ആരാധിക [ഖല്‍ബിന്‍റെ പോരാളി ?] 669

പടയാളി: “വിശ്വാസമില്ലാത്തത് കൊണ്ടല്ലേ…?”?

അപ്പോഴെക്കും പോസ്റ്റില്‍ കമന്‍റ് വരുന്നതിന്‍റെ നോട്ടിഫിക്കേഷന്‍ മുകളില്‍ വന്നു തുടങ്ങിയിരുന്നു. പക്ഷേ എനിക്ക് അതിലേക്ക് ശ്രദ്ധിക്കാന്‍ തോന്നിയില്ല…

കാരണം ഞാന്‍ എഴുതിയത് എന്നോട് ഇപ്പോ ചാറ്റ് ചെയ്യുന്ന ആള്‍ക്ക് വേണ്ടിയാണ്… അവള്‍ക്ക് ഇഷ്ടമായി… അത് മതി. ബാക്കി പിന്നെ നോക്കിയ മതി…

മനോരോഗി: “ശരി… ഒറ്റ തവണ… ഇനി വോയ്സ് വിടില്ല…?”

പടയാളി: “ഡണ്‍… ഇനി ചോദിക്കില്ല… വോയ്സ് മാത്രമല്ല… പേഴ്സണല്‍ ഒന്നും… പോരെ…☺”

മനോരോഗി: “മതി…”

ഉടനെ റെക്കോഡിങ് എന്ന് കണ്ടു. അധികം വൈകാതെ വോയ്സ് മേസേജ് വന്നു…

മധുരമുള്ള ഒരു സ്ത്രീ സ്വരത്തിലുള്ള സന്തോഷത്തോടെയുള്ള മൂന്ന് സെക്കന്‍റുള്ള വോയ്സ്…

എന്താ മാഷേ…. ഇപ്പോ വിശ്വാസമായോ… ഇതായിരുന്നു ആ വോയ്സില്‍…

അത് എനിക്ക് കുടുതല്‍ സന്തോഷമുള്ള കാര്യമായിരുന്നു. ഒരു പെണ്‍കുട്ടിയുടെ കുടെ ഇത്രയും ചാറ്റ് ചെയ്യുന്നത് തന്നെ ജീവിതത്തില്‍ ആദ്യമായാരുന്നു. അവളെ കുറിച്ച് ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ അവസാനം ഞാന്‍ കൊടുത്ത വാക്ക്… ??

ഛെ… വേണ്ടായിരുന്നു.? ഞാന്‍ മനസില്‍ കരുതി…

“മതി വിശ്വാസമായി… എന്‍റെ പ്രിയ ആരാധികയ്ക്ക് നന്ദി….” ഞാന്‍ മറുപടി കൊടുത്തു…

“ഞാന്‍ പോവുകയാ…?? ഓഫീസ് ടൈം ആയി. നാളെ കാണാം…☺ പിന്നെ അടുത്ത ഭാഗം എഴുതണേ….?”

“ഓക്കെ… ബായ് ??….” സ്വല്‍പം വിഷ്മത്തോടെ ഞാന്‍ റിപ്ലേ നല്‍കി…

പക്ഷേ അത് സീന്‍ ചെയ്യും മുന്‍പേ അവള്‍ പോയിരുന്നു. അന്ന് രാത്രിയാണ് ഞാന്‍ എന്‍റെ പോസ്റ്റിലേക്ക് നോക്കുന്നത്.

കഴിഞ്ഞ ഭാഗത്തേക്കാള്‍ ലൈക്ക് കുടുതല്‍ കിട്ടിയിട്ടുണ്ടെങ്കിലും കമന്‍റ് വളരെ കുറവാണ്. സ്ഥിരം എന്നെ പ്രത്സാഹിപ്പിക്കുന്ന ചിലര്‍ കമന്‍റ് ഇട്ടിട്ടുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്‍റ് ഒന്നുമുണ്ടായിരുന്നില്ല.

ഞാന്‍ നോക്കിയപ്പോള്‍ സ്ഥീരം നെഗറ്റീവ് അടിക്കുന്നവന്‍ ലൈക്ക് അടിച്ചിട്ടുണ്ട്. എന്നാല്‍ കമന്‍റ് ഒന്നുമില്ല. ചിലപ്പോള്‍ ഇത്രയും കുറ്റം പറഞ്ഞ് അത് മാറ്റി നന്നായിട്ടുണ്ടെന്ന് പറയാനുള്ള മടിയായിരിക്കും കാരണം.

അന്ന് ഞാന്‍ ആ ഗ്രൂപ്പിലെ അഡ്മിന് റിക്വേസ്റ്റ് ആയച്ചു.. അയാള്‍ ആക്സെപ്റ്റ് ചെയ്തപ്പോഴെ അങ്ങോട്ട് ചാറ്റ് ചെയ്ത് കമ്പനിയായി. കാരണം, സാധാരണയായി കഥ വായിച്ച് വെരിഫൈ ചെയ്താണ് അഡ്മിന്‍ അപ്രൂവ് ചെയ്യുക. കുറച്ച് കമ്പനിയായാല്‍ പെട്ടന്ന് കഥ വായിക്കാതെ തന്നെ അപ്രൂവ് ചെയ്യുമെന്ന പ്രതിക്ഷ. മാന്യമായ പെരുമാറ്റമായിരുന്നു അഡ്മിന്‍റെ ഭാഗത്ത് നിന്നുണ്ടായത്.

അയാളും എന്‍റെ കഥ ഇഷ്ടമാണെന്നും അടുത്ത ഭാഗം വേഗം അയച്ചു തരണമെന്നും പറഞ്ഞപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

ഓഫിസില്‍ ഇരുന്നു ഞാനും എന്‍റെ ആരാധികയും അധികദിവസവും ചാറ്റ് ചെയ്തുകൊണ്ടിരുന്നു. ദിവസത്തില്‍ ഉച്ചയ്ക്ക് അല്‍പസമയം മാത്രമേ അവളോട് സംസാരിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാലും ഞാന്‍ അവളോട് നന്നായി അടുത്തു. എന്നെ പോലെ തന്നെ അവള്‍ക്കും ജോലിയ്ക്ക് ഇടയില്‍ കിട്ടുന്ന ഇത്തിരി സമയമായിരുന്നു ഇത്.

ഒരിക്കല്‍ പോലും ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടിട്ടില്ല… അവളുടെ പോരോ നാടോ ഒന്നും എനിക്കറിയില്ല… എന്‍റെ പേരോ നാടോ രൂപമോ എന്തിന് എന്‍റെ ശബ്ദം പോലും അവള്‍ക്കറിയില്ല… എന്നാലും ഞങ്ങള്‍ ദിനം പ്രതി അടുത്തുകൊണ്ടിരുന്നു.

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം ???

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…?

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?

Comments are closed.