അപരാജിതൻ 11 [Harshan] 7206

Views : 586589

ബിയര്‍ തലയ്ക്കു പിടിച്ചു  അവിട അങ്ങ് മലർന്നു കിടന്നു ,മയക്കം തുടങ്ങി.

“ഓ അങ്ങനെയും ഒരു  സിനിമ ഉണ്ടല്ലേ ,,,ഞാന്‍ കണ്ടിട്ടില്ലല്ലോ  “ ജോസഫ് അച്ചായന്റെ ആത്മഗതം.

ഹമ്…..അപ്പു പണ്ഡിതൻ ആണെന്നാ തോന്നുന്നത്, ഹിന്ദിയോ കന്നടയോ ഒക്കെ പാടുന്നുണ്ട്

ജോസഫ് അച്ചായൻ ഒരു പെഗ് കൂടെ അകത്താക്കി പറഞ്ഞു

ഏയ് ….ഇത് അവനു ബിയ൪ തലയ്ക്കു പിടിച്ചിട്ട …..നരൻ പറഞ്ഞു

ഒരു കുപ്പി ബിയറു കൊണ്ട് തലക്കു പിടിക്കാനോ, അത്ര പവർ ഒള്ള ബിയർ അല്ലലോ ,,,ഇത് അതിന്റെ അല്ല നരേട്ടാ …. ബിയറിന്റെ അല്ല, ഇത് ബിയറ് കുടിച്ചു ആ സിനിമ പാട്ടു പാടിയത് കൊണ്ട് ആണ്, ചില൪ക്കു അങ്ങനെയാ .. ബിയറു കുടിച്ചു കടുകട്ടിയുള്ള  സിനിമാപ്പാട്ട് പാടിയ പെട്ടെന്ന് കിക്ക് ആക്കും ,,,,ഇത് അത് തന്നെ ,,,,,അത് തന്നെ …….രാജ് അണ്ണന്‍ പറഞ്ഞു

അങ്ങനെ അല്ലെ പാപ്പിചേട്ടാ ? …… മൂപ്പര്  പാപ്പിചേട്ടനോട് ചോദിച്ചു.

മിണ്ടാട്ടം ഇല്ലാതെ ആയപ്പോ അവർ എല്ലാരും പാപ്പി ചേട്ടനെ നോക്കി, പാപ്പി ചേട്ടൻ അവിടെ എവിടെയും ഇല്ല. മൂപ്പരുടെ കാലു മാത്രം കസേരയിൽ ഉണ്ട്.

ഇങ്ങേരുടെ ഉടലെവിടെ ?

രാജ് അണ്ണൻ ഭീതിയോടെ ചോദിച്ചു.

ഉടല് താഴെ ഉണ്ട്, താഴെ ഉണ്ട്, കിട്ടി പോയി .

നോക്കിയപ്പോ കോൺ തിരിഞ്ഞു പാപ്പിചായ൯ മണ്ണിൽ മലർന്നു ഭൂമിവന്ദനം ചെയ്തു കിടപ്പാണ്, കാലു കസേരക്ക് മുകളിലും വെച്ച്.

പാപ്പിചേട്ടന്‍ പണ്ട് മുതലേ ഇങ്ങനാ ,,,,,

നല്ല സുഖകരമായ ഉറക്കം ആയിരുന്നു ആദിക്ക് നല്ല കുളിരുന്ന അന്തരീക്ഷത്തിൽ ആ തിണ്ണയിൽ കിടന്നു.

“മോനെ ,,,,,,ആദികുട്ടാ ”

“ആ ”

ഉറക്കത്തിലെ സ്വപ്നത്തിൽ അവൻ എഴുന്നേറ്റു

“ആഹാ ആരിത്, എന്റെ മുത്തല്ലേ ലക്ഷ്മി അമ്മകുട്ടി, കുറച്ചു ആയല്ലോ ഇപ്പൊ കണ്ടിട്ട് ”

പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ  ലക്ഷ്മി അമ്മ കയ്യിൽ കരുതിയ ചൂലും കേട്ട് കൊണ്ട് അവന്റെ തോൾ ഭാഗത്തു കൊടുത്തു നല്ലൊരു വീക്കു”

“കള്ളു കുടിക്കുവോട നീ”

“അയ്യോ ,,,,,,തല്ലല്ലേ …”

പറഞ്ഞു തീരും മുന്നേ തുട നോക്കി കൊടുത്തു ഒന്നുകൂടെ ”

“ഞാൻ അരികിൽ ഇല്ല എന്ന് വെച്ച് , തോന്ന്യാസം കാണിക്ക നീയ് ?”

അയ്യോ ഒരു രസത്തിനു കുടിചു പോയതാമ്മേ,,,തല്ലല്ലേ ..

അവൻ കൈകൾ കൂപ്പി

ഏത്തം ഇടെടാ നൂറെണ്ണം….ലക്ഷ്മി ‘അമ്മ കോപിച്ചു കൊണ്ട് പറഞ്ഞു

അയ്യോ ഇപ്പൊ ഇടാവേ

അവൻ മുട്ട് കുത്തി നിന്നു എന്നിട്ടു ഏത്തം ഇട്ടു തുടങ്ങി

ഒന്ന് രണ്ട്

അങ്ങനെ അല്ല ,,,ഞാൻ ഇനി കള്ളു കുടിക്കില്ല എന്ന് പറഞ്ഞു ഏത്തം ഇടെടാ

കൊടുത്തു പുറം നോക്കി ചൂല് കൊണ്ട് നല്ലൊരു അടി

അയ്യോ …

അവൻ കൈകൾ കുറുകെ ഇരു ചെവികളിലും പിടിച്ചു

 

ഞാൻ ഇനി കള്ള് കുടിക്കില്ല ഒന്ന്

ഞാൻ ഇനി കള്ള് കുടിക്കില്ല രണ്ടു

ഞാൻ ഇനി കള്ള് കുടിക്കില്ല മൂന്ന്

—-

—–

ഞാൻ ഇനി കള്ള് കുടിക്കില്ല തൊണ്ണൂറ്റി ഒൻപതു

ഞാൻ ഇനി കള്ള് കുടിക്കില്ല നൂറ്

അങ്ങനെ നൂറു തവണ ഏത്തമിട്ടു .

