അവള്‍ അത് തിങ്കളാഴ്ച മറ്റുള്ളവരുടെ ഒപ്പം വായിക്കുകയുള്ളു എന്നു തിരുമാനം പറഞ്ഞു. അത് കേട്ട് ഞാന്‍ എന്‍റെ ആശങ്ക പറഞ്ഞപ്പോള്‍ അവള്‍ എനിക്ക് വീണ്ടും വാക്കുകളാല്‍ പ്രചോദനം നല്‍കി.ഒരു പക്ഷേ മനസില്‍ അവള്‍ക്ക് പ്രിയ ആരാധികയുടെ സ്ഥാനം ഉണ്ടായിട്ടും അത് അവള്‍ക്ക് അറിയാമായിരുന്നിട്ടു പോലും എന്‍റെ ആ സൗഹൃദത്തെ ദുരുപയോഗം ചെയ്യാന്‍ അവള്‍ ആഗ്രഹിച്ചില്ല. എല്ലാവരെയും പോലെ ഒരു വായനക്കാരിയായി ഒതുങ്ങി കൂടാന്‍ അവള്‍ ആഗ്രഹിച്ചു.
അങ്ങിനെ രണ്ടു രാത്രികള്‍ക്കിപ്പുറം തിങ്കളാഴ്ചയായി. ഇന്നാണ് എന്‍റെ ആദ്യ കഥയുടെ അവസാനഭാഗം പോസ്റ്റ് ചെയ്യുന്നത്. അഡ്മിനോട് ചോദിച്ച് “ഞാന്‍ ഉച്ചയ്ക്ക് പോസ്റ്റ് ചെയ്യു” എന്നു പറഞ്ഞിരുന്നു. “പോസ്റ്റ് ചെയ്ത അപ്പോഴെ അപ്രൂവ് ചെയ്തൊള്ളാം” എന്ന് മറുപടിയും കിട്ടിയിരുന്നു.
അന്ന് രാവിലെ തൊട്ട് മേസേജറില്‍ ഒരുപാട് മേസേജ് വന്നുകൊണ്ടിരുന്നു. എന്നാല്‍ പതിവ് തിങ്കാളഴ്ച പോലെ അന്നും തിരക്കിലായിരുന്നു ഞാന്‍. അന്ന് പന്ത്രണ്ടേ മൂക്കലിന് അലാറം വെച്ചാണ് കഥ പോസ്റ്റ് ചെയ്യന്‍ പോയത്. ലാപില്‍ ടൈപ്പ് ചെയ്തു വെച്ച കഥ കോപ്പി പേസ്റ്റ് ചെയ്ത് പോസ്റ്റ് ചെയ്യന്‍ ഞാന്‍ ഒരുങ്ങി.
മുന്‍ പാര്‍ട്ടിനെ അപേക്ഷിച്ച് അല്‍പം വലിയ ഭാഗമായിരുന്നു അത്. എന്നിട്ടും ഞാനത് നാല് ദിവസം കൊണ്ട് എഴുതി തീര്‍ത്തിരുന്നു. കൃത്യം ഒരു മണിക്ക് കഥ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം അപ്രൂവല്‍ കിട്ടി.
അന്നാദ്യമായി എന്‍റെ പ്രിയ ആരാധികയ്ക്ക് മുമ്പ് പത്ത് കമന്‍റ് എങ്കിലും ആ പോസ്റ്റിന് എത്തിയിരുന്നു. എനിക്ക് നിരാശ തോന്നതിരുന്നില്ല. എന്നാലും അഞ്ച് മിനിറ്റിനുള്ളില്‍ അവളുടെ കമന്‍റ് അവിടെ വന്നു. ഞാന്‍ ആശ്വസിച്ചു.
ലാപ് ഓഫാക്കി ലഞ്ചിന് പോയി. അവിടെ കുടെ ജോലി ചെയ്യുന്നവര്‍ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരോടൊപ്പം പെട്ടെന്ന് കഴിച്ചു. കൈ കഴുകി വന്ന് ഫോണ്‍ എടുത്തു. കമന്‍റ് ബോക്സ് നിറയുന്ന ട്യൂണ്‍ വരുന്നുണ്ട്. പക്ഷേ ഞാന്‍ കണ്ണുനട്ട് കാത്തിരിക്കുന്നത് മേസേജറിലേക്കാണ്. അവളുടെ മറുപടിയ്ക്കായി.
