അതിജീവനം 6 [മനൂസ്] [Climax] 3100

Views : 114702

 

അവൻ അവളുടെ കൈ വിടുവിച്ചുകൊണ്ട് നടന്നു നീങ്ങി…

 

ഒന്നും പറയാൻ കഴിയാതെ അഞ്ജലി അങ്ങനെ നിന്നു…

 

പകുതിവരെ നടന്ന അവൻ പെട്ടെന്ന് അവൾക്കരികിലേക്ക് നടന്നു വന്നു…

 

“എനിക്ക് എന്തെങ്കിലും പറ്റിയാൽ ചേട്ടത്തിയെയും മോനെയും നോക്കണേ മോളെ… അവളൊരു പാവമാ.. വേറെ ആരും ഇല്ല ഇച്ഛായന് ഇത് പറയാൻ…

 

നമ്മുടെ അപ്പച്ചന്റെ ആഗ്രഹം മോള് സഭലമാക്കണം…”

 

ഒഴുകിയ കണ്ണീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു…

 

അവൻ നടന്ന് പോകുന്നത് നോക്കി അഞ്ജലി നിന്നു..

 

അജോയ് ഹോസ്പിറ്റലിന് വെളിയിലേക്ക് ഇറങ്ങിയതും മാർട്ടിന്റെ കാർ ഗേറ്റ് കടന്ന് പോകുന്നത് കണ്ടു..

 

അവൻ വളരെ വേഗം തന്റെ കാറിന് അടുത്തേക്ക് ഓടി..

 

മാർട്ടിന്റെ കാർ പോയ വഴിയേ അജോയും പോയി..

 

ഒഴുകി വന്ന കണ്ണീർ തുടച്ചുകൊണ്ടു അഞ്ജലി അവിടുത്തെ ബെഞ്ചിൽ ഇരുന്നു…

 

കേട്ടതൊന്നും അവൾക്ക് അപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…

 

തന്റെ അപ്പനെയും അമ്മച്ചിയെയും കൊന്ന കോശിയോടുള്ള വെറുപ്പ് അവളുടെ ഉള്ളിൽ നുരഞ്ഞു പൊന്തി…

 

പെട്ടെന്ന് എന്തോ ഓർത്തപോലെ അഞ്ജലി ധ്രുവന്റെ നമ്പറിലേക്ക് കാൾ വിളിച്ചു..

 

കുറേ റിങ് ചെയ്തിട്ടും കാൾ എടുക്കാത്തതോടെ അഞ്ജലി ആകെ വിഷമത്തിലായി…

 

മറുവശത്ത് അഞ്ജലിയുടെ കാൾ റിങ് ചെയ്ത് തീരുന്നത് വരെ ആ മൊബൈലിലേക്ക് നോക്കിയിരിക്കുക ആയിരുന്നു ധ്രുവൻ…

 

കാൾ കട്ട് ആയതോടെ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു…

Recent Stories

The Author

മനൂസ്

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ 🔥. നന്നായിട്ടുണ്ട് 🤗

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ💞💞

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ💞💞

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു💞💞

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ💞💞

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം💞💞

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം💞💞

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️😇

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക 👍❣️ ഗുഡ് ലക്ക് 👍❣️🙌

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ💞💞

  10. ❣️

    1. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com