അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [24]
Previous Part | Author : Harshan
അന്ന് ഓഫീസ് ഒക്കെ കഴിഞ്ഞു നേരെ റൂമില്‍ എത്തി ആദി ഡ്രസ്സ് ഒക്കെ മാറ്റി നേരെ ജിമ്മിലേക്ക് വെച്ചടിച്ചു.
അവിടെ നല്ലപോലെ എകസര്‍സൈസുകള്‍ ഒക്കെ ചെയ്തു വിയര്‍ത്തു കുളിച്ചു ഒരു പരുവമായി ഇരിക്കുമ്പോള്‍ ആണ് അവന്റെ ഫോണ്‍ അടിച്ചത്
അവന്‍ ചെന്ന് നോക്കി
സമീര ആയിരുന്നു.
അവന്‍ ഫോണ്‍ എടുത്തു
ഹലോ ,,,,,സമീരെ ….പറ എന്താ വിശേഷം ?
ആദി …..ഒരു പ്രശനം ഉണ്ട്
എന്ത് പറ്റി സമീരാ….?
നരന്‍ ചേട്ടനെ ആരൊക്കെയോ ആക്രമിച്ചു, വണ്ടിയുമായി പോയപ്പോള്‍ ഇടിച്ചു വലിയ കുഴിയിലേക്ക് ഇട്ടു , നന്നായി മുറിവ് പറ്റിയിട്ടുണ്ട്, ബോധവും ഇല്ലായിരുന്നു
ഒരു വലിയ ഞെട്ടല്‍ ആണ് ആ വാര്‍ത്ത ആദിയില്‍ ഉണ്ടാക്കിയത്
<<<<<O>>>>>
ആ വാർത്ത കേട്ട ആദി കുറച്ചു നേരം പകച്ചു ഇരുന്നു പോയി, എന്താണ് ചെയ്യേണ്ടത് എന്നറിയാ൯ സാധിക്കാത്ത ഒരു അവസ്ഥ , തുഷാരഗിരിയിലെക്ക് പോകാൻ തന്നെ തീരുമാനിച്ചു, എന്തെങ്കിലും ആവശ്യം വന്നാൽ അവിടെ നിൽക്കേണ്ടി വരുമോ എന്നുള്ള ശങ്ക ഉള്ളതിനാൽ ആവശ്യം വേണ്ട വസ്ത്രങ്ങളും അവന്റെ സാധനങ്ങളും ഒക്കെ ബാഗില്‍ എടുത്തു റൂം പൂട്ടി, ദീപനോട് കൂടെ കാര്യം പറഞ്ഞു, എന്നിട്ടു അവിടെ നിന്നും താഴെ ഇറങ്ങി ജീപ്പിൽ ബാഗ് ഒക്കെ വെച്ച് അവിടെ നിന്നും തിരിച്ചു. വളരെ ടെന്‍ഷ൯ നിറഞ്ഞു ആണ് അവന്‍ വണ്ടി ഓടിച്ചിരുന്നത്, ഇടയ്ക്കു മനോജ് ചേട്ടനെ വിളിക്കാ൯ ശ്രമിച്ചു എങ്കിലും സ്വിച്ച് ഓഫ് ആണ്, ഒരു ട്രെയിനിംഗ് ആയി ബന്ധപ്പെട്ടു ഡപ്യുട്ടെഷന് ഡല്‍ഹിയില്‍ പോകുകയാണ് എന്ന് പറഞ്ഞിരുന്നു, അവന്‍ വേഗത്തില്‍ തന്നെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു.
<<<<O>>>
തീർത്ഥാടനം കഴിഞ്ഞു അന്ന് വൈകുന്നേരം ചിന്താമണി സ്വരൂപ൪ ശിവശൈലത്തു സ്വാമി അയ്യയുടെ ഭവനത്തിൽ തിരികെ എത്തി. അദ്ദേഹവും ആയി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കൊട്ടാരത്തില്‍ നിന്നും ചെറിയ തമ്പുരാൻ വന്നതും ശിവശൈലഭൂമിയില്‍ വ്യവസായശാല പണിയാൻ പോകുന്നതും അവിടെ നിന്നും ഒഴിഞ്ഞു കൊടുക്കേണ്ടതായി വരുമെന്നു പറഞ്ഞതുമൊക്കെ ഗുരുനാഥനോടു സ്വാമി അയ്യ പറഞ്ഞത്.
