ആരാധിക [ഖല്‍ബിന്‍റെ പോരാളി 💞] 668

Views : 45463

എന്നാല്‍ ശനിയാഴ്ച പതിവില്ലാതെ വീട്ടില്‍ നിന്ന് എട്ടത്തിയുടെ വിളി വന്നു. രാത്രി അങ്ങോട്ട് ചെല്ലാന്‍. അമ്മയ്ക്ക് വല്ല അസുഖമുണ്ടോ? എന്ന് ചോദിച്ചെങ്കിലും കാര്യമായ ഒന്നുമില്ല എന്നു പറഞ്ഞു എന്തായാലും വരണമെന്ന് പറഞ്ഞ് കോള്‍ കട്ടാക്കി.

എന്താണ് പ്രശ്നം എന്നോന്നും എനിക്ക് മനസിലായില്ല. അന്ന് രാത്രി ബ്രാഞ്ച് അടച്ച് വീടിലേക്കാണ് വിട്ടത്. വീട്ടില്‍ കയറി ചെല്ലുമ്പോള്‍ വല്യ കുഴപ്പമുള്ളതായി ഒന്നും തോന്നിയില്ല. എല്ലാം പഴയ പോലെ….

കുളിച്ച് രാത്രി ഭക്ഷണത്തിനിരിക്കുമ്പോഴാണ് അമ്മ ആ കാര്യം എടുത്തിടുന്നത്. പിറ്റേന്ന് എന്നെ പെണ്ണ് കാണിക്കാന്‍ കൊണ്ടു പോകുന്നു പോലും. എനിക്ക് അത് വേണ്ട എന്ന് പറയണമായിരുന്നു. എന്നാലും അമ്മയെ വിഷമിപ്പിക്കാന്‍ സാധിച്ചില്ല.

അമ്മയും എട്ടനും എട്ടത്തിയും കൂടി എന്നെ അവരുടെ വഴിയെ അക്കി. അവരുടെ സംസാരത്തിന് എതിര് പറയാന്‍ സാധിക്കാതെ ഞാന്‍ അതിന് വഴങ്ങി കൊടുത്തു…

പിറ്റേന്ന് രാവിലെ അങ്ങോട്ട് തിരിച്ചു. എട്ടന്‍റെ കാറിലാണ് പോയത്. സത്യം പറഞ്ഞ അതുവരെ എനിക്ക് പെണ്ണിനെ പറ്റി ഒന്നും അറിയില്ലായിരുന്നു. കാറില്‍ വെച്ചാണ് പെണ്ണിന്‍റെ പേരും ജോലിയും സ്ഥലവുമൊക്കെ പറയുന്നത്.

ഗായത്രി… അതാണവളുടെ പേര്. എന്നെ പോലെ തന്നെ ഒരു ബാങ്ക് ഉദ്ദ്യോഗസ്ഥയാണ്. പി. എന്‍. ബി യില്‍ ക്ലാര്‍ക്കാണ്. അച്ഛന്‍റെയും അമ്മയുടെയും രണ്ടു പെണ്‍മക്കളില്‍ മൂത്തവള്‍. എന്‍റെ വീട്ടില്‍ നിന്ന ഏകദേശം അമ്പത് കിലോമിറ്റര്‍ ദൂരമുണ്ട് അവളുടെ വീട്ടിലേക്ക്.

കാണാന്‍ സുന്ദരിയാണ് എന്ന് പറഞ്ഞെങ്കിലും ഫോട്ടോ കാണിച്ചു തന്നില്ല എട്ടത്തി…. നേരിട്ട് കണ്ട മതി പോലും…. ദുഷ്ടത്തി….

അങ്ങിനെ കാര്‍ അവരുടെ വീട്ടിലെത്തി. അത്യാവശ്യം വലുപ്പമുള്ള രണ്ടുനില വീട്. ഞാന്‍ അല്‍പം ടെന്‍ഷനോടെ പുറത്തിറങ്ങി. ആദ്യമായണേ… അതിന്‍റെയാ… മുന്‍പ് ബാങ്ക് ഇന്‍ര്‍വ്യൂന് പോലും ഇത്ര ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല.

പെണ്ണിന്‍റെ അച്ഛന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ വന്നു ഞങ്ങളെ അകത്തേക്ക് സ്വീകരിച്ചു. പതിയെ കുടുബകാരുടെ ഒപ്പം വീട്ടിലേക്ക് കയറി. സോഫയിലിരുന്നു. കുറച്ച് കഴിഞ്ഞ് ചായയുമായി പെണ്ണെത്തി. കാണാന്‍ നല്ല ഭംഗിയുള്ള പെണ്ണ്. ഐശ്വര്യമുള്ള മുഖം. ചിരിയില്ല മുഖത്ത്. സായി ഭാവം. ഞാന്‍ മുന്നില്‍ ചായയുമായി വന്നപ്പോ ഒരു ഗ്ലാസ് ചായ എടുത്ത് ഒന്ന് നോക്കി. കുടുതല്‍ നോക്കാന്‍ പറ്റിയില്ല… പരിചയമില്ലാത്ത പണിയാണേയ്….

പിന്നെ തനിച്ച് സംസാരിക്കാനുള്ള അവസരത്തിനായി മുകളിലെ അവളുടെ മുറിയിലേക്ക് പോയി. വളരെ വൃത്തിയുള്ള മുറി. കാര്യമായി അലങ്കരപരുപാടി ഒന്നുമില്ല. ഷെല്‍ഫില്‍ ബുക്കൊന്നുമില്ല.
വായന ശീലം ഇല്ലാത്ത കുട്ടിയാണ് എന്ന് തോന്നുന്നു. അപ്പോ നമ്മുടെ ടേസ്റ്റിന് ചേര്‍ന്ന പെണ്ണല്ല… ഞാന്‍ മനസില്‍ വിചാരിച്ചു.

തിരെ സംസാരിക്കാത്ത ഒരാളാണെന്ന് എനിക്ക് മനസിലായി. ആകെ എന്‍റെ ചോദ്യത്തിന് മാത്രം ഉത്തരം തരുന്ന ഒരാള്‍. പണ്ടെത്തെ എന്നെ കാണുന്ന പോലെ….

ഞാന്‍ എന്‍റെ ബേസിക് കാര്യങ്ങള്‍ പറഞ്ഞു. അവളോട് ചോദിക്കുകയും ചെയ്തു. എന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോ അവള്‍ ഒന്നും പറഞ്ഞില്ല…. ഫേസ്ബുക്കില്ല… വാട്സപ്പ് ഇപ്പോ യൂസ് ചെയ്യുന്നില്ല… ഇങ്ങനെയും ഒരു കുട്ടിയോ… ഞാന്‍ അതിശയിച്ച് പോയി…

അപ്പോഴെക്കും അനിയത്തി കയറി വന്നു. അതോടെ ഞാന്‍ താഴെക്ക് ചെന്നു. അധികം വൈകാതെ ഞങ്ങള്‍ തിരിച്ച് പോന്നു. വരുന്ന വഴി അമ്മയ്ക്കും ചേട്ടത്തിയ്ക്കും ചേട്ടനും എല്ലാവര്‍ക്കും കുട്ടിയെ ഇഷ്ടപ്പെട്ടു. എന്നോട് ചോദിച്ചപ്പോ ഞാന്‍ പറയാം എന്നെ പറഞ്ഞുള്ളു….

Recent Stories

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤😇😇
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം 😇😇😇

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല 😜

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…😋

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com