“ഒരു കണക്കിന് നിന്റെ ഈ വരവ് ഒരു പ്രായശ്ചിത്തമായിക്കോട്ടെ… എന്റെ വാപ്പ മനപ്പൂർവം അല്ലെങ്കിലും നിന്റെ കുടുംബം തകരാൻ കാരണക്കാരൻ ആയില്ലേ..
നിന്റെയും കുടുംബത്തിന്റെയും കണ്ണീര് വീഴുന്നത് വാപ്പയും ആഗ്രഹിച്ചിരുന്നില്ലല്ലോ..
അപ്പോൾ വാപ്പയ്ക്ക് വേണ്ടി ഞാൻ അത് ചെയ്യുന്നു എന്ന് മാത്രം..
നിനക്കും കുടുംബത്തിനും ഇവിടെ കഴിയാം..
ആരെയും ഭയക്കാതെ..”
അവൻ അവളുടെ നിറഞ്ഞ മിഴികളിൽ നോക്കി പറഞ്ഞു നിർത്തി..
“അത് വേണ്ട ഡോക്ടർ… ഒരു കടപ്പാടിന്റെ പുറത്ത്…”
“മതി നിർത്തൂ… ഞാൻ നിനക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കുന്നു എന്നേയുള്ളു… വേറെ ദുരുദ്ദേശം ഒന്നുമില്ല..
എന്നെ നിനക്കു വിശ്വസിക്കാം..”
അവളെ പറയാൻ അനുവദിക്കാതെ അവൻ പറഞ്ഞു…
“പരിചയപ്പെട്ടിട്ട് കുറച്ച് നാളുകളെ ആയുള്ളുവെങ്കിലും മറ്റാരേക്കാളും ഞാൻ ഇന്ന് ഡോക്ടറെ വിശ്വസിക്കുന്നു… പക്ഷെ നാട്ടുകാർ…”
“നിന്റെ തളർച്ച സമയത്തു കൂടെ നിക്കാത്ത നാട്ടുകാരെ ബോധിപ്പിക്കാനാണോ മിൻഹ നീ ജീവിക്കുന്നത്…”
നമ്മൾ എന്താണെന്നും ,ആരാണെന്നും ,ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല, ഉടയോന് മുൻപിൽ അല്ലാതെ..
നമ്മുടെ ജീവിതങ്ങൾ നശിപ്പിച്ചവർക്കുള്ള ശിക്ഷ പടച്ചോൻ അവർക്ക് കൊടുത്തു..
ഇവിടെ നിന്നുകൊണ്ട് നിനക്കു ധൈര്യമായി തുടങ്ങാം നിന്റെ ഇക്ക സ്വപ്നം കണ്ട, ബാക്കി വച്ചിട്ട് പോയ കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ള യാത്ര..
ഒരു സുഹൃത്ത് എന്ന നിലയിൽ ഞാനുണ്ടാകും എന്നും.”
മുത്തേ ഒരേ പൊളി .
മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ് ?. നന്നായിട്ടുണ്ട് ?
ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.
| QA |
തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??
ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️
അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??
Bro innane ee katha fullum vayukunath…
Super broo onnum parayan illa nalla story.. ❤️❤️
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??
കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…
തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??
നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….
ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??
Nalla kadhakal janaghal sweekarikilla enna vishwasathode
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??
ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️
ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️
ഗുഡ് നൈറ്റ് ❤️?
വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….
അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??
❣️
???