“എന്താ ഗുരുനാഥ ചെയ്യുക? , ആലോചിച്ചിട്ട് ഒരു വഴിയും ഇല്ലല്ലോ ”
അതുകേട്ടു ചിന്താമണി സ്വരൂപ൪ ചിരിക്കുക മാത്രം ചെയ്തു.
എന്നിട്ടു മറുപടി പറഞ്ഞു
“വഴി ഇല്ലാത്തതു സ്വാമി,,നിനക്കു മാത്രമേ ഉള്ളു, വഴിയൊക്കെ ഭഗവാൻ തെളിച്ചു വെച്ചിട്ടുണ്ട്, ഇവിടെ നിന്നും എങ്ങും പോകേണ്ടി വരില്ല, കാരണം ഇത് ശങ്കരന്റെ മണ്ണാണ്, ആര് വിചാരിച്ചാലും ശങ്കരന്റെ ആളുകളെ ഇവിടെ നിന്ന് ഒരാള്‍ക്കും കുടിയോഴിപ്പിക്കാ൯ സാധിക്കില്ല, മഹാമേരു പര്‍വതം പോലെ ശങ്കര൯ കാത്തോളും,
“എന്തോ ഗുരുനാഥ ആകെ ഭയം ആണ്, രുദ്രതെജന്‍ എന്ന് വരും എന്നുള്ളത് തന്നെ ആണ് ഇപ്പോളും ആശങ്ക, ഒന്നാം ബന്ധനം അല്ലെ വെളിവായിട്ടുള്ളു, ഇനി രണ്ടും മൂന്നും ഒക്കെ കിടക്കുകയല്ലേ ,,ഇതൊക്കെ എന്നാണ് എന്നുള്ളതാണ് മനസിനെ ഭീതിപ്പെടുത്തുന്ന ആശങ്ക ”
കുറച്ചുനേരം ചിന്താമണി സ്വരൂപർ കണ്ണുകൾ പൂട്ടി ധ്യാനാവസ്ഥയിൽ നിരതനായി.
“ഉടന്‍ തന്നെ ….ഉടന്‍ തന്നെ അവന്റെ ജീവിതത്തില്‍ പലതും സംഭവിക്കും
അതുകേട്ടു സന്തോഷഭരിതനായി സ്വാമി അയ്യ കൈകൾ കൂപ്പി.
“ഗുരുനാഥ, അന്ന് ആ അഘോരി പറഞ്ഞിരുന്നു, അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചു കൊണ്ട് അദ്ദേഹം വരുന്നതിനെ കുറിച്ച് അതെന്താണ് എന്നൊന്ന് പറഞ്ഞു തരാമോ?”
“ സ്വാമി ,,,,, അവനും നമ്മളും ഒക്കെ അടിമത്തത്തില്‍ തന്നെ ആണ്, അത് വിധി തന്നെ ആണ്, വിധിയെ വിദാതാവിനു പോലും തടുക്കാൻ സാധിക്കില്ല എന്നാണല്ലോ…….. ശിവശൈലം നിവാസികൾ അഞ്ഞൂറ് വർഷത്തോളം ആയി അടിമത്വത്തിൽ, അതുപോലെ അതെ മാനസിക വ്യഥകൾ അവനും അഞ്ചു വർഷങ്ങൾ കൊണ്ട് അനുഭവിച്ചിട്ടുണ്ട്, അതു അവനൊരു തിരിച്ചറിവ് ആണ്. അശരണരുടെ അഗതികളുടെ ഒക്കെ ഹൃദയവേദന അവനു നന്നായി മനസിലാകും, സത്യത്തിൽ മൂശയിൽ ഇട്ടു വാർത്തെടുക്കാൻ ഉള്ള അനുഭവം തന്നെ ആണ് അവന്റെ ജീവിതവും…….. നമ്മൾ എന്ത് കാരണം കൊണ്ടാണോ, ഇന്നീ അടിമത്വത്തിൽ ഉഴലുന്നത് അതെ കാരണം കൊണ്ട് തന്നെ ആണ് അവനും ഇതേ അവസ്ഥയിൽ പെട്ടതു”
“എന്ത് കാരണം കൊണ്ട് ഗുരുനാഥ …. അദ്ദേഹത്തിനും അടിമത്തം…..?”
