പിറ്റേന്ന് ചാറ്റിംഗിനിടെ ഞാന്‍ “കുട്ടി മാരിഡാണോ?” എന്ന് ചോദിച്ചു…
അതിനവള്‍ “മാരിഡല്ല എന്‍ഗേജിഡാണേന്ന്” മറുപടി നല്‍കി. അതോടെ അവളെ കെട്ടാനും അവളെക്കുറിച്ചറിയാനുമുള്ള എന്‍റെ പൂതി അങ്ങ് ഇല്ലാത്താക്കി. ആരാന്‍റെ പെണ്ണിനെ മോഹിക്കാന്‍ പാടില്ലലോ….
പിന്നെന്ന് രാവിലെ അമ്മ വിളിച്ച് കല്യാണത്തിന്‍റെ എന്‍റെ അഭിപ്രായം ചേദിച്ചു. വേറെ വഴിയില്ലാതെ ഞാന്‍ അതിന് സമ്മതിച്ചു. പിന്നെ എല്ലാം ശടപടെയായിരുന്നു. വരുന്ന ഏപ്രിലില്‍ മുഹുര്‍ത്തമുണ്ടെന്ന് പറഞ്ഞു. ഞായറാഴ്ച. ശരിക്ക് പറഞ്ഞ വിഷുവിന്‍റെ തലെ ദിവസം. അതങ്ങനെ ഉറപ്പിച്ചു.
ഒരു ദിവസം എന്‍റെ ഭാവിവധുവിനെ വിളിച്ച് ഔട്ടിംങിന് പോയി. അന്നും തുറന്ന് സംസാരം ഒന്നും കാര്യമായി ഉണ്ടായില്ല….
ശരിക്ക് പ്രശ്നം വന്നത് കല്യാണത്തിന് ലീവിന് അപേക്ഷിച്ചപ്പോഴാണ്. ഏപ്രില്‍ ഫിനാന്‍ഷ്യല്‍ ഇയറിന്‍റെ തുടക്കമാണ്. അതുകൊണ്ട് അടുപ്പിച്ച് കുറെ ദിവസം ലീവ് തരാന്‍ പറ്റില്ല എന്ന് മുകളില്‍ നിന്ന് അറിയിപ്പ് വന്നു. വേണേല്‍ മെയ് മാസം 20 ദിവസം തരാം എന്നും പറഞ്ഞു. ഞാനത് സമ്മതിച്ചു. കാരണം കല്യാണം ഞായറഴ്ചയാണ് അതിന് മുമ്പ് രണ്ടാമത്തെ ശനിയും തിങ്കള്‍ വിഷുവുമാണ് മൂന്ന് ദിവസം അടുപ്പിച്ച് ലീവ് ഉള്ളതുകൊണ്ട് കല്യാണം മാറ്റി വെയ്ക്കാന്‍ പറഞ്ഞില്ല.
ഈ കാര്യം രണ്ട് വിട്ടിലും പറഞ്ഞപ്പോ എതിര്‍പ്പ് ഒന്നും വന്നില്ല. അതോടെ കല്യാണം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാണ് ഹണിമൂണ്‍ എന്നതിന് ഒരു തിരുമാനം ആയി.
കല്യാണം അങ്ങിനെ പറഞ്ഞ സമയത്ത് തന്നെ നടന്നു. ആവശ്യത്തിന് ആഘോഷമായി തന്നെയായിരുന്നു അത്. അങ്ങനെ ഗായത്രി വലതുകാല്‍ വെച്ച് എന്‍റെ സ്വന്തം വീട്ടിലേക്ക് കയറി. ആദ്യരാത്രി അവിടെ വെച്ചായിരുന്നു.
ആദ്യരാത്രി തന്നെ ഞാന്‍ പണ്ടേങ്ങോ വായിച്ച കഥയിലെ ഡയലോഗ് വെച്ച് ആദ്യം നമ്മുക്ക് പരസ്പരം മനസിലാക്കി കഴിഞ്ഞ് ഭാര്യ ഭാര്‍ത്താവും ആവാം…. ഹണിമൂണ്‍ ദിനങ്ങളില്‍ പരസ്പരം മനസ് തുറന്ന് സംസാരിക്കാം എന്നെല്ലാം അവളോട് പറഞ്ഞു. അവളത് കേള്‍ക്കാന്‍ കാത്തിരുന്ന പോലെ സമ്മതവും തന്നു.
പിറ്റേന്ന് വിഷുവിന്‍റെ അന്ന് ഉച്ചയ്ക്ക് ശേഷം അവളുടെ വിട്ടിലേക്ക് വിരുന്നിന് പോയി. പിന്നെ തിരിച്ച് വന്നത് രാത്രിയായിരുന്നു. കാരണം അതിന് പിറ്റേന്ന് ഞങ്ങള്‍ രണ്ടാള്‍ക്കും ബാങ്കില്‍ പോവേണ്ടതുണ്ടായിരുന്നു. കല്യാണം പ്രമാണിച്ച് ഞങ്ങള്‍ ലീവ് എടുത്തിരുന്നില്ല…. അതുകുടെ ഹണിമൂണിന് മാറ്റിവെച്ചതാണ്…
രാത്രി വന്നത് എന്‍റെ വാടക വീട്ടിലേക്കാണ്… ഇനി അവിടെയാണ് ഞങ്ങള്‍. സത്യം പറഞ്ഞാല്‍ കല്യാണം കഴിച്ചെങ്കിലും പിന്നിട് ആദ്യരാത്രി പറഞ്ഞ വാക്കിന്‍റെ ബലമെന്ന പോലെ അന്യയെ പോലെയായിരുന്നു ഞങ്ങള്‍ രണ്ടുപേരും…
അവള്‍ എന്‍റെ എല്ലാ കാര്യവും വിട്ടിലെ കാര്യവും നോക്കും. എന്നാലും ബെഡ്റുമില്‍ ഞങ്ങള്‍ അപരിചിതന്‍ ആയി. സംസാരം പോലും ചോദ്യവും ഉത്തരങ്ങളും മാത്രം….
ഈ കല്യാണം തന്നെ വേണ്ടായിരുന്നു എന്നപോലെയായി ഞാന്‍. വിവാഹത്തിന് മനപൊരുത്തം വലിയ കാര്യമാണെന്ന് ഞാന്‍ മനസിലാക്കി. ശരിക്കൊന്ന് സംസാരിക്കാനും സമയം കിട്ടിയില്ല.
കാരണം ഞാന്‍ ബാങ്ക് കഴിഞ്ഞ് വരുമ്പോള്‍ ഏഴരയാവും പിന്നെ ചിലപ്പോള്‍ വല്ല ഓഫിസ് വര്‍ക്കും കാണും. അതോടെ ഞാന്‍ മുറിയില്‍ ലാപിന് മുന്നില്‍ അവള്‍ ടിവിയില്‍ സിനിമ കണ്ടിരിക്കും. പറഞ്ഞ പോലെ അവള്‍ക്ക് സിനിമ വല്യ ഇഷ്ടമാണ്. ഇത്രയും ദിവസത്തിനിടെ ഞാന്‍ അവളില്‍ കണ്ടെത്തിയ ഒരു ഹോബി അതാണ്.
കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
And പി വി ബ്രോ ഹിയർ ഐ ആം ???
നന്ദി Achilies… ❤️♥️
നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?
അയിന് എന്റേല്‍ ഫോണില്ലാ…?
എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്
Valare nannaayi
Suspense ulla pranayavum pranayayhinte suspense um
നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?