അപരാജിതൻ 11 [Harshan] 7216

Views : 587621

 

പിറ്റേന്ന് രാവിലെ കുറച്ചു സാധുക്കളായ സ്ത്രീകൾ നരനെ കാണുവാൻ ആയി വന്നു, അവിടെ വര്ഷങ്ങളായി പണി എടുക്കുന്നവർ ആണ് മാടുകളെ പോലെ, അടുത്ത ദിവസത്തെ സമരത്തിനു ആരും ഇല്ലെങ്കിലും അവർ ഉണ്ടാകും എന്ന് പറയുവാൻ ആയി ആണ് അവർ വന്നത്, അത്ര ഏറെ പ്രതീക്ഷയോടെ ആണ് അവർ കാണുന്നത്,അവർ എട്ടു   പേര് ഉണ്ട്, ദയനീയത തന്നെ ആണ് ഓരോരുത്തരുടെയും കണ്ണുകളിൽ, അടിമപണി എടുത്തു കുടുംബം പോലും നല്ല രീതിയിൽ പോറ്റാൻ സാധിക്കാത്ത അവസ്ഥ അവരുടെ മുഖത്ത് പ്രകടമാണ്. അതൊക്കെ കാണുമ്പോ ആദിക്ക് ആകെ ഒരു മനോവിഷമവും ഉണ്ട്, അവരിൽ സ്വയം തന്നെ തന്നെ കാണുന്നത് പോലെ,

അപ്പോൾ ആണ് രാജ് അണ്ണൻ അന്നത്തെ പത്രങ്ങൾ ഒക്കെ പൊക്കി പിടിച്ചു കൊണ്ട് അങ്ങോട്ടേക്ക് വന്നത്

 

“നരേട്ടാ ….ഇത് ഒന്ന് നോക്കിക്കേ ”

സമീരയും നരനും  ആ പത്രങ്ങൾ ഒക്കെ നോക്കി , ആദിയും നോക്കി ”

എല്ലാ പത്രങ്ങളിലും ഫുൾ പേജ് കളർ പരസ്യങ്ങള്‍ അതും ഫ്രണ്ടും ബാക്കും ഹിമവാഹിനി ചായയുടെ, കോടികൾ ആണ് പരസ്യത്തിനായി കമ്പനി ചിലവഴിച്ചിരിക്കുന്നതു. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി. സത്യത്തിൽ എല്ലാ പത്രമാധ്യമങ്ങളെയും പരസ്യം കൊടുത്തു കമ്പനി വിലക്ക് എടുത്തിരിക്കുകയാണ്, അതുകൊണ്ടു അവരെ വെറുപ്പിച്ചു കൊണ്ട് എന്തായാലും ഒരു മാധ്യമങ്ങളും ഒരു വാർത്തയും കൊടുക്കില്ല.

അപ്പൊ അതും പൊളിഞ്ഞു

സമീര ആ സ്ത്രീകളോട്  പറഞ്ഞു “നമ്മളാലെ എതുവും സെയ്യ മുടിയലേ ..അവരു റൊമ്പ പെരിയവര്‍, ഓവ്വോരു പാതൈകളെയും മൂടിനാ൪ ”

അത് കൂടെ കേട്ടതോടെ ആ എട്ടു  പേരുടെയും പ്രതീക്ഷകൾ ഒക്കെ നശിച്ചു

എരുമമാടുകൾ പോല പണി സെയിഞ്ചു നാങ്കള് എല്ലാം നാസമായി മുടിഞ്ചിടും …

എന്ന് പറഞ്ഞു സാരി തുമ്പിൽ കണ്ണുകൾ തുടച്ചു അവർ കൈകൾ കൂപ്പി അവിടെ നിന്നും ഇറങ്ങി

എല്ലാരും അത് കേട്ട് വിഷമത്തിൽ ആയി.

സമീര പറഞ്ഞു തുടങ്ങി

ഒരു വശത്തു വലിയ ഒരു കമ്പനി, പണവും ആള്ബലവും…. ശക്തിയും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒക്കെ അവരുടെ വശത്തു, ഇവിടെ ആകെ എട്ടു പാവം സ്ത്രീകൾ, അതും നിരക്ഷരരായവർ, നമ്മുക് എന്ത് ചെയ്യാൻ സാധിക്കും

ആദി ഇതൊക്കെ കേട്ട് നിന്നു. അവനാകെ ഒരു മനപ്രയാസം പോലെ, അവൻ പുറത്തേക്ക് ഇറങ്ങി, കുറച്ചു മുന്നോട്ടു പോയി കോറിഡോറിലൂടെ നടന്നു ആശുപത്രിയുടെ പുറത്തേക്ക് ഇറങ്ങി, ഇറങ്ങിയപ്പോ ആ സ്ത്രീകൾ തണലത്തു നിൽക്കുക ആണ്, ആദി  അവരെ നോക്കി നിന്നപ്പോൾ ആണ് അതിൽ ഒരു മധ്യവയസ്കയായ സ്ത്രീ ഒരു ബെഞ്ചിൽ ഇരിക്കുന്ന മകളെ  എടുത്തു ഒക്കത്തു വെക്കുന്നു, ദേഹമാസകലം തളർച്ച ബാധിച്ച ശോഷിച്ച ഒരു പെൺകുട്ടി  ഇരുപതു വയസിനു മേലെ ഉണ്ടാകും പ്രായം.ആ കുട്ടി സ്വന്തം താടി ആ അമ്മയുടെ തോളിൽ വെച്ച് കൊണ്ട് പിന്നിലേക്കു നോക്കുന്നു ചിരിക്കുന്നു. തല ആട്ടുന്നു

ആ മകളെയും എടുത്തു അവരോടൊപ്പം ആ അമ്മയും നടന്നു നീങ്ങുന്നു

ആ കാഴ്ച… ആ ഒരേ ഒരു കാഴ്ച ആദിയെ നടുക്കി കളഞ്ഞു.അവന്റെ കണ്ണുകൾ അവനറിയാതെ തുളുമ്പി. എല്ലാരും തോറ്റുപോകുമ്പോ ആ അമ്മയും അനങ്ങാൻ ആകാത്ത മകളും കൂടെ അല്ലെ തോറ്റുപോകുന്നത്, ആ അമ്മയും എന്റെ ലക്ഷ്മി അമ്മയും തമ്മിൽ എന്താ വ്യത്യാസം ഉള്ളത്, അപ്പൊ ആ അമ്മ തോറ്റു പോയാ എന്റെ ലക്ഷ്മി അമ്മയും തോറ്റു പോയ പോലെ ആകില്ലേ ,,, എന്റെ ലക്ഷ്മി അമ്മ തോൽക്കാൻ പാടുണ്ടോ,,,

അവന്‍ അങ്ങനെ ഒക്കെ മനസില്‍ ചിന്തിച്ചു. പിന്തിരിഞ്ഞു റൂമിലേക്കു ഓടി ചെന്നു.

