ആരാധിക [ഖല്‍ബിന്‍റെ പോരാളി ?] 669

ആരോക്കെയോ ലൈക്കും കമന്‍റും ഇടുന്നതിന്‍റെ നോട്ടിഫിക്കേഷന്‍ ഫോണില്‍ വരുന്നുണ്ടായിരുന്നു.

“ഇതായിരുന്നോ നീ പറയാനുണ്ടേന്ന് പറഞ്ഞത്….” ഞാന്‍ ചോദിച്ചു.

“ഹാ… മനുവേട്ടന്‍റെ കഥകള്‍ക്ക് എനിക്ക് അത്രയും ഇഷ്ടമാണ്. ചാറ്റ് ചെയ്തു വന്നപ്പോള്‍ അതിന്‍റെ എഴുത്തുകാരനെയും….” അവള്‍ ചെറിയ നാണത്തോടെ പറഞ്ഞു.

“എന്നാലും എന്‍റെ കഥ ആകര്‍ഷിക്കാന്‍ എന്താ കാരണം….?” ഞാന്‍ ചോദിച്ചു…

“അത്…. എനിക്ക് പ്ലസ് ടൂവില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ പ്ലസ് ടൂ അവസാനിക്കും മുമ്പ് അവന്‍ ഒരു അക്സഡന്‍റില്‍ മരിച്ചു. അത് എനിക്ക് വലിയൊരു ഷോക്കായിരുന്നു. അതോടെ ഞാന്‍ സ്വയം ഉള്‍വലിയാന്‍ തുടങ്ങി. ആരോടും മിണ്ടാതെയായി…. പഠിപ്പിലും ശേഷം ജോലിയും മാത്രമായി ശ്രദ്ധ…

അതിനിടെയാണ് ഞാന്‍ ആ ഗ്രൂപ്പിലെത്തുന്നത്. ഒരുപാട് കഥകള്‍ വായിച്ചു. ഇപ്പോഴും വായിക്കുന്നു. എന്തോ മനുവേട്ടന്‍റെ കഥ വായിച്ചപ്പോ എന്തോ ഒരു അകര്‍ഷണം തോന്നി. പെട്ടെന്ന് കഥ നിര്‍ത്തുകയാണ് എന്ന് പറഞ്ഞപ്പോ എന്തോ ഒരു നഷ്ടബോധം തോന്നി. അതാണ് കഥയെഴുതാന്‍ പ്രേരിപ്പിച്ചത്. മനുവേട്ടന്‍ പിന്നെയും നന്നായി എഴുതാന്‍ തുടങ്ങി. എന്നെ കുടുതല്‍ കുടുതല്‍ സ്വാധിനിക്കാനും….” അവള്‍ ഒരു ചിരിയോടെ പറഞ്ഞു നിര്‍ത്തി….

“എന്നാല്‍ യാത്ര തുടര്‍ന്നാലോ…..?” ഞാന്‍ ചോദിച്ചു….

“ഹ്മും….?” അവള്‍ സമ്മതം മൂളി

അങ്ങനെ ഞങ്ങള്‍ യാത്ര തുടങ്ങി. ജീവിതത്തിന്‍റെ… എന്‍റെ പ്രിയ ആരാധികയ്ക്ക് ഒപ്പം….

ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. എന്‍റെ കുടെയുള്ളത് യഥാര്‍ത്ഥ മാടമ്പിള്ളി മനോരോഗിയാണ് എന്ന്… ഇത്രയും നാള്‍ ഞാന്‍ കണ്ടത് അവളിലെ മിണ്ടാപൂച്ചയായ ഗംഗയെ ആണ് എന്നാല്‍ ഇന്ന് തൊട്ട് അത് വായാടിയായ നാഗവല്ലിയാണ്….

ഇന്നും ഞാന്‍ കഥയെഴുതുന്നുണ്ട്….. ആരാധികയ്ക്ക് വേണ്ടിയല്ല…. എന്‍റെ ഭാര്യയ്ക്ക് വേണ്ടി…..

◆ ❃ ◆….അവസാനിച്ചു…. ◆ ❃ ◆

◆ ━━━━━━━━━ ◆ ❃ ◆━━━━━━━━━◆
ആരാധകർക്കായി ഓരോ കഥയും എഴുതുന്ന എല്ലാ എഴുത്തുകാര്‍ക്കും, അവരുടെ കഥയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഓരോ ആരാധകര്‍ക്കും, വായനക്കാര്‍ക്കും  ഞാന്‍ ഈ ചെറിയ കഥ സമർപ്പിക്കുന്നു….

ഒത്തിരി സ്നേഹത്തോടെ,
ഖൽബിന്റെ പോരാളി ?
◆ ━━━━━━━━━ ◆ ❃ ◆━━━━━━━━━◆
?? Thank You ??

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം ???

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…?

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?

Comments are closed.