അവൻ കണ്ണുകൾ തുറന്നു

വാച്ചിൽ നോക്കി സമയ൦ രാവിലെ ആറു മണി.

പുറത്തെ ബെഞ്ചുകളിൽ കിടന്നു എല്ലാവരും  നല്ല ഉറക്കം ആണ്,

അവൻ  എഴുന്നേറ്റു ആ തിണ്ണയിൽ ഇരുന്നു.

ആ മുറ്റത്തേക്ക് നോക്കി ഇരുന്നു.

ഒരു തള്ളപൂച്ച അതിന്റെ കുഞ്ഞിനെ വായിൽ സൂക്ഷ്മതയോടെ കടിച്ചു പിടിച്ചു എങ്ങോട്ടോ നടന്നു പോകുന്നു, ആ കുഞ്ഞി പൂച്ചയുടെ മീ മീ എന്ന കുഞ്ഞു ശബ്ദം കേൾക്കുന്നുമുണ്ട്, ആദി അത് നോക്കി ഇരുന്നു.

ആ കരുതൽ തന്നെ അല്ലെ തന്റെ അമ്മയും തനിക് തരുന്നത് എന്ന സമാധാനത്തോടെ ആ ഇരുപ്പ് ഇരുന്നു.

അന്ന് രാവിലെ സമീര വന്നിരുന്നു.കൂടെ ലയത്തിലുളള കുറച്ചു ചേച്ചിമാരും, അവർ ഭക്ഷണവും കയ്യിൽ കരുതിയിരുന്നു, കഴിഞ്ഞ ദിവസം ലയത്തിൽ വളരെ ആഘോഷങ്ങൾ ആയിരുന്നു, ലയത്തിലെ ആളുകൾ ഇന്നലെ വേറെ ഒരു പണി കൂടെ പറ്റിച്ചു, യൂണിയൻ നേതാക്കളുടെയും പ്രധാന കങ്കാണിമാരെയും വീടുകയറി നല്ല തല്ലു തല്ലി, ഇത്രയും നാളത്തെ രോഷ൦ അങ്ങനെ അങ്ങ് തീർത്തു, കൂടാതെ മറ്റൊരു വാർത്ത കൂടെ കേട്ട്.

എം.എൽ.എ യുടെ ബിനാമി ഡിസ്റ്റിലറി ഇന്നലെ ആൾകൂട്ടം തീയിട്ടു കത്തിച്ചു എന്ന് കൂടെ.

എം.എൽ.എ അവിടം വിട്ടു പോയി നാട്ടുകാരെ പേടിച്ചു എന്നാണ് കേട്ടത്,

നരൻ ചേട്ടന്റെ കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്, കയ്യിലും തലയിലും ചുറ്റിക്കെട്ടുണ്ട്, അവിടെ സഹായത്തിനു മണിയണ്ണനും ആളുകളും ഒക്കെ ഉണ്ട്, അപ്പോൾ ഇനി ഭേദമായിട്ടു തിരിച്ചു മിഥില പിടിക്കാൻ ഉള്ള തീരുമാനത്തിൽ ആണ് നരൻ ചേട്ടൻ.

സമീര വന്നു ഒരുപാട് നന്ദി എല്ലാവരോടും പറയുകയും ഉണ്ടായി ചെയ്ത പുണ്യ കാര്യത്തിന്, അതിനു ശേഷം അന്ന് അവിടെ ചിലവഴിച്ചു. വൈകുന്നേരം തിരിച്ചു പോകാം എന്ന് വിചാരിച്ചു.

കാര്യങ്ങൾ ഒക്കെ ഭംഗി ആയി ഉച്ച കഴിഞ്ഞപ്പോൾ ആണ് എം ജെ ആദിയെ വിളിച്ചത്, നേരിട്ട് കാണേണ്ട ആവശ്യം ഉണ്ട്, ഒന്ന് കാണാൻ സാധിക്കുമോ എന്ന് ചോദിച്ചു, ഇപ്പൊ തുഷാരഗിരിയിൽ ആണ്, ഒരു മൂന്നുമണി കഴിഞ്ഞു ഇറങ്ങും ഒരു അഞ്ചര ഒക്കെ  ആകുമ്പോ ഓഫീസിലേക്കു വരാം എന്ന് ആദി ഉറപ്പു കൊടുത്തു.

അവിടെ നിന്നും  ഒരു മൂന്നരയോടെ ആദി പുറപ്പെട്ടു, വൈകിട്ട് അഞ്ചേ മുക്കാൽ ആയപ്പൊളേക്കും എം ജെ യുടെ സ്റ്റുഡിയോയിൽ എത്തി.

 

എം ജെ ആദിയെ കാത്തു ഇരിക്കുക ആയിരുന്നു.