എന്താ അപ്പു ?

നരൻ ചോദിച്ചു

ഒന്നൂല്ല ഏട്ടാ എന്ന് പറഞ്ഞു അവൻ അവിടത്തെ ചെയറിൽ ഇരുന്നു, കൈകള്‍ കൂട്ടി പിടിച്ചു താടിക്ക് താങ്ങ് കൊടുത്ത് കണ്ണുകൾ അടച്ചു. എന്തൊക്കെയോ അവൻ ആലോചിച്ചു കൊണ്ടിരുന്നു.

അവൻ ആ പത്രങ്ങളിൽ ഒന്നു കണ്ണുകളോടിച്ചു,

ആദി കുറച്ചു കഴിഞ്ഞു  പെട്ടെന്ന് ബാഗിൽ നിന്നും ലാപ്ടോപ്പ് തുറന്നു ഇന്റർനെറ്റ് വഴി അഹൂജ ഗ്രൂപ്പിന്റെ കമ്പനി  വെബ്സൈറ് ഓപ്പൺ ചെയ്തു, മറ്റു പലയിടങ്ങളിലും എന്തൊക്കെയോ തിരഞ്ഞു. ഇപ്പൊ വരാം എന്ന് പറഞ്ഞു അവന്‍ പുറത്തേക്കു ഫോണും കൊണ്ട് പോയി, ആരോടോ ഫോണില്‍ സംസാരിച്ചു. ഒരു പത്തിരുപതു മിനിറ്റു കഴിഞ്ഞു അവ൯ ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് വന്നു.

പിന്നെ ഒന്ന് ചിരിച്ചു

നരേട്ടാ ……………

എന്താ അപ്പു …

ഈ നമ്മുടെ നാട് ഇന്ത്യക്കുള്ളിലല്ലേ, ??

അതെ

ഇന്ത്യ ലോകത്തിനുള്ളിലല്ലേ ??

അതെ

അല്ലാതെ തിരിച്ചു അല്ലല്ലോ??

മനസിലായില്ല

അല്ല ഈ ലോകം ഇന്ത്യയുടെ ഉള്ളിലും ഇന്ത്യ നമ്മുടെ നാടിൻറെ ഉള്ളിലും ..?

ആ അത് ഒരിക്കലും അല്ല നര൯ മറുപടി പറഞ്ഞു.

ഓക്കേ ,,,,

എല്ലാരും അവനെ നോക്കി

അവന്റെ കണ്ണുകളിൽ ഒരു തിളക്ക൦ പോലെ

സമീരേ ,,,,,,

എന്താ അപ്പു ,,

“ഇവിടെ എട്ടു ചേച്ചിമാരല്ലേ വന്നത്”

അതെ

എട്ടു എന്ന് പറഞ്ഞ അഷ്ട, അഷ്ടലക്ഷ്മിമാർ ആണ് ഐശ്വര്യം ആണ്, പക്ഷെ ഇവിടെ വന്ന പാവങ്ങൾ അഷ്ടിക്ക് വക ഇല്ലാതെ തെണ്ടുന്നവരും ,,,,,,,,അതുകൊണ്ട് നമുക്ക് എട്ടു വേണ്ട, നമുക്ക് ഒന്‍പതു മതി, ഒന്‍പതു മാത്രം മതി,

ആര്‍ക്കും ഒന്നും മനസിലാകാത്ത പോലെ ആദിയെ നോക്കി,

ഒന്‍പതാമത്തെ ആള്‍ ആയി നീ നിന്നാ മതി സമീരെ, ഒന്‍പതു എന്ന് പറഞ്ഞാല  നവ, അത് നവദുർഗ്ഗമാർ ആണ്, അത് ശക്തി ആണ്, പവർ

നമുക്ക് ഐശ്വര്യത്തെ തല്ക്കാലം ഒഴിവാക്കി ശക്തിയെ പിടിക്കാം..അവന്‍ പറഞ്ഞു

ഒന്നും മനസിലായില്ല അപ്പു .. സമീര പറഞ്ഞു

സമീര,  ഈ സത്യാഗ്രഹത്തിന്റെ പാറ്റേൺ നമ്മൾ അല്പം മാറ്റുന്നു.

എങ്ങനെ ?

നിങ്ങൾ ഇവിടത്തെ തൊഴിലാളികൾ ആയ പുരുഷ൯മാരെകൊണ്ടല്ലേ ഈ സമരം ഉദ്ദേശിച്ചിരുന്നത് ?

അതെ

നമ്മൾ അത് കംപ്ലീറ്റ് സ്ത്രീകളുടെ സമരം ആയി അങ്ങ് മാറ്റുന്നു , കാലങ്ങൾ നീണ്ട വഞ്ചനക്കെതിരെ അവകാശങ്ങൾ പിടിച്ചു വാങ്ങാൻ ആയി സ്ത്രീകൾ  നയിക്കുന്ന ഒരു സമരം.

എല്ലാവരും അതുകേട്ടു മുഖത്തോട് മുഖം നോക്കി.

അപ്പു ,,,നിനക്കു ഇവിടത്തെ രീതിയും സംസ്കാരവും ഒന്നും അറിയില്ല, ഇവിടെ സ്ത്രീകളങ്ങനെ ഒന്നും പോയി ഉള്ള പതിവില്ല. അവർ അതിനു തയ്യാറാകില്ല,,സമീര ഉറപ്പിച്ചു പറഞ്ഞു.

“നീ ഇറങ്ങിയില്ലേ , ഇപ്പൊ വന്ന ഈ ചേച്ചിമാർ വന്നില്ലേ ?

അപ്പു അവ൪ ഒക്കെ വിധവകൾ ആണ്, അതുകൊണ്ടാണ് വന്നത്

അപ്പു അവരെ നോക്കി, നടക്കാന്‍ സാധിക്കാത്ത കാര്യം ആണ് എന്ന് എല്ലാവ൪ക്കും നല്ല പോലെ ഉറപ്പുണ്ട്.

