അതിജീവനം 6 [മനൂസ്] [Climax] 3101

വീടിനു മുന്നിൽ ജീപ്പിൽ അഞ്ജലി യൂണിഫോമിൽ വന്നിറങ്ങി…

 

ജീപ്പ്‌ പറഞ്ഞു വിട്ട് അവൾ കുട ചൂടി ധ്രുവന് അടുത്തേക്ക് വന്നു…

 

“ഇതെന്താ മഴയത്തു ഇറങ്ങി നിക്കുന്നെ… വട്ടായോ…”

 

“ആദ്യരാത്രയിൽ ഫുൾ മഴയും നനയിപ്പിച്ചു എന്നെ ഒരാഴ്ച പനി അടിപ്പിച്ചു പട്ടിണി കിടത്തിയ നീയാണോ ഈ പറയുന്നേ…”

 

ചിരിയോടെ അവൻ പറഞ്ഞു..

 

“ദേ കൊച്ചു നിക്കുന്നു …വായിൽ തോന്നുതൊക്കെ പറയുന്നോ..”

 

“ഇല്ല…പറയുന്നില്ല… ചെയ്ത് കാണിക്കാം…മോള് അകത്തു പോയിരുന്നു കളിച്ചേ…”

 

ധ്രുവൻ പറഞ്ഞു..

 

ദിയ കുട്ടി പോയതും നിമിഷ നേരം കൊണ്ട് അഞ്ജലിയുടെ കുട വായുവിൽ പറന്നു…

 

പിന്നെ നടന്നതൊന്നും പറയാൻ കൊള്ളില്ല…

 

×××××××××××××××××××××××××××××××××××

 

കാർ ഓടിച്ചു പോകുമ്പോളും മുഹ്‌സിന്റെ മനസ്സിൽ ധ്രുവന്റെ വാക്കുകൾ ആയിരുന്നു…

 

ഇന്നലെകൾ മറക്കാൻ…

 

ഒരിക്കൽകൂടി അവന്റെ മനസ്സ് ഇന്നലെകളിലേക്ക് പോയി…

 

തലക്ക് ഗുരുതരമായ പരുക്കേറ്റാണ് മാർട്ടിനെ ഹോസ്പിറ്റലിൽ എത്തിച്ചത്…

 

അതായിരുന്നു പദ്ധതിയും…

 

അവൻ നടപ്പാക്കിയ അതേ ചതി അവന് ഒരുക്കാനായിരുന്നു ഞങ്ങളുടെ ലക്ഷ്യം…

 

ആ ദുഷ്ടന്റെ മരണം കൊണ്ട് ഇവിടെ കുറച്ച് പേർക്ക് പുതു ജീവൻ കിട്ടിയിരിക്കുന്നു…

 

അവന്റെ അവയവങ്ങൾ പാവപ്പെട്ട കുറച്ച് പേരുടെ ജീവൻ നിലനിർത്തുന്നു..

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ ?. നന്നായിട്ടുണ്ട് ?

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️?

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??

  10. ❣️

    1. ???

Comments are closed.