അതിജീവനം 6 [മനൂസ്] [Climax] 3100

Views : 115042

അപ്പോഴും താൻ അറിഞ്ഞ സത്യത്തിന്റെ ഞെട്ടലിൽ നിന്നും അവൾ മോചിതയായിരുന്നില്ല..

 

മുബാഷ് സാറിന് ഒരു മകൻ ഉണ്ടെന്ന് അല്ലാതെ മറ്റൊന്നും അവൾക്ക് അറിവുള്ളതല്ലായിരുന്നു..

 

“ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഒരു പാവം ആയിരുന്നു എന്റെ വാപ്പ..”

 

ഏറെനേരത്തെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അവൻ പറഞ്ഞു തുടങ്ങി..

 

“ആ വലിയ ഹോസ്പിറ്റലിൽ വർഷങ്ങളായി ജോലി ചെയ്ത മുബാഷ് ഖാൻ..

 

മറ്റ് ഡോക്ടർസിനെ പോലെ വലിയ സ്വത്തോ പണമോ സമ്പാദിക്കാൻ ശ്രമിക്കാതെ പാവങ്ങൾക്ക് വേണ്ടി മാത്രമാണ് അദ്ദേഹം തന്റെ സേവനങ്ങൾ നടത്തിയത്..

 

വാപ്പയെ പുച്ഛത്തോടെ നോക്കിക്കണ്ട നാളുകൾ ഉണ്ടായിരുന്നു ചെറുപ്പത്തിൽ എനിക്ക്..

 

എപ്പോഴും ആതുരസേവനം എന്ന് പറഞ്ഞു നടക്കുന്നതിന്റെ പേരിൽ ,, സഹപ്രവർത്തകരുടെ മക്കൾ വളർന്ന ആഢംബര ജീവിതം കണ്ട് വാപ്പയെ മനസ്സുകൊണ്ട് വെറുത്തിട്ടുണ്ട് ഞാൻ ഒരുപാട്..

 

പക്ഷെ അപ്പോഴൊക്കെ വാപ്പ പറയും മറ്റുള്ളവന്റെ കണ്ണീരിൽ കെട്ടിപ്പൊക്കിയതോന്നും എക്കാലവും നിലനിന്നിട്ടില്ല മാനൂന്ന്..

 

വളരും തോറും വാപ്പ പറഞ്ഞതിന്റെ അർത്ഥം ഞാൻ മനസ്സിലാക്കി…

 

വാപ്പായുടെ മയ്യത്ത്

പള്ളിക്കാട്ടിലേക്കെടുത്തപ്പോ അവിടെ കൂടിയ ആളുകളുടെ കണ്ണിൽ ഞാൻ കണ്ടു എന്റെ വാപ്പ ആരായിരുന്നുന്ന്..അവരുടെ കണ്ണീര് എനിക്കുള്ള മറുപടി നൽകി..

 

അന്ന് എനിക്ക് കിട്ടിയതൊരു രണ്ടാം ജന്മം ആണ്..

 

ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു… മരിക്കുന്നെങ്കിൽ അതുപോലെ മരിക്കണം..

 

ഒരുപാട് ആളുകളുടെ ഉള്ളിൽ ജീവിക്കുന്നവനായി മരിക്കണം..”

 

അത് പറഞ്ഞതും അവൻ തിരിഞ്ഞു നോക്കി..

 

അപ്പോഴേക്കും എന്തിനെന്നറിയാതെ മിന്ഹയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..പക്ഷെ മറുപടി ഒന്നും നൽകാതെ നിർവികാരമായി അവൾ അവനെ നോക്കി നിന്നു..

Recent Stories

The Author

മനൂസ്

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ 🔥. നന്നായിട്ടുണ്ട് 🤗

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ💞💞

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ💞💞

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു💞💞

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ💞💞

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം💞💞

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം💞💞

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️😇

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക 👍❣️ ഗുഡ് ലക്ക് 👍❣️🙌

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ💞💞

  10. ❣️

    1. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com