അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അതില്‍ ജോയിന്‍ ചെയ്തു. കൂടെ എന്‍റെ ഒര്‍ജിനല്‍ അക്കൗണ്ട് അവിടെ നിന്ന് ഒഴുവാക്കുകയും ചെയ്തു.
പ്രണയത്തിന്‍റെ പടയാളി…?
അതായിരുന്നു എന്‍റെ ഫേക്ക് അക്കൗണ്ടിന്‍റെ പേര്… അതുവരെ പ്രണയം എന്താണ് പോലും അറിയാത്ത ഞാന്‍ ഇട്ട പേര് നോക്കണേ…??
ആരും എന്‍റെ ഐഡന്‍റിറ്റി അറിയാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഈ പേര് തിരഞ്ഞെടുത്തത്…
അങ്ങനെ ഞാന്‍ ആലോചിച്ച് വെച്ചിരുന്നത് എന്‍റെ ആദ്യ കഥ എഴുതി തുടങ്ങി. എന്‍റെ കഥയ്ക്ക് എന്‍റെ ജീവിതവുമായി അജഗജാന്തരം വരുത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഒരു അന്തര്‍മുഖനായി ജിവിച്ച എനിക്ക് എന്‍റെ കഥകളില്‍ തുറന്ന മനസ്സും അടിപൊളി ടീംസും ആയ കഥപാത്രങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു.
കഥ എഴുതിയത് അധികവും ഉച്ചസമയത്തെ ഫ്രീ ടൈമിലാണ്. ചിലപ്പോള്‍ വിട്ടിലിരുന്നും എഴുതും. പ്ലസ് ടൂ കഴിഞ്ഞ് കമ്പ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്നതിന്‍റെ ഭാഗമായി പഠിച്ച മലയാളം ടൈപ്പിംങ് എനിക്ക് ഇവിടെ ഉപകാരമായി. അത്യാവിശ്യം വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ എനിക്ക് സാധിക്കുമായിരുന്നു. ഞാന്‍ ഓഫീസില്‍ നിന്ന് ലഭിച്ച ലാപ്ടോപ്പിലാണ് ടൈപ്പ് ചെയ്തിരുന്നത്.
ഏകദേശം ഒരു ആഴ്ച പിടിക്കും ഒരു ഭാഗം ടൈപ്പ് ചെയ്ത് ഉണ്ടാക്കാന്‍. പക്ഷേ എനിക്ക് അത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.
അങ്ങനെ ആ ദിവസം വന്നെത്തി. ഒരു തിങ്കളാഴ്ച ഉച്ചയ്ക്ക് ആദ്യ കഥയുടെ ആദ്യ ഭാഗം ഞാന്‍ പോസ്റ്റ് ചെയ്തു.
സ്വപ്നങ്ങളുടെ താഴ് വര…. അതായിരുന്നു കഥയുടെ പേര്…
ആ ഗ്രൂപ്പില്‍ അഡ്മിന്‍ അപ്രൂവല്‍ ആവശ്യമായിരുന്നു. അതിനാല്‍ ഉച്ചക്ക് പോസ്റ്റ് ചെയ്ത് വൈകിട്ടോടെയാണ് അപ്രൂവല്‍ കിട്ടിയത്. ഒരു തുടക്കക്കാരന്‍റെ എല്ലാ കുറവുകളും ആ കഥയ്ക്ക് ഉണ്ടായിരുന്നു. എന്നാലും ആദ്യ കഥ പബ്ലിക്കായി വന്നതിന്‍റെ ഒരു ഉന്‍മാദവസ്ഥയില്‍ ആയിരുന്നു അന്ന് ഞാന്‍…
ഒരോ മണിക്കുറിലും കമന്‍റ് വായിക്കാന്‍ പോസ്റ്റ് എടുത്തു നോക്കും. ലൈക്കുകള്‍ കുടുന്നത് സന്തോഷത്തോടെ തിരിച്ചറിയും.
എന്നാല്‍ ആദ്യ കഥയുടെ ആദ്യ ഭാഗം എനിക്ക് നിരാശ മാത്രമായിരുന്നു തന്നത്. അന്ന് എനിക്ക് കിട്ടിയ കമന്‍റ് അധികവും എന്‍റെ കഥയെ മോശമാക്കിയുള്ളതായിരുന്നു. കഥയ്ക്ക് നല്ല തുടക്കമായിരുന്നു എങ്കിലും ഓവര്‍ അഡല്‍ട്ട് കോമഡിയും, ഡബിള്‍ മിനിംങ് ഡയലോഗും, തെറികളുടെ പ്രയോഗവും എല്ലാം വായനക്കാരില്‍ നിരാശ നല്‍കി.
അത് അവര്‍ കമന്‍റ് ബോക്സില്‍ പറയുകയും ചെയ്തു. എന്നാല്‍ രണ്ടു മൂന്ന് പേര്‍ മാത്രം ഇഷ്ടമായി എന്ന് പറഞ്ഞു. അടുത്ത ഭാഗം തരണമെന്നും പറഞ്ഞു.
എനിക്ക് അത് നല്ല വിഷമമുള്ള ദിവസമായി മാറി. നെഗറ്റീവ് കമന്‍റ്സ് അടുത്ത ഭാഗം എഴുതുന്നതിനുള്ള എന്‍റെ ത്വരയെ തല്ലി കെടുത്തി എന്ന് പറയുന്നതാവും ശരി.
എനിക്ക് ആ പോസ്റ്റിന് വരുന്ന കമന്‍റ് വായിക്കാന്‍ പോലും തോന്നാതെയായി. എന്നാലും രണ്ട് മൂന്ന് പേരുടെ ആവശ്യം പ്രകാരം രണ്ടാം ഭാഗം എഴുതാന്‍ ഞാന്‍ തിരുമാനിച്ചു. വല്യ പ്രതിക്ഷ ഇല്ലെങ്കിലും എന്‍റെ കഥ ശൈലിയില്‍ രണ്ടാം ഭാഗവും എഴുതി. നല്ലൊരു സസ്പെന്‍സില്‍ കഥ അങ്ങ് നിര്‍ത്തി. കഥ എഴുതി പൂര്‍ത്തിയാക്കിയത് ഞായറാഴ്ച രാത്രിയോടെയാണ്.
തിങ്കളാഴ്ച രാവിലെ എഴുന്നേറ്റ് പോസ്റ്റ് ചെയ്തു. ഉച്ചയാവുമ്പോഴെക്കും അപ്രൂവല്‍ കിട്ടാന്‍ അതാണ് നല്ലതെന്ന് എനിക്ക് തോന്നി.
വിചാരിച്ച പോലെ ഉച്ചയായപ്പോഴെക്കും പോസ്റ്റ് അപ്രൂവല്‍ ആയി. പക്ഷേ കമന്‍റ് ബോക്സിന്‍റെ അവസ്ഥ പഴയപോലെ തന്നെയായിരുന്നു. കൂടുതലും നെഗറ്റീവ് കമന്‍റ് മാത്രം. അന്ന് രാത്രി എന്‍റെ ഉറക്കം നഷ്ടപ്പെട്ടു.
കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
And പി വി ബ്രോ ഹിയർ ഐ ആം ???
നന്ദി Achilies… ❤️♥️
നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?
അയിന് എന്റേല്‍ ഫോണില്ലാ…?
എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്
Valare nannaayi
Suspense ulla pranayavum pranayayhinte suspense um
നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?