സമീര ഇന്ന് ഒരേ ഒരു ദിവസം ഉണ്ട്, ഇന്ന് തന്നെ നീ ലയങ്ങളിൽ പോകുക, ജോലിക്ക് ഇന്ന് പോകാതെ ഇരിക്കുന്നവർ ഉണ്ടാകില്ലേ സ്ത്രീകൾ അവരെ നീ പോയി കണ്ടു സംസാരിക്കുക, ഇപ്പോള്‍ വന്ന ചേച്ചിമാരോട് പറയുക, ഇനിയും ഇങ്ങനെ ഒരു ജീവിതം ആഗ്രഹിക്കാത്ത ഒരുപാട് സ്ത്രീകൾ ഉണ്ടാകില്ലേ അവരോടു ഒക്കെ കണ്ടു സംസാരിക്കുവാൻ, ഒരു  നൂറു പേരെ എങ്കിലും സംഘടിപ്പിക്കാൻ അവർ വിചാരിച്ചാൽ ആകില്ലേ.

നീ എന്താ മനസ്സിൽ കണ്ടിരിക്കുന്നത് എന്നൊന്ന് പറ ?

നരൻ ചോദിച്ചു

എല്ലാം ഒരു പരീക്ഷണം അല്ലെ നരേട്ടാ.

സമീരാ ,,,,എന്ന ഈ ചെറുക്കൻ പറയുന്ന പോലെ തന്നെ ചെയ്യൂ ,, ഇനി ഇവന്റെ പരീക്ഷണം നോക്കാതെ ഇരിക്കണ്ട “നരൻ പറഞ്ഞു

സമീര വേഗം ഫോൺ എടുത്തു നേരത്തെ വന്ന ചേച്ചിമാരിൽ ഒരാളെ വിളിച്ചു കാര്യം വിശദീകരിച്ചു, മറ്റുള്ള എല്ലാരോടും പറയുക, വരുന്നവർ വരട്ടെ എന്ന രീതിയിൽ തന്നെ,,,, അവരും സമ്മതിച്ചു.

സമീരയും ജോസഫ് അച്ചായനും കൂടെ നേരെ ലയങ്ങളിലേക്കു വിട്ടു, അവരും പണി തുടങ്ങി

അന്ന് ഉച്ചക്ക് ഹോസ്പിറ്റലിലേക്കു ആദിയെ തിരക്കി  ഒരു യുവതി വന്നു കൂടെ ഒരു കൂടെ യുവാവും ഉണ്ടായിരുന്നു.

ആദി അവര്ക് സമീപം ചെന്ന്

ഹലോ ആദി, ഞാൻ ഫോണിൽ വിളിച്ചിരുന്നു അയാം ആരതി പ്രകാശ്, ദിസ് ഈസ് പ്രവീൺ

കൂടെ വന്ന ആളെയും  പരിചയപ്പെടുത്തി

അവർ കുറെ നേരം സംസാരിച്ചു.

ആരതി ഞാൻ ഇപ്പോ വരം നമ്മുക് സ്പോട്ടിലേക് പോകാം ,

ആദി നേരെ പോയി നരൻ ന്റെ റൂമിൽ ചെന്ന്, നരേട്ടാ ,,,,എനിക്ക് കുറച്ചു പണികൾ ഉണ്ട്, അപ്പൊ ഞാൻ പോകുകയാണ്, രാജ് അണ്ണൻ ഇപ്പൊ തന്നെ വരും

എടാ മോനെ നീ പറഞ്ഞിട്ടു പോ ,,,, എവിടെ ആണ് , എന്താണ് ???,

പൊന്നു നരേട്ടാ ,,,,നമ്മുടെ ലയത്തിൽ ആണ്, അവിടെ എന്തായാലും സമീരയും ഉണ്ടാകുമല്ലോ, ഇത്തിരി പണികൾ ഉണ്ട്.

ശരി ശരി ,,.,നീ എന്താന്ന് വെച്ച ചെയ്തോ

അപ്പൊ ശരി

ആദി അവിടെ നിന്നും ഇറങ്ങി

വന്നവരുടെ കാർ ഹോസ്പിറ്റലിൽ തന്നെ നിർത്തി ആദിയുടെ ജീപ്പിൽ അവരെ കയറ്റി നേരെ ലയത്തിലേക്ക് വിട്ടു. ഒരു മുക്കാൽ മണിക്കൂർ കൊണ്ട് ചുരം കയറി വണ്ടി ലയത്തിനടുത്തു ചെന്നു. അപ്പോളെക്കും സമീരയെ കൂടി വിളിച്ചിരുന്നു അവർ അവരുടെ സമീപം എത്തി. ആരതിയെ സമീരക്കു പരിചയപ്പെടുത്തി

സമീര ഇത് ആരതി ആണ്, ആള് ജേര്ണലിസ്റ് ആണ്, ഇവർ ഇവിടത്തെ സാധുക്കളുടെ വിഷമ൦ പിടിച്ച ജീവിതം  റിപ്പോർട്ട് ചെയ്യാൻ ആണ് വന്നത്, ഒരു ഡോകമെന്ററി പോലെ, ഇവിടത്തെ ജോലിയുടെ കഷ്ടപ്പാട്കള്‍, മനുഷ്യത്വരഹിതമായ കമ്പനി പോളിസികൾ, എല്ലാം കവർ ചെയ്യും, ഇവിടെ ഈ പാവങ്ങളുടെ പ്രതിനിധി ആയി ആക്ടിവിസ്റ് ആയ നീ തന്നെ മതി, എല്ലാം ഇവർക്ക് വിശദീകരിക്കുക, ഇവർക്ക് വേണ്ട വിഷ്വൽസ് ഒക്കെ എടുക്കും അതുപോലെ പ്ലാന്റേഷനിൽ ചെന്ന് അവിടെയും കുറെ ഒക്കെ കവർ ചെയ്യും .

ഇതാണ് ഇനി നമ്മൾ ചെയ്യാൻ പോകുന്നത്.

സമീര തല കുലുക്കി.

അവൾക് ആകെ ഭയവും ഉണ്ട്.

സമീര ഒരു പേടിയും വേണ്ട, ഞാൻ പറയുന്നത് നീ അനുസരിച്ച മാത്രം മതി  ആദി പറഞ്ഞു.

അവൾ തല കുലുക്കി.

