അപരാജിതൻ 11 [Harshan] 7216

 

ഇതിപ്പോ എങ്ങനെ തിരിച്ചറിയും ഇതൊകെ എന്നതായിരുന്നു അവനെ അലട്ടിയ പ്രശ്നങ്ങൾ.

പെട്ടെന്ന് ഒരു തോന്നൽ തോന്നി മനോജ് ചേട്ടനെ ഒന്ന് വിളിച്ചാലോ എന്ന് അവൻ മനോജിനെ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു,

എല്ലാം കേട്ട് മനോജ് ആദിയോട് സംസാരിച്ചു തുടങ്ങി.

“അപ്പു ,,,,, ഇപ്പോൾ നമ്മുക് ഇതിനെ കുറിച്ച് കൂടുതൽ മനസിലാക്കണം അതായതു, ആ ചിതാഭസ്മത്തെ കുറിച്ച് അതുപോലെ ആ ചെമ്പുഷീറ്റു നെ കുറിച്ചൊക്കെ ,,,അപ്പു നമ്മുക് സയന്റിഫിക് ആയി ഇതിനെ എക്‌സാമിനേഷൻ ചെയ്‌തൽ മാത്രമേ കൂടുതൽ ഡീറ്റൈൽ കിട്ടുള്ളു ,,, തത്കാലം ഇത് ഒക്കെ പരിശോധിക്കാന്‍ കുറെ സമയം എടുക്കും …”

“അയ്യോ …മനോജ് ചേട്ടാ ,,,വേറെ വല്ല വഴിയും ഉണ്ടോ ”

“അപ്പു ,,, ഒരു സുഹൃത് ഉണ്ട്, ആള് ജെനെറ്റിക്സ്, ബയോടെക്‌നോളജി, ഫോറൻസിക് സയൻസ് ലോക്കെ വലിയ പിടിപാട് ഉള്ള കക്ഷി ആണ്, അതിൽ പി എച് ഡി ആണ്, കൂടെ കുറെ ഗവേഷണങ്ങളും.. ആള് പോലീസ് ഡിപാ൪ട്ട്മെന്റിന് കൺസൽറ്റൻറ് ആയി ഒക്കെ സർവീസ് കൊടുക്കുന്നുണ്ട്, ആളുടെ സഹായം ഇതിൽ കിട്ടിയ നമ്മുക് പെട്ടെന്ന് കാര്യങ്ങൾ നടക്കും,,,”

“മനോജേട്ടാ ,,എന്ന ഒന്ന് സംസാരിച്ചു നോക്കാമോ ,,,,”

“വിളിച്ചാലും കിട്ടാൻ ഒക്കെ വലിയ പ്രയാസം ആണ്, ആളെ കണ്ടാലും അറിയു൦,, ജനിച്ചത് തന്നെ ഗവേഷണം ചെയ്യാൻ ആണ് എന്ന് ,,,ഞാൻ ഒന്ന് നോക്കട്ടെ ,,, വിളിച്ചു നോക്കിട്ട് നിന്നെ വിളിക്കാം ,, ”
ശരി മനോജ് ഏട്ടാ…..

മനോജ് ഫോൺ വെച്ച്, ആദി അന്ന് ഓഫീസിൽ പോകാൻ ഉള്ള പ്ലാനിൽ അല്ല, ഇതിന്റെ പുറകെ പോകാൻ ആണ് ആഗ്രഹിക്കുന്നത്.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആണ് മനോജ് വിളിച്ചത്,

“അപ്പു ആളുമായി ഞാൻ സംസാരിച്ചു, ആൾ ഇന്ന് അവൈലബിൾ ആണ്, നീ ഒരു കാര്യം ചെയ്യൂ, കിട്ടിയതൊക്കെ ഒക്കെ കൊണ്ട് ആൾ റിസേർച് ചെയ്യുന്ന ലാബിലേക് പൊക്കോ.. നിന്റെ അവിടെ നിന്നും കുറച്ചു ദൂരം ഉണ്ട് ഒരു ഒന്നര മണിക്കൂർ യാത്ര ഉണ്ടാകും,,, മനോജ് അവനു പോകേണ്ട സ്ഥലവും ഓഫീസ് ഡ്രെസും ഒക്കെ കൃത്യമായി പറഞ്ഞു കൊടുത്തു, അവനതു എഴുതി എടുത്തു. ആളുടെ പേര് ഡോക്ടർ ഇബ്നു ലാസിം,

ആള് ഭയങ്കര സീരിയസ് ആണ്,  ബട്ട്  ബ്രില്ലിയൻറ്, ഡി എൻ എ ഒക്കെ ഡീകോഡ് ചെയ്യാൻ മിടുക്കൻ ആണ്, പല കേസുകക്കും സയന്റിഫിക് അഡ്‌വൈസ് തരാൻ പ്രത്യേക വൈഭവം ആണ്, അവിടെ ഫീസ് ഉണ്ടാകും കേട്ടോ.

