ഞാന്‍ കഥ പെട്ടെന്ന് സബ്മിറ്റ് ചെയ്ത് അഡ്മിന് ഒരു മിസും ഇട്ടു. പിന്നെ ഉച്ചയ്ക്കത്തെ ജോലിയുടെ ബാക്കി കാര്യങ്ങള്‍ നോക്കിയിരുന്നു. കഥ പബ്ലീഷായത് അടുപ്പിച്ചുള്ള നോട്ടിഫിക്കേഷന്‍ കേട്ടപ്പോഴാണ് ഉറപ്പാക്കിയത്…..
പക്ഷേ അവള്‍ വരുമെന്ന് ഒരു ഉറപ്പും എനിക്കില്ലാതതിനാല്‍ ഞാന്‍ അവള്‍ക്കായ് കാത്തിരുന്നില്ല. അധികം വൈകാതെ മേസേജറില്‍ മെസേജ് വന്നു. പക്ഷേ അവളെ പ്രതിക്ഷിക്കാതതിനാല്‍ ഞാന്‍ ശ്രദ്ധിച്ചില്ല….
പണി കഴിയാറായപ്പോള്‍ ഗായത്രി തിരിച്ച് റൂമിലേക്ക് വന്നു. മേശയ്ക്ക് അടുത്തുള്ള പ്ലേഗില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ട് ഒരു പുഞ്ചിരിയും?? സമ്മാനിച്ച് തിരിച്ച് പോയി….
ആദ്യമായാണ് അവളില്‍ നിന്ന് ഇങ്ങനെയൊരു ചിരി കിട്ടുന്നത്. നല്ല മനസുഖം…. ഞാന്‍ പണി തീര്‍ത്ത് ഫോണ്‍ എടുത്തു. പ്രതിക്ഷിക്കാതെ നമ്മുടെ മനോരോഗിയുടെ മേസേജ് കണ്ട് ഞാന്‍ ഞെട്ടി. ആദ്യമായാണ് അവളെ രാത്രി കാണുന്നത്…..
“നല്ല തുടക്കം…. ഇഷ്ടപ്പെട്ടു…. തുടരുക…..” മൂന്ന് വാക്കില്‍ അവള്‍ അഭിപ്രായം ഒതുക്കി. എനിക്ക് അത് മതി….. നോക്കുമ്പോ കക്ഷി ഇപ്പോഴും ഓണ്‍ലൈനില്‍ ഉണ്ട്….
“താങ്ക്സ്…. താനെന്താ ഈ നേരത്ത്…..?” ഞാന്‍ റിപ്ലേ അയച്ചു….
പക്ഷേ അതിന് കുറച്ച് നേരം കാത്തിരുന്നിട്ടും മറുപടിയില്ല…. അതെനിക്ക് അസ്വസ്ഥത നല്‍കി….. ടെന്‍ഷനോക്കെ വരുന്നത് പോലെ…..
എന്‍റെ കൈ പതിയെ കോള്‍ ബട്ടണിലേക്ക് ചലിച്ചു….. വേണോ വേണ്ടയോ…. മനസ് ചാടി കളിച്ചു…. അവസാനം വിരല്‍ ആ കോള്‍ സിബലില്‍ അമര്‍ന്നു….
ടെന്‍ഷനോടെ ഞാന്‍ ഇരുന്നു. പെട്ടെന്ന് എന്നെ ഞെട്ടിച്ച് ഗായത്രിയുടെ ഫോണ്‍ ബെല്ലടിച്ചു. ഒരു നിമിഷം ഞെട്ടിയ ഞാന്‍ വാതിലിലേക്ക് നോക്കി…. ഇല്ല അവള്‍ വരുന്നില്ല….
പക്ഷേ വന്നാല്‍ താന്‍ മറ്റൊരു സ്ത്രിയുമായി സംസാരിക്കുന്നത് കണ്ടാല്‍….. ഞാന്‍ മേസേജറിലെ ഫോണ്‍ കട്ടാക്കി…. ഉടനെ ഗായത്രിയുടെ ഫോണിലെ കോളും കട്ടായി….
“ങേ….!!!!??” ഞാന്‍ വീണ്ടും ഞെട്ടി…..
“ഈശ്വരാ…. ഇവളാണോ അവള്‍…..” ഒന്നൂടെ പരിക്ഷിക്കാനായി വീണ്ടും മേസേജറില്‍ കോള്‍ ബട്ടണടിച്ചു….. അതിന്‍റെ പ്രതിചലനമെന്നപോലെ ഗായത്രിയുടെ ഫോണ്‍ ശബ്ദിച്ചു….
എന്‍റെ കൈയും കണ്ണും ഉടനെ അവളുടെ ഫോണിലേക്ക് ചെന്നു. അതില്‍ ഞാന്‍ കണ്ടു…. എന്‍റെ ഫേക്ക് ഐ.ഡി കോളിംഗ്…..
അന്ന് ആ മുറിയില്‍ വെച്ച് ഞാന്‍ മനസിലാക്കി…. എന്നെ മറഞ്ഞ് നിന്ന് പ്രോത്സാഹിപ്പിക്കുന്ന, എന്‍റെ കഥയെ എന്നേക്കാള്‍ മനസിലാക്കിയാ ആ മാടമ്പിളിയിലെ മനോരോഗി അത് എന്‍റെ ഭാര്യ തന്നെയാണ് എന്ന്…..
എന്‍റെ ഉള്ളില്‍ നിന്ന് പെട്ടെന്ന് സംശയരോഗിയായ ഭര്‍ത്താവ് സടകുടഞ്ഞ് എണിറ്റു.. ഞാന്‍ ആ ഫോണിലെ എന്‍റെ കോള്‍ കട്ടാക്കി മറ്റുമേസേജ് നോക്കി….
എന്‍റെ മുന്‍ചിന്തകളെ തകര്‍ത്തുകൊണ്ട് അവള്‍ ആകെ നിരന്തരം മേസേജയക്കുന്ന ഏക ആക്കൗണ്ട് എന്‍റെതായിരുന്നു എന്ന വസ്തുത ഞാന്‍ മനസിലാക്കി. എന്തോ അതുകുടെ അറിഞ്ഞപ്പോ എന്നിലെ കഥകൃത്തും ഭര്‍ത്താവും സന്തോഷം കൊണ്ട് മനസില്‍ തുള്ളിചാടി.
എന്‍റെ മുഖം സന്തോഷം കൊണ്ടും ആശ്ചര്യം കൊണ്ടും തെളിഞ്ഞു…. മനസിന് എന്തെന്നില്ലാത്ത സന്തോഷം….. ലോകത്ത് ഏറ്റവും സന്തോഷവനായി മനുഷ്യന്‍ താനാണെന്നാ തോന്നാല്‍….. താന്‍ ഒരു നോക്ക് കാണാന്‍ കാത്തിരുന്ന ആള്‍ തനിക്ക് എന്നെ സ്വന്തമായിരിക്കുന്നു……
കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
And പി വി ബ്രോ ഹിയർ ഐ ആം ???
നന്ദി Achilies… ❤️♥️
നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?
അയിന് എന്റേല്‍ ഫോണില്ലാ…?
എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്
Valare nannaayi
Suspense ulla pranayavum pranayayhinte suspense um
നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?