?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434

നടക്കുമ്പോഴും അവളുടെ ചിന്തകൾ റോവിനിൽ ചുറ്റിപറ്റി ആയിരുന്നു… അവനെ കുറിച്ച് ഓർക്കും തോറും ഉള്ളിൽ ഒരു ആശ്വാസം ലഭിക്കുന്നത് അവൾ അറിഞ്ഞു…. കോളേജ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആണ് അവൾക്ക് കുറുകെ ഒരു കാർ വന്ന് നിന്നത്…വിന്ഡോ ഗ്ലാസ്‌ താഴ്ത്തിയതും ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടതും അവളിൽ ഒരു ആളൽ കടന്ന് വന്നു…

“അപ്പുവേട്ടൻ!!!” അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു… “ഗായു മോളെ ഞാൻ നിന്നെ കൊണ്ട് പോവാൻ വന്നതാ വാ കയർ…. ഇനി ന്റെ മോള് അവിടെ നിക്കണ്ടാ അപ്പുവേട്ടൻ കൊണ്ടുപോവാ നിന്നെ!!!!” “ഗായു കയറ്…. ” കാറിൽ ഇരുന്ന് കൊണ്ട് തന്നെ അവൻ പറഞ്ഞു.. “അത് അപ്പുവേട്ടാ… വീട്ടിൽ ഒന്നും പറയാതെ എങ്ങനെ !!!” അവളുടെ വാക്കുകൾ അവനിൽ ദേഷ്യം പടർത്തി എങ്കിലും നിയന്ത്രിച്ചു കൊണ്ടവൻ ശാന്തമായി പറഞ്ഞു… “പിന്നെ അറിയിക്കാം ഗായു… മോള് കയറ്…

” “ഇല്ല അപ്പുവേട്ടാ ഞാൻ ഇല്ല… ചിറ്റയോട് ചോദിച്ചിട്ട് ഞാൻ വരാം… വീട്ടിൽ എല്ലാവരും എന്നേം പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടാവും ”

“ആ തള്ളയുടെ വാക്കുകൾ ഒക്കെ നീ എന്തിനാ കേള്ക്കുന്നെ… വന്ന് കയറെടി വണ്ടിയിൽ ” അലറി കൊണ്ടവൻ കാറിൽ നിന്നും ഇറങ്ങി പറഞ്ഞതും നെറ്റി ചുളിച്ച് കൊണ്ടവൾ സംശയത്തോടെ നോക്കി…

“അ…അത്… മോളെ ഞാൻ അറിയാതെ… എന്തിനാ നീ അവിടെ നരകിക്കുന്നേ… നീ വാ പൊന്നുപോലെ നോക്കും നിന്റെ അപ്പുവേട്ടൻ” അമളി പറ്റിയത് പോലെ അവൻ അവളുടെ കൈകൾ കവർന്ന് കൊണ്ട് പറഞ്ഞു….

“ഞാനില്ല!!!” തീർത്ത് പറഞ്ഞ് കൊണ്ടവൾ അവന്റെ കൈവിടുവിച്ച് തിരിഞ്ഞ് നടന്നു… അപ്പോഴേക്കും അവനിലെ ചെകുത്താൻ ഉണർന്നിരുന്നു… കയ്യിൽ കരുതിയ ഒരു ടവൽ അവളുടെ മൂക്കിൽ വെച്ചതും വാടിയ താമര കണക്കെ അവൾ അവന്റെ കൈകളിലേക്ക് വീണിരുന്നു… ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കരുതി അവൻ വേഗം തന്നെ അവളെയും പൊക്കി എടുത്ത് കാറിൽ കയറ്റി….