ഫീസ് ഒക്കെ എത്ര ആയാലു൦ ഞാൻ  കൊടുത്തുകൊള്ളാം മനോജേട്ടാ

അതുപോലെ അപ്പു .. ആ കല്ലുണ്ടല്ലോ,,, അതെന്തോ കൂടിയ സാധനം ആണ്ന്നാ തോന്നുന്നത്  , അതിനെ കുറിച്ച് വ്യക്തമായി പറയുവാന്‍ നല്ല ജെമ്മോലോജിസ്റ്റ്നോക്കെയെ സാധിക്കു,, നീ ഇപോ ലാസിംനെ കാണാന്‍ പോകുമ്പോ അവിടെ തന്നെ ടൌണില്‍ കുറെ ജുവല്‍ ഡീലെ൪സു ഉണ്ട്, അവരെ കാണിച്ച ഒരുപക്ഷെ നിനക്ക് ആ കല്ലിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും, പക്ഷെ കൂടുതല്‍ അവരോടു ഡീടെയില്‍ ചെയ്യാന്‍ നിക്കണ്ട, അതുപോലെ ടെസ്റ്റിംഗ് ഒക്കെ നിന്റെ സാന്നിധ്യത്തില്‍ മാത്രേ ചെയ്യാ൯ പാടുള്ളൂ …

അതെന്താ മനോജേട്ടാ ?

അപ്പു നീ വിചാരികുന്ന പോലെ അല്ല ഈ ലോകം, ഒന്നാമത് ഒരു കല്ലും അങ്ങനെ സ്വയം പ്രകാശിക്കില്ല, അങ്ങനെ ഉള്ള ഏതേലും ഒരു കല്ലിനെ കുറിച്ച് നീ കേട്ടിടുണ്ടോ?

ഇല്ല മനോജേട്ടാ….

അതുപോലെ എഴുമുഖങ്ങ്ളില്‍ നിന്നും ഏഴു വിവിധ സുഗന്ധം പുറപ്പെടുവിക്കുന്ന കല്ല്‌ ,,,എവിടേലും കേട്ടിടുണ്ടോ ?

ഇല്ല മനോജേട്ട ,,,,ആദ്യമാണ്

സൂര്യപ്രകാശം അടിക്കുമ്പോ മഴവില്ല് സൃഷ്ടിക്കുന്ന കല്ല്‌, അതും കേട്ടിടുണ്ടോ ?

ഇല്ല മനോജേട്ട ,,ഞാന്‍ നെറ്റില്‍ ഒക്കെ ഒരുപാട് സേര്‍ച്ച്‌ ചെയ്തു അങ്ങനെ ഉള്ള ഒന്നും ഇല്ല ..

പോരെ….. ഇത് മാത്രം മതി അമൂല്യമായ എന്തോ ഒന്ന് തന്നെ ആണ് അത് അതുകൊണ്ടു തന്നെ ആയിരിക്കണം അത്രയും സൂക്ഷ്മമായി നിന്റെ മുത്തശ്ശി അതിനെ ഒരു മരക്കട്ടക്കുള്ളിൽ ആക്കി, പിന്നെ അതിനെ മരക്കാളക്കുള്ളിൽ ആക്കി  രഹസ്യമാക്കി വെച്ചത്..കാരണം ആ കല്ല്‌ ആവശ്യമുള്ള ആരെങ്കിലും കാണണം,,, അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന്റെ രഹസ്യം ആകണം ആ കല്ല്‌…ആ കല്ല് ആയിരിക്കണം നീ തേടുന്ന വഴി നിനക്കായി തുറന്നു തരുവാൻ പോകുന്നത് അതാണ് പറഞ്ഞത് സൂക്ഷിക്കുക എന്ന ശരി അപ്പു ,,,ഒരു കാരണവശാലും ആ കല്ല്‌ നഷ്ടപ്പെടതെ സൂക്ഷിക്കണം,,അതുപോലെ നീ ഒരു കാരണവശാലും നിന്റെ ഐടെന്ടിടിയോ ഫോണ്‍ നമ്പരോ ഒന്നും ഇത് പരിശോധിക്കാ൯ പോകുന്നിടത്ത് കൊടുക്കരുത്,,,നിന്നെ ട്രാക്ക് ചെയ്യാന്‍ ആയി ഒരു വഴിയും ഉണ്ടാക്കരുത് …ഇപോ മനസിലായോ ?

ഹ ,,,,,ഇപോ ആണ് ശരിക്കും മനസിലായത്…മനോജേട്ടാ

എന്നാല്‍ ശരി ,,,നീ പോയി കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടു വിളിക്കു

ശരി മനോജേട്ടാ …..

അവർ ഫോൺ വെച്ചു.

അതിനു ശേഷം ഭദ്രമ്മേ വിളിച്ചു കൂടി അവ൯ നടന്ന സംഭവങ്ങള്‍ എല്ലാം വിശദീകരിച്ചു, അതൊക്കെ കേട്ട് ഭദ്രമ്മക്ക് അത്ഭുതം അടക്കുവാന്‍ ആയില്ല. അവര്‍ ഭഗവാന് നന്ദി അര്‍പ്പിച്ചു, ഇത്രയും അമൂല്യങ്ങളായ വസ്തുവകകള്‍ ആയിരുന്നുവല്ലോ ആര്‍ക്കും വേണ്ടാതെ അരനൂറ്റാണ്ട് കാലം വെറുതെ കിടന്നത് എന്നും അവര്‍ ആലോചിച്ചു. ഈശ്വരേച്ച ആയിരിക്കണം, അതാണ്‌ ഇത് അപ്പുവിന്റെ കൈകളില്‍ തന്നെ എത്തിപ്പെട്ടത്.. അവനു പരിശോധനകള്‍ക്കായി പോകേണ്ടതിനാല്‍  ഭദ്രമ്മയോടു പറഞ്ഞു ഫോണ്‍ വെച്ച്, ഒരു മണികൂര്‍ കൊണ്ട് റെഡി ആയി. അങ്ങനെ എല്ലാ സാധനങ്ങളും എടുത്തു ആദി നേരെ മനോജ് പറഞ്ഞ ലാബിലേക് പുറപ്പെട്ടു, ട്രാഫിക് കൂടുതൽ ആയിരുന്നു. എന്നാലും ഒന്നേകാൽ മണിക്കൂർ കൊണ്ട് പറഞ്ഞ സ്ഥലത് എത്തി.