അപ്പോളേക്കും പ്രവീൺ ക്യാമറ ഒക്കെ ഓൺ ചെയ്തു

ആരതി റെഡി ആയി, മൈക് ഒകെ കയ്യിൽ എടുത്തു

അവർ ലയം ചുറ്റി നടന്ന് അവിടത്തെ ഓരോ ദുരവസ്ഥകളും, തകരം മേഞ്ഞ ഒറ്റമുറി വീട്ടിൽ കിടക്കുന്ന അനവധി കുടുംബങ്ങളും എന്ന് വേണ്ട അവിടത്തെ ദുരവസ്ഥകൾ ഒക്കെ ഒന്ന് പോലും വിടാതെ പകർത്തി.

അവിട താമസിക്കുന്നവരോട് വിവരങ്ങൾ ഒകെ തിരക്കി അതും എല്ലാം ഷൂട്ട് ചെയ്തു.

ഒരു മൂന്ന് മണിക്കൂർ കൊണ്ട് അവിടത്തെ പരിപാടികൾ ഒകെ കഴിഞ്ഞു അവ നിന്നും നേരെ അവർ പ്ലാന്റേഷനിലേക് ചെന്ന് അവിടെ ഉള്ള കങ്കാണികളുടെ കണ്ണിൽ പെടാതെ തന്നെ ഓരോ വിശ്വല്സും ഷൂട്ട് ചെയ്തു, അവിടെ ജോലി എടുക്കുന്ന ബുദ്ധിമുട്ടുകൾ, സാമ്പത്തികപരമായി കമ്പനി അവരെ പറ്റിക്കുന്ന കാര്യങ്ങൾ, അതുപോലെ തൊഴിലാളികളെ മേജർ ഷെയർ ഹോൾഡേഴ്സ് ആക്കി കമ്പനി വേറെ രൂപീകരിച്ച ചരിത്രങ്ങൾ എന്ന് വേണ്ട എല്ലാം ഭംഗി ആയി പറയിപ്പിച്ചു ഷൂട്ട് ചെയ്തു, മുഖം ആയി സമീരയും ഉണ്ടായിരുന്നു. ഒരു ആറു മണിക്കൂർ കൊണ്ട് അവര്ക് വേണ്ട എല്ലാ വിഷ്വല്സും ഷൂട്ട് ചെയ്തു, സൗണ്ട്  സ്‌പോട് റെക്കോർഡിങ് ചെയ്തിരുന്നു.

സമീരയെ തിരിച്ചു ലയത്തിലേക് കൊണ്ട് ചെന്നാക്കി, ആദി ആരതിയേയും പ്രവീണിനെയും നേരെ ഹോസ്പിറ്റലിൽ അവരുടെ കാറിനു സമീപം എത്തിച്ചു.

“ആരതി എല്ലാം ഒകെ അല്ലെ ”

“അതെ ”

“ഇനി എഡിറ്റിംഗ് മിക്സിങ് ഒക്കെ അതോകെ ഇപ്പോ തന്നെ ഞങ്ങൾ സ്റുഡിയോയിലേക് പോയി ചെയ്യും, ഇത് മോസ്റ്റ് പ്രയോറിറ്റി കൊടുക്കണം എന്ന് ഡയറക്ഷൻ ഉണ്ട് ”

ഓക്കേ ആരതി …..

“നാളെ എപ്പോൾ ആണ് ഞങ്ങൾ വരേണ്ടത് ”

“നാളെ രാവിലെ വന്നേക്കുക, പിന്നെ ഇവിടെ അടുത്തു നല്ല ഹോട്ടൽ ഉണ്ട്, അവിടെ ഞാൻ നിങ്ങൾക്കായി രണ്ടു റൂമുകൾ കൂടെ റെഡി ആക്കം, നിങ്ങൾക് സ്റ്റേക്ക് ആയി”

“ഓ ദാറ്റ്സ് സൊ കൈണ്ട് ഓഫ് യു ,,പ്രവീൺ പറഞ്ഞു ”

“ആദി ……. ഇത് ആദി എക്സ്പെക്ട് ചെയ്യുന്ന പോലെ തന്നെ വരും എന്ന് ഉറപ്പുണ്ടോ” ആരതി ചോദിച്ചു

ഒരു ചിരി ആയിരുന്നു അവന്റെ മറുപടി

“ശ്രമിച്ചു നോക്കാം ന്നെ”

ഓക്കേ ….ഓൾ ദി വെരി ബെസ്റ്റ് ആദി

“അയ്യോ ആദി ,,,,ഒന്ന് മറന്നു ..ഇതിൽ ആദിയുടെ വിഷ്വൽസ് എടുത്തില്ലല്ലോ”

“എന്റെ എന്തിനാ ,,,,ഇത് ഈ നാട്ടുകാരുടെ ആണ്, അതിനെ നയിക്കാൻ മിസ് സമീര കതിരേശൻ ഉണ്ട്, അവൾ ആകണം എല്ലാവരുടെയും ശബ്ദം, ഞങ്ങൾ ബാക്കി ഉള്ളവർ എല്ലാം അവളെ സഹായിക്കാൻ ഉള്ളവർ ആണ്”

ആദിയുടെ ഇഷ്ടം അങ്ങനെ ആണെങ്കില്‍ അതുപോലെ ആകട്ടെ ,,,ഓക്കേ സീയു ടുമോറോ

ഓക്കേ ബൈ ബൈ

അങ്ങനെ അവർ കാറിൽ കയറി അവിടെ നിന്നും പുറപ്പെട്ടു.

<<<<<<O>>>>>>

 പിറ്റേന്ന് രാവിലെ

കമ്പനിയുടെ ഗേറ്റ്നു വെളിയിൽ പന്തൽ നാട്ടിയിട്ടുണ്ട്, താഴെ ടാർപായ വിരിച്ചിട്ടുണ്ട്, പുറകിൽ അനിശ്ചിതകാല പണിമുടക്ക് എന്ന പേരിൽ ബാനർ എഴുതി ഉണ്ടാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ അത് വഴി തന്നെ പ്ലന്റെഷനിലെക് ജോലിക്ക് പോകുന്നുണ്ട് ഇതൊന്നും ഗൌനിക്കാതെ തന്നെ, ആരും സഹകരിക്കില്ല എന്ന് തന്നെ തോന്നുന്നു.

സമീരയും ബാക്കി തലേന്ന് വന്ന എട്ടു സ്ത്രീകളും അവിടെ കാലത്തെ ഇരിപ്പു ഉറപ്പിച്ചിട്ടുണ്ട്, വേറെ ആരും വന്നിട്ടില്ല, എല്ലാവർക്കും ഭയം തന്നെ. പുറമെ നിന്നും കമ്പനിയുടെ ഗേറ്റ്നുള്ളിലേക്ക് പോകുന്ന വലിയ ഉദ്യോഗസ്ഥന്മാർ, മാനേജർമാർ ഒക്കെ വെറും ഒൻപതു പേ൪ സമരം ചെയ്യുന്നത് കണ്ടു ചിരിക്കുന്നുമുണ്ട്, പരിഹാസത്തോടെ.

