?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434

ഏതോ ലോകത്ത് എന്ന പോലെ അവളും അവന് വിദേയമായി നിന്ന് കൊടുത്തു…

“ഗായു… അതുൽ ചതിയൻ ആണെടാ നിന്നെ അല്ല അവൻ ഇഷ്ടപ്പെട്ടത് നിൻറെ ശരീരവും അളവറ്റ നിന്റെ സ്വത്തുക്കളിലും മാത്രമാണ് അവന് വേണ്ടത്… ”

അവളെ നെഞ്ചോട് അടക്കി പിടിച്ച് കൊണ്ടവൻ പറഞ്ഞു…. “നിങ്ങളാ… നിങ്ങളാ എന്നെ ചതിക്കുന്നെ എന്റെ ഇഷ്ട്ടം നോക്കാതെ എന്റെ കഴുത്തിൽ താലി കെട്ടിയില്ലേ… ന്റെ… ന്റെ ഉണ്ണിയേട്ടൻ പാവാ സ്നേഹിക്കാൻ മാത്രമേ അതിന് അറിയൂ….

ദയവ് ചെയ്ത് ചോദിക്കുവാ എന്നെ വെറുതെ വിടണം സ്നേഹേച്ചിയെ പോലെ എനിക്കും നിങ്ങളെ ഇര ആവാൻ വയ്യ…. ഒരുപാട് സ്വപ്‌നങ്ങൾ നെയ്ത് കൂട്ടിയിട്ടുണ്ട് അപ്പുവേട്ടനും ഒത്ത്…. ന്നേ വെറുതെ വിടണം…. ” അവന്റെ വാക്കുകൾ കേട്ട് സ്വബോധം കിട്ടിയ പോലെ അവൾ ആദ്യം ദേഷ്യത്തോടെയും പിന്നെ കൈകൾ കൂപ്പി യാചനയോടെ പറഞ്ഞ് നിർത്തി…. എന്നാൽ റോവിന്റെ ചെവിയിൽ സ്നേഹേച്ചി എന്ന് മാത്രം പ്രതിധ്വനിച്ച് കൊണ്ടിരുന്നു… അവൾ പറഞ്ഞത് ആലോചിച്ചതും ഗായത്രിയുടെ കവിളിൽ കുത്തി പിടിച്ച് കൊണ്ടവൻ അവളെ അവനോട് അടുപ്പിച്ചു….

“എ… എന്താ നീ പറഞ്ഞേ എന്റെ ഇര എന്നോ…

ന്റെ സ്നേഹയോ??? ഇനി ഒരക്ഷരം ഈ നാവിൽ നിന്ന് എന്റെ അമ്മച്ചിയേം ന്റെ സ്നേഹകൊച്ചിനേം കുറിച്ച് പറഞ്ഞാൽ ഉണ്ടല്ലോ മിന്ന് ചാർത്തിയ പെണ്ണാണെന്ന് ഒന്നും നോക്കൂവേല കൊന്ന് കളയാനും ഈ റോവിൻ മടിക്കൂല !!” അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും കൂടുതൽ അവളെ വേദനിപ്പിക്കാതെ അവൻ തിരിഞ്ഞ് നടന്നു…

“ഇത്രയും സ്നേഹം ഉള്ള ആൾ ഒരു പെണ്ണിനെ മൃഗീയം ആയി എന്തിനാ പീഡിപ്പിച്ച് കൊന്നേ…

അവരും സ്ത്രീ അല്ലായിരുന്നോ…. അവരുടേ കണ്ണ് നിറയുമ്പോൾ നിനക്ക് വേദനിച്ചില്ലേ… അതോ ഇനി എന്നെയും സ്നേഹം നടിച്ച് കൊല്ലാൻ ആണോ?? ”

കിട്ടിയ ധൈര്യത്തിൽ അവൾ ചീറി കൊണ്ട് ചോദിച്ചതും !!! “Shut upp ur bloody…..