ആദി എം ജെ യുടെ ക്യാബിനിലേക്ക് കയറി

 

“ഗുഡ് ഈവെനിംഗ് എം ജെ ”

“ഗുഡ് ഈവനിംഗ് ആദി , എം ജെ എഴുന്നേറ്റു അവനെ സ്വീകരിച്ചു .

“എങ്ങനെ പോകുന്നു എം ജെ കാര്യങ്ങൾ ” ആദി തിരക്കി

“ഇത് വരെ ഒകെ ആണ് , ആദി ”

ആദിയുടെ വിശേഷങ്ങൾ എങ്ങനെ ?

ഞാനും ഹാപ്പി ആണ്, എല്ലാ൦ നല്ല രീതിയിൽ പോകുന്നു, അതൊക്കെ പോട്ടെ എന്താണ് എം ജെ എന്നോട് കാണണം എന്ന് പറഞ്ഞത് ”

അത് കേട്ടപ്പോ എം ജെ യുടെ മുഖ൦ ഒന്നു ഭാവം മാറിയിരുന്നു.

“ആദി ഫോണിലൂടെ പറയേണ്ട ഒരു കാര്യമല്ല , നേരിട്ട് തന്നെ കാണേണ്ടത് ആയിരുന്നു ”

ഇത്രേം മുഖവുര വേണോ എം ജെ , കാര്യം പറയുന്നെ

ആദി വെരി സോറി…അന്ന് നമ്മൾ ഷൂട്ട് ചെയ്ത ആഡ് ചില പ്രശ്ങ്ങങ്ങൾ ഉണ്ട്.

അതുകേട്ടു ആദിയുടെ മുഖം ഒന്ന് മാറിയ പോലെ

എന്ത് പ്രശനങ്ങൾ ?

ആദി ആ രണ്ടു പരസ്യവും ഗ്രാന്റ് ആണ്, അതിൽ ആദി വളരെ നന്നയി ആക്ട് ചെയ്തിട്ടുമുണ്ട്, നല്ല പെർഫെക്ഷനോടെ തന്നെ,

പിന്നെന്താ പ്രശനം ?

ആദി ,,,ആദ്യം കമ്പനിയുടെ പോളിസി ആയിരുന്നു ഒരു ന്യുകമർ നെ കൊണ്ട് ചെയ്യിക്കുവാൻ ആയി, ഒരു ഫ്രഷ് ഫേസ് തന്നെ ആകണം എന്ന് അവർക്കു നിർബന്ധം ഉണ്ടായിരുന്നു, പിന്നെ ആണ് അവരുടെ മാനേജ്മെന്റ് ആ ഡിസിഷൻ ചേഞ്ച് ചെയ്തത്, അവര്ക് പബ്ലിക് അക്‌സെപ്റ്റഡ് ഫിഗർ വേണം എന്ന്, ബ്രാൻഡ് വാല്യൂ ക്രിയേഷനു വേണ്ടി, അതുകൊണ്ടു അവർ ഫിലിം സ്റ്റാർസ് തന്നെ വേണം എന്ന് നിര്ബദ്ധ൦ പിടിച്ചു,  ബോളിവുഡ് ലെ രഞ്ജനെയും പിന്നെ സൗത്ത് ഹീറോ അനികേതിനെയും അവർ ഡീൽ ആക്കി വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നു ….അതുകൊണ്ടു സെയി൦ ആഡ് അവർ അഭിനയിച്ചതേ വരൂ ,,,ആദിയുടെ ഫേസ് ഉണ്ടാകില്ല ,,,ഐ ആം എക്സ്ട്രീംലി സോറി ആദി, ഇത്രയും ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല, ഞാൻ ആയി ആദിക്ക് ഹോപ് തന്നിട്ട് ഇപ്പൊ അത് നടക്കാതെ പോകുമ്പോ ഉള്ള ഒരു വിഷമം എനിക്ക് മനസിലാകും.

ആദി എം ജെ പറയുന്നത് കേട്ടിരുന്നു

എം ജെ , സംസാരം കഴിഞ്ഞു ആദിയുടെ റിയാക്ഷൻ അറിയാനായി ഒരല്പം മനഃപ്രയാസത്തോടെ നോക്കി

ആദി അവനെ നോക്കി പിന്നെ ഒരു ചിരി ആയിരുന്നു

അത് കണ്ടു എം ജെ ആകെ കൺഫ്യുഷൻ ആയി

എന്റെ പൊന്നു എം ജെ , ഒരു ചോദ്യം ചോദിച്ചോട്ടെ ?

ആ ചോദിച്ചോ ആദി.

എനിക്ക് കിട്ടിയ പൈസ ഒൻപതു ലക്ഷം രൂപ തിരികെ കൊടുക്കേണ്ടതായി വരുമോ ?

നോ വേ ,,,എന്തിനു, അത് ജോലി ചെയ്തു കിട്ടിയതല്ലേ.

വേണ്ടല്ലോ ,,,എന്ന എനിക്ക് ഒരു കുഴപ്പവും ഇല്ല ,

മനസിലായില്ല ???