മറ്റു യൂണിയൻ നേതാക്കൾ അവിടെ വന്നു അവരെ അനാവശ്യവും പറയുന്നുണ്ട്. ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല എന്ന മട്ടിൽ, എത്ര നേരം നിങ്ങൾ ഇവിടെ ഇരിക്കും എന്നൊക്കെ ചോദിച്ചു.

ജോസഫ് അച്ചായനും രാജ്അണ്ണനും മറ്റു കുറച്ചു പ്രവർത്തകരും അവിടെ സഹായത്തിനു നിൽക്കുന്നുണ്ട്.

ആദി ആ സമയ൦ നരന്റെ ഒപ്പം ആയിരുന്നു.

രാജ് അണ്ണൻ അവനെ ഫോണിൽ വിളിച്ചു

“അപ്പു ,,,,”

“എന്ത് രാജ് അണ്ണാ ”

“മോനെ ആകെ ശോകം ആണല്ലോ, ആരും എത്തിയിട്ടില്ല ഇവിടെ ആകെ ഇവർ ഒൻപതു പേരെ ഉള്ളു”

“ആദിക്ക് അത് ഒരു ഞെട്ടൽ പോലെ ആയിരുന്നു”

“ഇല്ല അണ്ണാ …. മനസു പറയുന്നുണ്ട് ഇത് പൊളിയില്ല എന്ന്, ഇന്നൊരു ഒരേ ഒരു ദിവസം മാത്രം നമ്മുക് നോക്കാം”

“ശരി ..എനിക്ക് ഒരു പ്രതീക്ഷയും ഇല്ല മോനെ ”

നമ്മുക് നോക്കാം ചേട്ടാ

അവർ ഫോൺ വെച്ചു.

അപ്പോളേക്കും ആരതി ആദിയെ ഫോൺ ചെയ്തു

“ഞങ്ങൾ എപ്പോൾ ആദി അങ്ങോട്ടേക് വരേണ്ടത്, ഞങ്ങൾ റെഡി ആണ്”

“ആരതി ഞാൻ പറയാം, ഇവിടെ കാര്യങ്ങൾ ആയി വരുന്നേ ഉള്ളു, ആ എന്ന ഒരു കാര്യം ചെയ്തോളൂ, ഹോട്ടൽ ഹിൽ വ്യൂ വിൽ നിങ്ങൾക്കായി രണ്ടു റൂം ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്, നിങ്ങൾ വന്നു അവിടെ ചെക്കി൯ ഒക്കെ ചെയ്തു ഇരിക്ക്, ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്തോളാ൦”

“ഓക്കേ ആദി,,അങ്ങനെ ചെയ്യാം ”

അവിടെയും ഫോൺ സംസാരം അവസാനിച്ചു.

ആദി അവിടെ നിന്നും ഇറങ്ങി നേരെ ജീപ്പിൽ കയറി കമ്പനി മെയിൻ ഗേറ്റ്നു കുറച്ച അകലെ ആയി ജീപ്പ് പാർക്ക് ചെയ്ത ഒരു കാഴ്ചക്കാരനെ പോലെ അവിടെ ചെന്ന് ആരുടെയും കണ്ണിൽ പെടാതെ നിന്നു.

ആ ഒൻപതു പേര് മാത്രം അവ൪ നിർത്താതെ മുദ്രാവാക്യം വിളിക്കുന്നുണ്ട് . മണിക്കൂറുകൾ കഴിഞ്ഞു

ഉച്ചക്കു രണ്ടു മണി.

ഇല്ല ആരും ഇല്ല, എല്ലാരും തളർന്നു, നല്ല ചൂടും ഉണ്ട്, എന്തിനു വെറുതെ കോമാളികൾ ആയി മാറണം ആരും ഇല്ലാതെ എന്നൊരു തോന്നൽ,

ആദിക്കും മനസിലായി ഇത് പരാജയം തന്നെ ആണ്, അവൻ സമീരയെ ഫോൺ ചെയ്തു.

Recent Stories

The Author

82,305 Comments

  1. മഹാദേവന് നന്ദി ❤️
    ————–

    ഇരുപത്തി നാലാം ഭാഗം, ഈ ഭാഗത്തു ഒരുപാട് പ്രതേകതകൾ ഉണ്ട്..

    ഈ പാർട്ട്‌ കേന്ദ്രികരിച്ചത് നരന്റെ ലൈഫും എസ്റ്റേറ്റും ഒക്കെ ആയിരുന്നു, സത്യം പറഞ്ഞാൽ ഇതിനു മുൻപത്തെ പാർട്ടിൽ ആദി നരന്റെ ഒപ്പം സ്പെൻഡ്‌ ചെയ്യുന്ന ടൈം എനിക്ക് വല്യ താല്പര്യം ഇല്ലാത്ത പോർഷൻ ആയിരുന്നു, പക്ഷെ ഈ പ്രാവശ്യം അത് മാറി, നരന്റെ അല്ലെങ്കിൽ നരനെ പ്രണയിക്കുന്ന കിളി കൊള്ളാം, ഒരുപാട് ഇഷ്ടപ്പെട്ടു, 30 വയസ്സ് വരെ വന്ന എല്ലാ കല്യാണ ആലോചനകളും മുടക്കി നരന് വേണ്ടി കാത്തു ഇരിക്കുന്നെങ്കിൽ അത് അസ്ഥിക്ക് പിടിച്ച പ്രേമം തന്നെയാ, പുള്ളികാരിയുടെ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിച്ച ഇരിക്കാൻ 😁

    ഒൻപതിൽ നിന്നും ഒമ്പതിനായിരം ആയ സമര പോരാളികൾ ആയ സ്ത്രീ ജനങ്ങൾ, അത് ഒരു രക്ഷേം ഇല്ലായിരുന്നു, “നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ”, അത് വായിച്ചപ്പോ ഒരു ഉന്മേഷം വെച്ച പോലെ, സ്ത്രീ ശക്തി കാണിച്ചു തന്ന സീൻ ആയിരുന്നു, ആദിയുടെ ബ്രെയിൻ വർക്ക്‌ ചെയ്യുന്നതും കാണിച്ചു തന്നു, പെട്ടതലയന്റെ തലക്കകത് നരച്ചും ബുദ്ധിയാ 😜

