അതിജീവനം 6 [മനൂസ്] [Climax] 3100

Views : 114997

അന്ന് മുതൽ ഞാൻ കണക്ക് കൂട്ടിയതാണ് അവന്റെ വിധി..

 

കൊല്ലണം എന്ന് കരുതി തന്നെ ചെയ്തതാണ്..

പക്ഷെ അയാൾ ഇങ്ങനെ നരകിച്ചു ജീവിക്കുന്നതാ അതിലും വലിയ ശിക്ഷ..

 

പക്ഷെ നീ… നീയും അയാളുടെ തനി പകർപ്പ് ആണെന്ന് അറിഞ്ഞതോടെ നിനക്കും ചേർത്ത് ഞാൻ വിധിയെഴുതി..

 

ജെയിംസിനെ അപകടപ്പെടുത്തിയ ആൾ തന്നെ തന്റെ അപ്പനെയും ഈ അവസ്ഥയിൽ ആക്കിയതെന്നു കരുതി നീ ഇവളെ കൊല്ലാൻ തുനിയുമെന്നു എനിക്ക് ഉറപ്പായിരുന്നു..

 

അതിന് വേണ്ടി തന്നെയാണ് നിന്റെ വരവും കാത്ത് ഞാൻ ഇവിടെ നിന്നത്..”

 

അതും പറഞ്ഞുകൊണ്ട് അജോയ് അവനെ ആഞ്ഞു ചവിട്ടി…

 

നാഭിയിൽ കിട്ടിയ തൊഴിയുടെ ആഘാതത്തിൽ മാർട്ടിൻ നിലത്തേക്ക് പതിച്ചു…

 

പൊടുന്നനെ ആ മുറിയിലെ വെളിച്ചം തെളിഞ്ഞു..

 

മുറിയിൽ നിൽക്കുന്ന ആ വ്യക്തിയെ കണ്ട് അജോയ് അമ്പരന്നു..

 

“അഞ്ജലി….. നീ…”

 

“അതേ ഞാൻ തന്നെ… അപ്പച്ചനെ വണ്ടിയിടിച്ച് ഈ അവസ്ഥയിൽ ആക്കിയത് നിങ്ങൾ ആണെന്ന് അറിഞ്ഞിട്ടാണ് ഞാൻ ഇവിടേക്ക് വന്നത്…

 

ആ ലോറി ഉടമയെ കണ്ടെത്തിയപ്പോൾ അതിൽ നിങ്ങളുടെ പങ്ക് എനിക്ക് വ്യക്തമായി.. അറപ്പായിരുന്നു അത് അറിഞ്ഞപ്പോൾ എനിക്കാദ്യം തോന്നിയത്…

 

ഇച്ഛായ എന്ന് വിളിച്ച് പുറകെ നടന്ന  കാര്യം ഓർത്ത് എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി…

 

പക്ഷെ ഇന്ന് ഇതെല്ലാം കേട്ടപ്പോൾ എനിക്… എനിക്ക്..”

 

അവൾ വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി…

 

“അത് തന്നെ ആയിരുന്നു എന്റെയും പ്രശനം… വർഷങ്ങൾക്ക് ശേഷം നിന്നെ കണ്ടപ്പോൾ ഒരുപാട് മിണ്ടാനുണ്ടായിരുന്നു ഇച്ഛായനും..

Recent Stories

The Author

മനൂസ്

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ 🔥. നന്നായിട്ടുണ്ട് 🤗

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ💞💞

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ💞💞

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു💞💞

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ💞💞

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം💞💞

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം💞💞

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️😇

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക 👍❣️ ഗുഡ് ലക്ക് 👍❣️🙌

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ💞💞

  10. ❣️

    1. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com