ചിന്താമണി സ്വരൂപർ ഒന്നു ചിരിച്ചു, എന്നിട്ടു സ്വാമിയേ നോക്കി പറഞ്ഞു
“ഞാന്‍ പറയാതെ തന്നെ സ്വാമിക്ക് അറിവുള്ളതല്ലേ ,,,,,,,വഞ്ചന ,,,,,,,,ഒരു വഞ്ചനയുടെ ഭാഗം ആയി അല്ലെ നമ്മൾ ഇന്ന് കാണുന്ന അവസ്ഥയിൽ എത്തിയത്, അത് തന്നെ അവനിലും സംഭവിച്ചു”
കുറച്ചെന്തൊക്കെയോ മനസിലായ ഭാവത്തിൽ സ്വാമിഅയ്യാ അത് കേട്ട് തല കുലുക്കി.
“പക്ഷെ അത് വിധി തന്നെ ആയിരുന്നു, അതിനെ തടുക്കാൻ സാധിക്കില്ലായിരുന്നു, ജന്മദൗത്യം പൂർത്തിയാക്കാൻ അത് ഒരു വഴി ആകേണ്ടി വന്നു എന്ന് മാത്രം കരുതിയാൽ മതി, കാരണം ഇത് കലികാലം ആണ്, ഇവിടെ എന്തും എങ്ങനെയും സംഭവിക്കാം ….ഇന്ന് അവൻ ഒരു യാത്രയിൽ ആണ്, ജയിക്കാൻ ആയ യാത്രയിലേക്, പീഡകള്‍ യാതനകള്‍ അനുഭവിക്കെണ്ടവരുടെ കണ്ണീരൊപ്പാന്‍,,,അവന്‍ ജയിക്കും,”
<<<<<<<<<<o>>>>>>>>>
രാത്രി ഒരു പത്തുമണിയോടെ ആദി തുഷാരഗിരിയില്‍ എത്തി, അവിടെ ആകെ കോടമഞ്ഞു മൂടിയിരിക്കുന്നു, സഞ്ജീവനി ഹോസ്പിറ്റലില്‍ ആണ്, നരന്‍ ഉള്ളത്, വണ്ടി ഇടിച്ചു തെറുപ്പിച്ച് കൊക്ക പോലുള്ള കുഴിയില്‍ ആണ് വീഴ്ത്തിയത്, മരചില്ലകളില്‍ ഒക്കെ ദേഹം ഇടിച്ചു ആണ്, താഴെ വീണത്, ദേഹത്ത് മുറിവുകള്‍ ഉണ്ട്, തലയിടിച്ചു വീണതിനാല്‍ ബോധവും പോയിട്ടുണ്ടായിരുന്നു.
അപകടം കണ്ട ആളുകള്‍ ആണ് എങ്ങനെയൊക്കെയോ അവിടെ നിന്നും എടുത്ത് നരേന്ദ്രനെ ഹോസ്പിട്ടലിൽ എത്തിച്ചത്.
അവിടെ ജോസഫ് അച്ചായനും രാജ് അണ്ണനും സമീരയും ഒക്കെ ഉണ്ട്,
“എങ്ങനെ ഉണ്ട് നരേട്ടന്” ആദി അവരോടു ചോദിച്ചു
ഡോകടർ കുഴപ്പമില്ല എന്നാണ് പറഞ്ഞത്, കാലിനു പൊട്ടൽ ഉണ്ട്, തലയു൦ ഇടിച്ചിട്ടുണ്ട്, സ്കാൻ ചെയ്‍തപ്പോ കുഴപ്പം ഒന്നും പറഞ്ഞില്ല, ജോസഫ് അച്ചായൻ പറഞ്ഞു
ആദിക്കു ആകെ ഒരു പരവേശം പോലെ ആയിരുന്നു
അമ്മ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഒക്കെ ഉണ്ടായ പോലെ ഒരു ആധി ആയിരുന്നു അവനു ഉള്ളിൽ, അപ്പോളേക്കും ഒരു നഴ്‌സ് വന്നു ബില് അടക്കാനും കുറച്ചു മരുന്നുകൾ ഫാർമസിയിൽ നിന്നും വാങ്ങുവാനും പറഞ്ഞു
ആദി ആ ബില് വാങ്ങി പോയി അടച്ചു വന്നു, ഇടയ്ക്കു ഡോക്ടർ വന്നപ്പോൾ വിവരം ചോദിച്ചു,
സ്കാനിങ്ങിൽ കുഴപ്പം ഒന്നും ഇല്ല, ഇപ്പോൾ നോർമൽ ആണ്, മയക്കത്തില്‍ ആണ്, റൂമിലേക്കു ഷിഫ്റ്റ് ചെയ്യാം എന്ന് പറഞ്ഞു, കാലിനു പൊട്ടല്‍ ഉള്ളത് കൊണ്ട് പ്ലസ്ട൪ ചെയ്തിട്ടുണ്ട്.