എന്റെ എം ജെ, ഞാൻ ഇത് സ്വപ്നത്തിൽ കൂടി ആഗ്രഹിച്ചത് അല്ല, അത് ഒരു ആക്സിടന്റലി വന്നു പെട്ട് എന്ന് മാത്രം, എം ജെ വെറും അഞ്ചു ദിവസം പണി എടുത്തു ഒൻപതു ലക്ഷം രൂപ വേറെ എവിടെ,  അന്ന് കിട്ടിയ പൈസക്ക് വാങ്ങിയ ഒരു അടിപൊളി ജീപ്പ് ഞാൻ പാർക്കിങ്ങിൽ ഇട്ടിട്ടുണ്ട്, കൂടെ ബാക്കി ഉള്ള തുക എഫ് ഡി യും ഇട്ടു, ഒരു മൂലധനം ആയി, സത്യത്തിൽ എനിക്ക് എന്തായിരുന്നു വേണ്ടത് അത് നേടുവാൻ ആയി എനിക്ക് ഒരു വഴി തെളിഞ്ഞതാണ് ആ

പരസ്യത്തിലെ അഭിനയം എന്ന് മാത്രം, അല്ലാതെ എന്റെ മുഖവും ഫാഷനും ഒന്നും ആളുകള്‍  കാണണം എന്ന് എനിയ്ക്ക് ഒരു മോഹവും ഇല്ല, അജ്ഞാതൻ ആയി ഇരിക്കുവാനാ ഞാൻ ആഗ്രഹിക്കുന്നതും ,,,,

അത് കേട്ടതോടെ എം ജെ യുടെ മുഖത്ത് കുറെ ആശ്വാസം തെളിഞ്ഞു വന്ന പോലെ

എം ജെ ഒന്നുമില്ലേലും ഞാൻ ഒരു ലംബോർഗിനി കാറിൽ വിലകൂടിയ സ്യുട് ഇട്ടു ഇരുന്നില്ലേ, രാജാവിന്റെ കുപ്പായവും ഇട്ടു കുതിരപ്പുറത്തു കയറി രാജകുമാരിയെ രക്ഷിച്ചിലെ, ഇതിൽ കൂടുതൽ ഇനി എന്ത് വേണം, എനിക്ക് ആ ഒരു ഓർമ്മ മാത്രം മതി ,,,അന്ന് മുംബയിൽ പോയി ഇതൊക്കെ അഭിനയിച്ചത് കാരണം ഇപ്പൊ സ്വന്തമായി ഒരു ജീപ്പ് എനിക്ക് സ്വന്തമായി, ഏറ്റവും വലിയ ഒരു സ്വപനം ആയിരുന്നു.

ആദി ഇപ്പോൾ ആണുട്ടോ എനിക്ക് ശ്വാസം നേരെ വീണത്, പക്ഷെ ആദി സിദ്ധാർഥ് അടക്കം ഉള്ളവ൪ പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു, ആദിയുടെ ആഡ് ഇൽ അത് ആക്ടിങ് ആയി തോന്നിയതേ ഇല്ല, ശരിക്കും റിയൽ ആയിരുന്നു, ആ വൃദ്ധനെ സഹായിക്കുന്നതും അതുപോലെ ആ രാജകുമാരിയെ രക്ഷിക്കാൻ ആയി പോരാടുന്നതും ഒക്കെ അതൊക്കെ ശരിക്കും ജീവിതം തന്നെ ആയിരുന്നു, ആദി മാത്രേ പെർഫെക്ഷനോടെ ചെയ്തുള്ളു ,

എം ജെ അതിലൊന്നും ഒരു കാര്യവും ഇല്ല , സാധാരണ ഇങ്ങനെ ഉള്ള കാര്യമാണ് വരുമ്പോ എനിക്കു ഒരു നഷ്ടബോധം ഒക്കെ ആണ് തോന്നുക പതിവ്, പക്ഷെ ഇതിൽ ഞാൻ ഒരുപാട് ഹാപ്പി ആണ്, ഐ ആം കൂൾ.

പിന്നെ ,,,ഇനിയും ഇതുപോലെ വല്ല വേഷവും ഉണ്ടേ ധൈര്യമായി പറയണം കേട്ടോ, ഞാൻ റെഡി ആണ്, നമ്മുക് കൂലി മാത്രം കിട്ടിയാൽ മതി, എന്ത് വേഷവും ചെയ്യും അതിപ്പോ രാജാവ് മുതൽ പടയാളിയോ പോലീസ്കാരനോ വരെ, ഓഫീസർ മുതൽ പ്രാന്ത൯ വരെ എന്തും ചെയ്യും ,,,,

അത്  കേട്ട് എം ജെയും സന്തോഷത്തോടെ ചിരിച്ചു, അത് ഞാൻ എന്തായാലും അറിയിക്കാം ആദി

അതുമതി, അപ്പൊ എം ജെ വേറെ ഒന്നും ഇല്ലെങ്കിൽ ഞാൻ എന്ന തിരിച്ചോട്ടെ, പോയിട്ട് കുറെ കാര്യങ്ങൾ ഉണ്ട് അതുകൊണ്ടാണ്

ഓ ,,,,ഷുവർ ,,,ആദി ,,,,

ആദി അവിടെ നിന്നും എഴുന്നേറ്റു, ഇരുവരും ഷേഖ് ഹാൻഡ് കൊടുത്തു ആലിംഗനം ചെയ്തു

എം ജെ പുറത്തു വരെ ആദിയെയും അനുഗമിച്ചു

ആഹാ ജീപ്പ് ഒക്കെ കൊള്ളാല്ലോ

എല്ലാം എം ജെ എന്ന മിലൻ ജോണ്‍ സഹായം …ഞാൻ ഇതിന്റെ ഉള്ളിൽ എം ജെ ഈ വാഹനത്തിന്റെ ഐശ്വര്യം എന്ന് എഴുതി വെച്ചോട്ടെ ?