ഒരു വലിയ ഇന്സ്ടിട്യൂട് കം ലാബ് ആണ് പറഞ്ഞ സ്ഥല൦, എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയ വലിയ ലബോറട്ടറി.

ആദി അവിടെ റിസപ്‌ഷനിൽ ചെന്ന് ഡോക്ടർ ലാസിംനെ കാണാൻ ആയി വന്നത് ആണ് എന്ന് പറഞ്ഞു. അവർ അപ്പോൾ തന്നെ വിളിച്ചു ചോദിച്ചു ആദിയെ രണ്ടാം നിലയിലേക്കു പറഞ്ഞു വിട്ടു, ഡോക്ടർന്റെ ക്യാബിനിലേക്ക്.

മേ  ഐ കം ഇൻ …?
ആ…. എസ് പ്ലീസ് കം
ആദി റൂമിൽ കയറി
ഞാൻ ആദി, മനോജ് ഏട്ടൻ പറഞ്ഞു കാണുമല്ലോ സർ.
ആ രാവിലെ വിളിച്ചിരുന്നു, വരൂ ഇരിക്ക് ,,ഡോക്ടർ ആദിയെ ക്ഷണിച്ചു
പറയു ആദി എന്താ ചെയ്യേണ്ടത്?
ആദി സംഭവിച്ച കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു ഒപ്പം കിട്ടിയ സാധനങ്ങളും കാണിച്ചു.

ഡോക്ർ ലാസിം അത് വിശദമായി പരിശോധിച്ചു.

ആദി ,,, ഇപ്പോൾ ഈ കിട്ടിയ അസ്ഥിയിൽ നിന്നും ഡി എൻ എ വേർതിരിച്ചു എടുക്കാം, പിന്നെ ആദിയുടെ മുത്തശിയുടെ മകൾ തന്നെ ആണ് ആദിയുടെ അമ്മ എന്നത് നൂറു ശതമാനം ഉറപ്പാണ്, പക്ഷെ ഇപ്പോൾ കിട്ടിയ ഈ അസ്ഥിയിലെ ഡി എൻ എ അനലൈസ്  ചെയ്തു വേണം  ഇത് ആദിയുടെ മുത്തശ്ശിയുടെ ഭർത്താവിനെ ആണോ അതോ അച്ഛന്റെയോ അമ്മയുടേയോ ആണോ എന്ന് ഉറപ്പിക്കാൻ കഴിയു .. അതിനു എനിക്ക് രണ്ടു സാമ്പിൾ അധികം വേണം ഇത് റിലേറ്റു ചെയ്തു നോക്കണ്ടേ.

ഈ മുത്തശ്ശിയുടെ എന്തെങ്കിലും വസ്തുക്കൾ ഉണ്ടോ കയ്യിൽ അവരുടെ ഡി എൻ എ എക്സ്ട്രക്ട ചെയ്യാൻ ആയി?

സാർ അങ്ങനെ ചോദിച്ചാൽ എന്റെ ബാഗിൽ എനിക്ക് കിട്ടിയ മുത്തശ്ശിയുടെ സാരി ഉണ്ട് ,

അതെടുക്കു ,,,,

ആദി അത് ബാഗിൽ നിന്നും എടുത്തു .

വരൂ ,,എന്ന് പറഞ്ഞു ലാബിലേക്ക് പോയി അവിടെ നിൽക്കുന്ന രണ്ടു പെൺകുട്ടികളോട് അത് വിശദമായി പരിശോദിക്കാൻ ആയി പറഞ്ഞു, അവർ അതു ലെന്സ് ഒക്കെ വെച്ച് നോക്കി നോക്കിയപ്പോ അതിൽ നിന്നും മുടിനാരുകൾ കിട്ടി ,,, അവർ അത് ഡോക്ടർ ലസീമിനെ അറിയിച്ചു എന്നിട്ടു അത് ഒരു ഗ്ലാസ് സാമ്പിൾ പ്ലേറ്റിൽ കൊണ്ടുകൊടുത്തു, ആ ഇതിൽ റൂട്ട് ഉണ്ട്  ഓക്കേ,,,അപ്പൊ അതിൽ നിന്നും നമ്മുക് ഡി എൻ എ എടുക്കാം.

അതുപോലെ ആദിയുടെ അമ്മയുടെ സാമ്പിൾ കൂടെ വേണം,

സാർ അമ്മ മരിച്ചു പോയി.

ഓഹോ ,,, അപ്പോൾ കിട്ടാൻ പ്രയാസം ആയിരിക്കുമല്ലോ ..

പെട്ടെന്നാണ് ആദി ഒന്നോർത്തതു  ,

സർ അമ്മയുടെ തല ഈരുന്ന ചീർപ്പ് ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്, ഒരു നിധി പോലെ ,,,അതിൽ അമ്മയുടെ മുടി ഒക്കെ ഉണ്ട്

ആ അതായാലും മതി

ഞാൻ എന്ന ഇപ്പൊ തന്നെ കൊണ്ട് വരാം സ൪…. ഓക്കേ ,,, അത് കിട്ടിയാൽ എളുപ്പം ആണ്.