ഒരു രണ്ടു മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ നരനു മയക്കം വിട്ടു, കാലിനും കൈക്കും നല്ല വേദന ഉണ്ട്, തലക്കും ഉണ്ട്, കൈ ബാന്‍ടെജ് പോതിഞ്ഞിട്ടുമുണ്ട്. നരനെ അവിടെ നിന്നും റൂമിലേക്കു ഷിഫ്റ്റ് ചെയ്തു. അന്ന് രാവിലെയോടെ നര൯ ഒരുവിധം നോര്‍മല്‍ ആയി, ചെറുതായി വേദന ഒക്കെ ഉണ്ട്.
ആദിയെ കണ്ടപ്പോ നരൻ ഒന്ന് ചിരിച്ചു,
“അപ്പു എന്തിനാ ഇത്രേം ദൂരം വന്നത്, ബുദ്ധിമുട്ടു ആയില്ലേ ”
“അവിടെ ഇരുന്നാൽ എന്താ പറ്റിയത് എന്നറിയാതെ എനിക്ക് ആധിയും ബുദ്ധിമുട്ടും ഉണ്ടാകും” അവൻ മറുപടി പറഞ്ഞു.
നിങ്ങള്‍ എല്ലാവരും ഇന്നലെ മുതൽ ഇവിടെ ഉണ്ടായിരുന്നോ ?
ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ടായിരുന്നു, എങ്ങും പോയിരുന്നില്ല, രാജ് അണ്ണൻ മറുപടി പറഞ്ഞു.
അല്ല നിങ്ങൾ ഇവിടെ നിന്നാൽ മറ്റന്നാളത്തെ കാര്യങ്ങള്‍ ഒക്കെ ആര് ശ്രദ്ധിക്കും, എനിക്ക് കുഴപ്പം ഒന്നും ഇല്ല, പോയി ആ കാര്യങ്ങൾ ഒക്കെ നോക്ക്,,,തന്റെ ഉള്ളിൽ നിറഞ്ഞ വിപ്ലവ വീര്യത്തിന്റെ ചൂട് പറ്റി നരൻ പറഞ്ഞു.
അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം,ജോസഫ് അച്ചായൻ പറഞ്ഞു
ഇത് ആരാ ചെയ്തത് എന്ന് അറിഞ്ഞോ ? ആദി ചോദിച്ചു
അതൊക്കെ വിട്ടു കള അപ്പു,,,ഇതിപ്പോ ആരും ആകാല്ലോ, കമ്പനിയുടെ കങ്കാണികൾ ആരേലും ആകാ൦, ഇനി ഇപ്പൊ ആ മുത്ത്സ്വാമി എം എൽ എ യും ആകാം, അതൊന്നും നമ്മൾ നോക്കേണ്ട കാര്യം ഇല്ല, നമുക്ക് തൊഴിലാളികളുടെ പ്രശനങ്ങൾ പരിഹരിച്ചാൽ മാത്രം മതിയെന്നെ ..നരൻ പറഞ്ഞു
അപ്പു ,,,,
എന്താ നരേട്ടാ……
ഞാൻ ഇന്നലെ സ്വപ്നത്തിൽ നിന്നെ കണ്ടിരുന്നു ..