ഇനി ഒരക്ഷരം മിണ്ടിയാൽ കേട്ട് നിന്നെന്ന് വരില്ല ഞാൻ ” താക്കീത് പോലെ അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ടവൻ പറഞ്ഞു… “വല്ലാതെ പുണ്യാളൻ ചമയണ്ട താൻ… പാവം ഒരു കൊച്ചിനെ കൊണ്ട് നടന്ന് പീഡിപ്പിച്ച് കൊന്നത് ഒക്കെ ഈ നാട്ടിൽ ഉള്ളവർക്ക് എല്ലാവർക്കും അറിയാം… കൂടെ തന്നെ തന്റെ അമ്മയുടെ ലീലാവിലാസങ്ങളും ” പുച്ഛിച്ച് കൊണ്ടവൾ പറഞ്ഞ് നിർത്തിയതും ഊക്കോടെ അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു…

“അതേടി ഞാൻ തന്നെയാ കൊന്നേ…നിന്നെയും കെട്ടിയത് അതിന് തന്നെയാ !!! ഏതോ കാമപ്രാന്തന്റെ കയ്യിൽ പെട്ട്…. ച്ചേ !!!!” കണ്ണിൽ കൈ അമർത്തി കൊണ്ടവൻ തല താഴ്ത്തി….

“കണ്മുന്നിൽ ചോര വാർന്ന് കിടന്ന ന്റെ കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി രക്ഷിക്കാൻ നോക്കി…. സ്വന്തം രക്തം അല്ലെന്ന പേരിൽ നീയും നിന്നെ പോലെ ഉള്ള കുറച്ച് നാട്ടുകാരും എന്നെ ഒരു നീചനും കൊലപാതകിയും ആക്കി!!! നിന്നോട് തോന്നിയ ഒരു ഇഷ്ട്ടം കൊണ്ട് ഒരു അപകടം ആണെന്ന് നിനക്ക് അറിഞ്ഞപ്പോൾ ഓടി വന്ന് രക്ഷിച്ചു… ഇതൊക്കെയാ ഞാൻ ചെയ്ത തെറ്റ്…

വേണ്ടെങ്കിൽ പൊക്കോ എങ്ങോട്ടാ എന്ന് വെച്ചാൽ പോ !!! അനുഭവിക്കുമ്പോഴേ നീ ഒക്കെ പഠിക്കൂ ”

കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ തറഞ്ഞ് നിൽക്കുക ആയിരുന്നു ഗായത്രി… കണ്ണിൽ നിന്നും ധാരയായി കണ്ണീർ ഒഴുകി കൊണ്ടിരുന്നു

എന്താണ് ഏതാണ് വിശ്വാസിക്കേണ്ടത് എന്ന് അറിയാതെ ഗായത്രി നന്നേ കുഴങ്ങിയിരുന്നു….

താൻ വിശ്വസിക്കുന്ന പരമശിവൻ തന്നെ കാത്ത് കൊള്ളും എന്ന് വിശ്വസിച്ചു കൊണ്ടവൾ ആശ്വസിച്ചു…

റോവിന് പറയത്തക്ക കുടുംബം ഒന്നും ഉണ്ടായിരുന്നില്ല… അമ്മച്ചിയും അവന്റെ അപ്പനും (കൊച്ചു ത്രേസ്യ-തോമച്ചൻ) പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് തന്നെ ഇരുവീട്ടുകാരും അവരും തമ്മിൽ യാതൊരു വിധ അടുപ്പവും

66 Comments

    1. ???????????????????????????????????

  1. Super and nice story ee kalath Eth pole Ulla storykal venam thanks for the story

  2. nice story bro

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    nalla theame

    eree eshttayi ???

  4. Super bro,. kalaki.. iniyum varanam ithu polulla storiesum aayi

    1. Thanks?????bro❤
      നോക്കാം….

Comments are closed.