അതിജീവനം 4 [മനൂസ്] 3014

Views : 75161

 

മാർട്ടിൻ പുഞ്ചിരിയോടെ പറഞ്ഞു..

 

“നിങ്ങളെ പോലെ എക്സ്പീരിയൻസ്ട് ആയിട്ടുള്ളവരുടെ കൂടെ വർക് ചെയ്യാൻ കിട്ടുന്ന അവസരം ഞാൻ കളയില്ല സാർ..”

 

മുഹ്‌സിൻ ബഹുമാനത്തോടെ പറഞ്ഞു..

 

“അപ്പച്ചന്റെ വലിയൊരു ആഗ്രഹമായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഹോസ്പിറ്റൽ നിർമിച്ചു അവിടുത്തെ പാവപെട്ട ആളുകൾക്ക് കുറഞ്ഞ ചിലവിൽ വൈദ്യസഹായം നൽകുക എന്നത്..

 

അതിനുള്ള ശ്രമങ്ങളിൽ ആയിരുന്നു കുറച്ച് നാളുകളായി.. അതിനിടയിൽ ആണ് ഇങ്ങനെ..”

മാർട്ടിന്റെ തൊണ്ട ഇടറുന്നത് മുഹ്‌സിൻ അറിഞ്ഞു..

 

“ഒന്നും സംഭവിക്കില്ല ഡോക്ടർ… ധൈര്യമായിരിക്കു..”

 

“ഒക്കെ… മുഹ്‌സിന്റെ ജോലി നടക്കട്ടെ… നമുക്ക് കാണാം…”

 

അവന് കൈ കൊടുത്തിട്ട് അയാൾ വെളിയിലേക്ക് നടന്ന് പോയി…

 

അന്ന് അല്പം തിരക്കുള്ളതിനാൽ അവൻ തന്റെ ജോലിയിൽ വ്യാപൃതന് ആയിരുന്നു..

 

ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും ആളുകളുടെ തിരക്ക് കാരണം അവന് അധിക സമയം ഇരിക്കേണ്ടി വന്നു..

 

ഹോസ്പിറ്റലിലെ മറ്റ് ഡോക്ടർമാർക്കും സ്റ്റാഫുകൾക്കും അതൊരു പുതുമ ആയിരുന്നു.

 

പലരും വന്നതിന്റെ ആവേശം ആണെന്ന് പരിഹസിച്ചു.

 

ചിലർ മാനേജ്മെന്റിന്റെ പ്രീതി പിടിച്ചു പറ്റാൻ ആണെന്ന് പറഞ്ഞു.

 

മിൻഹയും അത് ശ്രദ്ധിക്കാതെ ഇരുന്നില്ല..

 

അവൻ നന്മയുള്ളൊരു യുവാവ് ആണെന്ന് അവൾക്ക് ഇതിനോടകം മനസ്സിലായി കഴിഞ്ഞു.

Recent Stories

The Author

മനൂസ്

15 Comments

  1. 🔥🔥🔥🔥

  2. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ💞💞

  3. സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല💞💞

  4. ഖുറേഷി അബ്രഹാം

    കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..

      ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക💞💞

    1. പെരുത്തിഷ്ടം കൂട്ടേ💞💞

  5. Waw , polich bro

    1. പെരുത്തിഷ്ടം കൂട്ടേ💞

  6. തകർത്തു 😘😘

    1. ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..💞

  7. Inch poliya mone

    1. ഏറെക്കുറെ ശരിയാണ്😉😉😂😂..പെരുത്തിഷ്ടം aj💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com