    ഈ പാർട്ടിന്റെ വേറെ ഒരു പ്രതേകത ആയിരുന്നു, ഒരിക്കലും പ്രത്യക്ഷ പെടാതെ ജസ്റ്റ്‌ ഒരു പേര് മാത്രം ആകും എന്ന് കരുതിയ നന്ദു മാമൻ ഒരു ഇടിവെട്ട് എൻട്രൻസ് നടത്തിയതു. നന്ദു + ആദി കോംബോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞ സന്തോഷവും കരച്ചിലും ഒരുപോലെ തോന്നിയ പോർഷൻ ആയിരുന്നു നന്ദുവിനെ ആദി വിളിച്ചു നന്ദു മാമ എന്ന് പറഞ്ഞപ്പോ തോന്നിയത് 😍

    // ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

    “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

    ഞാൻ മുൻപത്തെ പാർട്ടുകളിൽ പലപ്പോഴും പറഞ്ഞ കാര്യം, ഈ സീൻ ഞാൻ നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു, ആ അമ്മ ആ കുട്ടിയെ എടുത്തുകൊണ്ടു കണ്ണ് തുടച്ചു നടക്കുമ്പോ, ആ സീൻ ഞാൻ സ്ലോ മോഷനിൽ കണ്ടു ഞാൻ നേരിട്ട്, എന്റെ കണ്ണും നിറഞ്ഞു, എ ട്രൂലി ഇമോഷണൽ സീൻ 🥺💖

    കോപ്പ് ആ പരസ്യം കളഞ്ഞപ്പോ സമാധാനം ആയല്ലോ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞതാ, ഞാൻ തെറി പറഞ്ഞു കൊല്ലും എന്ന്, പക്ഷെ ആതിക്ക് കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അടങ്ങി, പിന്നെ അവന്റെ വല്യ ആഗ്രഹം ആയ വണ്ടിയും എടുത്തപ്പോ, പിന്നെ 9 ലക്ഷം കിട്ടിയല്ലോ, അതൊക്കെ ഓർത്തു ഞാൻ വെറുതെ വിടുവാനെ ഹർഷപ്പി, ഞാൻ ആ പരസ്യം പാലിയം ഉള്ളവർ കാണണം എന്ന് കരുതി ഇരുന്നതാ കോപ്പ്, ആ രാജ കുമാരന്റെ പരസ്യം കണ്ട് പാറുവിന്റെ മനസ്സിൽ എന്തേലും കത്തും, എന്നിട്ട് അവൾക്ക് ആദിയോട് പ്രണയം തോന്നും എന്നൊക്കെ ഞാൻ കൊറേ ചിന്തിച്ചു കൂടി, എന്നോട് ഈ ചതി വേണ്ടായിരുന്നു 🥺😭😭😭

    പാറു രഞ്ജൻ ഫോൺ കാൾ 🤢🤮🤮🤮🤮🤮

    അത് വായിച്ചോണ്ട് ഇരുന്നപ്പോൾ നിർതിയിട്ട് പോടെ എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി, അത്രക്ക് തോൽവി, എന്റെ മോനെ വെരുപ്പീരു പ്രേമം 🤢🤢

    അപ്പൊ രഞ്ജന്റെയും പാറുവിന്റെയും കല്യാണം കാണേണ്ട അവസ്ഥ ആയി അല്ലെ, മല്ലയ്യ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു, കഥയുടെ മുക്കാൽ ഭാഗവും ആദിയുടെ പാറുവിനോടുള്ള പ്രേമം പറഞ്ഞു തന്നിട്ട് ഒരു വരുത്താന് കൊടുക്കാൻ പോകുവാണല്ലോ നീ ഹർഷ, മഹാ പാപി 😭😪😞😞

    // “സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട് ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി.”

    “ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി.” //

    നിങ്ങളുടെ വയറു നിറച്ചും ഇമാജിനേഷൻ ആണല്ലോ മനുഷ്യാ, ഹോ ഇങ്ങനെ ഒക്കെ ചിന്തിച് എടുത്തു എഴുതണമെങ്കിൽ നല്ല കിറുക്ക് ഉള്ള മനുഷ്യൻ ആകണം, അജ്ജാതി കോർഡിനേഷനും ലിങ്കും, ഹെന്റെ മോനെ നമിച്ചു 🙏🔥🤯

    അപ്പൊ രണ്ടു സൂചനകൾ ആതിക്ക് തെളിഞ്ഞു, ഇനി ഉള്ള മൂന്നാമത്തെ സൂചന എന്റെ ഒരു നിഗമനം വെച്ച പാറുവിന്റെയും രഞ്ജൻ തെണ്ടിയുടേം പ്രേമം അല്ലെങ്കിൽ കല്യാണം ആദി അറിഞ്ഞു കഴിയുമ്പോ ആണോ? അപ്പോൾ അല്ലെ അവൻ എല്ലാം ഇട്ടിട്ട് പോകും എന്ന് പറഞ്ഞത് നേരത്തെ എപ്പോളോ, ആ അറിയില്ല, ആണെന്ന് തോന്നുന്നു. ആദി ആ വിവരം ഒന്ന് വേഗം അറിഞ്ഞിരുന്നേൽ ആ പാവം എല്ലാം നിർത്തി പോയേനെ കോപ്പ്, അതും കൂടെ അറിഞ്ഞാൽ പിന്നെ എനിക്ക് മാറ്റി രണ്ടു തൊലിഞ്ഞ പ്രേമ ജോടികൾ എന്നാ തേങ്ങ കാണിച്ചുള്ള സീൻ ഉണ്ടായാലും കൊഴപ്പം ഇല്ല, പക്ഷെ ആദി അറിയുന്നില്ലലോ, ഒന്ന് അറിയിക്ക് അവനെ 😡😡

    ഹോ ഈ പാർട്ടിന്റെ എൻഡിങ് നല്ല ത്രില്ലിംഗ് ആയിരുന്നു, ആദി അങ്ങനെ ഒന്നും മരിക്കില്ല എന്ന് അറിയാം പക്ഷെ സ്റ്റിൽ ആകാംഷ നൽകുന്ന എൻഡിങ് ഒരേ സമയം ശിവശൈലത്തെ സ്വാമിക്ക്, സായിആശ്രമത്തെ ഭദ്രാമ്മക്കും ആ സൂചന കിട്ടി, ഇനി കണ്ടറിയാം 🔥⚡️⚡️

