അതിജീവനം 6 [മനൂസ്] [Climax] 3100

Views : 115042

 

നാല് ദിവസത്തിന് ശേഷമുള്ളൊരു പകൽ..

 

“ഈ അവസ്ഥയിൽ നിങ്ങളെ തനിച്ചാക്കി പോകാൻ എനിക്ക് പറ്റില്ല…”

 

മുഹ്‌സിൻ മിന്ഹയോട് പറഞ്ഞു..

 

“വേണ്ട ഡോക്ടർ… അതൊക്കെ ബുദ്ധിമുട്ടാണ്  ഡോക്ടർക്ക്…”

 

“ആ ബുദ്ധിമുട്ട് ഞാൻ സഹിച്ചോളാം… മര്യാദക്ക് സാധങ്ങൾ എടുത്ത് എന്റെ കൂടെ വന്നോ.. ഞാൻ പോയി ബില്ല് അടച്ചിട്ട് വരാം..”

 

അതും പറഞ്ഞു അവൻ പുറത്തേക്ക് പോയി..

 

പെട്ടെന്നൊരു ദിവസം മുഹ്‌സിന്റെ വീട്ടിലേക്ക് താമസം മാറ്റാൻ പറഞ്ഞപ്പോൾ മിന്ഹയ്ക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല..

 

എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ ആകെ പരുങ്ങി…

 

അവൾ ഷെറിനെ വിളിക്കാൻ തുടങ്ങി..

 

ബില്ല് അടച്ചതിന് ശേഷം റൂമിലേക്ക് മുഹ്‌സിൻ വന്നപ്പോൾ  മിൻഹ ആരെയോ വിളിക്കുന്നതാണ് കണ്ടത്…

 

“എന്നിട്ട് ഷെറിൻ എന്ത് പറഞ്ഞു..”

 

പുഞ്ചിരിയോടെ അവൻ അത് പറഞ്ഞതും ഒരു ചമ്മിയ ചിരി അവളുടെ മുഖത്ത് വന്നു..

 

“എന്നാ പിന്നെ വിട്ടാലോ…”

 

അവന് പിറകെ അവളും വെളിയിലേക്ക് നടന്നു..

 

“ഉമ്മയും മോളും എവിടെ…”

 

“അവരൊക്കെ എപ്പഴേ വണ്ടിയിൽ കയറി..”

 

പുറത്ത് കിടക്കുന്ന കാറിലേക്ക് ചൂണ്ടി മുഹ്‌സിൻ അത് പറഞ്ഞു..

 

അവൻ അവരെയും കൊണ്ട് തന്റെ വീട്ടിലേക്ക് തിരിച്ചു..

 

വണ്ടി വീട്ടിൽ എത്തിയതും തങ്ങളെ കാത്തു നിൽക്കുന്ന ഉമ്മയെ ആണ് മുഹ്‌സിൻ കണ്ടത്..

Recent Stories

The Author

മനൂസ്

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ 🔥. നന്നായിട്ടുണ്ട് 🤗

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ💞💞

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ💞💞

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു💞💞

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ💞💞

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം💞💞

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം💞💞

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️😇

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക 👍❣️ ഗുഡ് ലക്ക് 👍❣️🙌

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ💞💞

  10. ❣️

    1. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com