ആരാധിക [ഖല്‍ബിന്‍റെ പോരാളി ?] 669

അവള്‍ ആ ഗ്രൂപ്പിലെ സ്ഥിരം വായനക്കാരി ആയിരുന്നു. അതിനാല്‍ തന്നെ ഒരുപാട് നല്ല കഥകള്‍ എനിക്ക് അവള്‍ പരിചയപ്പെടുത്തി തന്നു. രാത്രി അതെല്ലാം വായിക്കുന്നതായിരുന്നു എന്‍റെ ഇപ്പോഴത്തെ പണി.

അങ്ങനെ വായനയും എഴുത്തും ചാറ്റിംഗും ജോലിയുമായി ദിനങ്ങള്‍ കടന്നു പോയി. കഥ വായിക്കുന്നതിലും അവളോട് ചാറ്റ് ചെയ്യുന്നതുമെല്ലാം എന്‍റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു.

ഓഫിസില്‍ എല്ലാരോടും അണ്‍ഓഫിഷല്‍ കാര്യങ്ങളും അവരുടെ പേഴ്സണല്‍ കാര്യങ്ങള്‍ തിരക്കാനും തുടങ്ങി. സാധാ വികാരമില്ലാതെ ജീവിച്ച ഞാന്‍ പുഞ്ചിരിക്കുന്ന മുഖമായി നടക്കാന്‍ തുടങ്ങി…

ആദ്യ ദിവസങ്ങളില്‍ രാവിലെ ബാങ്കിലേക്ക് കടന്ന് വരുമ്പോള്‍ സെക്യൂരിട്ടിയോടെ ചിരിക്കുന്നതും കുശലം പറയുന്നതും കേട്ട് അദ്ദേഹം പോലും എന്‍റെ മാറ്റത്തെ പ്രശംസിച്ചപ്പോഴാണ് ഒരു പക്ഷേ എന്‍റെ ജീവിതം മുമ്പ് എത്ര ബോറായിരുന്നു എനിക്ക് മനസിലായത്.

ഇപ്പോള്‍ ബ്രഞ്ചിലെ എല്ലാവരോടും ഞാന്‍ കമ്പനിയാണ്. അത് എന്‍റെ ജോലി ഭാരത്തേ കുറയ്ക്കുന്ന പോലെയും അവരുടെ ജോലിയോടുള്ള ആവേശം കുടുന്നതിനും കാരണമാവുന്നുണ്ട് എന്നെനിക്ക് തോന്നി. സാധാരണ എന്‍റെ ക്യാബിനില്‍ ഇരുന്ന് ലഞ്ച് കഴിച്ചിരുന്ന ഞാന്‍ അവരുടെ ഒപ്പമാക്കി.

അതോടെ ദിനവും പല രുചിയുള്ള ഭക്ഷണം കഴിക്കാന്‍ സാധിച്ചു. കഴിഞ്ഞ കുറച്ച് ദിവസം കൊണ്ട് എനിക്ക് വന്ന മാറ്റം വളരെ വലുതായിരുന്നു. ഒരു ഒറ്റത്തടിയില്‍ നിന്നും സാമുഹ്യജീവിയായി മാറുകയായിരുന്നു.

അവളുടെ സൗഹൃദം മുറിയാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്‍റെ കഥയെ കാച്ചികുറുക്കി എടുത്തു. എന്നും അവളുടെ കൈയില്‍ നിന്ന് ഇഷ്ടമായി എന്നു കേള്‍ക്കാന്‍ വേണ്ടിയായിരുന്നു. വേറെ ആരുടെയും വാക്കുകളെക്കാള്‍ എനിക്ക് അവളുടെ ഒന്നോ രണ്ടോ വാക്കുകളായിരുന്നു എന്‍റെ ഊര്‍ജ്ജം….