ആദി പിന്നെ ഒന്നും നോക്കിയില്ല വേഗം അവിടെ നിന്നും ഇറങ്ങി ജീപ്പ് കത്തിച്ചു വിട്ടു, ഒടുവിൽ റൂമിൽ എത്തി, അവന്റെ ബാഗിൽ തിരഞ്ഞു, അതിൽ ലക്ഷ്മി അമ്മയുടെ ചീർപ്പ്, കണ്ണാടി, ചെരുപ്പ്, ഒന്നുരണ്ടു സാരി ഒക്കെ ഉണ്ടായിരുന്നു അവൻ എല്ലാം ഒരു കവറിൽ ആക്കി എടുത്തു അവിടെ നിന്നും പുറപ്പെട്ടു.

വീണ്ടും അവിടെ എത്തി.

അവൻ എല്ലാം ഡോക്ടർ ലാസിംനെ കാണിച്ചു, ആ ചീർപ്പിൽ ഒരുപാട് മുടി ഉണ്ടായിരുന്നു, അത് തന്നെ ധാരാളം എന്ന് അദ്ദേഹ൦ പറഞ്ഞു.

എപ്പോൾ ഡി എൻ എ കാര്യങ്ങൾ ഓക്കേ ആയി, പിന്നെ ആ ചെമ്പു ചുരുൾ നോക്കി.

ഇതിലൊന്നും ഇല്ലാലോ ,, ആ എന്നാലും നമുക്ക് ഏക്‌സുറെ സ്കനിങ്ങും തെര്‍മല്‍ ഇമേജിങ് ചെയ്തു നോക്കാം … വല്ലതും കിട്ടിയാലോ? ലാസിം പറഞ്ഞു

ആദി താൽകാലം ഇതെല്ലം ഇവിടെ ഇരിക്കട്ടെ, നമ്മുക് രണ്ടു ദിവസം കൊണ്ട് എല്ലാം പരിശോധിക്കാം.

അതുകേട്ടപ്പോ അവന്റെ മുഖം മങ്ങി.

എന്താ മുഖം വല്ലാതെ ആയതു ? ലസിം ചോദിച്ചു.

സർ ഇത് മാത്രേ ഉള്ളു എന്റെ പൂർവികരുടേതു എന്ന് പറയുവാൻ ആയി, ഒന്നും കൈമോശം വരരുത്.

ഒരിക്കലും ഇല്ല ആദി ആ ഭയം ഒന്നും വേണ്ട, ഇവിടെ ഇത് സുരക്ഷിതം ആയിരിക്കും മറ്റന്നാൾ വരുമ്പോ എല്ലാം തിരിച്ചു തന്നേക്കാം.

ആദി അത് സമ്മതിച്ചു , ഫീസ് ആയി പതിനായിരം രൂപയും അവിടെ പേ ചെയ്തു.

അവിടെ നിന്നും ഇറങ്ങി

അവിടെ നിന്നും മുന്നിലേക്ക് ഒരു നാലഞ്ചു കിലോമീറ്റർ പോയാൽ ആണ് മെയിൻ രത്ന വ്യാപാരികളുടെ കച്ചവട കേന്ദ്രം.

ആദി ആദ്യം പോയത്  ജ്യോതി ജുവല്‍സ്  ജൂവലറിയിൽ ആണ്, അവിടെ ചെന്ന് കുടുംബപരമായി കിട്ടിയ ഒരു കല്ലുണ്ട്, ഇതൊന്നു നോക്കി പറഞ്ഞു തരണം എന്ന് പറഞ്ഞു.

അവർ അത് വാങ്ങി ലെന്സ് ഒകെ വെച്ച് നോക്കി പരിശോധിച്ചു.

മാഷെ ,,,,,ഇത് സാധനം കൊള്ളാം നല്ല പ്രകാശ൦ ഒക്കെ പ്രതിഫലിക്കുന്നുണ്ട്, പക്ഷെ ഇത് എന്ത് സാധനം ആണ് എന്ന് മനസിലാകുന്നില്ല, നിറം കാണുമ്പോ വൈരം പോലെ ആണ്, പക്ഷെ വൈരം അല്ല, നമ്മള് ഇ വക സാധനം ഇതുവരെ ഡീൽ ചെയ്തിട്ടില്ല, അറിയത്ത സാധനം എങ്ങനെ ആണ് നമ്മള് പറഞ്ഞു തരിക ..

എന്നുപറഞ്ഞു അയാൾ അത് തിരിച്ചു അവനു കൊടുത്തു.

ചേട്ടാ ,,, ഇതിനെ കുറിച്ച് അറിയാൻ എന്താ വഴി.

മാഷെ ,,,നിങ്ങള് ആ രത്നാലയയിൽ ഒന്ന് കേറി നോക്ക് ,,, ഈ പൗരാണിക രത്നങ്ങളെ കുറിച്ചൊക്കെ അവർക്കു അറിയാം സാധിക്കും, ഇത് ഇപ്പൊ എന്ത് സാധനം ആണവോ എന്തോ?

രത്നാലയയോ?

കേട്ടിട്ടില്ലേ രത്നാലയ, പത്മാകർദാസ് ഷെട്ടിയുടെ, അയാളും ജൂവലറിയിൽ ഉണ്ടാകും, അവരൊക്കെ നൂറ്റാണ്ടുകൾ ആയി രത്നവ്യാപാരം നടത്തുന്നവർ ആണ്, അവര്‍ക്ക് ഇതൊക്കെ അറിയാന്‍ സാധിക്കും അതുപോലെ എത്ര രൂപ തന്നു വേണേലും അവര്‍  കല്ല്‌ എടുക്കുകയും ചെയ്യും…

ചേട്ടാ ഇതിനു എന്ത് മൂല്യം വരും എന്നു പറയാൻ പറ്റുമോ ?