    എന്റെ ഹർഷ എനിക്ക് ഈ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞ് ആ കംമെന്റിന്റെ എൻഡിങ് പറയാൻ ഉള്ള വാക്കുകൾ ഒക്കെ തീർന്നു ഹോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാ, ഇന്ന് മാത്രം ഞാൻ രണ്ടു കമന്റ്‌ ഇട്ടു, ഇന്ന് മാത്രം ഞാൻ ഒന്നര പാർട്ട്‌ വായിച്ചു, ബാക്കി ഒന്നര അല്ലെങ്കിൽ രണ്ടാമത്തെ പാർട്ട്‌ വായിക്കാൻ പോണ്, ഇരുപത്തി അഞ്ചാമന്റെ, എന്നെ ഓരോ പാർട്ട്‌ വായിച്ചു വായിച്ചു വരുമ്പോളും നിങ്ങളോട് ഉള്ള ആരാധന കൂടി കൂടി വരുവാ, യു ആർ എ യൂണിക്‌ & ഡിഫറെൻറ് റൈറ്റർ ആൻഡ് യു ഡിസർവ് എവെരി ബിറ്റ് ഓഫ് അപ്പ്രീസിയേഷൻ യു ആർ ഗേറ്റിങ് 🥰🥰👌💞

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. / ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

      “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

      ഈ സീൻ സത്യം പറഞ്ഞ സ്ലോ മോഷനിൽ മനസ്സിൽ വരുന്നതിനു മുൻപ് ഞാൻ വിങ്ങി പൊട്ടി പോയി, ഞാൻ വേറെ ഒരു പാർട്ടിൽ ആതിക്ക് പൊള്ളൽ ഏറ്റു കഴിഞ്ഞു അവൻ സായിഗ്രാമത്തിൽ വിളിച്ചു ഞാൻ അവിടെ നിന്നോട്ടെ, ഒരു കൊഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ പെട്ടെന്ന് കണ്ണ് കൈ കൊണ്ടു പൊതി കരഞ്ഞു, അപ്പോൾ എന്റെ മനസ്സ് നിറഞ്ഞു നെടുവീർപ് ഇട്ടു, അതുപോലെ തന്നെ ആയിരുന്നു ഈ സീനും 🥺😭😭😭😭

      ഇത് പറയണ്ട് പോകാൻ തോന്നിയില്ല, കാരണം അത്രക്ക് ഫീൽ ചെയ്ത മൊമെന്റ് ആയിരുന്നു, പ്രതേകിച്ചു അവൻ ആ ഡയലോഗ്ഇന്റെ അവസാനം ലക്ഷ്മി അമ്മയും തോക്കില്ല എന്ന് പറഞ്ഞപ്പോ 😭😞

