ആരാധിക [ഖല്‍ബിന്‍റെ പോരാളി 💞] 668

Views : 45463

ഞങ്ങള്‍ക്ക് ശനിയും ഞായറും വല്ല വിരുന്നും ഉണ്ടാവും. അവരുടെ മുന്നില്‍ ഞങ്ങള്‍ ഉടുത്തൊരുങ്ങി ഹാപ്പി കപ്പിള്‍സായി നടക്കും….

അങ്ങിനെ ഇരിക്കെ ഓഫിസില്‍ വെച്ച് നമ്മുടെ മനോരോഗിയുമായി വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി. പുതിയ കഥയെ പറ്റി അവള്‍ ചോദിച്ചപ്പോഴാണ് ഞാനും ആ കാര്യം ഓര്‍ത്തത്. കല്യാണവും മറ്റുമായി എഴുതാനുള്ള മുഡ് ഉണ്ടായിരുന്നില്ല.

“മുഡില്ല” എന്ന് പറഞ്ഞെങ്കിലും അവള്‍ വീണ്ടും പ്രചോദനങ്ങളുമായി വന്നു. ഇവളുടെ കൈയില്‍ എവിടെ നിന്നാണവോ ഇത്രയും പ്രചോദനങ്ങള്‍……
അവസാനം അതില്‍ ഞാന്‍ വീണു. അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി. എഴുതാമെന്ന് ഉറപ്പ് നല്‍കി.

രണ്ടാഴ്ചയ്ക്കുള്ളില്‍ എഴുതി പോസറ്റ് ചെയ്യണമെന്ന് അവള്‍ ചട്ടം കെട്ടി. വേറെ വഴിയില്ലാതെ ഞാനതിന് സമ്മതിച്ചു….
അന്ന് രാത്രി തെട്ട് വര്‍ക്കിനിടയില്‍ കഥയെഴുതി. പുതിയ കഥയ്ക്ക് പേരും ഇട്ടു…

പ്രണയകഥകളുടെ സുല്‍ത്താന്‍…..

ഒരു പാര്‍ക്കില്‍ കലഹിച്ചുകൊണ്ടിരിക്കുന്ന ദമ്പതിമാരുടെ ഇടയിലേക്ക് വരുന്ന ഒരു സുഫിവര്യനെപോലുള്ള ഒരാള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന എഴുകഥകളാണ് എന്‍റെ കഥയുടെ ഉള്ളടക്കം. ഓരോ കഥയും ഓരോ ഭാഗമായാണ് പ്ലാന്‍ ചെയ്തത്. അങ്ങിനെ കഥ എഴുതി തുടങ്ങി. ഹണിമൂണ്‍ വരുന്നതിനാല്‍ ആ ദിവസത്തിലേക്കുള്ളത് കുടെ എഴുതി വെച്ചിരുന്നു.

അങ്ങിനെ ആ ദിവസം വന്നു. ആദ്യ ഭാഗം പ്രസിദ്ധികരിക്കേണ്ട ദിവസം. തലേ ദിവസം തന്നെ അവളോട് മാത്രം ഈ കാര്യം പറഞ്ഞിരുന്നു. എന്നാല്‍ അന്ന് അത്യവശ്യമായി ജോലിയുടെ അവശ്യത്തിനായി പുറത്ത് പോവേണ്ടി വന്നു.

അതിനാല്‍ ഉച്ചയ്ക്ക് കഥ പ്രസിദ്ധികരിക്കാന്‍ സാധിച്ചില്ല. ഉച്ചയ്ക്ക് അവളുടെ മേസേജ് വന്നപ്പോഴാണ് കഥയുടെ കാര്യം ഞാന്‍ ഓര്‍ക്കുന്നത് പോലും…. പക്ഷേ ലാപ് കൈയില്‍ ഇല്ലാതത്തിനാല്‍ രാത്രി പബ്ലിഷ് ചെയ്യാമെന്ന് അവളോട് പറഞ്ഞു.

“രാത്രി ഉണ്ടാവുമോ?” എന്ന് വെറുതെ ചോദിച്ചെങ്കിലും “നോക്കട്ടെ” എന്നു പറഞ്ഞവള്‍ ഒഴിഞ്ഞ് മാറി.

രാത്രി എട്ടുമണിയായി കുളി കഴിഞ്ഞ് ലാപിന് മുന്നില്‍ കയറുമ്പോള്‍…. പതിവിന് വിപരിതമായി അന്ന് വർക്കിംഗ് ടൈമിൽ ഗായത്രി എന്‍റെ റൂമിലേക്ക് കയറി വന്നു…. അവള്‍ വന്ന് എന്‍റെ മേശയ്ക്ക് സൈഡിലായി നിന്നു. കഥ കോപ്പി പേസ്റ്റ് ചെയ്യുന്നതിനിടെ ഞാന്‍ അവളെ നോക്കി.

“എന്താ ഗായത്രി…..? എന്തുവേണം…..?” ഞാന്‍ ഓഫീസില്‍ കസ്റ്റമറോട് സംസാരിക്കുന്ന പോലെ അവളോട് ചോദിച്ചു. ഛെ…. എന്തൊരു വിരോധാഭാസം…. ആ ചോദ്യം ചോദിച്ച ശേഷം അത് ആലോചിച്ചപ്പോ എനിക്ക് തന്നെ പിന്നെ നാണക്കേട് തോന്നി….

അവള്‍ അതൊന്നും ബാധകമല്ലാത്ത രീതിയില്‍ അവളുടെ ഫോണ്‍ എനിക്ക് നേരെ നീട്ടി.

“എന്‍റെ ഈ ഫോണില്‍ വൈഫൈ ഒന്ന് കണക്റ്റ് ചെയ്യുമോ….?” അവള്‍ വിനയത്തോടെ ചോദിച്ചു….

ഞാന്‍ മറുപടി നല്‍കാതെ ഫോണ്‍ വാങ്ങി. വൈഫൈ പാസ് വേര്‍ഡ് അടിച്ച് കൊടുത്തു.

എനിക്ക് അതിശയമായിരുന്നു. അവള്‍ ഇവിടെ എത്തിയിട്ട് രണ്ടാഴ്ചയായിരുന്നു. ആദ്യമായാണ് അവള്‍ ഈ കാര്യം പറയുന്നത്. അവള്‍ ഫോണില്‍ കളിച്ചിരിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്നെന്ത് പറ്റിയാവോ…..?
അവള്‍ ഒരു താങ്ക്സ് പറഞ്ഞ് തിരിച്ച് പോയി…..

Recent Stories

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤😇😇
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം 😇😇😇

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല 😜

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…😋

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com