മാഷെ ,,,ഞാൻ ഇതുവരെ കാണാത്ത തൊടാത്ത ഒരു സാധനത്തിന്റെ മൂല്യ൦ എങ്ങനെ ആണ് പറയുക നിങ്ങള് രത്നാലയയിൽ തന്നെ കയറു …

ശരി ചേട്ടാ ,,എന്നുപറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി

<<<<<<<O>>>>>>>

82,305 Comments

  1. മഹാദേവന് നന്ദി ❤️
    ————–

    ഇരുപത്തി നാലാം ഭാഗം, ഈ ഭാഗത്തു ഒരുപാട് പ്രതേകതകൾ ഉണ്ട്..

    ഈ പാർട്ട്‌ കേന്ദ്രികരിച്ചത് നരന്റെ ലൈഫും എസ്റ്റേറ്റും ഒക്കെ ആയിരുന്നു, സത്യം പറഞ്ഞാൽ ഇതിനു മുൻപത്തെ പാർട്ടിൽ ആദി നരന്റെ ഒപ്പം സ്പെൻഡ്‌ ചെയ്യുന്ന ടൈം എനിക്ക് വല്യ താല്പര്യം ഇല്ലാത്ത പോർഷൻ ആയിരുന്നു, പക്ഷെ ഈ പ്രാവശ്യം അത് മാറി, നരന്റെ അല്ലെങ്കിൽ നരനെ പ്രണയിക്കുന്ന കിളി കൊള്ളാം, ഒരുപാട് ഇഷ്ടപ്പെട്ടു, 30 വയസ്സ് വരെ വന്ന എല്ലാ കല്യാണ ആലോചനകളും മുടക്കി നരന് വേണ്ടി കാത്തു ഇരിക്കുന്നെങ്കിൽ അത് അസ്ഥിക്ക് പിടിച്ച പ്രേമം തന്നെയാ, പുള്ളികാരിയുടെ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിച്ച ഇരിക്കാൻ ?

    ഒൻപതിൽ നിന്നും ഒമ്പതിനായിരം ആയ സമര പോരാളികൾ ആയ സ്ത്രീ ജനങ്ങൾ, അത് ഒരു രക്ഷേം ഇല്ലായിരുന്നു, “നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ”, അത് വായിച്ചപ്പോ ഒരു ഉന്മേഷം വെച്ച പോലെ, സ്ത്രീ ശക്തി കാണിച്ചു തന്ന സീൻ ആയിരുന്നു, ആദിയുടെ ബ്രെയിൻ വർക്ക്‌ ചെയ്യുന്നതും കാണിച്ചു തന്നു, പെട്ടതലയന്റെ തലക്കകത് നരച്ചും ബുദ്ധിയാ ?

    ഈ പാർട്ടിന്റെ വേറെ ഒരു പ്രതേകത ആയിരുന്നു, ഒരിക്കലും പ്രത്യക്ഷ പെടാതെ ജസ്റ്റ്‌ ഒരു പേര് മാത്രം ആകും എന്ന് കരുതിയ നന്ദു മാമൻ ഒരു ഇടിവെട്ട് എൻട്രൻസ് നടത്തിയതു. നന്ദു + ആദി കോംബോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞ സന്തോഷവും കരച്ചിലും ഒരുപോലെ തോന്നിയ പോർഷൻ ആയിരുന്നു നന്ദുവിനെ ആദി വിളിച്ചു നന്ദു മാമ എന്ന് പറഞ്ഞപ്പോ തോന്നിയത് ?

    // ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

    “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

    ഞാൻ മുൻപത്തെ പാർട്ടുകളിൽ പലപ്പോഴും പറഞ്ഞ കാര്യം, ഈ സീൻ ഞാൻ നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു, ആ അമ്മ ആ കുട്ടിയെ എടുത്തുകൊണ്ടു കണ്ണ് തുടച്ചു നടക്കുമ്പോ, ആ സീൻ ഞാൻ സ്ലോ മോഷനിൽ കണ്ടു ഞാൻ നേരിട്ട്, എന്റെ കണ്ണും നിറഞ്ഞു, എ ട്രൂലി ഇമോഷണൽ സീൻ ??

    കോപ്പ് ആ പരസ്യം കളഞ്ഞപ്പോ സമാധാനം ആയല്ലോ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞതാ, ഞാൻ തെറി പറഞ്ഞു കൊല്ലും എന്ന്, പക്ഷെ ആതിക്ക് കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അടങ്ങി, പിന്നെ അവന്റെ വല്യ ആഗ്രഹം ആയ വണ്ടിയും എടുത്തപ്പോ, പിന്നെ 9 ലക്ഷം കിട്ടിയല്ലോ, അതൊക്കെ ഓർത്തു ഞാൻ വെറുതെ വിടുവാനെ ഹർഷപ്പി, ഞാൻ ആ പരസ്യം പാലിയം ഉള്ളവർ കാണണം എന്ന് കരുതി ഇരുന്നതാ കോപ്പ്, ആ രാജ കുമാരന്റെ പരസ്യം കണ്ട് പാറുവിന്റെ മനസ്സിൽ എന്തേലും കത്തും, എന്നിട്ട് അവൾക്ക് ആദിയോട് പ്രണയം തോന്നും എന്നൊക്കെ ഞാൻ കൊറേ ചിന്തിച്ചു കൂടി, എന്നോട് ഈ ചതി വേണ്ടായിരുന്നു ????