എന്നെയോ ?,,,
അതേ ,,,,അപ്പൂനെ തന്നെ ,,, അറിയായിരുന്നു ഇത് അറിഞ്ഞ എങ്ങനെ ആണേലും ഓടി എത്തും എന്ന്,
നരൻ കൈ കൊണ്ട് അവന്റെ കൈകളിൽ കൂട്ടി പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പോളേക്കും സമീര ബ്രെക് ഫാസ്റ്റ് കൊണ്ട് വന്നു,
സമീരേ ,,നീ ഒക്കെ ഇവിടെ നിന്നാൽ രംഗം വഷളാകും കേട്ടോ,,,
ഒരു കുഴപ്പവും ഇല്ല നരേട്ടാ,,,നരേട്ടനു അപകടം പറ്റിയത് അറിഞ്ഞു ലയത്തിൽ നിന്നും കുറച്ചു ചേച്ചിമാർ വന്നിരുന്നു
“പാവങ്ങൾ … ഒരു നിവൃത്തിയും ഇല്ലാത്തവർ ആണ്” നരൻ സ്വയം പറഞ്ഞു
എല്ലാം നമുക്ക് ശരി ആക്കാം,,,നരേട്ടാ…. ഈ സമരം ഒന്ന് ഉഷാര്‍ ആക്കട്ടെ,,,രാജ് അണ്ണന്‍ പറഞ്ഞു.
“അതെ ജോസഫെ, രാജ …നിങ്ങൾ ഇനി സമയം കളയണ്ട, നിങ്ങള്‍ പോയി അവിടത്തെ കാര്യങ്ങൾ ഒകെ നോക്ക്, സമീര നീയും പൊയ്ക്കോ മോളെ ”
“അപ്പൊ വല്ല ആവശ്യവും വന്നാലോ,,, ” സമീര ചോദിച്ചു.
“അതിനു ഇവിടെ നേഴ്‌സ് മാർ ഒക്കെ ഇല്ലേ,,, നിങ്ങൾ പോയി കാര്യങ്ങൾ ശരി ആക്കു, ആ പത്രക്കാരോട് ഒക്കെ കവറേജ് കൊടുക്കാൻ പറഞ്ഞിട്ടില്ലേ ”
“അതൊക്കെ ഉണ്ട് നരേട്ടാ ….സമീര പറഞ്ഞു
“നമ്മുടെ സൈഡിൽ നിന്നും കാര്യങ്ങൾ ഒക്കെ ഓക്കേ അല്ലെ അത് മതി”
“ശരി എന്ന ഞങ്ങള്‍ ഇറങ്ങുകയാ,,,,എന്തേലും പ്രശ്നം വന്ന വിളിച്ച മതി” രാജ് അണ്ണൻ നരനെ ഓർമിപ്പിച്ചു
“അപ്പു….ഇന്നലെ തൊട്ടു ഇവിടെ അല്ലെ നീ,,,നീയും പൊക്കോ ”
“ഏയ്,,,ഞാൻ പോണില്ല…പോയാ എനിക്ക് ഒരു മനസമാധാനം ഉണ്ടാകില്ല നരേട്ടാ അതാ”
അതുകേട്ടു നരൻ ചിരിച്ചു.
എന്ന നി ഇവിടെ ഇരിക്ക്…
ബാക്കി ഉള്ളവർ കാര്യങ്ങളുടെ അരേഞ്ചുമേന്ടുകള്‍ക്കായി അവിടെ നിന്നും പുറപ്പെട്ടു
” അപ്പോളേക്കും നേഴ്‌സ് വന്നു,,, നരനുള്ള ഗുളികകൾ ഒക്കെ പൊട്ടിച്ചു കൊടുത്തു, വെച്ച ഭക്ഷണം കഴിക്കുവനും പറഞ്ഞു ”
“ആദി പാത്രത്തിൽ ഭക്ഷണമൊക്കെ പകർന്നു കൊടുത്തു
നരൻ സ്പൂണ് കൊണ്ട് അത് ഒക്കെ കഴിച്ചു, അതിനു ശേഷം മരുന്നുകൾ ഒക്കെ കഴിച്ചു.
“അപ്പു ,,,,, ”
“എന്തോ
“എടാ …അപ്പു “
“എന്താ നരേട്ടാ ”
“നീ ഇങ്ങനെ എന്റെ അടുത്ത് ഇരിക്കുമ്പോ എനിക്ക് പറയാൻ പറ്റുന്നില്ല ആകെ ഒരു മനസുഖം ”
“അത് നമ്മള് കഴിഞ്ഞ ജന്മത്തില്‍ ചിലപ്പോ സഹോദരങ്ങൾ ആയിരുന്നിരിക്കും നരേട്ടാ, അതുകൊണ്ടാ”
“ഒന്നാമത് ഇതില്‍ ഒന്നും എനിക്ക് വിശ്വാസം ഇല്ല, എന്നാലും ചില സമയത്തു അറിയാതെ ചിന്തിച്ചു പോകും ഈ പൂര്‍വജ൯മ൦ ഒക്കെ സത്യം ആണോ എന്ന്”
എന്ന് പറഞ്ഞു നരന്‍ അപ്പുവിന്റെ മുഖത്തെക്ക് നോക്കി ഇരുന്നു.