ആദി …അത്രയും വേണോ , എനിക്ക് താങ്ങില്ല

ഹി ഹി ഹി ചുമ്മാ പറഞ്ഞതാന്നെ ,,,,

അപ്പോൾ ശരിട്ടോ കാണാം ,,,

ഓ കാണണം …………

ബൈ ബൈ ,,,,,,

ആദി ജീപ്പിൽ കയറി അവിടെ നിന്നും നേരെ ലോഡ്ജിലേക്ക് തിരിച്ചു.

 

<<<<<<<<O>>>>>>>>

Recent Stories

The Author

82,305 Comments

  1. മഹാദേവന് നന്ദി ❤️
    ————–

    ഇരുപത്തി നാലാം ഭാഗം, ഈ ഭാഗത്തു ഒരുപാട് പ്രതേകതകൾ ഉണ്ട്..

    ഈ പാർട്ട്‌ കേന്ദ്രികരിച്ചത് നരന്റെ ലൈഫും എസ്റ്റേറ്റും ഒക്കെ ആയിരുന്നു, സത്യം പറഞ്ഞാൽ ഇതിനു മുൻപത്തെ പാർട്ടിൽ ആദി നരന്റെ ഒപ്പം സ്പെൻഡ്‌ ചെയ്യുന്ന ടൈം എനിക്ക് വല്യ താല്പര്യം ഇല്ലാത്ത പോർഷൻ ആയിരുന്നു, പക്ഷെ ഈ പ്രാവശ്യം അത് മാറി, നരന്റെ അല്ലെങ്കിൽ നരനെ പ്രണയിക്കുന്ന കിളി കൊള്ളാം, ഒരുപാട് ഇഷ്ടപ്പെട്ടു, 30 വയസ്സ് വരെ വന്ന എല്ലാ കല്യാണ ആലോചനകളും മുടക്കി നരന് വേണ്ടി കാത്തു ഇരിക്കുന്നെങ്കിൽ അത് അസ്ഥിക്ക് പിടിച്ച പ്രേമം തന്നെയാ, പുള്ളികാരിയുടെ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിച്ച ഇരിക്കാൻ 😁

    ഒൻപതിൽ നിന്നും ഒമ്പതിനായിരം ആയ സമര പോരാളികൾ ആയ സ്ത്രീ ജനങ്ങൾ, അത് ഒരു രക്ഷേം ഇല്ലായിരുന്നു, “നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ”, അത് വായിച്ചപ്പോ ഒരു ഉന്മേഷം വെച്ച പോലെ, സ്ത്രീ ശക്തി കാണിച്ചു തന്ന സീൻ ആയിരുന്നു, ആദിയുടെ ബ്രെയിൻ വർക്ക്‌ ചെയ്യുന്നതും കാണിച്ചു തന്നു, പെട്ടതലയന്റെ തലക്കകത് നരച്ചും ബുദ്ധിയാ 😜

    ഈ പാർട്ടിന്റെ വേറെ ഒരു പ്രതേകത ആയിരുന്നു, ഒരിക്കലും പ്രത്യക്ഷ പെടാതെ ജസ്റ്റ്‌ ഒരു പേര് മാത്രം ആകും എന്ന് കരുതിയ നന്ദു മാമൻ ഒരു ഇടിവെട്ട് എൻട്രൻസ് നടത്തിയതു. നന്ദു + ആദി കോംബോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞ സന്തോഷവും കരച്ചിലും ഒരുപോലെ തോന്നിയ പോർഷൻ ആയിരുന്നു നന്ദുവിനെ ആദി വിളിച്ചു നന്ദു മാമ എന്ന് പറഞ്ഞപ്പോ തോന്നിയത് 😍

    // ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

    “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

    ഞാൻ മുൻപത്തെ പാർട്ടുകളിൽ പലപ്പോഴും പറഞ്ഞ കാര്യം, ഈ സീൻ ഞാൻ നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു, ആ അമ്മ ആ കുട്ടിയെ എടുത്തുകൊണ്ടു കണ്ണ് തുടച്ചു നടക്കുമ്പോ, ആ സീൻ ഞാൻ സ്ലോ മോഷനിൽ കണ്ടു ഞാൻ നേരിട്ട്, എന്റെ കണ്ണും നിറഞ്ഞു, എ ട്രൂലി ഇമോഷണൽ സീൻ 🥺💖

    കോപ്പ് ആ പരസ്യം കളഞ്ഞപ്പോ സമാധാനം ആയല്ലോ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞതാ, ഞാൻ തെറി പറഞ്ഞു കൊല്ലും എന്ന്, പക്ഷെ ആതിക്ക് കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അടങ്ങി, പിന്നെ അവന്റെ വല്യ ആഗ്രഹം ആയ വണ്ടിയും എടുത്തപ്പോ, പിന്നെ 9 ലക്ഷം കിട്ടിയല്ലോ, അതൊക്കെ ഓർത്തു ഞാൻ വെറുതെ വിടുവാനെ ഹർഷപ്പി, ഞാൻ ആ പരസ്യം പാലിയം ഉള്ളവർ കാണണം എന്ന് കരുതി ഇരുന്നതാ കോപ്പ്, ആ രാജ കുമാരന്റെ പരസ്യം കണ്ട് പാറുവിന്റെ മനസ്സിൽ എന്തേലും കത്തും, എന്നിട്ട് അവൾക്ക് ആദിയോട് പ്രണയം തോന്നും എന്നൊക്കെ ഞാൻ കൊറേ ചിന്തിച്ചു കൂടി, എന്നോട് ഈ ചതി വേണ്ടായിരുന്നു 🥺😭😭😭

