ആരാധിക [ഖല്‍ബിന്‍റെ പോരാളി ?] 669

ഞാന്‍ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അപ്പോഴെക്കും എട്ടന്‍ ബിസിനസ് തുടങ്ങിയിരുന്നു. എട്ടന്‍ ഇപ്പോള്‍ കല്യാണം ഒക്കെ കഴിഞ്ഞു. എനിക്ക് ആകെ ഉള്ള പെണ്‍ സുഹൃത്തുക്കള്‍ അമ്മയും എട്ടത്തിയുമാണ്.

ഞാന്‍ ഡിഗ്രി പഠനത്തിന് ശേഷം ഞാന്‍ ബാങ്കിംഗ് ഫില്‍ഡ് തിരഞ്ഞെടുത്തു. അതിനായി കോഴിക്കോട് ഒരു ഇന്‍സ്റ്റിറ്റൂട്ടില്‍ കോച്ചിങ് തുടങ്ങി. ഒരു വര്‍ഷത്തേ പരിശ്രമം കൊണ്ട് തന്നെ ഞാന്‍ ഒരു ബാങ്ക് ഓഫീസര്‍ പോസ്റ്റിലെക്ക് സെലക്റ്റ് ചെയ്തു.

ഈ ജോലി തന്‍റെ ക്യാരക്ടറുമായി വളരെ യോജിച്ച ഒന്നായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ ജോലി തനിച്ചിരിക്കാനും ആരോടും അധികം അടുക്കാത്ത എന്‍റെ ശീലങ്ങളെ ഉറപ്പിച്ചെടുക്കുകയാണ് ചെയ്തത്. ഇന്ന് ഞാന്‍ തിരക്കുള്ള എസ്. ബി. ഐ ശാഖയില്‍ മാനേജറാണ്.

വീട്ടില്‍ നിന്ന് ബ്രാഞ്ചിലേക്ക് അല്‍പദൂരമുള്ളത് കൊണ്ട് ഞാന്‍ അത്യവിശ്യം വലിയ ഒരു വീട് തന്നെ വാടകയ്ക്ക് എടുത്തു. ഒഴിവുള്ള ദിവസം ചിലപ്പോള്‍ വീട്ടിലേക്ക് പോവും…

സാധാരണ ഒഴിവ് ദിവസമാണ് തുണി കഴുകിയിടുന്നതും അടുത്ത ദിവസങ്ങള്‍ക്കുള്ള ഡ്രസ് അയണ്‍ ചെയ്യുന്നതുമെല്ലാം… ചെറുതായിട്ട് കുക്കിംഗും പഠിച്ചിരുന്നു. എന്നും ഹോട്ടല്‍ ഭക്ഷണം എനിക്ക് പറ്റാതായി.

ബ്രാഞ്ചില്‍ ഞാന്‍ അല്‍പം ദേഷ്യക്കാരനും ആരോടും അടുപ്പമില്ലാത്ത ഒരാള്‍ ആയിരുന്നു. കുടെയുള്ളവര്‍ക്കൊന്നും എന്‍റെ സ്വഭാവം ഇഷ്ടമല്ല എന്ന് എനിക്കറിയാം. ഞാന്‍ മറ്റു കാര്യങ്ങള്‍ അവരോട് ചോദിക്കാനും പറയാനും പോവാറില്ല… വരുക, സ്വന്തം ജോലി ചെയ്യുക, പോവുക… അങ്ങനെ ഒരു ലൈന്‍…

എന്‍റെ ജീവിതത്തിലേക്ക് അവള്‍ വരുന്നത് ആ ഇടയ്ക്കാണ്. ബാങ്കും വീടുമായി ആകെ പ്രഷര്‍ അടിച്ച് ഇരിക്കുന്ന സമയത്താണ് എനിക്ക് വായനയിലേക്ക് കമ്പം തോന്നുന്നത്. അതിനായി വഴി തപ്പി നടക്കുമ്പോഴാണ് ഫെയ്സ്ബുക്കില്‍ തുടര്‍ക്കഥകള്‍ എന്ന ഗ്രൂപ്പ് ശ്രദ്ധയില്‍പ്പെടുന്നത്. ഗ്രൂപ്പിന്‍റെ റൂള്‍സ് എനിക്ക് കുറച്ച് കൂടെ ഇഷ്ടപ്പെട്ടു.
ആരും മറ്റൊരാളുടെ പെഴ്സണല്‍ കാര്യങ്ങള്‍ ചോദിക്കാനോ നല്‍കാനോ പാടുള്ളതല്ല. ആരേലും അങ്ങിനെ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുന്നതാണ്…
എന്‍റെ ഒറ്റപ്പെട്ടുള്ള ജീവിതത്തില്‍ ഇത് നല്ലതാണ് എന്ന് എനിക്ക് തോന്നി. അതില്‍ ഞാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തു.

എന്നാല്‍ അപ്പോഴാണ് എനിക്ക്  മനസിലായത് ആ ഗ്രൂപ്പില്‍ അധികം പേരും ഫേക്ക് ആക്കൗണ്ടില്‍ നിന്നാണ് കഥകള്‍ എഴുതുന്നതും വായിക്കുന്നതും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതും. സ്വന്തം പ്രെഫൈലില്‍ കഥയെഴുത്തുന്നവര്‍ ചുരുക്കം ചിലര്‍ മാത്രമാണ്. സത്യം പറഞ്ഞാല്‍ ഒരുപാട് കഥകളുടെ ശേഖരമായിരുന്നു ആ ഗ്രൂപ്പ്.

വര്‍ഷങ്ങളായി തുടര്‍കഥ എഴുതുന്നവര്‍, കഥ നല്ല രീതിയില്‍ എത്തുമ്പോള്‍ ഇടയ്ക്ക് നിര്‍ത്തി പോയവര്‍, ഒരുപാട് ചെറുകഥകള്‍ എഴുതുന്നവര്‍ അങ്ങനെ വ്യത്യാസ്തതയുള്ള കുറെ ആള്‍ക്കാരുടെ ഒരു ഗ്രൂപ്പ്.

അങ്ങിനെ രണ്ടു മൂന്നു മാസം ഞാന്‍ ആ ഗ്രൂപ്പിലെ സ്ഥിരം വായനക്കാരാനായിരുന്നു. ഉച്ചസമയത്ത് ഫ്രീ ആവുമ്പോഴും രാത്രി സമയങ്ങളിലും കഥ വായിക്കാന്‍ ഞാന്‍ ഇരുന്നു തുടങ്ങി.

അങ്ങനെയിരിക്കെ ആണ് എനിക്ക് സ്വന്തമായി ഒരു കഥ എഴുതണം എന്ന ചിന്ത വന്നത്. എന്നാല്‍ സ്വന്തം പേരില്‍ കഥ എഴുതാന്‍ ഞാന്‍ മടിച്ചു.

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം ???

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…?

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?

Comments are closed.