ആരാധിക [ഖല്‍ബിന്‍റെ പോരാളി 💞] 668

Views : 45463

എന്‍റെ കാലുകള്‍ വാതിലിലേക്ക് ചലിച്ചു. ഞാന്‍ വാതില്‍ തുറന്ന് ഹാളിലെ സോഫയിലിരിക്കുന്ന അവളെ നോക്കി….. വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അവളും അനുരാഗവിലോചിതനായി വാതിലില്‍ നില്‍ക്കുന്ന എന്നെ നോക്കി…….

പതിവില്ലാതെ എന്നെ കണ്ടതുകൊണ്ടാവും അവള്‍ സിനിമ വിട്ട് എന്നെ നേര്‍ക്ക് വന്നു. മുഖം സന്തുഷമാണ്. എന്‍റെ കഥവായിച്ചിട്ടാണവോ….. അവള്‍ക്ക് ഇതുവരെ കണ്ടിട്ടില്ലാത്തൊരു സൗന്ദര്യം….

ദൈവമേ… ഇവള്‍ക്ക് ഇത്രയും ഭംഗിയുണ്ടോ…. ഇത്രയും നാള്‍ അവളെ കണ്ണുകൊണ്ടാണ് നോക്കിയത്…. ഇപ്പോഴാണ് അവളെ മനസ് കൊണ്ട് കാണുന്നത്….

ടി.വിയില്‍ തട്ടത്തിന്‍ മറയത്ത് എന്ന് ചലചിത്രത്തിന്‍റെ അവസാന ഭാഗത്തെ ഡയലോഗ് ഹാളില്‍ ഉയര്‍ന്നു വന്നു….

പടച്ചോന്‍ ഭയങ്കര സംഭവം തന്നെയാട്ടോ… ചില ആഗ്രഹങ്ങളൊക്കെ നമ്മള് മറന്നാലും പുള്ളി മറക്കില്ല…..😇🥰

എന്‍റെ ആഗ്രഹം മനസിലാക്കി തന്ന ദൈവത്തിന് നന്ദി…. അവളെയും നോക്കി എന്തോക്കെയോ ആലോചിച്ച് ഞാനങ്ങനെ നിന്നു. അവള്‍ എന്‍റെ മുന്നില്‍ വന്ന് ചോദിച്ചു….

“എന്താ എട്ടാ….?”

ഞാന്‍ അത് കേട്ടെങ്കിലും അവളെ തന്നെ നോക്കി നിന്നു. എതോ സിനിമയില്‍ പറഞ്ഞ പോലെ ഇത്രയോക്കെ സൗന്ദര്യമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു.

“ചേട്ടാ…. എന്താ ഇങ്ങനെ നോക്കുന്നേ….?”

അവള് എന്‍റെ മുഖത്തേക്ക് നോക്കി ചോദിച്ചു. എന്നില്‍ നിന്ന് ഇതുവരെ അങ്ങിനെയൊരു ഭാവം ഇതുവരെ കാണാത്തത് കൊണ്ടാവും അവള്‍ അങ്ങിനെ ചോദിച്ചത്…. ഞാന്‍ പെട്ടെന്ന് സ്വബോധം തിരിച്ചെടുത്തു….

“ഗായത്രി, നിന്‍റെ ഫോണ്‍ റിംഗ് ചെയ്തിരുന്നു. ഞാന്‍ എടുക്കും മുമ്പ് കട്ടായി….” ഞാന്‍ അവളുടെ പ്രതികരണമറിയാന്‍ വേണ്ടി പറഞ്ഞു…

കേട്ട പാതി അവള്‍ ഫോണിനടുത്തേക്ക് നടന്നു. ഫോണ്‍ എടുത്ത് നോക്കി. മേസെജറില്‍ എന്‍റെ മേസേജ് കണ്ടുകാണും. അവളുടെ മുഖത്ത് ഭയമോ സന്തോഷമോ ഒക്കെ വരുന്നുണ്ട്.
അവള്‍ എന്തോ ടൈപ്പ് ചെയ്തു….

അധികം വൈകാതെ എന്‍റെ ഫോണില്‍ മേസേജ് ട്യൂണ്‍ കേട്ടു. പക്ഷേ നമ്മുടെ കക്ഷി അത് ശ്രദ്ധിക്കുന്നില്ല…. ഫോണില്‍ നോക്കി കാത്തിരുന്നു. കുറച്ച് കഴിഞ്ഞിട്ടും റിപ്ലേ കിട്ടാതത് കൊണ്ട് ഫോണ്‍ പഴയ സ്ഥാനത്ത് വെച്ച് ഹാളിലേക്ക് വിഷമത്തോടെ നടന്നു.

പഴയ സ്ഥലത്ത് എന്നെ കണ്ടപ്പോള്‍ അവള്‍ വിഷമം മാറ്റി എന്നോട് ചോദിച്ചു….

“എട്ടന് വെള്ളമോ ചായയോ വേണോ…..?”

എന്നെ വെള്ളം കുടിപ്പിച്ച് മതിയായില്ലെടീ….. ഞാന്‍ മനസില്‍ കരുതി…. പിന്നെ അവളോട് ഒരു ചിരിയോടെ പറഞ്ഞു….

“വേണ്ടാ….. സമയമിത്രേയായില്ലേ…. നമ്മുക്ക് ഒന്നിച്ച് ഫുഡ് കഴിക്കാം…..”

അവള്‍ എന്‍റെ പ്രവൃത്തിയിലെ മാറ്റം കണ്ട് അത്ഭുതത്തോടെ മുഖത്തേക്ക് നോക്കി…. ഞാനൊരു ചിരി നല്‍കി നിന്നു.

“എന്നാ വാ…. കഴിക്കാം….” അവള്‍ ടി. വി ഓഫാക്കാനായി ഹാളിലേക്ക് പോയി. ഞാന്‍ അവളുടെ പോക്കും കണ്ട് എങ്ങിനെ അവളോട് ഞാനാണ് അവളുടെ പ്രിയപ്പെട്ട എഴുത്തുക്കാരനെന്ന് അറിയിക്കുമെന്ന് ആലോചിച്ചു….

എന്തായാലും ഹണിമൂണ്‍ തുടങ്ങും മുമ്പ് എല്ലാം അവളെ അറിയിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അതിന് ഞാന്‍ കണ്ടെത്തിയ വഴി അതേ ഫേസ്ബുക്ക് ഗ്രൂപ്പ് തന്നെയാണ്.

Recent Stories

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤😇😇
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം 😇😇😇

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല 😜

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…😋

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com