എല്ലാം കണ്ട് കൊണ്ട് ഇരുകൺകൾ അവനെ വീക്ഷിക്കുന്നുണ്ടായിരുന്നു…

“അമ്മാ…. ഒരു കപ്പ് കോഫി ” നേരം ഇരുടിയിട്ട് ആണ് റോവിൻ വീട്ടിലേക്ക് വന്നത്… സോഫയിൽ ഇരുന്ന് കൊണ്ട് അവൻ വിളിച്ച് പറഞ്ഞു.. “ആ മോനെ ദാ വരുന്നു… ” കഴുകി കൊണ്ടിരുന്ന പാത്രം അവിടെ ഇട്ട് കൊണ്ട് കൈ കഴുകി ഒരു കപ്പ് കോഫിയും എടുത്ത് കൊണ്ട് റോസമ്മ ഹാളിലേക്ക് ചെന്നു… കോഫി അവന് കൊടുത്ത് കൊണ്ട് റോസമ്മ അവന് പിറകിലേക്ക് നോക്കി… “എന്താ അമ്മാ?

” അവർ നോക്കുന്നിടത്തേക്ക് നോക്കി കൊണ്ട് അവനും ചോദിച്ചു… “മോളെ കണ്ടില്ലല്ലോ… അവൾ എവിടെ ഫ്രഷ് ആവാൻ പോയോ? ” അമ്മ പറയുന്നത് കേട്ടതും ഞെട്ടി കൊണ്ടവൻ കുടിച്ചു കൊണ്ടിരുന്ന കോഫി അവിടെ വെച്ച് എഴുന്നേറ്റു.. “അവൾ വന്നില്ലേ അമ്മാ ”

“എന്താടാ നീ പറയുന്നേ… എന്നും നിന്റെ കൂടെ അല്ലേ അവൾ വരുന്നത്… ഇന്ന് സാധാസമയത്ത് കാണാൻ ഇല്ലാത്തത് കൊണ്ട് നിങ്ങൾ പുറത്തേക്ക് ഒക്കെ പോയിട്ട് ആയിരിക്കും വരുന്നേ കരുതി…

നിനക്ക് ആനിക്കൊച്ച് വിളിച്ചിരുന്നു നീ കാൾ അറ്റൻഡ് ചെയ്തില്ല ” ആവലാതിയോടെ അവർ പറഞ്ഞതും റോവിന്റെ ഉള്ളിൽ അകാരണമായ ഭയം വന്ന് നിറഞ്ഞു… “ഹാ… ഞാൻ മറന്നു…

എനിക്ക് ഇന്ന് വർക്ക്‌ കൂടുതൽ ഉള്ളത് കൊണ്ട് അവൾ ചിറ്റയുടെ അടുത്തേക്ക് പോവും എന്ന് പറഞ്ഞിരുന്നു… വരുമ്പോൾ അവളെയും കൂടെ പിക് ചെയ്യാൻ പറഞ്ഞിരുന്നു… ” ഉള്ളിൽ നിറഞ്ഞ ഭയം മറച്ച് വെച്ച് കൊണ്ടവൻ പറഞ്ഞു… “ഇങ്ങനേം ഒരു ചെക്കൻ… പോയി കൂട്ടി കൊണ്ട് വാടാ അവൾ അവിടെ നിന്നേം കാത്ത് നിൽപുണ്ടാവും ” കോഫി കപ്പ്‌ എടുത്ത് കൊണ്ട് അവർ കിച്ചണിലേക്ക് ചെന്നു…

ഒട്ടും സമയം കളയാതെ റോവിൻ ബൈക്കും എടുത്ത് മെയിൻ റോഡിലൂടെ ചീറി പാഞ്ഞു… “ഇനി അവൾ അതുലിന്റെ കൂടെ പോയി കാണുമോ?? ഇല്ല ഞാൻ കണ്ടതാ എന്നെ കാണുമ്പോൾ ആ നേത്രങ്ങൾ വികസിക്കുന്നത്…

ഇനി വല്ല അപകടവും !!! ” തെന്നി മാറി കൊണ്ടിരിക്കുന്ന ചിന്തകളെ ഒരു വിധം കെട്ടി ഇട്ട് കൊണ്ടവൻ കോളേജ് ലക്ഷ്യം വെച്ച് വണ്ടി വിട്ടു….

66 Comments

    1. ???????????????????????????????????

  1. Super and nice story ee kalath Eth pole Ulla storykal venam thanks for the story

  2. nice story bro

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    nalla theame

    eree eshttayi ???

  4. Super bro,. kalaki.. iniyum varanam ithu polulla storiesum aayi

    1. Thanks?????bro❤
      നോക്കാം….

Comments are closed.