എന്തിനാ കഷ്ടപ്പെട്ട് ഇങ്ങനെ എഴുതുന്നേ എന്ന ചിന്ത എന്നില്‍ ഉണര്‍ന്നു. പിറ്റേന്ന് രാവിലെ വന്ന കമന്‍റിന് മൊത്തം ഒരേ കമന്‍റ് കോപ്പി പേസ്റ്റ് ചെയ്ത് കൊടുത്തു.
എന്‍റെ കഥ ഭൂരിഭാഗം പേര്‍ക്കും ഇഷ്ടമാവാത്ത സ്ഥിതിക്ക് ഞാന്‍ എന്‍റെ ഈ കഥ ഇവിടെ വച്ച് അവസാനിപ്പിക്കുന്നു. നെഗറ്റീവും പോസിറ്റിവും ആയ പിന്തുണയ്ക്ക് നന്ദി…
ഇതായിരുന്നു ആ കമന്‍റ്…. രാവിലെ ഏകദേശം വന്ന 32 കമന്‍റിന് ഒരേ മറുപടി കൊടുത്തു ഞാന്‍ ഫോണ്‍ എടുത്ത് വെച്ച് എന്‍റെ പരുപാടിയില്‍ ശ്രദ്ധ കേന്ദ്രികരിച്ചു.
അന്ന് ഉച്ച വരെ ബാക്കി എല്ലാം പഴയപോലെ ആയിരുന്നു. ജോലിയില്‍ മാത്രം ശ്രദ്ധ…
ഉച്ചയ്ക്കാണ് പിന്നെ ഫോണ്‍ എടുത്തത്. നോക്കുമ്പോ നാലഞ്ച് റിക്വസ്റ്റും ഒരു മേസേജും. ഞാന്‍ മനസില്ല മനസ്സോടെ ഫെയ്സ്ബുക്ക് ഓണാക്കി.
റിക്വസ്റ്റ് എല്ലാം ആ ഗ്രൂപ്പിലുള്ളവര്‍ തന്നെ… ഫേക്ക് ആക്കൗണ്ടുകള്‍ മാത്രം… വന്ന സ്ഥിതിക്ക് എല്ലാ റിക്വസ്റ്റും ആക്സെപ്റ്റ് ചെയ്തു. പിന്നെ മേസേജ് നോക്കി. നേരത്തെ റിക്വസ്റ്റ് അയച്ചതില്‍ ഒരാളാണ്. ഇപ്പോ ഫ്രണ്ടായി…
മാടമ്പിള്ളിയിലെ മനോരോഗി… അതാണ് ആ അക്കൗണ്ടിന്‍റെ പേര്…
മണിചിത്രത്താഴില്‍ ഉള്ള നാഗവല്ലിയുടെ ഛായചിത്രമാണ് പ്രെഫൈല്‍ പിക്…
“ഹായ് മിസ്റ്റര്‍ പടയാളി…??♀️”
ഇതായിരുന്നു അവിടുന്നുള്ള മേസേജ്
“ഹലോ മിസ്റ്റര്‍ മനോരോഗി….??♂️”
വന്ന അതെ നാണയത്തില്‍ തിരിച്ച് മറുപടി കൊടുത്തു.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ അടുത്ത റിപ്ലേ വന്നു…
“മിസ്റ്റര്‍ അല്ല മിസ്… ☺”
അപ്പോഴാണ് അങ്ങനെയൊരു ചിന്ത എന്‍റെ മനസിലും വന്നത്… ചിലപ്പോ സ്ത്രി ആണെങ്കിലോ… പക്ഷേ ഉറപ്പില്ല… ചിലപ്പോള്‍ പറ്റിക്കാനാവും… അതുകൊണ്ട് അധികം ആ കാര്യത്തില്‍ പറഞ്ഞ് നിന്നില്ല… അല്ലെങ്കിലും അത് അറിഞ്ഞിട്ട് എനിക്കെന്തിനാ… ഞാന്‍ വളയ്ക്കാന്‍ ഒന്നും പോവുന്നില്ലലോ… ആ ചിന്തയില്‍ മനോരോഗിയോട് വന്ന കാര്യം ചോദിച്ചു…
“എന്താ ഇവിടെക്ക് മേസേജ് ഒക്കെ…?”
അധികം വൈകാതെ റിപ്ലേ വന്നു.
“എഴുത്ത് നിര്‍ത്തി എന്നൊരു റിപ്ലേ കണ്ടു കമന്‍റ് ബോക്സില്‍. ശരിയാണോ…?”
അപ്പോഴാണ് റിക്വസ്റ്റും മേസേജും വന്ന വഴി മനസിലായത്… ഞാന്‍ ലാസ്റ്റ് ഇട്ട പോസ്റ്റ് എടുത്ത് കമന്‍റ് ബോക്സ് നോക്കി…
ചിലര്‍ സങ്കടത്തിന്‍റെ ഇമോജി? ഇട്ടിട്ടുണ്ട്… ചിലര്‍ നന്നായി?? എന്ന് പറയുന്നുണ്ട്. ചിലതിന് റിപ്ലേ ഒന്നുമില്ല. സങ്കടം അറിച്ചതില്‍ ചിലരാണ് റിക്വസ്റ്റ് അയച്ചത്. അതില്‍ ഒരാളാണ് ഈ മനോരോഗി…
അവള്‍ രണ്ട് ഭാഗത്തിനും നല്ലതാണ് തുടരുക എന്ന റിപ്ലേ തന്ന ഒരാളാണ്. അതൊടെ മനോരോഗിയോട് ഉള്ള സമീപനത്തില്‍ ചെറുതായി മാറ്റം വരുത്തി… എന്തായാലും എന്‍റെ കഥ ഇഷ്ടപ്പെട്ട ഒരാളല്ലെ… ഞാന്‍ വേഗം ചാറ്റ് ബോക്സിലേക്ക് പോയി. ആള് ഒണ്‍ലൈനില്‍ തന്നെ ഉണ്ട്. ഞാന്‍ റിപ്ലെ കൊടുത്തു.
“താന്‍ കണ്ടതല്ലേ…? ആകെ മൊത്തം നെഗറ്റീവ് കമന്‍റസാണ്. പിന്നെ തുടരാന്‍ തോന്നിയില്ല…”
മനോരോഗി: “അതിന് ആരും കഥയ്ക്ക് മോശം പറഞ്ഞിട്ടില്ല… കഥ പറയുന്ന ശൈലിയ്ക്ക് മാത്രമേ കുഴപ്പം പറഞ്ഞിട്ടുള്ളു…”
അപ്പോഴാണ് അങ്ങനെയൊരു വശമുള്ളതായി എനിക്കും തോന്നിയത്. എന്‍റെ തലതെറിച്ച കഥപാത്ര വര്‍ണ്ണനയും സംഭാഷണശൈലിയുമാണ് അധികപേരും കുറ്റമായി പറഞ്ഞത്. ആരും എന്‍റെ കഥ എന്‍ഗേജിങ്ങല്ല എന്നോ കേട്ടുമറന്ന കഥയാണ് എന്നോ പറഞ്ഞിട്ടില്ല… ഇതൊക്കെ ആലോചിച്ച് ഞാന്‍ റിപ്ലെ കൊടുക്കാന്‍ വിചാരിച്ചു.
കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
And പി വി ബ്രോ ഹിയർ ഐ ആം ???
നന്ദി Achilies… ❤️♥️
നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?
അയിന് എന്റേല്‍ ഫോണില്ലാ…?
എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്
Valare nannaayi
Suspense ulla pranayavum pranayayhinte suspense um
നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?