ഒരാഴ്ചയ്ക്കുള്ളില്‍ പിന്നിട് ഞാന്‍ ഒരു കഥയെഴുതി. അതിനിടയില്‍ ഞാന്‍ അവളോട് ഓണ്‍ലൈനിലൂടെയും പിന്നെ വീട്ടിലെത്തിയാല്‍ നേരിട്ടും ഒരുപാട് സമയം ചിലവഴിച്ചു. ആദ്യമൊക്കെ അവള്‍ക്ക് അത് അത്ഭുതമായെങ്കിലും പിന്നെ പിന്നെ അതുമായി അവള് ഇണങ്ങി ചേര്‍ന്ന് തുടങ്ങി.
ഞാന്‍ അവളോട് കുടുതല്‍ അടുക്കാന്‍ തുടങ്ങി. അവളോട് സംസാരിക്കാന്‍ തുടങ്ങി. കാരണം ഇനി എന്നും എന്റെ ആരാധിക എന്റെ കുടെ ഉണ്ടാവണമായിരുന്നു.
വിട്ടില്‍ അവള് നല്ലൊരു ശ്രോതാവായിരുന്നു. ഞാന്‍ സംസാരിക്കുന്നതെല്ലാം അവള് കേട്ടിരിക്കും. ഓഫിസിനെ കാര്യവും നാട്ടുവര്‍ത്തമാനങ്ങളും എന്റെ കഴിഞ്ഞ കാലവും എല്ലാം ഞാന്‍ അവളോട് പറഞ്ഞു. എല്ലാം കേട്ടിരിക്കുകയും ഒന്ന് ചിരിക്കുകയുമല്ലാതെ മറുപടിയോ സംശയങ്ങളോ അവളുടെ കാര്യങ്ങളോ അവള് പറഞ്ഞില്ല….
എന്നാല്‍ ഓണ്‍ലൈനില്‍ അവള് നല്ലൊരു വായാടിയായിരുന്നു. തിരിച്ച് പറയാന്‍ കുറച്ച് സമയം മാത്രമേ അവള് തരികയുള്ളു. എന്നെപോലെ ലഞ്ച് ടൈമിലാണ് അവളുടെ കത്തിയടി…. ആ അരമണിക്കുറില്‍ ഒരു ദിവസത്തെ കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കും…..
ഭര്‍ത്താവായ എന്നെക്കാള്‍ അവള് എഴുത്തുകാരനായ എന്നെ സ്നേഹിക്കുന്നുണ്ടായിരിക്കണം. അതാണ് ഭര്‍ത്താവിനോട് അടുക്കാന്‍ കഴിയാതത്… അത് മാറ്റിയെടുക്കാന്‍ ഞാന്‍ ആ എഴുതിയ കഥ പബ്ലിഷ് ചെയ്യുന്ന ദിവസത്തിനായി കാത്തിരുന്നു.
പക്ഷേ തിരക്കുകള്‍ എഴുതാനുള്ള സമയം നീട്ടി കൊണ്ടുപോയി. ഹണിമൂണിന് പോകുന്നതിന് രണ്ടു ദിവസം മുമ്പാണ് എഴുതി പൂര്‍ത്തിയാക്കിയത്.
പിറ്റേന്ന് എന്റെ പ്രണയകഥയുടെ സുല്‍ത്താന്‍ എന്ന കഥയുടെ രണ്ടാമത്തെ ഭാഗം പബ്ലിഷ് ചെയ്തിരുന്നു.
പതിവുപോലെ അന്ന് ഉച്ചയ്ക്ക് അവള് കഥ വായിച്ച് അഭിപ്രായം പറഞ്ഞു. അന്ന് ഞാന്‍ പിറ്റേന്ന് രാത്രി ഞാന്‍ ഒരു കഥ എഴുതി ഇടുന്നുണ്ടെന്നും രാത്രി തന്നെ വായിക്കണമെന്നും പറഞ്ഞു.
അവള് ഉറപ്പൊന്നും തന്നില്ലെങ്കിലും ഒരു അര്‍ദ്ധസമ്മതം മൂളി. പിറ്റേന്ന് രാത്രി ഞങ്ങള്‍ അവളുടെ വിട്ടിലേക്ക് പോകുമായിരുന്നു. അവിടെ നിന്നാണ് ഞങ്ങളുടെ ഹണിമൂണ്‍ ആരംഭിക്കുന്നത്….
ആ സമയത്ത് അവള് എന്റെ കുടെ കാറിലാവും അതിനാല്‍ കഥ വായിക്കാന്‍ പറ്റുമോ എന്ന് ഉറപ്പില്ലാതതിനാലാവും അവള് പൂര്‍ണ്ണസമ്മതം നല്‍കാഞ്ഞത്….
അങ്ങനെ ആ ദിവസമായി…. വൈകിട്ട് അസിസ്റ്റന്റ് മാനേജറെ ബ്രാഞ്ച് എല്പിച്ച് നേരത്തെ വീട്ടിലേക്ക് ഇറങ്ങി. തലേന്ന് രാത്രി തന്നെ പാക്കിംഗ് എല്ലാം കഴിഞ്ഞിരുന്നു.
ഞാന്‍ നേരത്തെ വീട്ടിലെത്തി ഫ്രേഷായി. അവളോട് ചെറിയ മെയില്‍ അയക്കാനുണ്ടെന്ന് പറഞ്ഞ് കഥ ആയച്ചു. എട്ടുമണിയ്ക്ക് പബ്ലിഷ് ചെയ്യാന്‍ അഡ്മിനെ വിളിച്ച് പറഞ്ഞു. പിന്നെ ലാപ് ഓഫാക്കി ഇറങ്ങി.
ഞാന്‍ പാക്ക് ചെയ്ത ബാഗെല്ലാം കാറില്‍ കയറ്റി. അവളുടെ കുടെ മുന്നില്‍ കയറ്റി ഡ്രൈവിംഗ് സിറ്റില്‍ കയറി.
കാര്‍ എടുക്കുന്നതിന് മുമ്പ് അവളെ ഒന്ന് നോക്കി. എന്തോ ടെന്‍ഷനുള്ള മുഖം തന്നെയാണ്. ഇടയ്ക്ക് ഫോണിലെന്തോ നോക്കുന്നുണ്ട്…. ഞാന്‍ അത് കണ്ട് അറിയാതെ ചിരിച്ച് പോയി…. അവള് ഡാറ്റയൊക്കെ ചാര്‍ജ്ജ് ചെയ്ത് എല്ലാതരത്തിലും ഒരുങ്ങിയിരുന്നു. ഞാന്‍ കാര്‍ എടുത്ത് അവളുടെ വീട്ടിലേക്ക് യാത്ര ആരംഭിച്ചു….
അഞ്ചു മിനിറ്റ് കുടുമ്പോള്‍ അവള് ഫോണില്‍ നോക്കും… പിന്നെ ടെന്ഷനോടെ പുറത്തേക്ക് നോക്കിയിരിക്കും…. കഥയ്ക്ക് വേണ്ടി ഒരാള്‍ ഇങ്ങനെ കാത്തിരിക്കുന്നത് ആദ്യമായാണ് ഞാന്‍ കാണുന്നത്….
കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
And പി വി ബ്രോ ഹിയർ ഐ ആം ???
നന്ദി Achilies… ❤️♥️
നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?
അയിന് എന്റേല് ഫോണില്ലാ…?
എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്
Valare nannaayi
Suspense ulla pranayavum pranayayhinte suspense um
നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?