ഏകദേശം അഞ്ച് മിനിറ്റിനുള്ളില്‍ അവള്‍ ടൈപ്പിംങ് എന്നു കണ്ടു. കുറച്ചധികം സമയം എടുത്തു ടൈപ്പിംങ് കഴിഞ്ഞ് മേസേജ് വരാന്‍. വന്ന മേസേജ് എനിക്ക് സന്തോഷം തരുന്നതായിരുന്നു.
അവള്‍ പ്രതിക്ഷിച്ചതിലും നന്നായി കഥ അവസാനിപ്പിച്ചെന്നവള്‍ പറഞ്ഞു. അവള്‍ വാതോരാതെ എന്‍റെ കഥയെ പറ്റി പറഞ്ഞു. അവസാനം എനിക്ക് പറയാനുള്ള അവസരം കിട്ടാതെയായി.
“ഈ കഥ മുഴുവന്‍ എഴുതാന്‍ എനിക്ക് പ്രചോദനം തന്ന ഓരോ ഭാഗത്തിനും കാത്തിരുന്ന എന്‍റെ പ്രിയ ആരാധികയ്ക്ക് നന്ദി…”
ഇത്രയും മാത്രമേ ഞാന്‍ പറഞ്ഞുള്ളു. എനിക്ക് അത്രയെ സാധിക്കുകയുള്ളു. അപ്പോഴെക്കും എനിക്ക് ഒരു ഏമര്‍ജന്‍സി ക്ലൈന്‍റ് വന്നു. അതോടെ ആ കാര്യം പറഞ്ഞ് അവളോട് ബായ് പറഞ്ഞു.
അന്ന് പിന്നെ ആ ഒരു ഊര്‍ജ്ജം എന്‍റെ ജോലിയില്‍ ഉണ്ടായിരുന്നു.
അന്ന് രാത്രിയാണ് ബാക്കി കമന്‍റ് വായിക്കുന്നതും മറുപടി കൊടുക്കുന്നതും. ഒരുപാട് കമന്‍റ് ഉണ്ടായിരുന്നു. എല്ലാവര്‍ക്കും കഥ ഇഷ്ടപ്പെട്ടെന്നാണ് പറഞ്ഞത്. ആദ്യ രണ്ട ഭാഗത്തിന് മോശം അഭിപ്രായം പറഞ്ഞ രണ്ടുമൂന്ന് പേര്‍ ആദ്യതൊട്ട് വായിക്കുന്നതിന്‍റെ അവരുടെ എക്സ്പീരിയന്‍സ് പറഞ്ഞപ്പോ വല്ലാത്ത സന്തോഷം തോന്നി.
ഇവരുടെ എല്ലാം ഈ സന്തോഷത്തിന് കാരണം എന്‍റെ പ്രിയ ആരാധികയാണ്. എന്തായാലും അവളെ ഒന്നു കാണണമെന്നുള്ള ആഗ്രഹം എന്നില്‍ അനുദിനം ഉയര്‍ന്നു വന്നു. വേറെ വഴിയില്ലാതെ അവളോട് തന്നെ ചോദിക്കാന്‍ ഞാന്‍ തിരുമാനിച്ചു. ഒരു ഫോട്ടോയോ, പേരോ അങ്ങിനെ എന്തെങ്കിലും…. തിങ്കാഴ്ച ചോദിക്കാം എന്ന് ഞാന്‍ വിചാരിച്ചു.
കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
And പി വി ബ്രോ ഹിയർ ഐ ആം ???
നന്ദി Achilies… ❤️♥️
നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?
അയിന് എന്റേല്‍ ഫോണില്ലാ…?
എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്
Valare nannaayi
Suspense ulla pranayavum pranayayhinte suspense um
നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?