതോ രാവിലെ തൊട്ട് വൈകിട്ട് വരെ ഇവിടെ പിടിച്ചിരുത്തുമോ ? ”
” ഫുൾ ടൈം ഇരിക്കേണ്ടി വരും അനി . ആ കുട്ടി ഇവിടെ ഫുൾ ടൈം ആയിരുന്നു . അവളുടെ ടൈം ടേബിളും അതുപോലെ ഒക്കെ ആണ് . ആൾമോസ്റ് ഫുൾടൈം ഉണ്ടാകും . അത് ഫോളോ ചെയ്യേണ്ടി വരും “ഹേമമ്മായി പറഞ്ഞു
“ഓക്കേ എന്തായാലും തുനിനിഞ്ഞിറങ്ങിയില്ലേ ഇനി ഇപ്പൊ അങ്ങനെ തന്നെ ആവട്ടെ ” ഞാനും സമ്മതിച്ചു കൊടുത്തു .
“പിന്നെ റിംസി Ma + NET ആണ് . അപ്പൊ ആ ഗ്രേഡ് പേ സ്കെയിൽ ആണ് ഇവിടെ ഈ കൊല്ലത്തിലേക്ക് അപ്രൂവ് ആയിട്ടുള്ളത് ”
” അതൊക്കെ അതിന്റെ മുറക്ക് തന്നെ പൊയ്ക്കോട്ടേ ” ഞാൻ പറഞ്ഞു അവസരവാദിയാണെന്ന തോന്നൽ ഉണ്ടാക്കണ്ടല്ലോ ?
“ അപ്പൊ അനി നമ്മുടെ ടൈമിംഗ് മോർണിംഗ് 9.30 to evening 4.00 വരെ ആണ് .പിന്നെ ലഞ്ച് ബ്രെക് 12.35 to 1.05 വരെ ആണ് .11.00 നും 2.35 നും ഓരോ 5 min ബ്രെക് കൂടി ഉണ്ട് “ ഹേമമ്മായി പറഞ്ഞു .
പിന്നെ ഹേമമ്മായി ഒരു ബെൽ അടിച്ചു. ഒരു പ്രായമുള്ള ചേട്ടൻ റൂമിലേക്ക് വന്നു . സേതുവേട്ടൻ ഇവിടുത്തത്തെ പ്യുൺ ആണ് .
” സേതുവേട്ടാ ഇത് അനികേത് . എന്റെ മരുമകന്റെ എട്ടനാണ് . റിംസി മിസ്സിന് പകരം ഈ വർഷം ക്ലാസ് എടുക്കുക അനികേത് ആയിരിക്കും . അവിടെനിന്ന് സുജില മിസ്സിനെ ഒന്നു വിളിക്കുമോ? ”
സേതുവേട്ടൻ എന്റെ നേരെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി അല്പം കഴിഞ്ഞ് . മേ ഐ കമിൻ എന്ന് കേട്ടു. അതാ വരുന്നു നമുക്ക് പരിചയമുള്ള ഒരു അവതാരം . സുജില വിനോദ് . ശ്രീലുവിന്റെ കസിനാണ് . ഹേമമ്മായിയുടെ ഏട്ടന്റെ മകൾ . ഇവരെ ഞാൻ അനിടേം ശ്രീലുന്റേം കല്യാണത്തിനും റിസപ്‌ഷനും ഒക്കെ കണ്ടിട്ടുണ്ട് .
“സുജി നിനക്ക് ഇവരെ അറിയുമോ ? ”
ഹേമമ്മായി ചോദിച്ചു.
” അനു നീ എന്താ ഇവിടെ ? വല്ല കേസും ഉണ്ടോ ? ” അനുനോട് സുജില ചോദിച്ചു .
” ആ …. ദുബായിലെ ഒരു ഷേക്ക് ഒരു കംപ്ലെയന്റ് തന്നിട്ടുണ്ട് .. അയാളുടെ പെണ്ണുംപിള്ള വെള്ളിയാഴ്ച പകൽ വീഡിയോ കാൾ വിളിച്ചാൽ എടുക്കില്ല ന്ന് . അതന്വേഷിക്കാൻ വന്നതാണ്. ” അനു കൗണ്ടറടിച്ചു
“അതിന് നീ എന്താ ഈ പീക്കിരി ഫ്രീക്കൻ ചെക്കന്മാരിടുന്ന പോലെ ത്തെ ഡ്രെസ്സും ഇട്ട് ഇറങ്ങിയിരിക്കുന്നത് ? CID പണി വല്ലതും ആണോ?” സുജിലയും വിട്ടകൊടുക്കുന്നില്ല .
” അങ്ങനേം വെച്ചോ … ദ് ന്റെ ഏട്ടൻ . Dr. അനികേത് മോഹൻ . ഞാൻ ഇതിനെ ഈ കാരങ്ങളിലേല്പിക്കാൻ വന്നതാ . മേത്ത് മണ്ണ് പറ്റിക്കാതെ തിരിച്ചു തരണം ട്ടോ .” ചെക്കൻ കാര്യത്തിലേക്ക് കടന്നു.
“ഏട്ടൻ ന്ന് പറയുമ്പോ BHU ഇൽ PHD ഒക്കെ ചെയ്ത ….? “സുജിലക്ക് ആശ്ചര്യം
കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️
Kaztro ന്റെ നാട് ആണോ ഇത്
“Kaztro”ennu udheshichchath aranu manasilayilla ?
നല്ല രസമുള്ള വായന ആയിരുന്നു
ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി
thanks Harshan Bro
ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????
thanks ചെമ്പരത്തി..
എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.
അടുത്ത പാർട് എഴുതുകയാണ്
Perinthalmanna ??
യസ് bro
kollam thudarkadha ayirunno ..
❤❤
തീർച്ചയായും തുടരും.
പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….
കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.
യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction
❤❤❤❤❤???????♥♥♥♥♥?
❤️
Kaztro ന്റെ നാട് ആണോ
Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …
❤❤
❤️
❤❤
❤️