“നരേട്ടാ…. ഞാൻ എപ്പോളും ചോദികണമെന്നു വിചാരിക്കും ,,പക്ഷെ ഇതുവരെ ചോദിക്കാനും ഒത്തിട്ടില്ല”
“എന്താ ചോദിക്ക് ”
“മിഥിലയിൽ അല്ലെ നരേട്ടന്റെ വീട്,,,അവിടെ നരേട്ടന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്”
അത് ശരി ആണല്ലോ , നിന്റെ കാര്യങ്ങള്‍ ഒകെ ചോദിച്ചു എന്റെ കാര്യങ്ങള്‍ ഒക്കെ പറയാ൯ വിട്ടു പോയതാ….എനിക്ക് ഒരു അമ്മ ഉണ്ട്, അച്ഛൻ വർഷങ്ങൾക് മുന്നേ മരിച്ചു, പിന്നെ കൂടെപ്പിറപ്പായി ഒരു സഹോദരി ഉണ്ട്, എന്നേക്കാൾ മൂത്ത ആൾ ആണ്, വിവാഹം കഴിഞ്ഞു മിഥിലയിൽ തന്നെ താമസം ”
“ഇവരുടെ ഒക്കെ പേര് എന്താ നരേട്ടാ ..”
“‘അമ്മ പദ്മാവതി , , സഹോദരി നളിനി, അവൾക് രണ്ടു മക്കൾ ഉണ്ട്
“അല്ല നരേട്ടാ ,,പത്തു മുപ്പത്തി അഞ്ചു വയസായില്ലേ, ഇനി കല്യാണം ഒക്കെ എന്നാണ്, ഇതൊക്കെ ഒന്ന് അവസാനിപ്പിച്ചു നാട്ടിൽ കൂടിക്കൂടെ ”
“അപ്പു,,,ഞാൻ ഇപ്പോ ആ ഒരു മനസു തന്നെ ആണ്,,,ഞാൻ ഈ ഒരു കാര്യം കൂടെ കഴിഞ്ഞാൽ ഈ അലച്ചിൽ ഒക്കെ നിർത്തുക തന്നെ ആണ്, ഒരുപാട് അലഞ്ഞു, നാട് ചുറ്റി, ഝ൪ഗഡു മുതല്‍ കൊല്കത്തയും ബീഹാറും ഒക്കെ ആയി കുറെ നടന്നു, ഇനി നാട്ടിൽ തന്നെ കൃഷിയും അല്ലറ രാഷ്ട്രീയ പ്രവർത്തനവും ഒക്കെ ആയി തന്നെ മതി എന്നൊരു ആഗ്രഹം ഇപ്പൊ ഉണ്ട്, ഞാ൯ ഇങ്ങനെ പോയാ എന്റെ ജീവിതം മറന്നു പോകും എന്നോട് തോന്നലും ഉണ്ട്,,,
“നരേട്ടാ ,,,അത് മതി ,,അതാണ് നല്ല തീരുമാനം ,,,,എന്തായാലും ഇത് ഒരു തുടക്കം ആകട്ടെ “…..എന്നാലും എനിക്ക് ഒരുപാട് വിഷമമുണ്ട് ,,ഈ പാവങ്ങൾ അനുഭവിക്കുന്ന നരകയാതനകൾ ഒക്കെ അന്ന് പറഞ്ഞു കേട്ടപ്പോൾ,,,കിടപ്പാടം നഷ്ടപ്പെടാതെ ഇരിക്കാൻ ആയി ജോലി ചെയ്യേണ്ടുന്ന അവസ്ഥ, അവർ കഷ്ടപെട്ടത് മൊത്തം ഇടനിലക്കാർ ആയ മാനേജർമാറും കങ്കാണികളും കൈക്കലാക്കി പിച്ചതുട്ടു പോലെ കുറച്ചു പൈസ മാത്രം കൊടുത്തു അവരെ നിര്ത്തുന്നു ,,ശരിക്കും അടിമജീവിതം തന്നെ”
“എന്ത് പറയാൻ ആണ് അപ്പു,,,, ആ കമ്പനി അഹൂജ, അവർ ലോകം മൊത്തം പന്തലിച്ച ഒരു കമ്പനി ആണ്, യൂറോപ്യൻ രാജ്യങ്ങളിൽ ഒക്കെ അവർക്ക് ഓഫീസുകള്ണ്ട്, കോടികൾ ഉണ്ടാക്കുന്നുമുണ്ട്, പക്ഷെ ഈ പാവങ്ങൾക് മാത്രം ഒന്നും ഇല്ല, ഇവർ രക്തം അവർക്കു വേണ്ടി വിയർപ്പാക്കുന്നു എന്ന് മാത്രം..
