ആരാധിക [ഖല്‍ബിന്‍റെ പോരാളി ?] 669

അതെ…. അത് ഞങ്ങളുടെ കഥയാണ്. ഞങ്ങളുടെ യഥാര്‍ത്ഥ പേര് നല്‍കിയാണ് ആ കഥയെഴുതിയത്.  എന്‍റെ ജീവിതം ആ ഗ്രൂപ്പില്‍ കയറി മാറുന്നതും അവളെന്ന ആരാധികയെ ആദ്യമായി അടുക്കുന്നതും അതുവഴി ഞാന്‍ അവിടെ പ്രസിദ്ധമാകുന്നതും പിന്നെ കല്യാണം കഴിഞ്ഞ് തന്‍റെ ഭാര്യയാണ് ആ ആരാധിക എന്നറിയുന്നതും എല്ലാമാണ് അതിലെ ഉള്ളടക്കം. അവളാണ് ഞാന്‍ അന്വേഷിക്കുവള്‍ എന്നറിയുന്നത് വരെയാണ് അതില്‍ ഉണ്ടായിരുന്നത്…..

എന്‍റെ പേരും അവളുടെ പേരുമായിരുന്നു അതിലെ നായിക നായകന്മാരുടെ പേര്…..
വായന തുടരുന്നതിനനുസരിച്ച് അതുവരെ ചിരിച്ചുകൊണ്ടു വായിച്ചിരുന്ന അവളുടെ ചിരിയും മുഖഭാവവും മാറാന്‍ തുടങ്ങി. ഞാനിതെല്ലാം ഒളികണ്ണില്‍ കാണുന്നുണ്ടായിരുന്നു. ജീവിതത്തില്‍ നടന്ന പല കാര്യങ്ങളും കഥയില്‍ അറിയുന്നതിന്‍റെ ഒരു അത്ഭുതം അവിടെ പ്രകടമായിരുന്നു….

അവളുടെ വായന തുടര്‍ന്നു…. കാറില്‍ പാടുന്ന പാട്ടുകള്‍ മാറി മാറി വന്നു.

………………………………………………
എന്‍റെ നെഞ്ചാകെ നീയല്ലേ
എന്‍റെ ഉന്‍മാദം നീയല്ലേ
നിന്നെ അറിയാന്‍ ഉള്ളു നിറയാന്‍
ഒഴുകിയൊഴുകി ഞാന്‍
ഇന്നുമെന്നും ഒരു പുഴയായി
ആരാധികേ……..
………………………………………………….

കൃത്യസമയത്ത് അവസരത്തിനൊത്ത പാട്ട് കാറിലെത്തി….

വായന കഴിഞ്ഞതും ഫോണ്‍ മടിയില്‍ വെച്ച് അവളുടെ നോട്ടമുണ്ട്…. സന്തോഷമാണോ സങ്കടമാണോ അത്ഭുതമാണോ എന്നറിയാത്ത ഒരു നോട്ടം….. അവള്‍ എന്‍റെ മുഖത്തേക്ക് കണ്ണേടുക്കാതെ നോക്കി….

എനിക്കാണെങ്കിലും അവളുടെ നോട്ടവും ഡ്രൈവിംഗും ഒന്നിച്ച് ശ്രദ്ധിക്കാന്‍ പറ്റാതെയായി. പിന്നെ മറ്റു വഴിയില്ലാതെ ഞാന്‍ കാര്‍ റോഡ് സൈഡില്‍ ചേര്‍ത്ത് നിര്‍ത്തി…. പിന്നെ ഒരു ദീര്‍ഘശ്വാസം എടുത്ത് അവളുടെ നേരെ തിരിഞ്ഞു…
ആളിപ്പോഴും എന്തോ പോയ അണ്ണാനെ പോലെ? എന്നെ തന്നെ നോക്കിയിരിപ്പാണ്…. നടന്നത് സ്വപ്നമാണോ സത്യമാണോ എന്നറിയാത്ത അവസ്ഥ…..

“എങ്ങിനെയുണ്ട് പ്രിയ ആരാധികേ….. എന്‍റെ സര്‍പ്രൈസ്…..?” ഞാന്‍ ചിരിയോടെ അവളോട് ചോദിച്ചു…

അവളിപ്പോഴും എന്നെ തുറിച്ച് നോക്കുക തന്നയൊണ്. കൃഷ്ണമണികള്‍ പോലും അനങ്ങുന്നില്ല. ഞാന്‍ അവളുടെ കണ്ണിന് മുന്നിലുടെ കൈ രണ്ടുവട്ടെ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു. പെട്ടെന്ന് ഒന്നു ഞെട്ടി കൊണ്ട് അവള്‍ ഭാവം മാറ്റി….

“മനുവേട്ടനാണോ പ്രണയത്തിന്‍റെ പടയാളി?” അവള്‍ നിണ്ട നിശബ്ദതയ്ക്ക് ശേഷം ചോദിച്ചു….

“ഇതൊക്കെ വായിച്ചിട്ട് മനസിലായില്ലേ…..?” ഞാന്‍ ചിരിയോടെ ചോദിച്ചു.

“എന്നാലും എനിക്ക് വിശ്വസിക്കാനാവുന്നില്ലാ….!!!” അവള്‍ അതിശയം മറച്ചുവെക്കാതെ പറഞ്ഞു…..

“ഹോ…. അന്ന് നീയാണത് ഞാന്‍ തേടുന്നവള്‍ എന്നറിഞ്ഞപ്പോള്‍ ഇത് തന്നെയായിരുന്നു എന്‍റെ അവസ്ഥയും….”

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം ???

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…?

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?

Comments are closed.