    പാറു രഞ്ജൻ ഫോൺ കാൾ 🤢🤮🤮🤮🤮🤮

    അത് വായിച്ചോണ്ട് ഇരുന്നപ്പോൾ നിർതിയിട്ട് പോടെ എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി, അത്രക്ക് തോൽവി, എന്റെ മോനെ വെരുപ്പീരു പ്രേമം 🤢🤢

    അപ്പൊ രഞ്ജന്റെയും പാറുവിന്റെയും കല്യാണം കാണേണ്ട അവസ്ഥ ആയി അല്ലെ, മല്ലയ്യ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു, കഥയുടെ മുക്കാൽ ഭാഗവും ആദിയുടെ പാറുവിനോടുള്ള പ്രേമം പറഞ്ഞു തന്നിട്ട് ഒരു വരുത്താന് കൊടുക്കാൻ പോകുവാണല്ലോ നീ ഹർഷ, മഹാ പാപി 😭😪😞😞

    // “സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട് ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി.”

    “ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി.” //

    നിങ്ങളുടെ വയറു നിറച്ചും ഇമാജിനേഷൻ ആണല്ലോ മനുഷ്യാ, ഹോ ഇങ്ങനെ ഒക്കെ ചിന്തിച് എടുത്തു എഴുതണമെങ്കിൽ നല്ല കിറുക്ക് ഉള്ള മനുഷ്യൻ ആകണം, അജ്ജാതി കോർഡിനേഷനും ലിങ്കും, ഹെന്റെ മോനെ നമിച്ചു 🙏🔥🤯

    അപ്പൊ രണ്ടു സൂചനകൾ ആതിക്ക് തെളിഞ്ഞു, ഇനി ഉള്ള മൂന്നാമത്തെ സൂചന എന്റെ ഒരു നിഗമനം വെച്ച പാറുവിന്റെയും രഞ്ജൻ തെണ്ടിയുടേം പ്രേമം അല്ലെങ്കിൽ കല്യാണം ആദി അറിഞ്ഞു കഴിയുമ്പോ ആണോ? അപ്പോൾ അല്ലെ അവൻ എല്ലാം ഇട്ടിട്ട് പോകും എന്ന് പറഞ്ഞത് നേരത്തെ എപ്പോളോ, ആ അറിയില്ല, ആണെന്ന് തോന്നുന്നു. ആദി ആ വിവരം ഒന്ന് വേഗം അറിഞ്ഞിരുന്നേൽ ആ പാവം എല്ലാം നിർത്തി പോയേനെ കോപ്പ്, അതും കൂടെ അറിഞ്ഞാൽ പിന്നെ എനിക്ക് മാറ്റി രണ്ടു തൊലിഞ്ഞ പ്രേമ ജോടികൾ എന്നാ തേങ്ങ കാണിച്ചുള്ള സീൻ ഉണ്ടായാലും കൊഴപ്പം ഇല്ല, പക്ഷെ ആദി അറിയുന്നില്ലലോ, ഒന്ന് അറിയിക്ക് അവനെ 😡😡

    ഹോ ഈ പാർട്ടിന്റെ എൻഡിങ് നല്ല ത്രില്ലിംഗ് ആയിരുന്നു, ആദി അങ്ങനെ ഒന്നും മരിക്കില്ല എന്ന് അറിയാം പക്ഷെ സ്റ്റിൽ ആകാംഷ നൽകുന്ന എൻഡിങ് ഒരേ സമയം ശിവശൈലത്തെ സ്വാമിക്ക്, സായിആശ്രമത്തെ ഭദ്രാമ്മക്കും ആ സൂചന കിട്ടി, ഇനി കണ്ടറിയാം 🔥⚡️⚡️

    എന്റെ ഹർഷ എനിക്ക് ഈ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞ് ആ കംമെന്റിന്റെ എൻഡിങ് പറയാൻ ഉള്ള വാക്കുകൾ ഒക്കെ തീർന്നു ഹോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാ, ഇന്ന് മാത്രം ഞാൻ രണ്ടു കമന്റ്‌ ഇട്ടു, ഇന്ന് മാത്രം ഞാൻ ഒന്നര പാർട്ട്‌ വായിച്ചു, ബാക്കി ഒന്നര അല്ലെങ്കിൽ രണ്ടാമത്തെ പാർട്ട്‌ വായിക്കാൻ പോണ്, ഇരുപത്തി അഞ്ചാമന്റെ, എന്നെ ഓരോ പാർട്ട്‌ വായിച്ചു വായിച്ചു വരുമ്പോളും നിങ്ങളോട് ഉള്ള ആരാധന കൂടി കൂടി വരുവാ, യു ആർ എ യൂണിക്‌ & ഡിഫറെൻറ് റൈറ്റർ ആൻഡ് യു ഡിസർവ് എവെരി ബിറ്റ് ഓഫ് അപ്പ്രീസിയേഷൻ യു ആർ ഗേറ്റിങ് 🥰🥰👌💞

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. / ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

      “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

      ഈ സീൻ സത്യം പറഞ്ഞ സ്ലോ മോഷനിൽ മനസ്സിൽ വരുന്നതിനു മുൻപ് ഞാൻ വിങ്ങി പൊട്ടി പോയി, ഞാൻ വേറെ ഒരു പാർട്ടിൽ ആതിക്ക് പൊള്ളൽ ഏറ്റു കഴിഞ്ഞു അവൻ സായിഗ്രാമത്തിൽ വിളിച്ചു ഞാൻ അവിടെ നിന്നോട്ടെ, ഒരു കൊഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ പെട്ടെന്ന് കണ്ണ് കൈ കൊണ്ടു പൊതി കരഞ്ഞു, അപ്പോൾ എന്റെ മനസ്സ് നിറഞ്ഞു നെടുവീർപ് ഇട്ടു, അതുപോലെ തന്നെ ആയിരുന്നു ഈ സീനും 🥺😭😭😭😭