അപ്പോൾ ആണ് നരന്റെ മൊബൈൽ അടിച്ചത്
ആദി ആ മൊബൈൽ എടുത്തു
യമുന എന്ന് പേര് കാണിക്കുന്നു
“നരേട്ടാ ഒരു യമുന ആണ് ,,”
അയ്യോ,,,നീ ഫോൺ അറ്റൻഡ് ചെയ്തിട്ട് പറ, ഞാൻ ഫോൺ ഇവിടെ മറന്നു വെച്ച് പുറത്തേക്ക് പോയി എന്ന്..ഞാൻ ഹോസ്പിറ്റലില്‍ ആണ് എന്ന് പറയരുത്… നരൻ ഒരൽപം വേവലാതിപെടുന്ന പോലെ.
“വല്ല പ്രശനവും ഉണ്ടോ നരേട്ടാ,…?”
ആ ഉണ്ട് അതല്ലേ …നീ ഫോണ്‍ എടുത്തു കാര്യം പറ
“ഹലോ …”
“ഇത് നരേട്ടന്റെ ശബ്ദം അല്ലല്ലോ” അവിടെ നിന്ന് ഒരു കിളി നാദം
“അല്ല,,,,ഇത് എന്റെ ശബ്ദം ആണ്, ” ആദി മറുപടി കൊടുത്തു
“നരേട്ടന്റെ മൊബൈലിൽ നിനക്കെന്താടാ ചെറുക്കാ കാര്യം? ,,,,ഫോൺ നരേട്ടന് കൊടുക്കെടാ”
കോപം നിറഞ്ഞ ശബ്ദം ആണ് മുഴങ്ങിയത്. അപ്പു നരനെ നോക്കി മിണ്ടാതെ ഫോണ്‍ നീട്ടി കാണിച്ചു. തരല്ലേ…എന്ന അർത്ഥത്തിൽ നരൻ കൈ വീശി കാണിച്ചു.
“നരേട്ടൻ,,,ഇവിടെ ഇല്ല, ഫോൺ മറന്നു വെച്ച് പുറത്തേക്ക് പോയി”
“എന്റെ ഫോണ്‍ വിളി കാണുമ്പോ മാത്രം അതെന്താ അങ്ങനെ??? അങ്ങേർക്ക് മറവി ഇത്തിരി കൂടുന്നുണ്ട് “
“തിരക്കുകള്‍ അല്ലെ ചേച്ചി അതുകൊണ്ടയിരുക്കുംന്നെ”
“എന്നിട്ട് അങ്ങേരു ഊണുകഴിക്കാന്‍ മറക്കുന്നില്ലലോ, മദ്യപിക്കാനും മറക്കില്ലല്ലോ”
“ഏയി …അങ്ങനെ ഒന്നും ഇല്ല ചേച്ചി,,,ആള് പാവം ആണെന്നെ, ആര് വിളിച്ചുന്നാ പറയേണ്ടത്, നരേട്ടന്‍ വരുമ്പോ?” അപ്പു ചോദിച്ചു
“അങ്ങേര്‍ക്കു അറിയാം, വീട്ടുകാര്‍ കഴിഞ്ഞ പിന്നെ ഈ യമുനയെ കൂടുതലും അങ്ങേരെ വിളിക്കൂ എന്ന്”
“ശരി ,,,ഞാന്‍ പറഞ്ഞേക്കാം ചേച്ചി”
നീ ഏതാടാ ചെറുക്കാ ..പാർട്ടിക്കാരൻ വല്ലവനും ആണോ ?
