അതിജീവനം 4 [മനൂസ്] 3014

Views : 75161

പതിവുപോലെ അന്നും ഉമ്മയോട് എല്ലാം വിശേഷങ്ങളും അവൻ പങ്ക് വച്ചു…

 

അതൊരു ദിനചര്യ പോലെ അവൻ ശീലിച്ചിരുന്നു…

 

പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിന് മുന്നിൽ കാർ പാർക്ക് ചെയ്ത് ഹോസ്പിറ്റലിലേക്ക് കയറിയതും അവൻ ആദ്യം കണ്ടത് മിന്ഹയെ ആണ്..

 

“അസ്സലാമു അലൈക്കും..”

 

പുഞ്ചിരിയോടെ അവൻ സലാം ചൊല്ലിയതും എന്ത് പറയണം എന്നറിയാതെ അവളുടെ കണ്ണുകൾ വിടർന്നു..

 

“ഹലോ… സലാം പറഞ്ഞതിന് ആണോ ഇത്ര ഞെട്ടൽ.. ”

 

“വ അലൈക്കുമുസ്സലാം..”

പരിഭ്രമം മാറ്റി അവൾ പറഞ്ഞൊപ്പിച്ചു..

 

“ആദ്യം തന്റെ ഈ പേടി മാറ്റ്… എന്തിനും ഏതിനും പേടി.. ഈ ലോകത്ത് ജീവിക്കണമെങ്കിൽ ഇത്തിരി ധൈര്യമൊക്കെ വേണം കേട്ടോ…”

 

അവന്റെ വാക്കുകൾക്ക് ഒരു പുഞ്ചിരി നൽകിക്കൊണ്ട് അവൾ നടന്നു…

 

പിന്നീടുള്ള ദിനങ്ങൾ അവർ കൂടുതൽ അറിയുകയായിരുന്നു…

 

വലിയ സംസാരങ്ങൾ നടന്നില്ല എങ്കിലും നോട്ടത്തിലും ‘കാഴ്ചകളിലും ‘നൽകുന്ന ചിരിയിലുമൊക്കെ അവർ തമ്മിലുള്ള അന്തരം കുറഞ്ഞു വന്നു..

 

ഷെറിൻ ആണ് മിന്ഹയേക്കാൾ മുഹ്‌സിനുമായി കൂടുതൽ അടുത്തത്.

 

മിന്ഹയുടെ ഫാമിലി ലൈഫ് ഷെറിനോട് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും അവൻ ചോദിച്ചില്ല.

 

നാല് ദിവസങ്ങൾക്ക് ശേഷമുള്ള ഒരു രാത്രി…

 

തന്റെ ക്യാബിനിൽ മറന്ന് വച്ച  ഫോൺ എടുത്ത ശേഷം ഇടനാഴിയിലൂടെ നടക്കുകയായിരുന്നു മുഹ്‌സിൻ.

 

രാത്രി ആയതിനാൽ അവിടെ ആരും ഇല്ലായിരുന്നു.

 

പെട്ടെന്നാണ് ഒരു നിലവിളി പടികെട്ടുകളുടെ സൈഡിൽ നിന്നും കേട്ടത്.

 

ആദ്യമൊന്ന് ഭയന്നെങ്കിലും അവൻ  അങ്ങോട്ടേക്ക് ഓടി..

 

ആരോ പടികളിൽ വീണതാകാം എന്നവൻ കരുതി..

 

അവൻ അങ്ങോട്ടേക്ക് ഓടിയതും കണ്ടത് തലയിൽ കൈവച്ചുകൊണ്ടു കരയുന്ന മിന്ഹയെ ആണ്…

Recent Stories

The Author

മനൂസ്

15 Comments

  1. 🔥🔥🔥🔥

  2. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ💞💞

  3. സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല💞💞

  4. ഖുറേഷി അബ്രഹാം

    കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..

      ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക💞💞

    1. പെരുത്തിഷ്ടം കൂട്ടേ💞💞

  5. Waw , polich bro

    1. പെരുത്തിഷ്ടം കൂട്ടേ💞

  6. തകർത്തു 😘😘

    1. ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..💞

  7. Inch poliya mone

    1. ഏറെക്കുറെ ശരിയാണ്😉😉😂😂..പെരുത്തിഷ്ടം aj💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com