    പാറു രഞ്ജൻ ഫോൺ കാൾ ??????

    അത് വായിച്ചോണ്ട് ഇരുന്നപ്പോൾ നിർതിയിട്ട് പോടെ എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി, അത്രക്ക് തോൽവി, എന്റെ മോനെ വെരുപ്പീരു പ്രേമം ??

    അപ്പൊ രഞ്ജന്റെയും പാറുവിന്റെയും കല്യാണം കാണേണ്ട അവസ്ഥ ആയി അല്ലെ, മല്ലയ്യ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു, കഥയുടെ മുക്കാൽ ഭാഗവും ആദിയുടെ പാറുവിനോടുള്ള പ്രേമം പറഞ്ഞു തന്നിട്ട് ഒരു വരുത്താന് കൊടുക്കാൻ പോകുവാണല്ലോ നീ ഹർഷ, മഹാ പാപി ????

    // “സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട് ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി.”

    “ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി.” //

    നിങ്ങളുടെ വയറു നിറച്ചും ഇമാജിനേഷൻ ആണല്ലോ മനുഷ്യാ, ഹോ ഇങ്ങനെ ഒക്കെ ചിന്തിച് എടുത്തു എഴുതണമെങ്കിൽ നല്ല കിറുക്ക് ഉള്ള മനുഷ്യൻ ആകണം, അജ്ജാതി കോർഡിനേഷനും ലിങ്കും, ഹെന്റെ മോനെ നമിച്ചു ???

    അപ്പൊ രണ്ടു സൂചനകൾ ആതിക്ക് തെളിഞ്ഞു, ഇനി ഉള്ള മൂന്നാമത്തെ സൂചന എന്റെ ഒരു നിഗമനം വെച്ച പാറുവിന്റെയും രഞ്ജൻ തെണ്ടിയുടേം പ്രേമം അല്ലെങ്കിൽ കല്യാണം ആദി അറിഞ്ഞു കഴിയുമ്പോ ആണോ? അപ്പോൾ അല്ലെ അവൻ എല്ലാം ഇട്ടിട്ട് പോകും എന്ന് പറഞ്ഞത് നേരത്തെ എപ്പോളോ, ആ അറിയില്ല, ആണെന്ന് തോന്നുന്നു. ആദി ആ വിവരം ഒന്ന് വേഗം അറിഞ്ഞിരുന്നേൽ ആ പാവം എല്ലാം നിർത്തി പോയേനെ കോപ്പ്, അതും കൂടെ അറിഞ്ഞാൽ പിന്നെ എനിക്ക് മാറ്റി രണ്ടു തൊലിഞ്ഞ പ്രേമ ജോടികൾ എന്നാ തേങ്ങ കാണിച്ചുള്ള സീൻ ഉണ്ടായാലും കൊഴപ്പം ഇല്ല, പക്ഷെ ആദി അറിയുന്നില്ലലോ, ഒന്ന് അറിയിക്ക് അവനെ ??

    ഹോ ഈ പാർട്ടിന്റെ എൻഡിങ് നല്ല ത്രില്ലിംഗ് ആയിരുന്നു, ആദി അങ്ങനെ ഒന്നും മരിക്കില്ല എന്ന് അറിയാം പക്ഷെ സ്റ്റിൽ ആകാംഷ നൽകുന്ന എൻഡിങ് ഒരേ സമയം ശിവശൈലത്തെ സ്വാമിക്ക്, സായിആശ്രമത്തെ ഭദ്രാമ്മക്കും ആ സൂചന കിട്ടി, ഇനി കണ്ടറിയാം ?⚡️⚡️

    എന്റെ ഹർഷ എനിക്ക് ഈ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞ് ആ കംമെന്റിന്റെ എൻഡിങ് പറയാൻ ഉള്ള വാക്കുകൾ ഒക്കെ തീർന്നു ഹോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാ, ഇന്ന് മാത്രം ഞാൻ രണ്ടു കമന്റ്‌ ഇട്ടു, ഇന്ന് മാത്രം ഞാൻ ഒന്നര പാർട്ട്‌ വായിച്ചു, ബാക്കി ഒന്നര അല്ലെങ്കിൽ രണ്ടാമത്തെ പാർട്ട്‌ വായിക്കാൻ പോണ്, ഇരുപത്തി അഞ്ചാമന്റെ, എന്നെ ഓരോ പാർട്ട്‌ വായിച്ചു വായിച്ചു വരുമ്പോളും നിങ്ങളോട് ഉള്ള ആരാധന കൂടി കൂടി വരുവാ, യു ആർ എ യൂണിക്‌ & ഡിഫറെൻറ് റൈറ്റർ ആൻഡ് യു ഡിസർവ് എവെരി ബിറ്റ് ഓഫ് അപ്പ്രീസിയേഷൻ യു ആർ ഗേറ്റിങ് ????

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. / ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

      “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

      ഈ സീൻ സത്യം പറഞ്ഞ സ്ലോ മോഷനിൽ മനസ്സിൽ വരുന്നതിനു മുൻപ് ഞാൻ വിങ്ങി പൊട്ടി പോയി, ഞാൻ വേറെ ഒരു പാർട്ടിൽ ആതിക്ക് പൊള്ളൽ ഏറ്റു കഴിഞ്ഞു അവൻ സായിഗ്രാമത്തിൽ വിളിച്ചു ഞാൻ അവിടെ നിന്നോട്ടെ, ഒരു കൊഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ പെട്ടെന്ന് കണ്ണ് കൈ കൊണ്ടു പൊതി കരഞ്ഞു, അപ്പോൾ എന്റെ മനസ്സ് നിറഞ്ഞു നെടുവീർപ് ഇട്ടു, അതുപോലെ തന്നെ ആയിരുന്നു ഈ സീനും ?????

