അതിജീവനം 6 [മനൂസ്] [Climax] 3101

പക്ഷെ മോളോട് ഒന്ന് സ്നേഹത്തോടെ പെരുമാറിയാൽ എല്ലാ കഥകളും നിന്നോട് പറഞ്ഞു പോകുമോ എന്ന ഭയമാണ് നിന്നിൽ നിന്നും ഇത്രയും കാലം അകന്ന് നീക്കാൻ കാരണം..

 

അല്ലാതെ നിന്നോട് ഒരു പിണക്കവും എനിക്കില്ല..

 

നീ അപ്പച്ചനെ പോലെ സ്നേഹിക്കുന്ന അയാൾ ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണെന്ന് അറിഞ്ഞാൽ നീ തകർന്ന് പോകുമെന്ന് എനിക്കറിയാം…

 

അതുകൊണ്ടാ മോളെ ഞാൻ…”

 

അതും പറഞ്ഞുകൊണ്ട് അജോയ് അവളെ തന്റെ മാറോട് ചേർത്തു…

 

ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അപ്പോഴും കരയുകയായിരുന്നു..

 

അവളെ ആശ്വസിപ്പിച്ചു തിരിഞ്ഞ് നോക്കിയ അജോയ്ക്ക് മാർട്ടിനെ ആ മുറിയിൽ കാണാൻ കഴിഞ്ഞിരുന്നില്ല…

 

അവൻ ചുറ്റിനും നോക്കി… എങ്ങും അവൻ ഇല്ല…

 

അപ്പോഴും നടക്കുന്നത് ഒന്നും അറിയാതെ മിൻഹ ഉറങ്ങുകയായിരുന്നു..

 

ഇത്രയും ബഹളങ്ങൾ നടന്നിട്ടും അവൾ എഴുന്നേറ്റില്ല എന്നത് അജോയെ അത്ഭുതപ്പെടുത്തി…

 

അഞ്ജലിയെ ദേഹത്ത് നിന്ന് മാറ്റി മാർട്ടിനെ തേടി ഇറങ്ങാൻ തുടങ്ങിയ അജോയെ അവൾ തടഞ്ഞു..

 

“അരുത് ഇച്ഛായ… അവനെ നമുക്ക് നിയമത്തിന് മുന്നിൽ കൊണ്ടു വരാം…”

 

“അവന് എതിരെ ഒരു തെളിവെങ്കിലും കണ്ടെത്താൻ നിനക്ക് കഴിയുമെന്ന് ഉറപ്പുണ്ടോ മോളെ… എങ്കിൽ ഞാൻ അവനെ വെറുതെ വിടാം…”

 

അഞ്ജലിക്ക് മറുപടി ഉണ്ടായിരുന്നില്ല…

 

“നിനക്ക് കിട്ടില്ല… അവൻ നശിച്ചില്ലെങ്കിൽ ഒരുപാട് പേരുടെ ജീവിതം ഇനിയും തകർക്കും …നമ്മുടെ അപ്പച്ചന്റെ സ്വപ്നമായിരുന്ന ഈ ഹോസ്പിറ്റൽ കോശിയും മാർട്ടിനും കൂടി കുരുതിക്കളം ആക്കിയില്ലേ മോളെ…

 

നമ്മുടെ അപ്പച്ചന്റെയും അമ്മച്ചിയുടെയും ആത്മാവ് അങ്ങു സ്വർഗത്തിൽ ഇരുന്ന് എത്ര വിഷമിക്കുന്നുണ്ടാകും ഇതൊക്കെ കണ്ട്… അവരെ എനിക്ക് സന്തോഷിപ്പിച്ചേ മതിയാകു..”

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ ?. നന്നായിട്ടുണ്ട് ?

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️?

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??

  10. ❣️

    1. ???

Comments are closed.