ആരാധിക [ഖല്‍ബിന്‍റെ പോരാളി ?] 669

എനിക്ക് ചിരി വരുന്നുണ്ട്…. ടെന്‍ഷന്‍ കണ്ടിട്ട് സര്‍പ്രൈസ് വിളിച്ച് പറയാന്‍ തോന്നുന്നുണ്ട്. പക്ഷേ അവളുടെ ഭാവമാറ്റം എന്താവും എന്നറിയില്ല…. അതുകൊണ്ട് കഥ വരുന്നത് വരെ കാത്തിരിന്നു….

“എന്ത് പറ്റീ ഗായത്രി….?” ഞാന്‍ അവളെ നോക്കി ചോദിച്ചു….
പെട്ടെന്ന് ഞെട്ടിയ പോലെ അവള്‍ എന്നെ നോക്കി….
“ങേ !!!! എന്താ….?” അവള്‍ ചോദിച്ചു….

“അല്ലാ…. തനിക്കെന്തോ ടെന്‍ഷന്‍ പോലെ ഉണ്ടല്ലോ….?” ഞാന്‍ ചോദിച്ചു….

“ഹേയ്…. ഒന്നുമില്ല….” അവള്‍ എന്‍റെ മുഖത്ത് നിന്ന് നോട്ടം എടുത്തു ഫോണിലേക്ക് നോക്കി…. കഥ വന്നോ എന്ന് ഒന്നുടെ ചെക്ക് ചെയ്തു….

“പിന്നെ കുറെ നേരമായല്ലോ ഫോണും നോക്കിയിരിക്കുന്നു…. ആരേലും വിളിക്കാന്‍ ഉണ്ടോ….?” ഒന്നുമറിയാത്ത ഭാവത്തില്‍ ഞാന്‍ ചോദിച്ചു….

“ങേ !!!…. ഹാ….. ഒരു മേസേജ് വരാനുണ്ട്….” അവള്‍ കള്ളം പറഞ്ഞ് ഒപ്പിച്ചു….

എനിക്ക് ചിരി വന്നു എന്നാലും ഞാന്‍ സംയമനം പാലിച്ചു….

“അതേയ് എന്തോക്കെയോ പറയാനുണ്ടെന്ന് ആദ്യരാത്രി പറഞ്ഞിരുന്നു. നാളെയാണ് അതിന്‍റെ സമയം….” ഞാന്‍ അവളെ ഒന്ന് ഓര്‍മ്മപ്പെടുത്തി….

“ഹാ…. നാളെയാവട്ടെ….” അവള്‍ എനിക്ക് മുഖം തരാതെ തന്നെ പറഞ്ഞു….

അവള്‍ പിന്നെയും ഫോണിലേക്ക് നോക്കി തുടങ്ങി….  അല്ലെങ്കിലെ കഥ വരാത്തതിന്‍റെ ദേഷ്യമുണ്ട് അതിന്‍റെ ഇടയിലാണ് എന്‍റെ ഓരോ സംസാരം… എന്‍റെ സംസാരം അവളെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കുന്നുണ്ട്….

ഞാന്‍ മ്യൂസിക് സിസ്റ്റം ഓണാക്കി. ഹൃദ്യമായ പ്രണയഗാനങ്ങള്‍ കാറില്‍ പാടി തുടങ്ങി….. അപ്രതിക്ഷിതമായി പാട്ട് വന്നതില്‍ അവള്‍ എന്‍റെ മുഖത്തേക്ക് ഒന്ന് തറപ്പിച്ച് നോക്കി.

പരമാവധി അവളെ ശല്യം ചെയ്യുക അതായിരുന്നു എന്‍റെ ലക്ഷ്യം. ചുമ്മാ ഒരു രസം….. ഇന്നുകുടെ ഇങ്ങനെ അടുത്തിരുന്നു മനസാല്‍ അകന്ന് നില്‍ക്കാന്‍ പറ്റു…. ഇന്നത്തോടെ തീരുമാനം ആവും…. ഒന്നെങ്കില്‍ എന്‍റെ ജീവിതത്തിന്ന് പുറത്ത് അല്ലെങ്കില്‍ എന്‍റെ ഈ നെഞ്ചത്ത്…..

മറന്നോ നീ നിലാവില്‍
നമ്മളാദ്യം കണ്ടൊരാ രാത്രി
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാ രാത്രി….
………………………………………………………..
………………………………………………………..

ഞാന്‍ ചിരിയോടെ ഡ്രൈവിംഗില്‍ ശ്രദ്ധ നല്‍കി. സ്റ്റീയറില്‍ പിടിച്ചിരിക്കുന്ന കയ്യിലെ വാച്ചില്‍ സമയം നോക്കി. എട്ടു മണിയായിരിക്കുന്നു.

“ഈശ്വരാ….. അഡ്മിന്‍ ചതിക്കുമോ….” എന്‍റെ ചിന്ത വേറെ വഴിയ്ക്കായി…. എന്‍റെ ഗായു ടെന്‍ഷനോടെ തന്നെ ഫോണിലേക്ക് നോക്കുന്നുണ്ട്….

അധികം വൈകാതെ അവളുടെ മുഖത്ത് ഒരു ചിരി വന്നു. അതോടെ അവള്‍ കാത്തിരുന്നത് വന്നു എന്ന് എനിക്ക് മനസിലായി. അഡ്മിന് നന്ദി…

അവള്‍ ആവേശത്തോടെ വായിച്ചു തുടങ്ങി.. ഞാന്‍ അവളുടെ ഭാവങ്ങള്‍ ഇടംകണ്ണിട്ട് നോക്കിയിരുന്നു. കഥയുടെ പേര് ‘ആരാധിക’ എന്നായിരുന്നു.?

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം ???

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…?

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?

Comments are closed.