അതിജീവനം 6 [മനൂസ്] [Climax] 3100

Views : 114702

അവളുടെ പരിഭ്രമം അവനും ശ്രദ്ധിച്ചു.

 

നിക്കാഹ് ഉറപ്പിച്ചതിനുശേഷം ഇരുവരും പരമാവധി സംസാരം കുറച്ചു..എവിടെയൊക്കെയോ ഒരു തടസ്സം..

 

ഉമ്മയുടെ തീരുമാനങ്ങൾ എന്നും അംഗീകരിച്ചിട്ടുള്ള അവന് മറുത്തൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല..

 

വർഷങ്ങളായി നഷ്ടപ്പെട്ട സുരക്ഷിതത്തിന്റെ തണലിൽ ഒരുജീവിതം എപ്പോഴൊക്കെയോ മിന്ഹ അറിയാതെ സ്വപ്നം കണ്ടുപോയി.അവളുടെ മനസ്സ് പതിയെ അതാഗ്രഹിച്ചു..പക്ഷെ അപ്പോഴും മുഹ്‌സിന്റെ ഒളിച്ചുകളി അവളുടെ ഉള്ളിൽ ഒരു സമസ്യയായി തുടർന്നു.

 

മറുപടിയൊന്നും പറയാതെ അവൻ വീട്ടിലേക്കുള്ള സ്റ്റെപ്പ് കയറാൻ തുടങ്ങി…

 

രണ്ട് സ്റ്റെപ് കയറിയതും അവൻ ആ പടികൾ തിരിച്ചിറങ്ങി…

 

എന്തെന്ന് അറിയാതെ അവൾ അവനെ നോക്കി…

 

അവൻ അവളുടെ കണ്ണിലേക്ക് നോക്കി നിന്നു…

 

ആ നോട്ടം നേരിടാൻ ആവാതെ അവൾ പതർച്ചയോടെ തലകുനിച്ചു…

 

“ഇന്ന് മുതൽ നിന്നെ ഞാൻ സ്‌നേഹിക്കാൻ ശ്രമിച്ചു തുടങ്ങുന്നു മിൻഹ…

 

ഓർക്കാൻ ഇഷ്ടമില്ലാത്ത ഭൂതകാലത്തെ ഓർമകൾക്ക് വിട്ട്…

 

നമ്മുടേതായ ഒരു പുതുജീവിതം നമുക്ക് തുടങ്ങാനുള്ള ഒരു തയ്യാറെടുപ്പ്..

 

അവിടെ ഞാനും നീയും നമ്മുടെ കുടുംബവും..

 

പ്രതിസന്ധികളെ അതിജീവിച്ചവരുടെ സ്വർഗം..

 

പൂർണ്ണമായ അർത്ഥത്തിൽ നിന്റേതാവാൻ എനിക്കൽപ്പം സമയം വേണം.. തരില്ലേ നീ..”

 

അവളുടെ നനവുള്ള മിഴികളിലേക്ക് നോക്കി അവൻ ചോദിച്ചു..

 

ഇരുമിഴികളിൽ നിന്നും ഒരുതുള്ളി കണ്ണീർ മറുപടിയെന്നോണം അവൾ പൊഴിച്ചു..മറ്റൊന്നും പറയാനുള്ള ശക്തിഅവൾക്കില്ലാതെ പോയി..

 

“കരയരുത്.. ഇനി സന്തോഷത്തിന്റെ നാളുകൾ ആണ് നിനക്ക്..നിന്റെ ഇക്കയ്ക്കും എന്റെ മീനുവിനുമൊക്കെ അതായിരിക്കും ഇഷ്ടം..”

Recent Stories

The Author

മനൂസ്

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ 🔥. നന്നായിട്ടുണ്ട് 🤗

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ💞💞

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ💞💞

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു💞💞

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ💞💞

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം💞💞

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം💞💞

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️😇

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക 👍❣️ ഗുഡ് ലക്ക് 👍❣️🙌

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ💞💞

  10. ❣️

    1. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com