പിറ്റേന്ന് ഞായറാഴ്ച വെറുതെയിരുന്ന് ബോറടിച്ചപ്പോ ഒന്ന് ചുറ്റിയടിക്കാന്‍ പോവാന്‍ തോന്നി. കുടെ ഒരു സിനിമയ്ക്കും പോയി. ഒറ്റയ്ക്ക് സിനിമയ്ക്ക് പോവുന്നത് എനിക്കിഷ്ടമായിരുന്നില്ല കുട്ടുകാര്‍ ഇല്ലാത്തത് കൊണ്ട് ആരേയും കുടെ കിട്ടുകയും ഇല്ല. ഇടയ്ക്ക് എട്ടന്‍റെയും എട്ടത്തിയമ്മയുടെയും കുടെ പോവും.
എന്നാല്‍ അന്ന് ഒന്ന് സിനിമയ്ക്ക് കയറാന്‍ തോന്നി. തനിച്ചല്ല എന്നൊരു ഫീല്‍ മനസില്‍ തോന്നി തുടങ്ങിയ പോലെ. സിനിമ നല്ല രീതിയില്‍ അസ്വാദിക്കാനും എനിക്ക് സാധിച്ചു. അന്ന് മറ്റു പ്രത്യകതയൊന്നുമില്ലാതെ കഴിഞ്ഞു പോയി… രാത്രി ഫോണ്‍ എടുത്ത് റിപ്ലേ ഉണ്ടോ എന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം…
തിങ്കളാഴ്ച പതിവുപോലെ രാവിലെ മൂന്നാം ഭാഗം പോസ്റ്റ് ചെയ്തു.
കഴിഞ്ഞ ഭാഗത്തോടെ എഴുത്ത് അവസാനിപ്പിക്കാന്‍ ഇരുന്ന എനിക്ക് പ്രചോദനവും പ്രതിക്ഷയും നല്‍കിയാ ഈ ഗ്രൂപ്പിലെ ആ കുട്ടുകാരനുണ്ട്. അവന് ഈ ഭാഗം സമര്‍പ്പിക്കുന്നു.
ഇങ്ങനെയൊരു നോട്ട് ആദ്യം നല്‍കിയാണ് പോസ്റ്റ് ചെയ്തത്. പതിവ് പോലെ രാവിലെ ഓഫീസില്‍ നല്ല തിരക്കായിരുന്നു. രണ്ടു ബാങ്ക് ഹോളിഡോയുടെ ക്ഷീണം തിങ്കളാഴ്ച നല്ലവണ്ണം ഉണ്ടാവും…
പിന്നെ ഫോണ്‍ നോക്കുന്നത് ഉച്ചക്ക് ലഞ്ച് ടൈമിലാണ്. മൂന്നാം ഭാഗം അപ്രൂവല്‍ കിട്ടിയിരുന്നു. അല്‍പസമയം മുമ്പായിരുന്നു. ആദ്യ ഒരു ലൈക്ക് ആന്‍റ് കമന്‍റ് നോക്കിയപ്പോ മനോരോഗിയാണ്.
അയാള്‍ പ്രസേന്‍റ് എന്ന് പറയും പോലെ കൈ ഉയര്‍ത്തിയ ഒരു ഇമോജിയാണ് ഇട്ടിരിക്കുന്നത് (??♀️). എത്തിയിട്ടുണ്ട് വായിക്കുകയായിരിക്കും എന്ന് എനിക്ക് തോന്നി.
ഞാന്‍ ലഞ്ച് ബോക്സ് എടുത്ത് കഴിക്കാന്‍ ഇരുന്നു. ഇഷ്ടമാവുമോ ആവോ… കഥ ഇന്നത്തോടെ നിര്‍ത്തേണ്ടി വരുമോ… എന്താവോ എന്തോ… അവിടെ നിന്നുള്ള മറുപടിയ്ക്കായി കാത്തിരിക്കുകയായിരുന്നു അപ്പോള്‍….
ഏകദേശം പതിനഞ്ച് മിനിറ്റ് എടുക്കും ആ ഭാഗം മൊത്തം വായിക്കാന്‍. അത്രയും സമയം കൊണ്ട് ലഞ്ച് തീര്‍ത്തു. കൈ കഴുകി ചെയറില്‍ വന്നിരുന്നു.
ഫോണ്‍ കയ്യിലെടുത്തു. ഉടനെ മേസേജ് നോട്ടിഫിക്കേഷന്‍ വന്നു. ആവേശത്തോടെ എടുത്ത് നോക്കി…
“ഇഷ്ടപ്പെട്ടു മുമ്പത്തെക്കാള്‍…”
ഇതായിരുന്നു വന്നത്…
പടയാളി: “താങ്ക്യൂ…??”
മനോരോഗി: “ആരാ കഥ സമര്‍പ്പിച്ച ആ കുട്ടുകാരന്‍…?”
പടയാളി: “താന്‍ തന്നെ അല്ലാതെയാര്….?”
മനോരോഗി: “ഞാന്‍ അവനല്ല… അവളാണ്… ഞാന്‍ പറഞ്ഞിരുന്നല്ലോ…?”?
പടയാളി: “അതെങ്ങനെ ഉറപ്പിക്കും…? ഫേക്ക് ആക്കൗണ്ടില്‍ എന്തും പറയമല്ലോ…??”
മനോരോഗി: “എന്നാ എങ്ങിനെയാ വിശ്വസിപ്പിക്കാ…?” ?
പടയാളി: “തനിക്ക് വിരോധമില്ലേങ്കില്‍ താന്‍ ഒരു വോയ്സ് ആയക്ക്…?”
മനോരോഗി: “എങ്ങോട്ടാ മാഷിന്‍റെ പോക്ക്…?”?
കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
And പി വി ബ്രോ ഹിയർ ഐ ആം ???
നന്ദി Achilies… ❤️♥️
നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?
അയിന് എന്റേല്‍ ഫോണില്ലാ…?
എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്
Valare nannaayi
Suspense ulla pranayavum pranayayhinte suspense um
നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?