      ഇത് പറയണ്ട് പോകാൻ തോന്നിയില്ല, കാരണം അത്രക്ക് ഫീൽ ചെയ്ത മൊമെന്റ് ആയിരുന്നു, പ്രതേകിച്ചു അവൻ ആ ഡയലോഗ്ഇന്റെ അവസാനം ലക്ഷ്മി അമ്മയും തോക്കില്ല എന്ന് പറഞ്ഞപ്പോ ??

  2. അവനാ ആശുപത്രീ വരാന്തകളിലൂടെ മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ പുലമ്പിനടക്കുന്നു…
    കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർ പോലും ആരും കാണാതെ..
    പെട്ടെന്നാണ് തന്റെ മുന്നിൽ ആ കാഴ്ച അവന് കണ്ടത്.പല മതസ്തർക്കും പ്രാർത്ഥിക്കാൻ സജ്ജമാക്കിയ ഒര് ആരാധനാലയം പോലെ ചില്ല് കൂട്ടിൽ ഓരോ പ്രതിഷ്ടകളും.
    അവൻ അവിടേക്ക് നടന്നടുത്തു.
    അവിടെ എത്തിയ അവൻ അവിടെ തറയിൽ മുട്ടിലിരുന്ന് പ്രാര്ജിക്കാൻ തുടങ്ങി.
    അവന്റെ തകർന്ന മനസ്സുകമായി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
    “എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരല്ലേ അതിനെ വേർതിരിച്ചു മാറ്റിയത്. എനിക്ക് എല്ലാം ഒന്നാണ്. എനിക്ക് ചോദിക്കാനും ഒന്ന് മാത്രം.. രക്ഷപ്പെടുത്തിക്കൂടെ ആ പാവത്തിനെ”…
    അവന്റെ മിഴികളിൽ നിന്നും ധാരയായി മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.പക്ഷേ അവൻ അറിയുന്നില്ലല്ലോ ആ വിധിയുടെ താളുകളിൽ നിന്ന് ഒര് ചെറു അക്ഷരം പോലും തിരുത്താൻ
    ആ മുകളിൽ ഇരിക്കുന്നയാൾ തയ്യാറല്ല എന്ന്..
    അവൻ വീണ്ടും അവിടെ നിന്ന് എണീറ്റ് നടന്നു അവസാനം എത്തേണ്ടിടത് എത്തിയപ്പോ അവനൊന്ന് വീക്ഷിച്ചു. അവിടെ അവൻ കണ്ടു
    രണ്ടു പേരെ.. ആ ശരീരങ്ങളിൽ ജീവനുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു.. അതും കൂടെ കണ്ട നിമിഷം അവന്റെ സംഭരിച്ച എല്ലാ മനോധൈര്യവും ചോർന്നു പോയപോലെ. അവരെ എന്ത് പറഞ്ഞശ്വസിപ്പിക്കും.. എന്തൊക്കെയോ ചിന്തിച് അവൻ അവരുടെ അടുത്തിരുന്നു.
    അവളുടെ അച്ഛൻ ആ അമ്മയെ ആശ്വസിപ്പിച്ചു അവനെ ഒന്ന് നോക്കി. ആ ഗംഭീര്യം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് വറ്റാത്ത കണ്ണുനീർ മാത്രം. ഏത് പ്രതിസന്തിയിലും താങ്ങായി നിന്ന ആ മനുഷ്യന് പോലും ഇപ്പൊ ഒന്നുമല്ലാതായ നിമിഷം..
    “അവ.. അവളെ കണ്ടിരുന്നോ. “ഇടറിയ ശബ്ദതത്തിൽ അവൻ അയാളോട് ചോദിച്ചു.
    “മ്മ് കൊറച് മുന്നേ കണ്ടിരുന്നു, സംസാരിച്ചു”
    ഒര് ദുർഭലമായ മറുപടി. അപ്പോഴും ആ കണ്ണുനീർ കാണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
    പെട്ടന്ന് ഒര് ഡോർ തുറക്കുന്ന ശബ്ദം അവരെല്ലാവരും അവിടേക്ക് നോക്കി. ആ icu എന്നെഴുതിയ ചില്ല് കൂട് തുറന്ന് മാലാഖയെ പോലെ വന്ന ഒര് സിസ്റ്റർ. അവൻ ഒര് നിമിഷം ചിന്തിച്ചു ഭൂമിയിലെ മാലാഖമാർ ആയ ഇവർക്ക് പോലും ആ ജീവനെ രക്ഷിക്കാനാകുന്നില്ലല്ലോ..
    “ഈ rahzin ആരാ പെഷ്യൻറ് കാണാം എന്ന് പറയുന്നു ”
    അത് കേട്ടതും അവന്റെ മനസ്സിൽ എന്തെല്ലാമോ കടന്ന് പോയ നിമിഷം.. അവൻ ഒര് നിമിഷം ആ പിതാവിന്റെ മുഖത്തേക്ക് നോക്കി നിന്നു. അദ്ദേഹം അവനെ കണ്ണ് കൊണ്ട് അകത്തേക്ക് പോകാൻ പറഞ്ഞ നിമിഷം അവൻ ഇടരുന്ന കാലടികളാൽ മുന്നോട്ട് പോയി. അവിടെ ആ ബെഡിൽ അവളെ കണ്ട മാത്രയിൽ അവന്റെ മനസ്സിൽ രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്റെ മുന്നിൽ വന്ന ആ വായാടിയായ കുറുമ്പി പെണ്ണിനെ അവന് ഇപ്പോൾ അവിടെ കാണാൻ സാധിച്ചില്ല.അവന്റെ മനസ്സിനെ പിടിച്ചടക്കി അവൻ അവൽക്കരികിലേക്ക് നടന്ന് അവിടെ അവൽക്കരികിൽ ഇരുന്നു.അവൻ വന്നതറിഞ്ഞ അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..
    കൊറച് നേരത്തെ മൗനത്തിനു ശേഷം അവൾ അവനോട് ചോദിച്ചു :”സുഖമല്ലേടാ”
    ഒര് വിളരറിയ ചിരി മാത്രം അവൾക്ക് സമ്മാനിച്ചുകൊണ്ട് അവനും അതിന് മൗനമായി മറുപടി നൽകി.
    പിന്നീട് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം സിസ്റ്റർ വന്ന് സമയമായി എന്ന് പറയുമ്പോൾ അവൾക്ക് ഒരിക്കൽ കൂടി ഒര് പരാജിതന്റെ ചിരി സമ്മാനിച് അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച് കൊണ്ട് സിസ്റ്ററോഡായി ഒര് മിനുട്ട് എന്ന് പറഞ്ഞു അവനോട് വീണ്ടും സംസാരിച്ചു :നിന്നോട് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ളതൊന്നും ഞാൻ അറിയുന്നില്ല വേദനയില്ല സങ്കടമില്ല.. നിന്റെ അടുത്ത് നിന്ന് ഒര് പോസിറ്റീവ് ഫീൽ ചെയ്യും എപ്പഴും.. നീ മറ്റുള്ളവരെ പോലെ അടുത്ത് വന്ന് സങ്കടപ്പെട്ടില്ല നീ എപ്പഴും ഒരുപ്പോലെ തന്നെ..
    അവന്റെ മനസ്സിനെ അവൻ തന്റെ എല്ലാ കരുത്തും എടുത്ത് അടക്കി നിർത്തി തന്റെ മിഴിനീർ കണങ്ങളെ തടഞ്ഞു വച്ചു അവൾക്ക് വേണ്ടി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
    “പിന്നെ ഒര് കാര്യം കൂടി നമ്മൾ സ്നേഹിച്ചവർ നമ്മളെ സ്നേഹിക്കണം എന്നില്ല.. എന്ന് കരുതി നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിലും സങ്കടപ്പെടുത്തരുത്.. കേട്ടോ നീ. ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു”
    അവിടെയും അവൾക്ക് വേണ്ടി അവൻ ഒന്ന് പുഞ്ചിരിതൂകി. “ഇനി നീ പൊക്കോ സിസ്റ്ററെ ഇനിയും വരുത്തണ്ട ”
    ഇത് കേട്ടതും അവൻ അവിടെ നിന്നും ഇറങ്ങി. നടന്നകലുന്ന ആ സമയത്ത് അവൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും ആ വരാന്തയിലെ ഇരുളിലൂടെ വീണ്ടും നടന്നകന്നു..
    അവന്റെ കണ്ണുകളിൽ നിന്നും അത്രയും നേരം അവൻ സംഭരിച്ച എല്ലാ കണ്ണുനീരും അവന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ഒഴുകിക്കൊണ്ടിരുന്നു..
    അതേ സമയം അകത്തെ ആ ജീവനും ആ നക്ഷത്രത്തെരുവോരങ്ങളിലേക്ക് ചേക്കേറിയതും ആരും അറിയാതെ പോയ്‌…

