?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434

കയ്യിൽ മുഖം അമർത്തി കൊണ്ടവൻ പറഞ്ഞു…

“ആര് പോയാലും എന്താ ഇച്ചായന്‌ ഇച്ചായന്റെ ഗായു ഇല്ലേ… ഞാൻ എങ്ങും പോവില്ല ഇച്ചായനെ വിട്ട് മരിക്കുവാണേലും ജീവിക്കുവാണേലും ഒപ്പം ” മുഖത്ത് വെച്ച കൈകൾ ബലമായി പിടിച്ച് മാറ്റി കൊണ്ടവൾ അവന്റെ മുഖം കയ്യിൽ എടുത്ത് പറഞ്ഞു…

ശവം അടക്കി എല്ലാവരും വീട്ടിലേക്ക് തിരിച്ചിരുന്നു…

വന്നതിന് ശേഷം ആരും റൂമിൽ നിന്നും പുറത്തേക്ക് വന്നിട്ടില്ല… അടക്കി പിടിച്ച തേങ്ങലുകൾ ഓരോ മുറിയിലും പ്രധിധ്വനിച്ച് കൊണ്ടിരുന്നു… ആനിയുടെ റൂമിലേക്ക് ഒന്ന് കയറിയത് ആയിരുന്നു ഗായത്രി…

എല്ലാ സ്ഥലവും അരിച്ച് പൊറുക്കിയിട്ടും ഒരു ഹിന്റ് പോലും അവൾക്ക് കിട്ടിയില്ല… മുറിയിൽ പലസ്ഥലങ്ങളിൽ ആയി കൂട്ടുകാരും ആൽബിയും റോവിനും അമ്മയ്ക്കും കൊച്ചച്ഛനും ഒപ്പം ചിരിച്ച് കൊണ്ടും കോക്രി കാണിച്ചും ഉള്ള പലതരം ഫോട്ടോകൾ കണ്ടതും ഒരു തുള്ളി കണ്ണുനീർ ഭൂമിയെ ചുംബിച്ചു… അപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന ഒരു ബുക്കിൽ അവളുടെ കണ്ണുകൾ ഉടക്കിയത്… അത് തുറന്ന് നോക്കിയതും അതിൽ നിറയെ അവളുടെ ചിത്രങ്ങൾ ആയിരുന്നു….ജീവിതത്തിൽ നടന്നത് എല്ലാം ഒരു ചിത്രം കണക്കെ അതിൽ!!! ഓരോ താളുകൾ മറിക്കുമ്പോഴും ഉള്ളിൽ സംശയങ്ങൾ ഉരുണ്ട് കൂടി കൊണ്ടിരുന്നു… വേഗം തന്നെ സാരിയുടെ ഉള്ളിൽ അത് ഒളിപ്പിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി….

“എന്താ ഗായു നിനക്ക് ഇത്രക്ക് തിടുക്കം പോവാൻ?”

“ഒന്നൂല്ല ഇച്ചായാ എന്തോ എനിക്ക് ഒരു നെഗറ്റീവ് ഫീൽ വരുന്നു… ” “അതെല്ലാം നിന്റെ തോന്നലാ…

ഏതായാലും ബാഗ് ഒക്കെ പാക്ക് ചെയ്‌തോ ഉച്ചക്ക് പോവാം ” “ആ…. ” തലയാട്ടി കൊണ്ടവൾ ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി… “കൊച്ചച്ച ഞങ്ങൾ ഇറങ്ങുവാ… ഇതിപ്പം ഒരു മാസം ആയില്ലേ വന്നിട്ട്…

കമ്പനിയിൽ വർക്ക്‌ ഒക്കെ പെന്റിങ് ആണ് ” മനസ്സില്ല മനസോടെ റോസമ്മയും വർഗീസും അവർക്ക് തലയാട്ടി..പോവുമ്പോൾ ആൽബിയുടെ റൂമിലേക്ക് അവൻ ഒന്ന് നോക്കി… ഇല്ല!!!