പിന്നെയും ചാറ്റിംഗും കഥയെഴുത്തും കഥ വായനയും തുടര്‍ന്നു…. ഓരോ ഭാഗം തിങ്കളാഴ്ചയിലും പോസ്റ്റ് ചെയ്യുന്നത് ഒരു ശീലമായി മാറി. ഓരോ ഭാഗം കഴിയും തോറും എന്‍റെ ആരാധകവൃന്ദം കൂടി വന്നു. ഇപ്പോ എന്‍റെ കഥയ്ക്ക് ലൈക്കും കമന്‍റും അവശ്യത്തിലധികം കിട്ടാറുണ്ട്.

അധിക ആഴ്ചയിലും ആ ഗ്രുപ്പിലെ എറ്റവും കുടുതല്‍ ലൈക്ക് കിട്ടിയ കഥകളില്‍ ആദ്യ മൂന്നില്‍ എന്‍റെ കഥ സ്ഥാനം പിടിച്ചു. അതോടെ എല്ലാവരും എന്‍റെ കഥ ശ്രദ്ധിക്കാന്‍ തുടങ്ങി.

അഡ്മിന്‍റെ അടുത്ത് മാത്രം എന്‍റെ ഫോൺ നമ്പര്‍ ഉണ്ട്. തിങ്കളാഴ്ച 1.35 നും കഥ പോസ്റ്റ് ആയില്ല എങ്കില്‍ അവിടെ നിന്ന് ഒരു കാള്‍ വരുമായിരുന്നു. ജോലി തിരക്കില്‍ പെട്ട ഞാന്‍ ചിലപ്പോ അപ്പോഴാണ് കഥയുടെ കാര്യം ഓര്‍ക്കുക പോലും. അപ്പോഴെക്കും പ്രിയ ആരാധികയും മേസേജറില്‍ എത്തിയിട്ടുണ്ടാവും.

പോസ്റ്റിന്‍റെ ആദ്യ കമന്‍റ് അവളുടെ വകയായിരിക്കും എന്നും. അഭിനന്ദനങ്ങള്‍ എല്ലാം മേസേജറിലാണ്. ചിലപ്പോള്‍ എന്‍റെ കഥയിലെ കഥപാത്രങ്ങളുടെ സ്വഭാവസവിശേഷതകള്‍ അവള്‍ എന്നോട് പറയാറുണ്ട്. ചിലപ്പോള്‍ ഞാന്‍ സൃഷ്ടിച്ച കഥപാത്രത്തിന്‍റെ ഞാന്‍ പോലും കാണാത്ത സവിശേഷതകള്‍ അവള്‍ പറഞ്ഞു തരുമ്പോള്‍ ഞാന്‍ അതിശയിച്ചു പോകാറുണ്ട്.

എന്‍റെ കഥയിലെ കമന്‍റ് ബോക്സ് ശരിക്കും ഒരു സൗഹൃദകുട്ടായ്മയുടെ വര്‍ത്തമാനത്തിനുള്ള ഇടമായി മാറി. ഒരുപാട് നല്ല ഒണ്‍ലൈന്‍ സുഹൃത്തുകളെ കിട്ടി. അങ്ങനെ ഞാന്‍ എന്‍റെ സ്വന്തം അക്കൗണ്ട് മൈന്‍റ് ചെയ്യാത്ത അവസ്ഥ വരെയായി. ചര്‍ച്ചകള്‍ പലതും രാത്രിയില്‍ ആയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും എന്‍റെ പ്രിയ ആരാധികയെ അവിടെ കണ്ടില്ല. അവള്‍ ഉച്ചയ്ക്ക് മാത്രം വരുന്ന പെണ്‍കുട്ടിയായി മാറി.

ഒരു ദിവസം അവള്‍ എനിക്ക് ആയച്ച ഏക വോയ്സ് കേള്‍ക്കാന്‍ കൊതി വന്നു. പക്ഷേ അതിനായി ഞാന്‍ ഫോണ്‍ സ്ക്രോള്‍ ചെയ്തത് അരമണിക്കൂറാണ്. അത്രയും മേസേജ് അതില്‍ ഉണ്ടായിരുന്നു.

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം ???

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…?

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?

Comments are closed.