      ഇത് പറയണ്ട് പോകാൻ തോന്നിയില്ല, കാരണം അത്രക്ക് ഫീൽ ചെയ്ത മൊമെന്റ് ആയിരുന്നു, പ്രതേകിച്ചു അവൻ ആ ഡയലോഗ്ഇന്റെ അവസാനം ലക്ഷ്മി അമ്മയും തോക്കില്ല എന്ന് പറഞ്ഞപ്പോ 😭😞

  2. അവനാ ആശുപത്രീ വരാന്തകളിലൂടെ മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ പുലമ്പിനടക്കുന്നു…
    കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർ പോലും ആരും കാണാതെ..
    പെട്ടെന്നാണ് തന്റെ മുന്നിൽ ആ കാഴ്ച അവന് കണ്ടത്.പല മതസ്തർക്കും പ്രാർത്ഥിക്കാൻ സജ്ജമാക്കിയ ഒര് ആരാധനാലയം പോലെ ചില്ല് കൂട്ടിൽ ഓരോ പ്രതിഷ്ടകളും.
    അവൻ അവിടേക്ക് നടന്നടുത്തു.
    അവിടെ എത്തിയ അവൻ അവിടെ തറയിൽ മുട്ടിലിരുന്ന് പ്രാര്ജിക്കാൻ തുടങ്ങി.
    അവന്റെ തകർന്ന മനസ്സുകമായി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
    “എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരല്ലേ അതിനെ വേർതിരിച്ചു മാറ്റിയത്. എനിക്ക് എല്ലാം ഒന്നാണ്. എനിക്ക് ചോദിക്കാനും ഒന്ന് മാത്രം.. രക്ഷപ്പെടുത്തിക്കൂടെ ആ പാവത്തിനെ”…
    അവന്റെ മിഴികളിൽ നിന്നും ധാരയായി മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.പക്ഷേ അവൻ അറിയുന്നില്ലല്ലോ ആ വിധിയുടെ താളുകളിൽ നിന്ന് ഒര് ചെറു അക്ഷരം പോലും തിരുത്താൻ
    ആ മുകളിൽ ഇരിക്കുന്നയാൾ തയ്യാറല്ല എന്ന്..
    അവൻ വീണ്ടും അവിടെ നിന്ന് എണീറ്റ് നടന്നു അവസാനം എത്തേണ്ടിടത് എത്തിയപ്പോ അവനൊന്ന് വീക്ഷിച്ചു. അവിടെ അവൻ കണ്ടു
    രണ്ടു പേരെ.. ആ ശരീരങ്ങളിൽ ജീവനുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു.. അതും കൂടെ കണ്ട നിമിഷം അവന്റെ സംഭരിച്ച എല്ലാ മനോധൈര്യവും ചോർന്നു പോയപോലെ. അവരെ എന്ത് പറഞ്ഞശ്വസിപ്പിക്കും.. എന്തൊക്കെയോ ചിന്തിച് അവൻ അവരുടെ അടുത്തിരുന്നു.
    അവളുടെ അച്ഛൻ ആ അമ്മയെ ആശ്വസിപ്പിച്ചു അവനെ ഒന്ന് നോക്കി. ആ ഗംഭീര്യം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് വറ്റാത്ത കണ്ണുനീർ മാത്രം. ഏത് പ്രതിസന്തിയിലും താങ്ങായി നിന്ന ആ മനുഷ്യന് പോലും ഇപ്പൊ ഒന്നുമല്ലാതായ നിമിഷം..
    “അവ.. അവളെ കണ്ടിരുന്നോ. “ഇടറിയ ശബ്ദതത്തിൽ അവൻ അയാളോട് ചോദിച്ചു.
    “മ്മ് കൊറച് മുന്നേ കണ്ടിരുന്നു, സംസാരിച്ചു”
    ഒര് ദുർഭലമായ മറുപടി. അപ്പോഴും ആ കണ്ണുനീർ കാണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
    പെട്ടന്ന് ഒര് ഡോർ തുറക്കുന്ന ശബ്ദം അവരെല്ലാവരും അവിടേക്ക് നോക്കി. ആ icu എന്നെഴുതിയ ചില്ല് കൂട് തുറന്ന് മാലാഖയെ പോലെ വന്ന ഒര് സിസ്റ്റർ. അവൻ ഒര് നിമിഷം ചിന്തിച്ചു ഭൂമിയിലെ മാലാഖമാർ ആയ ഇവർക്ക് പോലും ആ ജീവനെ രക്ഷിക്കാനാകുന്നില്ലല്ലോ..
    “ഈ rahzin ആരാ പെഷ്യൻറ് കാണാം എന്ന് പറയുന്നു ”
    അത് കേട്ടതും അവന്റെ മനസ്സിൽ എന്തെല്ലാമോ കടന്ന് പോയ നിമിഷം.. അവൻ ഒര് നിമിഷം ആ പിതാവിന്റെ മുഖത്തേക്ക് നോക്കി നിന്നു. അദ്ദേഹം അവനെ കണ്ണ് കൊണ്ട് അകത്തേക്ക് പോകാൻ പറഞ്ഞ നിമിഷം അവൻ ഇടരുന്ന കാലടികളാൽ മുന്നോട്ട് പോയി. അവിടെ ആ ബെഡിൽ അവളെ കണ്ട മാത്രയിൽ അവന്റെ മനസ്സിൽ രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്റെ മുന്നിൽ വന്ന ആ വായാടിയായ കുറുമ്പി പെണ്ണിനെ അവന് ഇപ്പോൾ അവിടെ കാണാൻ സാധിച്ചില്ല.അവന്റെ മനസ്സിനെ പിടിച്ചടക്കി അവൻ അവൽക്കരികിലേക്ക് നടന്ന് അവിടെ അവൽക്കരികിൽ ഇരുന്നു.അവൻ വന്നതറിഞ്ഞ അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..
    കൊറച് നേരത്തെ മൗനത്തിനു ശേഷം അവൾ അവനോട് ചോദിച്ചു :”സുഖമല്ലേടാ”
    ഒര് വിളരറിയ ചിരി മാത്രം അവൾക്ക് സമ്മാനിച്ചുകൊണ്ട് അവനും അതിന് മൗനമായി മറുപടി നൽകി.
    പിന്നീട് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം സിസ്റ്റർ വന്ന് സമയമായി എന്ന് പറയുമ്പോൾ അവൾക്ക് ഒരിക്കൽ കൂടി ഒര് പരാജിതന്റെ ചിരി സമ്മാനിച് അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച് കൊണ്ട് സിസ്റ്ററോഡായി ഒര് മിനുട്ട് എന്ന് പറഞ്ഞു അവനോട് വീണ്ടും സംസാരിച്ചു :നിന്നോട് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ളതൊന്നും ഞാൻ അറിയുന്നില്ല വേദനയില്ല സങ്കടമില്ല.. നിന്റെ അടുത്ത് നിന്ന് ഒര് പോസിറ്റീവ് ഫീൽ ചെയ്യും എപ്പഴും.. നീ മറ്റുള്ളവരെ പോലെ അടുത്ത് വന്ന് സങ്കടപ്പെട്ടില്ല നീ എപ്പഴും ഒരുപ്പോലെ തന്നെ..
    അവന്റെ മനസ്സിനെ അവൻ തന്റെ എല്ലാ കരുത്തും എടുത്ത് അടക്കി നിർത്തി തന്റെ മിഴിനീർ കണങ്ങളെ തടഞ്ഞു വച്ചു അവൾക്ക് വേണ്ടി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
    “പിന്നെ ഒര് കാര്യം കൂടി നമ്മൾ സ്നേഹിച്ചവർ നമ്മളെ സ്നേഹിക്കണം എന്നില്ല.. എന്ന് കരുതി നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിലും സങ്കടപ്പെടുത്തരുത്.. കേട്ടോ നീ. ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു”
    അവിടെയും അവൾക്ക് വേണ്ടി അവൻ ഒന്ന് പുഞ്ചിരിതൂകി. “ഇനി നീ പൊക്കോ സിസ്റ്ററെ ഇനിയും വരുത്തണ്ട ”
    ഇത് കേട്ടതും അവൻ അവിടെ നിന്നും ഇറങ്ങി. നടന്നകലുന്ന ആ സമയത്ത് അവൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും ആ വരാന്തയിലെ ഇരുളിലൂടെ വീണ്ടും നടന്നകന്നു..
    അവന്റെ കണ്ണുകളിൽ നിന്നും അത്രയും നേരം അവൻ സംഭരിച്ച എല്ലാ കണ്ണുനീരും അവന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ഒഴുകിക്കൊണ്ടിരുന്നു..
    അതേ സമയം അകത്തെ ആ ജീവനും ആ നക്ഷത്രത്തെരുവോരങ്ങളിലേക്ക് ചേക്കേറിയതും ആരും അറിയാതെ പോയ്‌…

