ആരാധിക [ഖല്‍ബിന്‍റെ പോരാളി ?] 669

(NB: ഈ കഥയില്‍ പരാമര്‍ശിച്ചിട്ടുള്ള കഥാപാത്രങ്ങളും ഗ്രൂപ്പുകളും മറ്റും സാങ്കല്പികമാണ്. പേരുകളില്‍ എന്തെങ്കിലും സാമ്യത തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രമാണ് )

◆ ━━━━━━━ ◆ ❃ ◆━━━━━━━◆
꧁ ആരാധിക ꧂

 

Aaradhika | Author Khalbinte Porali
◆ ━━━━━━━ ◆ ❃ ◆━━━━━━━◆

പാദസരത്തിന്‍റെ കിലുക്കമാണ് രാവിലെ എന്നെ ഉണര്‍ത്തിയത്. അത് അടുത്തേക്ക് വന്ന് പെട്ടെന്ന് തിരിഞ്ഞ് പോകുന്നതായി അറിഞ്ഞു. ഞാന്‍ കണ്ണു തുറന്നു. ശേഷം ബെഡില്‍ നിന്ന് എണിറ്റു.

കട്ടിലിന് അരിക്കത്തുള്ള മേശയ്ക്ക് മുകളില്‍ ആവി പറക്കുന്ന ചായ ഇരിക്കുന്നു. ഞാന്‍ എണിറ്റ് ബാത്ത്റൂമിലേക്ക് പോയി.

വേഗം പല്ലുതേച്ച് മുഖം കഴുകി പുറത്തിറങ്ങി. മേശയ്ക്ക് മുകളിലെ ചായ ഗ്ലാസ് കൈയിലെടുത്തു. ഒന്ന് ചുണ്ടില്‍ മുട്ടിച്ച് ചൂട് നോക്കി. പാകത്തിന് ആയിട്ടുണ്ട്. പിന്നെ ഗ്ലാസുമെടുത്ത് വീടിന്‍റെ പൂമുഖത്തേക്ക് വന്നു.

അടുക്കളയില്‍ നിന്ന് പാദസരത്തിന് കിലുക്കം കേള്‍ക്കുന്നു. ഞാന്‍ പൂമുഖത്ത് വീണു കിടക്കുന്ന പത്രം കൈയിലെടുത്തു. ശേഷം പൂമുഖത്തേ കസേരയില്‍ ഇരുന്നു. ചായ അല്‍പം കൂടി അകത്താക്കി അടുത്തുള്ള തിണ്ണ മേല്‍ ഗ്ലാസ് വെച്ചു.

പത്രം നിവര്‍ത്തി പിടിച്ച് ആദ്യപേജിലെ പ്രധാന വാര്‍ത്തകള്‍ നോക്കി. ഇന്‍റര്‍സ്റ്റിംങ് ന്യൂസ് ഒന്നും കാണാനില്ല. പിന്നെ ഞാന്‍ ബിസിനസ് പേജിലേക്ക് മറച്ചു നോക്കി. ആകെ മൊത്തം ഒന്ന് വയിച്ച് നോക്കി.

വിപണിയുടെ നിലവാരം ഒന്നു നോക്കി മനസിലാക്കി. ശേഷം ഗ്ലാസെടുത്ത് ബാക്കിയുള്ള ചായയും കുടിച്ചു. പണ്ടൊക്കെ സ്പോര്‍ട്സ് പേജ് നോക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജോലി തിരക്ക് കാരണം കളി ഒന്നും കാണാനും ശ്രദ്ധിക്കാനും പറ്റുന്നില്ല.

പത്രം വായന നിര്‍ത്തി ഞാന്‍ ഗ്ലാസുമായി ഉള്ളിലേക്ക് നടന്നു. ഗ്ലാസ് ഡൈനിംങ് ടേബിളില്‍ വെച്ച് റൂമിലേക്ക് നടന്നു.

ഞാന്‍ മനീഷ്. അടുപ്പമുള്ളവര്‍ മനു എന്ന് വിളിക്കും. നിങ്ങള്‍ നേരെത്തെ കണ്ട പാദസരത്തിന്‍റെ ഉടമ എന്‍റെ ഭാര്യയാണ്.

ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയാവുന്നേ ഉള്ളു. എന്നാല്‍ ഒരു ഒന്ന് മനസ് തുറന്ന് മിണ്ടാനോ, ഒന്ന് ശരിക്ക് മനസിലാക്കാനോ ഞങ്ങള്‍ക്ക് പറ്റിയിട്ടില്ല.

അത് ചിലപ്പോ എന്‍റെ മനസില്‍ മറ്റൊരു പെണ്‍കുട്ടി ഉള്ളത് കൊണ്ടാവാം. എന്‍റെ ഭാര്യയും എന്തോ വിഷമത്തിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്താണെന്ന് ചോദിക്കാന്‍ പറ്റിയിട്ടുമില്ല. ചിലപ്പോള്‍ എന്‍റെ ഈ സ്വഭാവം ഇങ്ങനെയായതുകൊണ്ടാവും.

ഇനി ഞാന്‍ എന്‍റെ കഥ പറയാം. മലബാര്‍ എരിയയിലെ ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന ഒരു ചെറിയ കുടുംബം.

തുടക്കം മുതലെ ഞാന്‍ ഒരു ശാന്തശീലനും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുമായിരുന്നു. അതുകൊണ്ട് തന്നെ ക്ലാസിലെ പെണ്‍കുട്ടികളുമായി ഞാന്‍ സംസാരിക്കുന്നത് പോലും വിരളമായിരുന്നു.

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤??
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം ???

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല ?

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…?

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️?

Comments are closed.