“അയ്യോ ഞാനോ,,പാര്‍ട്ടി എന്താന്ന് പോലും എനിക്ക് അറിയില്ല, എന്റെ സ്വന്തം ഏട്ടനെ പോലെ കാണുന്ന ആള്‍ ആണ് നരേട്ടന്‍”
“ അത് നന്നായി, വെറുതെ ഒരു ഗുണവുമില്ലാത്ത ഈ പാര്‍ട്ടി, കൂര്‍റ്റി എന്നൊന്നും പറഞ്ഞു ഇറങ്ങി ജീവിതം തുലക്കാതിരുന്നാ നിനക്ക് കൊള്ളാം”
“ആയിക്കോട്ടെ ചേച്ചി”
അങ്ങേരെ ഏട്ടനെ പോലെ കാണുക എന്നൊക്കെ പറയുമ്പോ, എന്തടാ നിന്റെ പേര്?
“ആദി ന്നാണ് ചേച്ചി”
എന്റെ ഭാര്യ പ്രസവിക്കാൻ കിടന്നപ്പോൾ പോലും ഇത്രയും ടെൻഷൻ ഇല്ലായിരുന്നു
അതെന്നെ…. ഭാര്യ കേൾക്കണ്ട…
???
ഒരു നാലു മിനിറ്റ് കൂടി
3
2
1
ഹര്ഷാ 9 മണിക്ക് തന്നെ അല്ലെ…. റിഫ്രഷ് ചെയ്തു കൊണ്ടിരിക്കുന്നു…
njnum sujeeshettaaa
refresh cheythondirika
എത്തി
ninte oru kurave ivide indarnu
??
ഹാജർ.. വെയ്റ്റിംഗ് ഫോർ രുദ്ര തേജൻ ?
ഈ ഫോട്ടോ എവിടോ കണ്ടിട്ടുണ്ടല്ലോ
njanum
areelmm ndooii
inde…..inde
bakkillorokka ede kkyil ahnnoo
eyy allam…. attack cheyyan nikkane
pinnalla
ഇവിടെ ഉണ്ട്…
Waiting??
Present
Am waiting
ഏതാനും നിമിഷങ്ങൾക്കകം….. അപരാജിതൻ വരുന്നുണ്ട്
mj ഞാൻ കുറച്ച് നേരത്തെ ഇങ്ങോട്ട് പോന്നു
ഞാനും
ഇതിൽ തന്നെ അല്ലെ
Athe
ഹരീഷേട്ടാ …..
ഹാജർ
ഹർഷൻ ചേട്ടാ
spelling mistake……
ഏതാനും മിനിറ്റുകൾ കാത്തിരുന്ന ആ സമയം വന്നുചേരാൻ
എത്രയും പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ഹർഷൻ ബ്രോ
ഈ കഥേയോട് കൂടി ഈ സൈറ്റിലേക്ക് കയറി വരുന്നു
എല്ലാവരും ഇവിടെ ആണോ….
hahaha
ഇനി 41 മിനുട്ട് കൂടി ഉണ്ടല്ലോ ?
8.15 pm
Harshan bro കട്ട waiting ആണുട്ടോ….. ?
Enta ponnu katta waiting schoolinn first toor pokan polum ithrem wait cheythittilla
TEASER
ആദിശങ്കരനു ഏഴാം നൂറ്റാണ്ടിലെ ബുദ്ധ അനുയായി ആയിരുന്ന രാജാ ഹര്‍ഷവര്‍ദ്ധനും ആയി എന്തെങ്കിലും ബന്ധമുണ്ടാകുമോ ?
കുറച്ചെങ്കിലും ,,,,,,,,,,,,,,,,,,,,,,,,,,,,,,,,
TEASER ൨
എന്താണ് ഏകാംശപാര്‍വ്വതി ?
teaser 3
ആരാണ് ജഗദ്ഗുരു
ഞങ്ങളയങ്ങ് കൊല്ല്
ഹോ എന്നെ അങ്ങ് കൊല്ല്!
എന്നെ അങ്ങട് കൊല്ല്… ഇനിയും സസ്പെൻസ്….
ഈ സൈറ്റിൽ ഏറ്റവും കൂടുതൽ കമന്റ്സ് വന്ന സ്റ്റോറി കമന്റ് ബോക്സ് ഇന്നു തന്നെ ഈ വാൾ പൊട്ടിക്കും
ഇല്ലേൽ നമുക്ക് പൊട്ടിക്കാം
പിന്നല്ലാതെ MJ
അതാണ്
ഞാൻ ഇവിടേം വന്നു ??
2 hours left
2.21 hours left