  2. അവനാ ആശുപത്രീ വരാന്തകളിലൂടെ മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ പുലമ്പിനടക്കുന്നു…
    കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർ പോലും ആരും കാണാതെ..
    പെട്ടെന്നാണ് തന്റെ മുന്നിൽ ആ കാഴ്ച അവന് കണ്ടത്.പല മതസ്തർക്കും പ്രാർത്ഥിക്കാൻ സജ്ജമാക്കിയ ഒര് ആരാധനാലയം പോലെ ചില്ല് കൂട്ടിൽ ഓരോ പ്രതിഷ്ടകളും.
    അവൻ അവിടേക്ക് നടന്നടുത്തു.
    അവിടെ എത്തിയ അവൻ അവിടെ തറയിൽ മുട്ടിലിരുന്ന് പ്രാര്ജിക്കാൻ തുടങ്ങി.
    അവന്റെ തകർന്ന മനസ്സുകമായി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
    “എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരല്ലേ അതിനെ വേർതിരിച്ചു മാറ്റിയത്. എനിക്ക് എല്ലാം ഒന്നാണ്. എനിക്ക് ചോദിക്കാനും ഒന്ന് മാത്രം.. രക്ഷപ്പെടുത്തിക്കൂടെ ആ പാവത്തിനെ”…
    അവന്റെ മിഴികളിൽ നിന്നും ധാരയായി മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.പക്ഷേ അവൻ അറിയുന്നില്ലല്ലോ ആ വിധിയുടെ താളുകളിൽ നിന്ന് ഒര് ചെറു അക്ഷരം പോലും തിരുത്താൻ
    ആ മുകളിൽ ഇരിക്കുന്നയാൾ തയ്യാറല്ല എന്ന്..
    അവൻ വീണ്ടും അവിടെ നിന്ന് എണീറ്റ് നടന്നു അവസാനം എത്തേണ്ടിടത് എത്തിയപ്പോ അവനൊന്ന് വീക്ഷിച്ചു. അവിടെ അവൻ കണ്ടു
    രണ്ടു പേരെ.. ആ ശരീരങ്ങളിൽ ജീവനുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു.. അതും കൂടെ കണ്ട നിമിഷം അവന്റെ സംഭരിച്ച എല്ലാ മനോധൈര്യവും ചോർന്നു പോയപോലെ. അവരെ എന്ത് പറഞ്ഞശ്വസിപ്പിക്കും.. എന്തൊക്കെയോ ചിന്തിച് അവൻ അവരുടെ അടുത്തിരുന്നു.
    അവളുടെ അച്ഛൻ ആ അമ്മയെ ആശ്വസിപ്പിച്ചു അവനെ ഒന്ന് നോക്കി. ആ ഗംഭീര്യം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് വറ്റാത്ത കണ്ണുനീർ മാത്രം. ഏത് പ്രതിസന്തിയിലും താങ്ങായി നിന്ന ആ മനുഷ്യന് പോലും ഇപ്പൊ ഒന്നുമല്ലാതായ നിമിഷം..
    “അവ.. അവളെ കണ്ടിരുന്നോ. “ഇടറിയ ശബ്ദതത്തിൽ അവൻ അയാളോട് ചോദിച്ചു.
    “മ്മ് കൊറച് മുന്നേ കണ്ടിരുന്നു, സംസാരിച്ചു”
    ഒര് ദുർഭലമായ മറുപടി. അപ്പോഴും ആ കണ്ണുനീർ കാണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
    പെട്ടന്ന് ഒര് ഡോർ തുറക്കുന്ന ശബ്ദം അവരെല്ലാവരും അവിടേക്ക് നോക്കി. ആ icu എന്നെഴുതിയ ചില്ല് കൂട് തുറന്ന് മാലാഖയെ പോലെ വന്ന ഒര് സിസ്റ്റർ. അവൻ ഒര് നിമിഷം ചിന്തിച്ചു ഭൂമിയിലെ മാലാഖമാർ ആയ ഇവർക്ക് പോലും ആ ജീവനെ രക്ഷിക്കാനാകുന്നില്ലല്ലോ..
    “ഈ rahzin ആരാ പെഷ്യൻറ് കാണാം എന്ന് പറയുന്നു ”
    അത് കേട്ടതും അവന്റെ മനസ്സിൽ എന്തെല്ലാമോ കടന്ന് പോയ നിമിഷം.. അവൻ ഒര് നിമിഷം ആ പിതാവിന്റെ മുഖത്തേക്ക് നോക്കി നിന്നു. അദ്ദേഹം അവനെ കണ്ണ് കൊണ്ട് അകത്തേക്ക് പോകാൻ പറഞ്ഞ നിമിഷം അവൻ ഇടരുന്ന കാലടികളാൽ മുന്നോട്ട് പോയി. അവിടെ ആ ബെഡിൽ അവളെ കണ്ട മാത്രയിൽ അവന്റെ മനസ്സിൽ രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്റെ മുന്നിൽ വന്ന ആ വായാടിയായ കുറുമ്പി പെണ്ണിനെ അവന് ഇപ്പോൾ അവിടെ കാണാൻ സാധിച്ചില്ല.അവന്റെ മനസ്സിനെ പിടിച്ചടക്കി അവൻ അവൽക്കരികിലേക്ക് നടന്ന് അവിടെ അവൽക്കരികിൽ ഇരുന്നു.അവൻ വന്നതറിഞ്ഞ അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..
    കൊറച് നേരത്തെ മൗനത്തിനു ശേഷം അവൾ അവനോട് ചോദിച്ചു :”സുഖമല്ലേടാ”
    ഒര് വിളരറിയ ചിരി മാത്രം അവൾക്ക് സമ്മാനിച്ചുകൊണ്ട് അവനും അതിന് മൗനമായി മറുപടി നൽകി.
    പിന്നീട് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം സിസ്റ്റർ വന്ന് സമയമായി എന്ന് പറയുമ്പോൾ അവൾക്ക് ഒരിക്കൽ കൂടി ഒര് പരാജിതന്റെ ചിരി സമ്മാനിച് അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച് കൊണ്ട് സിസ്റ്ററോഡായി ഒര് മിനുട്ട് എന്ന് പറഞ്ഞു അവനോട് വീണ്ടും സംസാരിച്ചു :നിന്നോട് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ളതൊന്നും ഞാൻ അറിയുന്നില്ല വേദനയില്ല സങ്കടമില്ല.. നിന്റെ അടുത്ത് നിന്ന് ഒര് പോസിറ്റീവ് ഫീൽ ചെയ്യും എപ്പഴും.. നീ മറ്റുള്ളവരെ പോലെ അടുത്ത് വന്ന് സങ്കടപ്പെട്ടില്ല നീ എപ്പഴും ഒരുപ്പോലെ തന്നെ..
    അവന്റെ മനസ്സിനെ അവൻ തന്റെ എല്ലാ കരുത്തും എടുത്ത് അടക്കി നിർത്തി തന്റെ മിഴിനീർ കണങ്ങളെ തടഞ്ഞു വച്ചു അവൾക്ക് വേണ്ടി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
    “പിന്നെ ഒര് കാര്യം കൂടി നമ്മൾ സ്നേഹിച്ചവർ നമ്മളെ സ്നേഹിക്കണം എന്നില്ല.. എന്ന് കരുതി നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിലും സങ്കടപ്പെടുത്തരുത്.. കേട്ടോ നീ. ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു”
    അവിടെയും അവൾക്ക് വേണ്ടി അവൻ ഒന്ന് പുഞ്ചിരിതൂകി. “ഇനി നീ പൊക്കോ സിസ്റ്ററെ ഇനിയും വരുത്തണ്ട ”
    ഇത് കേട്ടതും അവൻ അവിടെ നിന്നും ഇറങ്ങി. നടന്നകലുന്ന ആ സമയത്ത് അവൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും ആ വരാന്തയിലെ ഇരുളിലൂടെ വീണ്ടും നടന്നകന്നു..
    അവന്റെ കണ്ണുകളിൽ നിന്നും അത്രയും നേരം അവൻ സംഭരിച്ച എല്ലാ കണ്ണുനീരും അവന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ഒഴുകിക്കൊണ്ടിരുന്നു..
    അതേ സമയം അകത്തെ ആ ജീവനും ആ നക്ഷത്രത്തെരുവോരങ്ങളിലേക്ക് ചേക്കേറിയതും ആരും അറിയാതെ പോയ്‌…

    1. മച്ചാനെ പൊളി ആട

      1. 26il അഭിപ്രായം പറഞ്ഞിട്ടുണ്ട്

    2. Ly ❤. Ithaano nee sheriyaavanilla enn paranja scn. Edaa nalla feel und. Ith oru kadha aayi etrayum pettann thaa.

    3. Lilly ..
      Nyc aayikn ..
      Nink kayiv und … nee edonn elaborate cheyy .. nalloru kadha kittumenn enk orppund …
      Ee oru cheriye plotil tenne lyf und … i can feel it .. adhkondaa paranat nink nalloru kadha eyutaan pattum .. enk vishwasamund

  3. ഈ പാർട്ട്‌ ഇപ്പോഴാണ് വായിച്ചത്
    കൂടുതൽ മനോഹരം എന്നെ പറയാനുള്ളൂ
    All the best 👍

  4. putiyathu vanitundu

  5. 3 മിനുട്ടുകൾ കൂടി

    1. vannu vannu.home pageyl po

  6. ഈ സമയത്ത് ചോദിക്കുന്നെ ശെരിയാണോ ആവോ..എന്നാലും പാർട് 23 എവിടെ?? 🤔🤔

    1. avide ella… chodikam

  7. അമ്മുട്ടി

    എല്ലാവരും ഉണ്ടോ ഇവിടെ,എന്നെ പരിചയം ഉണ്ടോ

    1. oru parijayam ella… ara. 🤔

    2. @ അമ്മുട്ടി
      എവിടെയോ കണ്ട് നല്ല പരിചയം
      വാര്യംപള്ളിലെ മീനാക്ഷി അല്ലെ നീ

    3. അള്ളാ…. മ്മടെ രാവണി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com