തുറന്നിട്ടില്ല!!! “സാരല്ല മോനെ അവന് അവളെ അത്രക്കും ഇഷ്ട്ടം ആയിരുന്നു… എപ്പോഴും വഴക്ക് ആണെന്നെ ഒള്ളു… രണ്ട്പേർക്കും പരസ്പരം ഇല്ലാതെ പറ്റില്ല ” റോസമ്മ കണ്ണീരോടെ പറഞ്ഞതും അവന്റെ കണ്ണിലും നീർമുത്തുകൾ ഉരുണ്ട് കൂടി…

ഗായത്രിയേയും കൂട്ടി അവൻ കാറിൽ കയറി നാട്ടിലേക്ക് തിരിച്ചു… പിന്നീട് സാധാരണ പോലെ തന്നെ ആയിരുന്നു ജീവിതം… ഗായത്രിയുടെ ചിരിയിലും കുറുമ്പിലും അവൻ വിഷമങ്ങൾ എല്ലാം മറന്ന് തുടങ്ങി….

“ഇച്ചായാ ഇന്ന് ഓഫീസ് ഇല്ലല്ലോ നമുക്ക് ഒന്ന് പുറത്ത് പോയാലോ ” ആവേശത്തോടെ ഗായത്രി ചോദിച്ചതും വേണ്ടെന്ന് പറയാൻ തോന്നിയില്ല അവന്… ചില കാര്യങ്ങൾക്കുള്ള തുറന്ന് പറച്ചിൽ കൂടി ആവണം ഈ യാത്ര എന്ന് ഗായത്രി മനസ്സിൽ കണക്ക് കൂട്ടിയിരുന്നു…

ഗായത്രി റെഡി ആയി വന്നപ്പോൾ ഒഫീഷ്യൽ ഡ്രെസ്സും ഇട്ട് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന റോവിനെ കണ്ടതും നെറ്റി ചുളിച്ച് കൊണ്ടവൾ അവനെ നോക്കി… “ഇച്ചായാ ഇതെന്താ കോട്ടും സ്യുട്ടും ഇട്ട് നിൽക്കുന്നെ… അതാ ഞാൻ വൈറ്റ് ഷർട്ട്‌ അയൺ ചെയ്ത് വെച്ചിട്ടുണ്ട് അത് ഇട്… ”

“ഗായു… നമുക്ക് വൈകുന്നേരം പോവാടാ പുറത്തേക്ക്… അർജന്റ് ആയി ഓഫീസിൽ പോവണം…

ഒരു ഇമ്പോര്ടന്റ്റ്‌ ക്ലയന്റ് ഉണ്ട് ഇത് മിസ്സ്‌ ചെയ്ത വല്യ ലോസ് ആവും കമ്പനിക്ക്…

ഞാൻ സുധേച്ചിക്ക് വിളിച്ച് പറഞ്ഞിട്ടുണ്ട് ഞാൻ വരുവോളം നിനക്ക് കൂട്ടിന് നിൽക്കാൻ…

ചെറുതായി അവളിൽ നിരാശ പടർന്നെങ്കിലും വൈകുന്നേരം പറയാം എന്ന് കരുതി അവൾ തലയാട്ടി സമ്മതിച്ചു… “നോക്കി പോവാണേ ഇച്ചായാ അധികം സ്പീഡിൽ ഒന്നും പോവേണ്ട കേട്ടോ ” അവന്റെ കട്ടി മീശ പിരിച്ച് കൊണ്ട് സ്നേഹം കലർന്ന ശാസനയോടെ അവൾ പറഞ്ഞു..

66 Comments

    1. ???????????????????????????????????

  1. Super and nice story ee kalath Eth pole Ulla storykal venam thanks for the story

  2. nice story bro

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    nalla theame

    eree eshttayi ???

  4. Super bro,. kalaki.. iniyum varanam ithu polulla storiesum aayi

    1. Thanks?????bro❤
      നോക്കാം….

Comments are closed.