ആരാധിക [ഖല്‍ബിന്‍റെ പോരാളി 💞] 668

Views : 45260

“താന്‍ പറഞ്ഞത് ശരിയാ… ഇതിന് ഇപ്പോ എന്താ ഞാന്‍ ചെയ്യുക… എന്‍റെ ശൈലി അങ്ങനെയായി പോയി… മാറ്റാന്‍ പറ്റുമോ എന്നെനിക്ക് അറിയില്ല…”

ഇത് സീന്‍ ചെയ്തതായി അറിഞ്ഞു. ടൈപ്പിംങ് എന്നും കണ്ടു. എന്തോ ഞാന്‍ റിപ്ലെക്കായി കാത്തിരുന്നു. റിപ്ലോ വന്നതിന്‍റെ ട്യൂണ്‍ വന്നു. ആകാംഷയോടെ എടുത്ത് നോക്കി.

മനോരോഗി: “നോക്കിയോക്ക് നടക്കും…”

പടയാളി: “അതേയ് എന്നാല്‍ ഞാന്‍ കഥ പറഞ്ഞു തരാം… താന്‍ എനിക്ക് വേണ്ടി എഴുതി തരുമോ…?”

മനോരോഗി: “ഏയ് അത് ശരിയാവില്ല… താന്‍ തന്നെ എഴുത്… ഒന്നാമത് എനിക്ക് കഥ എഴുതാന്‍ ഒന്നുമറിയില്ല.”

പടയാളി: “പിന്നെ എന്ത് ചെയ്യും…?”

മനോരോഗി: “ശൈലി മാറ്റി അടുത്ത ഭാഗം കുടി ഒന്ന് എഴുതു… മാറ്റമില്ലെങ്കില്‍ നമ്മുക്ക് നിര്‍ത്താം…”

പടയാളി: “ഓക്കെ… താന്‍ പറഞ്ഞത് കൊണ്ട് ഞാന്‍ ഒന്നുടെ ഇറങ്ങാം. ഇത് നടന്നില്ലെല്‍ പിന്നെയില്ല…”

മനോരോഗി: “ഓക്കെ… താങ്ക്സ്…”

പടയാളി: “ഓക്കെ… അല്ല തനിക്ക് എന്‍റെ കഥ ഇഷ്ടപ്പെട്ടോ…? ”

മനോരോഗി: “ഹാ… ശൈലി എനിക്ക് പറ്റിയിട്ടില്ല😔… പക്ഷേ കഥ കൊള്ളാം…🤗 അടുത്ത ഭാഗത്തിന് വെയ്റ്റിംങാണ്…☺”

പടയാളി: “ഓഹോ… താങ്ക്സ് ഫോര്‍ സജഷന്‍സ് ആന്‍റ് എ വില്‍ ട്രൈ മൈ ബെസ്റ്റ്…”

മനോരോഗി: “ഓക്കെ… ഇപ്പോ ഞാന്‍ പോകുന്നു. ഓഫിസിലാ… വര്‍ക്കിന് കയറണം.. പിന്നെ കാണാം ബൈ…”

ഇത്രയും പറഞ്ഞ് അവള്‍ സ്ഥലം വിട്ടു. അവളുടെ വാക്കുകള്‍ എനിക്ക് ഒരു അശ്വാസമായിരുന്നു. അവളുടെ അല്ലെങ്കില്‍ അവന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ വീണ്ടും കഥ എഴുതാന്‍ തിരുമാനിച്ചു.

പിന്നെ അന്ന് പകല്‍ ഒന്നിനും സമയം കിട്ടിയില്ല. എല്ലാം കഴിഞ്ഞ് ബ്രാഞ്ച് അടക്കുമ്പോള്‍ എഴുമണി കഴിഞ്ഞു. വിട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചപ്പോഴെക്കും ഒമ്പതരയായി. ക്ഷീണമുണ്ടെങ്കിലും അന്ന് രാത്രി തന്നെ മൂന്നാം ഭാഗം എഴുതി തുടങ്ങി.

എന്‍റെ ഒഴിവ് സമയത്തിനനുസരിച്ച് എന്‍റെ കഥയും വളര്‍ന്ന് വന്നു. ഉച്ചസമയങ്ങളില്‍ മനോരോഗിയുമായുള്ള ചാറ്റിംഗും ഉണ്ടായിരുന്നു. എന്തോ ഒരടുപ്പം അവരോട് ഉള്ള പോലെ… ഇതുവരെ ആരോടും ഇത്രയും ഞാന്‍ ചാറ്റ് ചെയ്തിട്ടുണ്ടാവില്ല…

ആ ആഴ്ചയിലെ വെള്ളിയാഴ്ചയാണ് അവള്‍ അവസാനമായി ചാറ്റിംഗിന് വന്നത്. അന്ന് “തിങ്കളാഴ്ച മൂന്നാം ഭാഗം വരുമോ?” എന്നവള്‍ ചോദിച്ചിരുന്നു. ഏകദേശം തീരാറായതിനാല്‍ ഞാനത് ഉറപ്പ് കൊടുക്കുകയും ചെയ്തു.

പിറ്റേന്ന് സെക്കന്‍റ് സറ്റര്‍ഡോ ആയിരുന്നു. അടുപ്പിച്ച് രണ്ടു ദിവസം ഒഴിവാണ്. അതുകൊണ്ട് തന്നെ വീട്ടിലെ ഇത്തിരി പണി ഉണ്ടായിരുന്നു. അതെല്ലാം തീര്‍ത്ത് കഥയുടെ മൂന്നാം ഭാഗം മുഴുവന്‍ എഴുതി തീര്‍ത്തു. അന്ന് ഉച്ചക്ക് അവളോട് ചാറ്റ് ചെയ്യാന്‍ പോയെങ്കിലും അവളെ ഓണ്‍ലൈനില്‍ കണ്ടില്ല. കുറെ നേരം കാത്തിരുന്നെങ്കിലും എനിക്ക് അവളുടെ റിപ്ലേ കണ്ടില്ല.

എന്തോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നും സംസാരിച്ചിരുന്ന ഒരാള്‍ ഇന്ന് മിണ്ടാതെ ഇരുന്നപ്പോള്‍ എന്തോ ഒരു മനസിന് ഒരു വിഷമം. ഒരാഴ്ച കൊണ്ട് ആ ആള്‍ ആരോ ആയ പോലെ എനിക്ക് തോന്നി. അതിനാല്‍ തന്നെ അടുത്ത ഭാഗം ആ ആള്‍ക്കായി ഡെഡിക്കേറ്റ് ചെയ്യാന്‍ തിരുമാനിച്ചു.

Recent Stories

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤😇😇
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം 😇😇😇

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല 😜

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…😋

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com