    1. മച്ചാനെ പൊളി ആട

      1. 26il അഭിപ്രായം പറഞ്ഞിട്ടുണ്ട്

    2. Ly ❤. Ithaano nee sheriyaavanilla enn paranja scn. Edaa nalla feel und. Ith oru kadha aayi etrayum pettann thaa.

    3. Lilly ..
      Nyc aayikn ..
      Nink kayiv und … nee edonn elaborate cheyy .. nalloru kadha kittumenn enk orppund …
      Ee oru cheriye plotil tenne lyf und … i can feel it .. adhkondaa paranat nink nalloru kadha eyutaan pattum .. enk vishwasamund

  3. ഈ പാർട്ട്‌ ഇപ്പോഴാണ് വായിച്ചത്
    കൂടുതൽ മനോഹരം എന്നെ പറയാനുള്ളൂ
    All the best ?

  4. putiyathu vanitundu

  5. 3 മിനുട്ടുകൾ കൂടി

    1. vannu vannu.home pageyl po

  6. ഈ സമയത്ത് ചോദിക്കുന്നെ ശെരിയാണോ ആവോ..എന്നാലും പാർട് 23 എവിടെ?? ??

    1. avide ella… chodikam

  7. അമ്മുട്ടി

    എല്ലാവരും ഉണ്ടോ ഇവിടെ,എന്നെ പരിചയം ഉണ്ടോ

    1. oru parijayam ella… ara. ?

    2. @ അമ്മുട്ടി
      എവിടെയോ കണ്ട് നല്ല പരിചയം
      വാര്യംപള്ളിലെ മീനാക്ഷി അല്ലെ നീ

    3. അള്ളാ…. മ്മടെ രാവണി

Comments are closed.