    1. മച്ചാനെ പൊളി ആട

      1. 26il അഭിപ്രായം പറഞ്ഞിട്ടുണ്ട്

    2. Ly ❤. Ithaano nee sheriyaavanilla enn paranja scn. Edaa nalla feel und. Ith oru kadha aayi etrayum pettann thaa.

    3. Lilly ..
      Nyc aayikn ..
      Nink kayiv und … nee edonn elaborate cheyy .. nalloru kadha kittumenn enk orppund …
      Ee oru cheriye plotil tenne lyf und … i can feel it .. adhkondaa paranat nink nalloru kadha eyutaan pattum .. enk vishwasamund

  3. ഈ പാർട്ട്‌ ഇപ്പോഴാണ് വായിച്ചത്
    കൂടുതൽ മനോഹരം എന്നെ പറയാനുള്ളൂ
    All the best 👍

  4. putiyathu vanitundu

  5. 3 മിനുട്ടുകൾ കൂടി

    1. vannu vannu.home pageyl po

  6. ഈ സമയത്ത് ചോദിക്കുന്നെ ശെരിയാണോ ആവോ..എന്നാലും പാർട് 23 എവിടെ?? 🤔🤔

    1. avide ella… chodikam

  7. അമ്മുട്ടി

    എല്ലാവരും ഉണ്ടോ ഇവിടെ,എന്നെ പരിചയം ഉണ്ടോ

    1. oru parijayam ella… ara. 🤔

    2. @ അമ്മുട്ടി
      എവിടെയോ കണ്ട് നല്ല പരിചയം
      വാര്യംപള്ളിലെ മീനാക്ഷി അല്ലെ നീ

    3. അള്ളാ…. മ്മടെ രാവണി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com