അതിജീവനം 4 [മനൂസ്] 3014

Views : 75161

ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി ലിഫ്റ്റിലേക്ക് കേറാൻ തുടങ്ങിയതും അതിനുള്ളിൽ മിൻഹ ഉണ്ടായിരുന്നു.

 

അവനെ അവൾ ഒരു പുഞ്ചിരിയോടെ വരവേറ്റു.

 

അവനും ഒരു ചെറു ചിരി അവൾക്ക് സമ്മാനിച്ചു.

 

ലിഫ്റ്റ് താഴത്തെ ഫ്ലോറിലേക്ക് ചലിച്ചു തുടങ്ങി.

 

രണ്ട് പേരും കുറച് നേരത്തേക്ക് ഒന്നും മിണ്ടിയിരുന്നില്ല..

 

“ഫുഡിയോ…”

 

“എന്താ…”

 

“ഫുഡ് കഴിച്ചോ എന്ന്..”

 

“ഇല്ല സാർ..”

 

വിനയത്തോടെ അവൾ പറഞ്ഞു…

 

“സമയം 3 ആകറായല്ലോ…ഇതുവരെ കഴിച്ചില്ലേ..”

അവൻ സംശയത്തോടെ ചോദിച്ചു.

 

“കഴിക്കുന്നതൊക്കെ തോന്നുന്ന സമയത്താണ് ഡോക്ടർ… ഇപ്പോൾ എല്ലാം ശീലമായി..”

 

പുഞ്ചിരിയോടെ അവൾ അത് പറഞ്ഞതും ലിഫ്റ്റ് താഴത്തെ നിലയിൽ എത്തിയിരുന്നു.

 

ഫാർമസിയിലേക്ക് പോകാൻ തുടങ്ങിയ അവളെ തന്റെ അടുത്തേക്ക് വിളിപ്പിച്ചു.

 

എന്ത് എന്ന ഭാവവുമായി അവൾ അവന്റെ മുന്നിൽ നിന്നു.

 

“അതേ ..ആതുരസേവനമൊക്കെ ആകാം, സ്വന്തം കാര്യങ്ങൾ കൂടി അതിന്റെ ഇടയിൽ ശ്രദ്ധിക്കണം കേട്ടോ… അത്രക്ക് വലിയ മദർ തെരേസ ഒന്നും ആവണ്ട…”

 

അവളുടെ ചെവിയോരം രഹസ്യം പറയുന്നത് പോലെ ശബ്ദം താഴ്ത്തി അവൻ പറഞ്ഞു.

 

അവളുടെ മുഖഭാവം പോലും ശ്രദ്ധിക്കാതെ അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു ..

Recent Stories

The Author

മനൂസ്

15 Comments

  1. 🔥🔥🔥🔥

  2. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ💞💞

  3. സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല💞💞

  4. ഖുറേഷി അബ്രഹാം

    കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..

      ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക💞💞

    1. പെരുത്തിഷ്ടം കൂട്ടേ💞💞

  5. Waw , polich bro

    1. പെരുത്തിഷ്ടം കൂട്ടേ💞

  6. തകർത്തു 😘😘

    1. ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..💞

  7. Inch poliya mone

    1. ഏറെക്കുറെ ശരിയാണ്😉😉😂😂..പെരുത്തിഷ്ടം aj💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com